ഓല, സിമ്പിൾ ഇലക്ട്രിക് സ്കൂട്ടറുകളുമായി മത്സരം മുറുക്കാൻ കൂടുതൽ താങ്ങാനാവുന്ന മോഡൽ പുറത്തിറക്കാനൊരുങ്ങി ഏഥർ

ദിനംപ്രതി വർധിച്ചുവരുന്ന ഇന്ധനവില കാരണം, ഇരുചക്രവാഹനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നവർ ഇപ്പോൾ ഒരു ബദലായി ഇ-സ്കൂട്ടറുകൾ പരിഗണിക്കുന്നു. കാറുകളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത എക്കാലത്തെയും ഉയർന്ന നിലയിലാണെന്ന് സെയിൽസ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

ഓല, സിമ്പിൾ ഇലക്ട്രിക് സ്കൂട്ടറുകളുമായി മത്സരം മുറുക്കാൻ കൂടുതൽ താങ്ങാനാവുന്ന മോഡൽ പുറത്തിറക്കാനൊരുങ്ങി ഏഥർ

വിപണിയിൽ അടുത്തിടെ വരെ ഏഥർ എനർജി ഇലക്ട്രിക് സ്കൂട്ടറാണ് ടൂ-വീലർ ഇവിവിഭാഗത്തെ നയിച്ചിരുന്നത്. എന്നാൽ ബ്രാൻഡിന് ഇപ്പോൾ ഓല ഇലക്ട്രിക്, സിമ്പിൾ എനർജി എന്നിങ്ങനെ രണ്ട് പുതിയ എതിരാളികൾ രംഗത്തെത്തിയിട്ടുണ്ട്.

ഓല, സിമ്പിൾ ഇലക്ട്രിക് സ്കൂട്ടറുകളുമായി മത്സരം മുറുക്കാൻ കൂടുതൽ താങ്ങാനാവുന്ന മോഡൽ പുറത്തിറക്കാനൊരുങ്ങി ഏഥർ

ഓല അടുത്തിടെ S1, S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കി, സിമ്പിൾ എനർജി സിമ്പിൾ വൺ ഇ-സ്കൂട്ടറും അവതരിപ്പിച്ചു. ഇവ ഹൈറേഞ്ച് ഇ-സ്കൂട്ടറുകളാണ്, അത് ഏഥർ 450 ശ്രേണിയുടെ വിൽപ്പനയെ സാരമായി ബാധിക്കും. അതോടൊപ്പം ഹീറോ മോട്ടോകോർപ്പും സുസുക്കിയും ചേർന്ന് ഇന്ത്യൻ വിപണിയ്ക്കായി പുതിയ ഇ-സ്കൂട്ടറുകൾ വികസിപ്പിക്കുകയുമാണ്.

ഓല, സിമ്പിൾ ഇലക്ട്രിക് സ്കൂട്ടറുകളുമായി മത്സരം മുറുക്കാൻ കൂടുതൽ താങ്ങാനാവുന്ന മോഡൽ പുറത്തിറക്കാനൊരുങ്ങി ഏഥർ

ഈ സാഹചര്യത്തിൽ ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പായ ഏഥർ എനർജി ഇന്ത്യൻ വിപണിയിൽ ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടർ വികസിപ്പിക്കുന്നുണ്ടെന്ന് പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നു. ഒരു ലക്ഷം രൂപയ്ക്ക് താഴെയാണ് ഇതിന്റെ വിലയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ സബ്സിഡികളോടെ, ഇ-സ്കൂട്ടറിന്റെ വില 80,000 രൂപ മുതൽ 90,000 രൂപ വരെയായി കുറയാം.

ഓല, സിമ്പിൾ ഇലക്ട്രിക് സ്കൂട്ടറുകളുമായി മത്സരം മുറുക്കാൻ കൂടുതൽ താങ്ങാനാവുന്ന മോഡൽ പുറത്തിറക്കാനൊരുങ്ങി ഏഥർ

ഓല S1, സിമ്പിൾ വൺ എന്നിവയെ മാത്രമല്ല, പുതിയ ഏഥർ ഇ-സ്കൂട്ടർ ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റർ, സുസുക്കി ആക്സസ് എന്നിവയുടെ വിൽപ്പനയെയും ബാധിക്കും. ഏഥർ 450 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ സ്കൂട്ടർ. കമ്പനി നിലവിൽ 450 പ്ലസ്, 450X എന്നിങ്ങനെ രണ്ട് മോഡലുകൾ വിൽക്കുന്നു.

ഓല, സിമ്പിൾ ഇലക്ട്രിക് സ്കൂട്ടറുകളുമായി മത്സരം മുറുക്കാൻ കൂടുതൽ താങ്ങാനാവുന്ന മോഡൽ പുറത്തിറക്കാനൊരുങ്ങി ഏഥർ

ഇവ യഥാക്രമം 1.13 ലക്ഷം രൂപ, 1.32 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്നു. പുതിയ ഇലക്ട്രിക് സ്കൂട്ടർ വികസനത്തിന്റെ നൂതന ഘട്ടത്തിലാണ്. FY2023 -ന്റെ ആദ്യ പാദത്തിൽ ഇത് സമാരംഭിക്കാൻ നിർമ്മാതാക്കൾ ഉദ്ദേശിക്കുന്നു, അതായത് 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ വാഹനം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഓല, സിമ്പിൾ ഇലക്ട്രിക് സ്കൂട്ടറുകളുമായി മത്സരം മുറുക്കാൻ കൂടുതൽ താങ്ങാനാവുന്ന മോഡൽ പുറത്തിറക്കാനൊരുങ്ങി ഏഥർ

തങ്ങൾ ഇതിനകം 450 പ്ലസിനേക്കാൾ കുറഞ്ഞ വിലയുള്ള ഒരു ഉൽപ്പന്നത്തിനായി പ്രവർത്തിക്കുന്നു; ഇത് മറ്റ് എതിരാളികളെപ്പോലെ അതേ വില നിലവാരത്തിൽ വിപണിയിലെത്തും (ഓലയും സിമ്പിളും) എന്ന് ഏഥർ എനർജിയുടെ ചീഫ് ബിസിനസ് ഓഫീസർ രവ്‌നീത് ഫൊക്കേല പറഞ്ഞു.

ഓല, സിമ്പിൾ ഇലക്ട്രിക് സ്കൂട്ടറുകളുമായി മത്സരം മുറുക്കാൻ കൂടുതൽ താങ്ങാനാവുന്ന മോഡൽ പുറത്തിറക്കാനൊരുങ്ങി ഏഥർ

വാഹനത്തിന്റെ ലോഞ്ച് കുറച്ച് മാസങ്ങൾ അകലെയാണ്, പുതിയ മോഡലിനായുള്ള തീരുമാനത്തിനും അത് പുറത്തിറക്കാനുമായി 18-24 മാസം സമയമെടുക്കുമെന്ന് മനസ്സിലാക്കേണ്ടതാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഓല, സിമ്പിൾ ഇലക്ട്രിക് സ്കൂട്ടറുകളുമായി മത്സരം മുറുക്കാൻ കൂടുതൽ താങ്ങാനാവുന്ന മോഡൽ പുറത്തിറക്കാനൊരുങ്ങി ഏഥർ

ഫുൾ ചാർജിൽ പരമാവധി 116 കിലോമീറ്റർ റൈഡിംഗ് ശ്രേണി വാഗ്ദാനം ചെയ്യുന്ന ഏഥർ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വൻ വെല്ലുവിളിയാണ് ഓല ഇലക്ട്രിക്, സിമ്പിൾ എനർജി സ്കൂട്ടറുകൾ നൽകുന്നത്.

ഓല, സിമ്പിൾ ഇലക്ട്രിക് സ്കൂട്ടറുകളുമായി മത്സരം മുറുക്കാൻ കൂടുതൽ താങ്ങാനാവുന്ന മോഡൽ പുറത്തിറക്കാനൊരുങ്ങി ഏഥർ

ഓല S1, S1 പ്രോ മോഡലുകൾ പൂർണ്ണ ചാർജിൽ യഥാക്രമം 121 കിലോമീറ്റർ, 181 കിലോമീറ്റ് ശ്രേണി വാഗ്ദാനം ചെയ്യുന്നു. ഇത് ഏഥർ സ്കൂട്ടറുകളുടെ മേൽ വൻ ആധിപത്യമാണ് ഓലയ്ക്ക് നൽകുന്നത്.

ഓല, സിമ്പിൾ ഇലക്ട്രിക് സ്കൂട്ടറുകളുമായി മത്സരം മുറുക്കാൻ കൂടുതൽ താങ്ങാനാവുന്ന മോഡൽ പുറത്തിറക്കാനൊരുങ്ങി ഏഥർ

അതിനോടൊപ്പം യഥാക്രമം 1.48 ലക്ഷം, 1.68 ലക്ഷം രൂപയ്ക്ക് എത്തുന്ന ഏഥർ എനർജി സ്കൂട്ടറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഓല സ്കൂട്ടറുകൾക്ക് S1 -ന് 99,999 രൂപയും S1 പ്രോ മോഡലിന് 1.29 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില എന്നതും ഏഥറിന് തിരിച്ചടിയാണ്.

ഓല, സിമ്പിൾ ഇലക്ട്രിക് സ്കൂട്ടറുകളുമായി മത്സരം മുറുക്കാൻ കൂടുതൽ താങ്ങാനാവുന്ന മോഡൽ പുറത്തിറക്കാനൊരുങ്ങി ഏഥർ

ഇനി സിമ്പിൾ എനർജിയുടെ കാര്യത്തിൽ അവരുടെ ആദ്യ മോഡലായ സിമ്പിൾ വൺ പൂർണ്ണ ചാർജിൽ 240 കിലോമീറ്റർ റൈഡിംഗ് ശ്രേണി അവകാശപ്പെടുന്നു. ഇത് ഏതൊരു വ്യക്തിയേയും ആകർഷിക്കുന്നതാണ്.

ഓല, സിമ്പിൾ ഇലക്ട്രിക് സ്കൂട്ടറുകളുമായി മത്സരം മുറുക്കാൻ കൂടുതൽ താങ്ങാനാവുന്ന മോഡൽ പുറത്തിറക്കാനൊരുങ്ങി ഏഥർ

ഇത് കൂടാതെ മുകളിൽ സൂചിപ്പിച്ച ഏഥർ എനർജി മോഡലുകളുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ സിമ്പിൾ വണ്ണിന് 1,09,999 രൂപയാണ് എക്സ്-ഷോരൂം വില എന്നതും ശ്രദ്ധിക്കണം.

ഓല, സിമ്പിൾ ഇലക്ട്രിക് സ്കൂട്ടറുകളുമായി മത്സരം മുറുക്കാൻ കൂടുതൽ താങ്ങാനാവുന്ന മോഡൽ പുറത്തിറക്കാനൊരുങ്ങി ഏഥർ

ആയതിനാൽ വിപണിയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാനും എതിരാളികളുമായി മത്സരിച്ച് പിടിച്ചു നിൽക്കാനും താങ്ങാനാവുന്ന വിലയ്ക്ക് കൂടുതൽ മെച്ചപ്പെട്ട ഒരു മോഡൽ പുറത്തിറക്കേണ്ടത് ഏഥറിന് സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.

Most Read Articles

Malayalam
English summary
Ather energy plans to launch new electric scooter under 1lakh budget
Story first published: Saturday, September 4, 2021, 9:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X