പുതുതലമുറ ഗ്രിഡ് 2.0 അവതരിപ്പിച്ച് Ather; 2021 ഡിസംബര്‍ വരെ സൗജന്യ ചാര്‍ജിംഗ്

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി, ഇന്ത്യയിലുടനീളം അതിന്റെ ഏഥര്‍ ഗ്രിഡിന്റെ പബ്ലിക്ക് ഫാസ്റ്റ് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ അടുത്ത തലമുറയായ ഗ്രിഡ് 2.0 പുറത്തിറക്കി.

പുതുതലമുറ ഗ്രിഡ് 2.0 അവതരിപ്പിച്ച് Ather; 2021 ഡിസംബര്‍ വരെ സൗജന്യ ചാര്‍ജിംഗ്

നിലവില്‍ രാജ്യത്തുടനീളമുള്ള 21 നഗരങ്ങളിലായി 215 സ്ഥലങ്ങളില്‍ ചാര്‍ജറുകളുള്ള കമ്പനിയുടെ നിലവിലെ ഏഥര്‍ ഗ്രിഡ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കിനെ അടിസ്ഥാനമാക്കിയാണ് ഏഥര്‍ ഗ്രിഡ് 2.0 നിര്‍മ്മിച്ചിരിക്കുന്നത്.

പുതുതലമുറ ഗ്രിഡ് 2.0 അവതരിപ്പിച്ച് Ather; 2021 ഡിസംബര്‍ വരെ സൗജന്യ ചാര്‍ജിംഗ്

സാമ്പത്തിക വര്‍ഷാവസാനത്തോടെ 700 ലധികം സ്ഥലങ്ങളില്‍ പബ്ലിക്ക് ഫാസ്റ്റ് ചാര്‍ജിംഗ് വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടാതെ ബെംഗളൂരു, ചെന്നൈ നഗരങ്ങളില്‍ ഏഥര്‍ ഗ്രിഡ് 2.0 ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് സ്ഥാപിക്കനും തുടങ്ങിയിട്ടുണ്ട്. പുതിയ ഏഥര്‍ ഗ്രിഡ് 2.0 ഉടന്‍ തന്നെ രാജ്യത്തെ കൂടുതല്‍ നഗരങ്ങളില്‍ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

പുതുതലമുറ ഗ്രിഡ് 2.0 അവതരിപ്പിച്ച് Ather; 2021 ഡിസംബര്‍ വരെ സൗജന്യ ചാര്‍ജിംഗ്

മെച്ചപ്പെടുത്തിയ സുരക്ഷയും വേഗത്തിലുള്ള ബഗ് റെസലൂഷനും സഹിതം ഭാവിയില്‍ അതിവേഗ ചാര്‍ജിംഗ് ശേഷിയെ പിന്തുണയ്ക്കാനുള്ള കഴിവ് ഏഥര്‍ ഗ്രിഡ് 2.0 ന് ഉണ്ടായിരിക്കും. ഗ്രിഡ് 2.0 ഓവര്‍-ദി-എയര്‍ (OTA) അപ്ഡേറ്റുകളെ പിന്തുണയ്ക്കുമെന്നും, തത്സമയം ഫീല്‍ഡിലെ എല്ലാ സിസ്റ്റങ്ങളിലേക്കും പുതിയ സവിശേഷതകളും ബഗ് പരിഹാരങ്ങളും നല്‍കാന്‍ ഏഥര്‍ എനര്‍ജിയെ അനുവദിക്കുകയും ചെയ്യും.

പുതുതലമുറ ഗ്രിഡ് 2.0 അവതരിപ്പിച്ച് Ather; 2021 ഡിസംബര്‍ വരെ സൗജന്യ ചാര്‍ജിംഗ്

മാത്രമല്ല, ഗ്രിഡ് 2.0 ഡീഗ്രേഡേഷന്‍ കൈകാര്യം ചെയ്യാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ അതിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ബ്രാന്‍ഡ് പറയുന്നു, ഇത് അങ്ങേയറ്റത്തെ പാരിസ്ഥിതിക സാഹചര്യങ്ങള്‍ക്ക് വിധേയമാകുന്ന ഇന്‍സ്റ്റാളേഷനുകള്‍ക്ക് കൂടുതല്‍ അനുയോജ്യമാക്കുകയും ചെയ്യുന്നു.

പുതുതലമുറ ഗ്രിഡ് 2.0 അവതരിപ്പിച്ച് Ather; 2021 ഡിസംബര്‍ വരെ സൗജന്യ ചാര്‍ജിംഗ്

ഏഥര്‍ ഗ്രിഡ് 2.0-ന്റെ മോഡുലാര്‍ ഡിസൈന്‍ റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സില്‍ ശക്തമായ ഊന്നല്‍ നല്‍കി ഭാഗങ്ങളുടെ ഫീല്‍ഡ് സേവനക്ഷമതയും സാധ്യമാക്കുന്നു. എല്ലാ നഗരങ്ങളിലെയും എല്ലാ ചാര്‍ജിംഗ് ലൊക്കേഷനുകളുടെയും തത്സമയ ലഭ്യത നല്‍കുന്നതിന് ഗ്രിഡ് 2.0 എല്ലായ്പ്പോഴും കണക്റ്റുചെയ്തിരിക്കുന്നത് തുടരുമെന്ന് ഏഥര്‍ പറയുന്നു.

പുതുതലമുറ ഗ്രിഡ് 2.0 അവതരിപ്പിച്ച് Ather; 2021 ഡിസംബര്‍ വരെ സൗജന്യ ചാര്‍ജിംഗ്

ഏഥര്‍ ഗ്രിഡ് ഇപ്പോള്‍ രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കായുള്ള ഏറ്റവും വലിയ ഫാസ്റ്റ് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ നെറ്റ്‌വര്‍ക്കുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും ഇലക്ട്രിക് ഫോര്‍ വീലറുകള്‍ക്കും റാപ്പിഡ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് ലഭ്യമാണ്, 2021 ഡിസംബര്‍ വരെ ഇത് സൗജന്യമാണെന്നും കമ്പനി അറിയിച്ചു.

പുതുതലമുറ ഗ്രിഡ് 2.0 അവതരിപ്പിച്ച് Ather; 2021 ഡിസംബര്‍ വരെ സൗജന്യ ചാര്‍ജിംഗ്

'ഏഥര്‍ എനര്‍ജിയില്‍, മികച്ച ഉപഭോക്തൃ അനുഭവം വികസിപ്പിക്കുന്നതിലും പ്രദാനം ചെയ്യുന്നതിലും ഞങ്ങള്‍ തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നാണ് ഏഥര്‍ ഗ്രിഡ് 2.0 അവതരിപ്പിക്കുന്നതിനെ കുറിച്ച് സംസാരിച്ച നിലയ് ചന്ദ്ര, (VP ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ്, ഏഥര്‍ എനര്‍ജി) പറഞ്ഞത്.

പുതുതലമുറ ഗ്രിഡ് 2.0 അവതരിപ്പിച്ച് Ather; 2021 ഡിസംബര്‍ വരെ സൗജന്യ ചാര്‍ജിംഗ്

ഈ വര്‍ഷാവസാനത്തോടെ 500 ഫാസ്റ്റ് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സജ്ജീകരിക്കുക എന്ന തങ്ങളുടെ അഭിലാഷം വേഗത്തില്‍ പൂര്‍ത്തികരിക്കാനാണ് പദ്ധതി. കണക്റ്റര്‍ സ്റ്റാന്‍ഡേര്‍ഡ് സ്വീകരിക്കുന്ന എല്ലാ മോഡലുകള്‍ക്കും തങ്ങളുടെ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുതലമുറ ഗ്രിഡ് 2.0 അവതരിപ്പിച്ച് Ather; 2021 ഡിസംബര്‍ വരെ സൗജന്യ ചാര്‍ജിംഗ്

ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിന് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യപ്രദവും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്നതുമാക്കേണ്ടത് വളരെ പ്രധാനമാണെന്നും നിലയ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു.

പുതുതലമുറ ഗ്രിഡ് 2.0 അവതരിപ്പിച്ച് Ather; 2021 ഡിസംബര്‍ വരെ സൗജന്യ ചാര്‍ജിംഗ്

കഴിഞ്ഞ രണ്ട് വര്‍ഷമായി ഏഥര്‍ ഗ്രിഡ് രാജ്യത്തെ ഇരുചക്രവാഹനങ്ങള്‍ക്കായുള്ള ഏറ്റവും വലിയ ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കുകളില്‍ ഒന്നായി മാറി കഴിഞ്ഞിരുന്നു. സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്തുടനീളം 500 പുതിയ ഏഥര്‍ ഗ്രിഡ് 2.0 കേന്ദ്രങ്ങള്‍ ചേര്‍ത്ത് മുന്നോട്ട് പോകാനാണ് കമ്പനി പദ്ധതിയിടുന്നത്.

പുതുതലമുറ ഗ്രിഡ് 2.0 അവതരിപ്പിച്ച് Ather; 2021 ഡിസംബര്‍ വരെ സൗജന്യ ചാര്‍ജിംഗ്

ഉപഭോക്താവിന് യാതൊരു ചെലവും കൂടാതെ അതിന്റെ ഗ്രിഡ് നെറ്റ്‌വര്‍ക്കില്‍ ഇരുചക്ര, നാല് ചക്ര വാഹനങ്ങള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാനും സാധിക്കും. ഈ വര്‍ഷം അവസാനം വരെ ചാര്‍ജിംഗ് സൗജന്യമായി തന്നെ തുടരുമെന്ന് കമ്പനി വ്യക്തമാക്കി.

പുതുതലമുറ ഗ്രിഡ് 2.0 അവതരിപ്പിച്ച് Ather; 2021 ഡിസംബര്‍ വരെ സൗജന്യ ചാര്‍ജിംഗ്

എന്നിരുന്നാലും, ഏഥര്‍ അതിന്റെ നെറ്റ്‌വര്‍ക്കിലേക്ക് പ്ലഗ് ചെയ്യുന്നതിനായി ഉപയോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കാന്‍ തുടങ്ങുമ്പോള്‍ വില നിര്‍ണ്ണയം എന്തായിരിക്കുമെന്നതിനെക്കുറിച്ച് ഒരു വ്യക്തതയും നിലവില്‍ ഇല്ല.

പുതുതലമുറ ഗ്രിഡ് 2.0 അവതരിപ്പിച്ച് Ather; 2021 ഡിസംബര്‍ വരെ സൗജന്യ ചാര്‍ജിംഗ്

ബെംഗളൂരു ആസ്ഥാനമായുള്ള ഏഥര്‍ എനര്‍ജി നിലവില്‍ ഇന്ത്യയില്‍ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കുന്നു - 450 പ്ലസ്, 450X. ശ്രേണിയിലെ ഏഥര്‍ 450 പ്ലസ് മോഡലിന് ഒറ്റ ചാര്‍ജില്‍ 70 കിലോമീറ്റര്‍ എന്ന 'യഥാര്‍ത്ഥ റേഞ്ച്' ഉണ്ടെന്നും ഫാസ്റ്റ് ചാര്‍ജിംഗ് ഏഥര്‍ ഗ്രിഡിലേക്ക് പ്ലഗ് ചെയ്യപ്പെടുന്ന ഓരോ 10 മിനിറ്റിലും 10 കിലോമീറ്റര്‍ വരെ ഇലക്ട്രിക് സ്‌കൂട്ടര്‍ സഞ്ചരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

പുതുതലമുറ ഗ്രിഡ് 2.0 അവതരിപ്പിച്ച് Ather; 2021 ഡിസംബര്‍ വരെ സൗജന്യ ചാര്‍ജിംഗ്

നേരെമറിച്ച്, 450X മോഡല്‍, ഒറ്റ ചാര്‍ജില്‍ 85 കിലോമീറ്റര്‍ എന്ന 'യഥാര്‍ത്ഥ റേഞ്ച്' അവകാശപ്പെടുന്നു, ഒപ്പം ഫാസ്റ്റ് ചാര്‍ജറില്‍ ഓരോ 10 മിനിറ്റിലും 15 കിലോമീറ്റര്‍ റേഞ്ച് വീണ്ടെടുക്കാനുള്ള കഴിവും അവകാശപ്പെടുന്നു. ബ്ലൂടൂത്തിന്റെ സഹായത്തോടെ കോളുകള്‍ക്ക് മറുപടി നല്‍കാനും സംഗീതം നിയന്ത്രിക്കാനുമുള്ള സൗകര്യവും ഏഥര്‍ 450X-ന്റെ സവിശേഷതയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather launched next gen ather grid 2 0 fast charging network charging will be free till december
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X