Bajaj Chetak Vs TVS iQube; 2021 ഒക്ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ നിരവധി മോഡലുകള്‍ തെരഞ്ഞെടുക്കാന്‍ ലഭ്യമാണെങ്കിലും പ്രതിമാസ വില്‍പ്പനയില്‍ പ്രധാന മത്സരം നടക്കുന്നത് ബജാജ് ചേതക് ഇലക്ട്രിക്കും, ടിവിഎസ് ഐക്യുബും തമ്മിലാണ്. ഒരോ മാസത്തെ വില്‍പ്പനയിലും ഇരുമോഡലുകളും മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

Bajaj Chetak Vs TVS iQube; 2021 ഒക്ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഈ വില്‍പ്പന കണക്കുകള്‍ തന്നെ വെളിപ്പെടുത്തുന്നത് ഓരോ മാസം കഴിയും തോറും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ്. ജനുവരി-ഒക്ടോബര്‍ കാലയളവില്‍ മൊത്തത്തിലുള്ള വില്‍പ്പനയുടെ കാര്യത്തില്‍ ഐക്യുബ് ഇപ്പോഴും മുന്നിലാണ്. ഈ കാലയളവില്‍ ചേതക്, ഐക്യുബ് എന്നിവയുടെ വില്‍പ്പന യഥാക്രമം 3,832 യൂണിറ്റുകളും 4,065 യൂണിറ്റുകളുമാണ്.

Bajaj Chetak Vs TVS iQube; 2021 ഒക്ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

വാര്‍ഷിക വില്‍പ്പനയില്‍ രണ്ട് സ്‌കൂട്ടറുകള്‍ക്കും നല്ല വളര്‍ച്ചയുണ്ടെങ്കിലും, ഒക്ടോബറിലെ ഐക്യുബിന്റെ വില്‍പ്പനയില്‍ ചെറിയ ഇടിവ് കാണാനും സാധിക്കും. ഒക്ടോബറില്‍ 835 യൂണിറ്റായിരുന്നു ചേതക് വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിറ്റ 258 യൂണിറ്റുകളെ അപേക്ഷിച്ച് 223.64 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച.

Bajaj Chetak Vs TVS iQube; 2021 ഒക്ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

2021 സെപ്റ്റംബറില്‍ വിറ്റ 642 യൂണിറ്റുകളെ അപേക്ഷിച്ച് ചേതക്കിന്റെ പ്രതിമാസ വളര്‍ച്ച 30.06 ശതമാനമാണ്. സെമികണ്ടക്ടര്‍ ചിപ്പുകളുടെയും മറ്റ് ഇറക്കുമതി ചെയ്ത ഘടകങ്ങളുടെയും ആഗോള ക്ഷാമത്തില്‍ നിന്ന് കമ്പനി കരകയറാന്‍ തുടങ്ങുമെന്ന് ചേതക് വില്‍പ്പനയിലെ വര്‍ധനവ് സൂചിപ്പിക്കുന്നു.

Bajaj Chetak Vs TVS iQube; 2021 ഒക്ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ചേതക് വില്‍പന അടുത്ത മാസങ്ങളില്‍ തുടര്‍ച്ചയായി മെച്ചപ്പെട്ടിരിക്കുന്നതും വില്‍പ്പനയില്‍ പ്രകടമാണ്. ഓഗസ്റ്റില്‍ 364 യൂണിറ്റുകളില്‍ നിന്ന് സെപ്റ്റംബറില്‍ 642 ആയി വില്‍പ്പന ഉയര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വില്‍പ്പന ജൂലൈയില്‍ 730 യൂണിറ്റായിരുന്നു.

Bajaj Chetak Vs TVS iQube; 2021 ഒക്ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

അതേസമയം ഐക്യുബിന്റെ വാര്‍ഷിക വളര്‍ച്ച 1134 ശതമാനം ആണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ 32 യൂണിറ്റുകളില്‍ നിന്ന് 2021 ഒക്ടോബറില്‍ 395 യൂണിറ്റുകളായി ഉയര്‍ന്നു. പ്രതിമാസ വളര്‍ച്ച കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിറ്റ 766 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ -48.43 ശതമാനം കുറയുകയും ചെയ്തു.

Bajaj Chetak Vs TVS iQube; 2021 ഒക്ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഐക്യുബിന്റെ സെപ്റ്റംബറിലെ വില്‍പ്പന ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നതാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി മുതല്‍ ഐക്യുബ് വില്‍പ്പന തുടര്‍ച്ചയായി വര്‍ധിച്ചു. മൊത്തത്തില്‍, രണ്ട് സ്‌കൂട്ടറുകളും ചേര്‍ന്ന് 324.14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ പ്രതിമാസ വില്‍പ്പന വളര്‍ച്ച -12.64 ശതമാനമായി കുറഞ്ഞു.

Bajaj Chetak Vs TVS iQube; 2021 ഒക്ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ബജാജും ടിവിഎസും തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയ ആദ്യ ഓട്ടോ കമ്പനികളില്‍ ഒന്നാണ്. എന്നാല്‍ അടുത്ത കാലത്തായി എതിരാളികള്‍ വര്‍ധിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇലക്ട്രിക് വിഭാഗത്തിലേക്ക് താങ്ങാവുന്ന വിലയിലും, വലിയ ശ്രേണിയും വാഗ്ദാനം ചെയ്ത് നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ രംഗപ്രവേശനം ചെയ്തു.

Bajaj Chetak Vs TVS iQube; 2021 ഒക്ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

അതേസമയം പ്രമുഖ നിര്‍മാതാക്കളെല്ലാം ഇപ്പോഴും ഇതില്‍ നിന്ന് മാറി നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. വരും വര്‍ഷത്തോടെ മാത്രമാകും ഹീറോ ഈ വിഭാഗത്തിലേക്ക് ഒരു മോഡലിനെ എത്തിക്കുകയുള്ളു. ഹോണ്ട ഇതുവരെ ഒരു ഔദ്യോഗിക സ്ഥിരീകരണവും നല്‍കിയിട്ടുമില്ല.

Bajaj Chetak Vs TVS iQube; 2021 ഒക്ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

അതേസമയം സുസുക്കി തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമായി മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു. ഓല, ഏഥര്‍ 450X, സിമ്പിള്‍ വണ്‍ എന്നിവരാണ് അടുത്തകാലത്തായി വിപണിയില്‍ എത്തിയ പുതിയ സ്റ്റാര്‍ട്ടപ്പുകളും മോഡലുകളും. ഇവരില്‍ നിന്നുള്ള മത്സരം കൂടിയാകുമ്പോള്‍ ഐക്യുബിനും, ചേതക്കിനും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് വേണം പറയാന്‍.

Bajaj Chetak Vs TVS iQube; 2021 ഒക്ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ചേതക്, ഐക്യുബ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍, സമീപകാലത്ത് വിപണിയില്‍ എത്തുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ മെച്ചപ്പെട്ടതായി കാണപ്പെടുന്നു. ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ 1,100 കോടി രൂപയുടെ ബുക്കിംഗ് നടത്തിയപ്പോള്‍ അടുത്തിടെ പ്രകടമായതുപോലെ, അവരുടെ ജനപ്രീതിയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

Bajaj Chetak Vs TVS iQube; 2021 ഒക്ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

മറ്റ് മുഖ്യധാരാ ഓട്ടോ കമ്പനികള്‍ അവരുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ / മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമ്പോള്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലെ മത്സരം കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Bajaj Chetak Vs TVS iQube; 2021 ഒക്ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുന്നതിന് വളരെ അടുത്താണ്. രജിസ്‌ട്രേഷന്‍ രേഖകളില്‍ അടുത്തിടെ വെളിപ്പെടുത്തിയതുപോലെ ഇതിന് VIDA എന്ന് പേരാകും കമ്പനി നല്‍കുക. പിന്നീട്, കമ്പനിക്ക് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും പുറത്തിറക്കാം. തായ്‌വാന്‍ ആസ്ഥാനമായുള്ള ഇവി നിര്‍മാതാക്കളായ ഗോഗോറോയുമായി സഹകരിച്ചാണ് ഹീറോ തങ്ങളുടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വികസിപ്പിക്കുന്നത്.

Bajaj Chetak Vs TVS iQube; 2021 ഒക്ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന സുസുക്കി ആയിരിക്കും ഈ വിഭാഗത്തിലേക്ക് പ്രവേശിക്കുന്ന മറ്റൊരു നിര്‍മാതാക്കള്‍. ഒരു പുതിയ സ്‌കൂട്ടറിനുപകരം, ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കാന്‍ സുസുക്കി അതിന്റെ ജനപ്രിയ ബര്‍ഗ്മാന്‍ തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

Bajaj Chetak Vs TVS iQube; 2021 ഒക്ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ബര്‍ഗ്മാന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിരത്തുകളില്‍ പലതവണ പരീക്ഷണയോട്ടം നടത്തുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഏകദേശം ഒരു ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഇത് ലോഞ്ച് ചെയ്യാം. ഹോണ്ടയും ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിക്കുന്നുണ്ട്. 2022-2023 കാലയളവില്‍ എപ്പോഴെങ്കിലും ഇത് ലോഞ്ച് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Bajaj Chetak Vs TVS iQube; 2021 ഒക്ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഇന്ത്യയ്ക്കായി രൂപകല്‍പ്പന ചെയ്തിട്ടുണ്ടെങ്കിലും, ഹോണ്ട അതിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിച്ച് കയറ്റുമതി വിപണികളെയും ലക്ഷ്യമിടുന്നു. റിയല്‍മി, വണ്‍പ്ലസ് തുടങ്ങിയ മുന്‍നിര ടെക് കമ്പനികളും ഇലക്ട്രിക് ഇരുചക്രവാഹനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

More from DriveSpark

Article Published On: Friday, November 19, 2021, 15:15 [IST]
English summary
Bajaj chetak vs tvs iqube find here 2021 october electric scooter sales report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X