പള്‍സര്‍ 250-യുടെ അരങ്ങേറ്റം ഈ വര്‍ഷം തന്നെ; സ്ഥിരീകരിച്ച് ബജാജ്

കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ബജാജിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് പള്‍സര്‍ ശ്രേണി. വര്‍ഷങ്ങളായി, എഞ്ചിന്‍ കോണ്‍ഫിഗറേഷനുകളെയും ബോഡി സ്‌റ്റൈലുകളെയും ആശ്രയിച്ച് ബൈക്കിന്റെ നിരവധി ആവര്‍ത്തനങ്ങള്‍ നമ്മള്‍ കാണുകയും ചെയ്തു.

പള്‍സര്‍ 250-യുടെ അരങ്ങേറ്റം ഈ വര്‍ഷം തന്നെ; സ്ഥിരീകരിച്ച് ബജാജ്

വിപണിയില്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ട് മോട്ടോര്‍സൈക്കിളുകളുടെ ഈ ശ്രേണി വിപുലീകരിക്കാന്‍ നിര്‍മാതാവ് ഒരുങ്ങുന്നുവെന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പള്‍സര്‍ 250 മോഡലായിരിക്കും അടുത്ത അവതരണങ്ങളില്‍ പ്രധാനിയെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

പള്‍സര്‍ 250-യുടെ അരങ്ങേറ്റം ഈ വര്‍ഷം തന്നെ; സ്ഥിരീകരിച്ച് ബജാജ്

ഇപ്പോഴിതാ ബജാജ് എംഡി രാജീവ് ബജാജ് തന്നെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കുകയും ചെയ്തു. സിഎന്‍ബിസി ടിവി 18 ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വര്‍ഷം നവംബറില്‍ ഏറ്റവും വലിയ പള്‍സര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുമെന്ന് വെളിപ്പെടുത്തിയത്.

പള്‍സര്‍ 250-യുടെ അരങ്ങേറ്റം ഈ വര്‍ഷം തന്നെ; സ്ഥിരീകരിച്ച് ബജാജ്

2021 നവംബറിലാണ് പള്‍സര്‍ ബ്രാന്‍ഡ് അതിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്നത്. ഏറ്റവും മികച്ച, ഏറ്റവും ശക്തമായ പള്‍സര്‍ പുറത്തിറക്കാന്‍ ഇതിലും മികച്ച സമയം എതാണെന്നും അദ്ദേഹം ചോദിക്കുന്നു.

പള്‍സര്‍ 250-യുടെ അരങ്ങേറ്റം ഈ വര്‍ഷം തന്നെ; സ്ഥിരീകരിച്ച് ബജാജ്

പള്‍സര്‍ 250 ആണെന്ന് രാജീവ് ബജാജ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 'ഞങ്ങള്‍ നിര്‍മ്മിച്ച ഏറ്റവും വലിയ പള്‍സര്‍' എന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ബജാജ് എംഡിയും ഇത് ഒരു പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് സ്ഥിരീകരിച്ചു, അത് അടുത്ത 12 മാസത്തിനുള്ളില്‍ മറ്റെല്ലാ പള്‍സര്‍ ശ്രേണികളിലും മാറ്റം ഉണ്ടായേക്കുമെന്നും അദ്ദേഹം സൂചന നല്‍കി.

പള്‍സര്‍ 250-യുടെ അരങ്ങേറ്റം ഈ വര്‍ഷം തന്നെ; സ്ഥിരീകരിച്ച് ബജാജ്

ബജാജ് പള്‍സര്‍ 250 മൂന്ന് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്ന് നഗ്‌നനായിരിക്കും അല്ലെങ്കില്‍ NS250 ആയിരിക്കും, മറ്റൊന്ന് പൂര്‍ണമായി RS250 ആയിരിക്കും, മൂന്നാമത്തേത് സെമി ഫെയര്‍ഡ് 250F ആയിരിക്കും.

പള്‍സര്‍ 250-യുടെ അരങ്ങേറ്റം ഈ വര്‍ഷം തന്നെ; സ്ഥിരീകരിച്ച് ബജാജ്

ഈ പേരുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി മൂന്ന് മോട്ടോര്‍സൈക്കിളുകളും പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നിരുന്നു. വരാനിരിക്കുന്ന പള്‍സര്‍ 250-ന്റെ ഡിജിറ്റല്‍ റെന്‍ഡര്‍ ചിത്രം സാധ്യമായ പ്രൊഡക്ഷന്‍-സ്‌പെക്ക് ഡിസൈന്‍ പ്രിവ്യൂ നല്‍കുകയും ചെയ്യുന്നു.

പള്‍സര്‍ 250-യുടെ അരങ്ങേറ്റം ഈ വര്‍ഷം തന്നെ; സ്ഥിരീകരിച്ച് ബജാജ്

അതേസമയം ബൈക്കിന്റെ ഫീച്ചറുകളോ, സവിശേഷതകളോ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. മോഡലിന്റെ പവര്‍ട്രെയിനിനെക്കുറിച്ച് ഇപ്പോഴും ധാരാളം അവ്യക്തതകള്‍ നിലനില്‍ക്കുന്നു.

പള്‍സര്‍ 250-യുടെ അരങ്ങേറ്റം ഈ വര്‍ഷം തന്നെ; സ്ഥിരീകരിച്ച് ബജാജ്

പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബജാജ് ഒരു പുതിയ 250 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍-കൂള്‍ഡ് എഞ്ചിന്‍ അവതരിപ്പിക്കുമെന്ന് അഭിപ്രായപ്പെടുന്നു, അത് 24 bhp കരുത്തും 20 Nm പീക്ക് ടോര്‍ക്കും നല്‍കും.

പള്‍സര്‍ 250-യുടെ അരങ്ങേറ്റം ഈ വര്‍ഷം തന്നെ; സ്ഥിരീകരിച്ച് ബജാജ്

അതേസമയം, നിര്‍മ്മാതാവ് ഇതിനകം നിലവിലുള്ള 248.77 സിസി സിംഗിള്‍ സിലിണ്ടര്‍, DOHC, ലിക്വിഡ്-കൂള്‍ഡ് മോട്ടോര്‍ ഉപയോഗിക്കുമെന്നും സൂചനകളുണ്ട്. ഈ യൂണിറ്റ് 8,500 rpm-ല്‍ 27 bhp കരുത്തും 6,500 rpm-ല്‍ 23.5 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

പള്‍സര്‍ 250-യുടെ അരങ്ങേറ്റം ഈ വര്‍ഷം തന്നെ; സ്ഥിരീകരിച്ച് ബജാജ്

ബജാജ് ഏതാണ് തെരഞ്ഞെടുക്കുന്നതെന്ന് കാത്തിരുന്ന് തന്നെ കാണണം. ഏത് ഓപ്ഷനായാലും, ഇത് ആറ് സ്പീഡ് ഗിയര്‍ബോക്സുമായി സ്ലിപ്പര്‍ ക്ലച്ച് ഉപയോഗിച്ച് ജോടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പള്‍സര്‍ 250-യുടെ അരങ്ങേറ്റം ഈ വര്‍ഷം തന്നെ; സ്ഥിരീകരിച്ച് ബജാജ്

സവിശേഷതകളുടെ കാര്യത്തില്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. അതോടൊപ്പം രണ്ട് അറ്റത്തും സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയും ഒന്നിലധികം റൈഡിംഗ് മോഡുകളും ഉള്ള ഒരു പൂര്‍ണ്ണ ഡിജിറ്റല്‍ കണ്‍സോളുമായി ഇത് വരാന്‍ സാധ്യതയുണ്ട്. വരും ആഴ്ചകളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തേക്കുമെന്നാണ് സൂചന.

പള്‍സര്‍ 250-യുടെ അരങ്ങേറ്റം ഈ വര്‍ഷം തന്നെ; സ്ഥിരീകരിച്ച് ബജാജ്

ഈ വര്‍ഷം ഒരു പുതിയ പള്‍സര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുന്നതിനു പുറമേ, ഇലക്ട്രിക് ട്രാന്‍സിഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ബ്രാന്‍ഡിന് പദ്ധതികളുണ്ട്. പ്രായോഗികവും കാര്യക്ഷമവുമായ ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകള്‍ നിര്‍മ്മിക്കാന്‍ ബജാജ് അതിന്റെ പ്രത്യേക ഇവി സബ് ബ്രാന്‍ഡ് ഉപയോഗിക്കും.

പള്‍സര്‍ 250-യുടെ അരങ്ങേറ്റം ഈ വര്‍ഷം തന്നെ; സ്ഥിരീകരിച്ച് ബജാജ്

രാജ്യത്ത് കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, 3-വീലറുകള്‍, 4-വീലറുകള്‍ എന്നിവ വില്‍ക്കാന്‍ ബജാജ് പദ്ധതിയിടുന്നു. ഈ വര്‍ഷം ജൂലൈയില്‍, ബ്രാന്‍ഡ് ഒരു പുതിയ സബ് ബ്രാന്‍ഡിന്റെ അംഗീകാരങ്ങളില്‍ ഒപ്പിടുകയും, 100 കോടി നീക്കിവെയ്ക്കുകയും ചെയ്തിരുന്നു.

പള്‍സര്‍ 250-യുടെ അരങ്ങേറ്റം ഈ വര്‍ഷം തന്നെ; സ്ഥിരീകരിച്ച് ബജാജ്

സമ്പൂര്‍ണ്ണ ഇലക്ട്രിക്, ഹൈബ്രിഡ് വാഹന പോര്‍ട്ട്‌ഫോളിയോ നിര്‍മ്മിക്കുന്നതില്‍ കമ്പനിയുടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഒരു ഒറ്റ ഇലക്ട്രിക് വാഹനം മാത്രമാണ് കമ്പനി വില്ഡപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

പള്‍സര്‍ 250-യുടെ അരങ്ങേറ്റം ഈ വര്‍ഷം തന്നെ; സ്ഥിരീകരിച്ച് ബജാജ്

ചേതക് ഇവി എന്ന് പേരിട്ടിരിക്കുന്ന മോഡലിന് നിലവില്‍ വലിയ സ്വീകാര്യതയാണ് വിപണിയില്‍ ലഭിക്കുന്നതും. പുനെ, മംഗലാപുരം, ബെംഗളൂരു, മൈസൂര്‍, ഔറംഗബാദ്, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഇ-സ്‌കൂട്ടര്‍ ലഭ്യമാണ്.

Source: CNBC TV18

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj confirms new pulsar 250 launch this year in india find here all details
Story first published: Monday, August 16, 2021, 18:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X