അരങ്ങേറ്റത്തിന് മുമ്പ് ബജാജ് CT 110X -ന്റെ സവിശേഷതകൾ പുറത്ത്

നിർമ്മാതാക്കളുടെ ഏറ്റവും പുതിയ ഓഫറാണ് ബജാജ് CT 110X. ഡെലിവറി ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു വാഹനമെന്ന നിലയിൽ അതിന്റെ മൂല്യം കണ്ടെത്തുന്നവരെയാണ് ബ്രാൻഡ് ടാർഗെറ്റ് ചെയ്യുന്നത്. ഇ-കൊമേർസ്, ഡെലിവറി വോള്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുമ്പോൾ, ഡെലിവറി പങ്കാളികളുടെ ആവശ്യകതയും ഉയരുന്നു.

അരങ്ങേറ്റത്തിന് മുമ്പ് ബജാജ് CT 110X -ന്റെ സവിശേഷതകൾ പുറത്ത്

അത്തരം നിരവധി കമ്പനികൾ കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങൾക്കായി പ്രതിജ്ഞാബദ്ധരായതിനാൽ, ഇരുചക്ര വാഹനങ്ങളുടെ സംഘടിത ഫ്ലീറ്റ് വിഭാഗത്തിന്റെ ആവശ്യകത വർധിച്ചുകൊണ്ടിരിക്കുന്നു.

അരങ്ങേറ്റത്തിന് മുമ്പ് ബജാജ് CT 110X -ന്റെ സവിശേഷതകൾ പുറത്ത്

എന്നിരുന്നാലും, നിലവിലെ സാഹചര്യത്തിൽ, ധാരാളം ഡെലിവറി പങ്കാളികൾ അവരുടെ സ്വന്തം ഇരുചക്രവാഹനങ്ങളാണ് ദൈനംദിന ഡെലിവറികൾക്കായി ഉപയോഗിക്കുന്നത്. ബജാജ് ഈ ആവശ്യം നിറവേറ്റുന്നതിനായിട്ടാണ് 110 X അവതരിപ്പിക്കുന്നത്.

അരങ്ങേറ്റത്തിന് മുമ്പ് ബജാജ് CT 110X -ന്റെ സവിശേഷതകൾ പുറത്ത്

നീളമേറിയ സീറ്റുകളാണ് ബൈക്കിൽ ഒരുക്കിയിരിക്കുന്നത്. ഡെലിവറി ബോക്സുകൾ / ക്യാരിയറുകൾ / ബാഗുകൾ എന്നിവ വളരെ വലുതാണെങ്കിൽ പോലും ഡെലിവറി പങ്കാളിയ്ക്ക് അത് എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയും എന്നത് ഉറപ്പാക്കാൻ ക്മപനി ശ്രമിക്കുന്നു. അല്പം മുകളിലേക്ക് ചരിഞ്ഞ ക്യാരിയർ സീറ്റിന്റെ അവസാനത്തിൽ ഘടിപ്പിച്ചിരിക്കുന്നു. 55,000 രൂപ മുതൽ 60,000 രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.

അരങ്ങേറ്റത്തിന് മുമ്പ് ബജാജ് CT 110X -ന്റെ സവിശേഷതകൾ പുറത്ത്

മുൻവശത്ത് ഒരു ഗ്രില്ലിൽ റൗണ്ട് ഹാലജെൻ ഹെഡ്‌ലാമ്പ് ഘടിപ്പിച്ചിരിക്കുന്നു. ഹെഡ്‌ലാമ്പ് ക്ലസ്റ്ററിന് മുകളിലായി ഡിആർഎല്ലും ഒരുക്കിയിരിക്കുന്നു.

അരങ്ങേറ്റത്തിന് മുമ്പ് ബജാജ് CT 110X -ന്റെ സവിശേഷതകൾ പുറത്ത്

മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വീൽ സജ്ജീകരണത്തിൽ 17 ഇഞ്ച് എംആർഎഫ് ചക്രങ്ങളും അഞ്ച് സ്‌പോക്ക് അലോയികളും ഉൾപ്പെടുന്നു. ഇത് ഹാൻഡിൽബാറിനൊപ്പം ബ്ലാക്ക് കളർ തീം പിന്തുടരുന്നു.

അരങ്ങേറ്റത്തിന് മുമ്പ് ബജാജ് CT 110X -ന്റെ സവിശേഷതകൾ പുറത്ത്

വേഗത, കിലോമീറ്റർ, ഫ്യുവൽ ഗേജ് എന്നിവ പ്രദർശിപ്പിക്കുന്നതിന് രണ്ട് ഡയലുകൾ അടങ്ങുന്ന ഒരു ലളിതമായ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ബൈക്കിൽ വരുന്നത്. 110 സിസി സെഗ്മെന്റ് ഓഫറിംഗിൽ എയർ-കൂൾഡ് 115 സിസി എഞ്ചിനാണുള്ളത്, ഇലക്ട്രോണിക് ഫ്യൂവൽ ഇൻജക്ടർ (EFI) സംവിധാനമുള്ള യൂണിറ്റ് 9.41 bhp കരുത്തും 8.45 Nm പരമാവധി torque ഉം ഉപയോഗിക്കുന്നു.

അരങ്ങേറ്റത്തിന് മുമ്പ് ബജാജ് CT 110X -ന്റെ സവിശേഷതകൾ പുറത്ത്

എഞ്ചിൻ സജ്ജീകരണം ബ്ലാക്കിലും എഞ്ചിൻ ഗാർഡും, ക്രാഷ് ഗാർഡും മാറ്റ് ഗ്രേയിലും പൂർത്തിയാക്കിയിരിക്കുന്നു. ഇന്ധന ടാങ്ക് ശേഷി 11 ലിറ്ററാണ്. ജെറ്റ് വീൽസ് പങ്കുവെച്ച വീഡിയോയിൽ ബൈക്കിന്റെ വിശദാംശങ്ങൾ കാണാനാകും.

അരങ്ങേറ്റത്തിന് മുമ്പ് ബജാജ് CT 110X -ന്റെ സവിശേഷതകൾ പുറത്ത്

ബ്ലാക്ക് സൈലൻസറിൽ സിൽവർ ഹീറ്റ് ഷീൽഡ് യൂണിറ്റ് ഘടിപ്പിച്ചിരിക്കുന്നു. ടാർഗെറ്റ് മാർക്കറ്റ് ഓഫർ ആയിരുന്നിട്ടും, ഇന്ത്യയിലെ ഇരുചക്ര വാഹനങ്ങൾക്ക് നിർബന്ധിതമായ ഒരു സാരി ഗാർഡ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ത്രികോണാകൃതിയിലുള്ള ഹാലൊജെൻ ടെയിലാമ്പ് കാരിയറിന് തൊട്ടുതാഴെയായി സ്ഥാപിച്ചിരിക്കുന്നു, ഇത് പതിവായി കാണപ്പെടുന്ന ഇൻഡിക്കേറ്ററുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. വീഡിയോ റഫറൻസ് അനുസരിച്ച്, അനുകൂല സാഹചര്യങ്ങളിൽ ലിറ്ററിന് 90 കിലോമീറ്റർ വരെ മൈലേജ് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj CT 110X Features And Specs Revealed Before Launch. Read in Malayalam.
Story first published: Tuesday, April 13, 2021, 12:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X