പള്‍സര്‍ 180 ഡാഗര്‍ എഡ്ജ് പതിപ്പിന്റെ വില വര്‍ധിപ്പിച്ച് ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ

പള്‍സര്‍, അവഞ്ചര്‍, ഡൊമിനാര്‍ ശ്രേണികളിലെ മോഡലുകളുടെ വില വര്‍ധിപ്പിക്കുകയാണ് നിര്‍മാതാക്കളായ ബജാജ്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എല്ലാ ബ്രാന്‍ഡുകളും തങ്ങളുടെ മോഡലുകളില്‍ വില വര്‍ധിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

പള്‍സര്‍ 180 ഡാഗര്‍ എഡ്ജ് പതിപ്പിന്റെ വില വര്‍ധിപ്പിച്ച് ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ

പള്‍സര്‍ 180 ഡാഗര്‍ എഡ്ജ് പതിപ്പിന്റെ വിലയും വര്‍ധിപ്പിച്ചതായി അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ബജാജ്. മുമ്പ് മോട്ടോര്‍സൈക്കിളിന്റെ വില 1,09,907 രൂപയായിരുന്നു. എന്നാല്‍ വില വര്‍ധിപ്പിച്ചതോടെ ഇപ്പോള്‍ ഇത് 1,13,363 രൂപയോളമാണ് എക്‌സ്‌ഷോറൂം വില.

പള്‍സര്‍ 180 ഡാഗര്‍ എഡ്ജ് പതിപ്പിന്റെ വില വര്‍ധിപ്പിച്ച് ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ

3,456 രൂപയുടെ വില വര്‍ധനവാണ് മോഡലില്‍ കമ്പനി വരുത്തിയിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് പള്‍സര്‍ മോഡലുകള്‍ക്ക് കമ്പനി ഡാഗര്‍ എഡ്ജ് എഡിഷന്‍ പതിപ്പുകള്‍ സമ്മാനിക്കുന്നത്.

പള്‍സര്‍ 180 ഡാഗര്‍ എഡ്ജ് പതിപ്പിന്റെ വില വര്‍ധിപ്പിച്ച് ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ

ഈ പതിപ്പുകളിലെ പ്രധാന മാറ്റം പുതിയ കളര്‍ ഓപ്ഷനുകളും ഗ്രാഫിക്‌സും മാത്രമാണ്. അതേസമയം മെക്കാനിക്കല്‍ പരിഷ്‌ക്കരണങ്ങളൊന്നും ബജാജ് ബൈക്കുകളില്‍ വരുത്തിയിട്ടില്ല.

പള്‍സര്‍ 180 ഡാഗര്‍ എഡ്ജ് പതിപ്പിന്റെ വില വര്‍ധിപ്പിച്ച് ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ

ബജാജിന്റെ പള്‍സര്‍ 180 ഡാഗര്‍ എഡ്ജ് പതിപ്പ് ഇരട്ട ഡിആര്‍എല്ലുകള്‍, മസ്‌കുലര്‍ ഫ്യൂവല്‍ ടാങ്ക്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്പ്ലീറ്റ് സ്‌റ്റൈല്‍ സീറ്റുകള്‍, ഹാലോജന്‍ ഹെഡ്‌ലാമ്പുകള്‍ എന്നീ സവിശേഷതകളുമായിട്ടാണ് എത്തുന്നത്.

പള്‍സര്‍ 180 ഡാഗര്‍ എഡ്ജ് പതിപ്പിന്റെ വില വര്‍ധിപ്പിച്ച് ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ

നാല് കളര്‍ വേരിയന്റുകളിലും ബൈക്ക് ലഭ്യമാണ്. വേള്‍ക്കാനിക് റെഡ്, പേള്‍ വൈറ്റ്, ബ്ലു, സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നിങ്ങനെയാണ് മോഡലില്‍ ലഭിക്കുന്ന കളര്‍ ഓപ്ഷനുകള്‍. മഡ്ഗാര്‍ഡിലും റിമ്മുകളിലും ചുവന്ന ഹൈലൈറ്റുകളോടെ പേള്‍ വൈറ്റ് നിറവും ഉള്‍പ്പെടുത്തിയാണ് കമ്പനി ബൈക്കുകളെ അവതരിപ്പിച്ചിരിക്കുന്നത്.

പള്‍സര്‍ 180 ഡാഗര്‍ എഡ്ജ് പതിപ്പിന്റെ വില വര്‍ധിപ്പിച്ച് ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ

വേള്‍ക്കാനിക് റെഡിന് വൈറ്റ്-ബ്ലാക്ക് ഗ്രാഫിക്‌സ് ലഭിക്കുമ്പോള്‍, സ്പാര്‍ക്കിള്‍ ബ്ലാക്ക് മോഡലിന് റെഡ് ഗ്രാഫിക്‌സും ഹൈലൈററുകളുമോണ് ലഭിക്കുന്നത്. അതേസമയം മെക്കാനിക്കലുകളുടെ കാര്യത്തില്‍, 178.6 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് മോഡലിന്റെ കരുത്ത്.

പള്‍സര്‍ 180 ഡാഗര്‍ എഡ്ജ് പതിപ്പിന്റെ വില വര്‍ധിപ്പിച്ച് ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ

ഈ യൂണിറ്റ് 8,500 rpm-ല്‍ 16.8 bhp കരുത്തും 6,500 rpm-ല്‍ 14.52 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. എഞ്ചിന്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുകയും ചെയ്തിരിക്കുന്നു.

പള്‍സര്‍ 180 ഡാഗര്‍ എഡ്ജ് പതിപ്പിന്റെ വില വര്‍ധിപ്പിച്ച് ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ

പുറമേയുള്ള സൂക്ഷ്മമായ മാറ്റങ്ങള്‍ക്ക് പുറമെ, ബൈക്കുകളുടെ ഈ പതിപ്പില്‍ കാര്യമായ അപ്ഡേറ്റുകളൊന്നും വരുത്തിയിട്ടില്ല. പള്‍സര്‍ ലൈനപ്പില്‍ പള്‍സര്‍ 150, പള്‍സര്‍ 180, പള്‍സര്‍ 220F തുടങ്ങിയ മോഡലുകള്‍ക്കാണ് ഡാഗര്‍ എഡ്ജ് എഡിഷന്‍ ലഭിക്കുന്നത്.

പള്‍സര്‍ 180 ഡാഗര്‍ എഡ്ജ് പതിപ്പിന്റെ വില വര്‍ധിപ്പിച്ച് ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ

പള്‍സര്‍ 220F നാല് നിറങ്ങളില്‍ വരുന്നു. 220 സിസി യൂണിറ്റുള്ള ബൈക്കിന് 8,500 rpm-ല്‍ 20.1 bhp കരുത്തും 7,000 rpm-ല്‍ 18.55 Nm torque ഉം സൃഷ്ടിക്കാന്‍ സാധിക്കും. ഹോണ്ട ഹോര്‍നെറ്റ് 2.0, ടിവിഎസ് അപ്പാച്ചെ RTR 160 4 V, ഹീറോ എക്സ്ട്രീം 160R എന്നിവയ്‌ക്കെതിരെയാണ് പള്‍സര്‍ 180 മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Hiked Pulsar 180 Dagger Edge Edition Price, Find Here New Price List. Read in Malayalam.
Story first published: Monday, July 12, 2021, 12:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X