ഉയർന്ന പ്രൊഡക്ഷൻ ചെലവുകൾ; അവഞ്ചർ ശ്രേണിയുടെ വില വീണ്ടും വർധിപ്പിച്ച് ബജാജ്
ബജാജ് ഓട്ടോ അവഞ്ചർ 220 ക്രൂസ്, 160 സ്ട്രീറ്റ് മോട്ടോർസൈക്കിളുകൾ എന്നിവയുൾപ്പെടെ മിക്ക മോഡലുകളുടെയും വില ഇന്ത്യൻ വിപണിയിൽ വർധിപ്പിച്ചു.

പുതിയ വിലവർധനവിന് ശേഷം അവഞ്ചർ 220 ക്രൂയിസ് മോട്ടോർസൈക്കിളിന് മുമ്പത്തെ 1,26,995 രൂപയെ അപേക്ഷിച്ച് ഇപ്പോൾ 1,31,046 രൂപയാണ് എക്സ്-ഷോറൂം വില.

ഇതോടൊപ്പം ബജാജ് ഓട്ടോ പുതിയ അവഞ്ചർ 160 -യുടെ വിലയും ഉയർത്തി. 1,03,699 രൂപയിൽ ഇപ്പോൾ 1,07,309 രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില. 2021 -ന്റെ തുടക്കത്തിന് ശേഷം ബൈക്കുകൾക്ക് ലഭിക്കുന്ന രണ്ടാമത്തെ വില പരിഷ്കരണമാണ് ഇത്.

ഉത്പാദന ചെലവിന്റെയും റോ മെറ്റീരിയലുകളുടേയും ഉയർന്ന വിലയാണ് വീണ്ടുമുള്ള ഈ വില വർധനവിന് കാരണം എന്ന് നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ടൂ-വീലർ, ഫോർ-വീലർ നിർമ്മാതാക്കളിൽ പലരും ഇതിനോടകം മോഡലുകളുടെ വിലകൾ ഉയർത്തിയിട്ടുണ്ട്.

വില വർധനവല്ലാതെ മോട്ടോർസൈക്കിളുകളിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല. 18.76 bhp കരുത്തും 17.55 Nm torque ഉം നൽകുന്ന അതേ 220 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് മോട്ടോർ അവഞ്ചർ 220 ക്രൂയിസിൽ തുടരുന്നു.

ചെറിയ അവഞ്ചർ 160 സ്ട്രീറ്റിൽ 160 സിസി, എയർ-കൂൾഡ് മോട്ടോർ തന്നെ ഉപയോഗിക്കുന്നു. ഈ യൂണിറ്റ് 14.79 bhp കരുത്തും 13.7 Nm torque ഉം നൽകുന്നു.

ഏറ്റവും പുതിയ വിലക്കയറ്റം മറ്റ് ബജാജ് ബൈക്കുകളായ പൾസർ, ഡൊമിനാർ 400 എന്നിവയെയും ബാധിച്ചു. എന്നിരുന്നാലും, കമ്പനി അടുത്തിടെ ഡൊമിനാർ 250 -യുടെ വില 16,800 രൂപ കുറച്ചിട്ടുണ്ട്. അതോടൊ ചെറു ഡൊമിനാർ കൂടുതൽ താങ്ങാവുന്നതായി മാറി.

കൂടാതെ 2021 ജൂണിൽ വിപണിയിൽ 3,10,578 യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞതായി ബജാജ് ഓട്ടോ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇത് 2020 -ലെ ഇതേ കാലയളവിൽ റീട്ടെയിൽ ചെയ്ത യൂണിറ്റുകളേക്കാൾ 22 ശതമാനം കൂടുതലാണ്.

ബജാജ് ഓട്ടോ മുമ്പ് 2020 ജൂണിൽ 2,55,122 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ആഭ്യന്തര, കയറ്റുമതി വിൽപ്പനയും ഈ കണക്കിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








