ഡൊമിനാര്‍ 250 ഡ്യുവല്‍ ടോണ്‍ പതിപ്പുകളെ അവതരിപ്പിച്ച് ബജാജ്; വില 1.54 ലക്ഷം രൂപ

ജനപ്രീയ മോഡലായ ഡൊമിനാര്‍ 250-ന് മൂന്ന് പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ ബജാജ്. റേസിംഗ് റെഡ്/മാറ്റ് സില്‍വര്‍, സിട്രസ് റഷ്/മാറ്റ് സില്‍വര്‍, സ്പാര്‍ക്ക്‌ലിംഗ് ബ്ലാക്ക്/മാറ്റ് സില്‍വര്‍ എന്നീ നിറങ്ങളാണ് മോഡലില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡൊമിനാര്‍ 250 ഡ്യുവല്‍ ടോണ്‍ പതിപ്പുകളെ അവതരിപ്പിച്ച് ബജാജ്; വില 1.54 ലക്ഷം രൂപ

പുതിയ കളര്‍ സ്‌കീമുകള്‍ അധിക ചിലവില്ലാതെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. നവീകരിച്ചെങ്കിലും, ബജാജ് ഡോമിനാര്‍ 250-ന്റെ വില ഇപ്പോഴും 1,54,176 രൂപ എക്‌സ്‌ഷോറൂം വിലയില്‍ തന്നെയാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.

ഡൊമിനാര്‍ 250 ഡ്യുവല്‍ ടോണ്‍ പതിപ്പുകളെ അവതരിപ്പിച്ച് ബജാജ്; വില 1.54 ലക്ഷം രൂപ

പുതിയ കളര്‍ ഓപ്ഷനുകള്‍ കൂടാതെ, ഡ്യുവല്‍-ടോണ്‍ വേരിയന്റുകള്‍ക്ക് നിലവിലുള്ള ഡൊമിനാര്‍ 250-ല്‍ മാറ്റങ്ങളൊന്നുമില്ല. ബള്‍ബസ് എല്‍ഇഡി ഹെഡ്‌ലാമ്പ്, യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകള്‍, മസ്‌കുലര്‍ ഫ്യുവല്‍ ടാങ്ക്, മോണോഷോക്ക് റിയര്‍ സസ്പെന്‍ഷന്‍, ഇരട്ട-ബാരല്‍ എക്സ്ഹോസ്റ്റ് എന്നിവ മോട്ടോര്‍സൈക്കിളിലെ സവിശേഷതകളാണ്.

ഡൊമിനാര്‍ 250 ഡ്യുവല്‍ ടോണ്‍ പതിപ്പുകളെ അവതരിപ്പിച്ച് ബജാജ്; വില 1.54 ലക്ഷം രൂപ

മോട്ടോര്‍സൈക്കിളിന്റെ സ്‌പോര്‍ട്ടി സ്വഭാവത്തിന് അനുയോജ്യമായ ത്രോട്ടില്‍ ശബ്ദം സൃഷ്ടിക്കുന്ന വിധത്തിലാണ് എക്സ്ഹോസ്റ്റ് ട്യൂണ്‍ ചെയ്തിരിക്കുന്നു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഇപ്പോഴും പൂര്‍ണമായും ഡിജിറ്റല്‍ എല്‍സിഡി യൂണിറ്റാണ്.

ഡൊമിനാര്‍ 250 ഡ്യുവല്‍ ടോണ്‍ പതിപ്പുകളെ അവതരിപ്പിച്ച് ബജാജ്; വില 1.54 ലക്ഷം രൂപ

ടാങ്ക് ഡിസ്‌പ്ലേയ്ക്ക് ടെല്‍ ടെയില്‍ ലൈറ്റുകള്‍ ലഭിക്കുന്നു. ബൈക്കിന് രണ്ട് അറ്റത്തും 17 ഇഞ്ച് അലോയ് വീലുകളും ലഭിക്കുന്നു. ബ്രേക്കിംഗ് സിസ്റ്റത്തില്‍ ഫ്രണ്ട് വീലില്‍ 300 mm ഡിസ്‌കും പിന്നില്‍ 230 mm ഡിസ്‌കും ഉണ്ട്, ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ സുരക്ഷയും സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്.

ഡൊമിനാര്‍ 250 ഡ്യുവല്‍ ടോണ്‍ പതിപ്പുകളെ അവതരിപ്പിച്ച് ബജാജ്; വില 1.54 ലക്ഷം രൂപ

'ബോര്‍ണ്‍ ടു സ്പ്രിന്റ് ആന്‍ഡ് ബില്‍റ്റ് ടു ടൂര്‍' എന്ന മോട്ടോര്‍ സൈക്കിള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് ടൂറിംഗ് സെഗ്മെന്റ് നിര്‍മ്മിക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നാണ് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് മേധാവി നാരായണ്‍ സുന്ദരരാമന്‍ പറഞ്ഞത്.

ഡൊമിനാര്‍ 250 ഡ്യുവല്‍ ടോണ്‍ പതിപ്പുകളെ അവതരിപ്പിച്ച് ബജാജ്; വില 1.54 ലക്ഷം രൂപ

ലോകമെമ്പാടുമുള്ള 1,00,000 ഡൊമിനാര്‍ ടൂറുകളുടെ ചരിത്രപരമായ നാഴികക്കല്ല് തങ്ങള്‍ അടുത്തിടെ കൈവരിച്ചു, ഇത് ദീര്‍ഘദൂര പര്യടനം പുനര്‍നിര്‍വചിക്കുകയെന്ന തങ്ങളുടെ ദൗത്യം വീണ്ടും സ്ഥിരീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഡൊമിനാര്‍ 250 പഴയ 248.8 സിസി DOHC ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് ലഭിക്കുന്നത്. ഈ സിംഗിള്‍ സിലിണ്ടര്‍ 27 bhp പരമാവധി കരുത്തും 23.5 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കും.

ഡൊമിനാര്‍ 250 ഡ്യുവല്‍ ടോണ്‍ പതിപ്പുകളെ അവതരിപ്പിച്ച് ബജാജ്; വില 1.54 ലക്ഷം രൂപ

കൂടാതെ സ്ലിപ്പ് & അസിസ്റ്റ് ക്ലച്ച് സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാകുന്ന ഒരു സ്ലിക്ക്-ഷിഫ്റ്റിംഗ് 6-സ്പീഡ് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് മോഡലിന്റെ വില കുറച്ച് ബ്രാന്‍ഡ് വിപണിയെ ഞെട്ടിച്ചത്.

ഡൊമിനാര്‍ 250 ഡ്യുവല്‍ ടോണ്‍ പതിപ്പുകളെ അവതരിപ്പിച്ച് ബജാജ്; വില 1.54 ലക്ഷം രൂപ

ബ്രാന്‍ഡുകള്‍ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ച് രംഗത്ത് എത്തിയപ്പോള്‍ മോഡലിന്റെ വില കുറയ്ക്കുന്നു എന്ന പ്രഖ്യാപനവുമായിട്ടാണ് ബജാജ് രംഗത്തെത്തുന്നത്. പുതിയ കളര്‍ ഓപ്ഷന്റെ അവതരണവും, വില കുറച്ചതും മോഡലിന്റെ വില്‍പ്പന വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

ഡൊമിനാര്‍ 250 ഡ്യുവല്‍ ടോണ്‍ പതിപ്പുകളെ അവതരിപ്പിച്ച് ബജാജ്; വില 1.54 ലക്ഷം രൂപ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ 250 സിസി ശ്രേണിയില്‍ പുതിയൊരു മോഡലിനെകൂടി അവതരിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതികളുണ്ട്. അധികം വൈകാതെ തന്നെ ഈ മോഡല്‍ കൂടി വിപണിയില്‍ എത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഡൊമിനാര്‍ 250 ഡ്യുവല്‍ ടോണ്‍ പതിപ്പുകളെ അവതരിപ്പിച്ച് ബജാജ്; വില 1.54 ലക്ഷം രൂപ

ഇതിനോടകം തന്നെ ഈ മോട്ടോര്‍സൈക്കിളിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്. ഓയില്‍ കൂളറിനൊപ്പം പുതിയ 250 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ മോഡലിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡൊമിനാര്‍ 250 ഡ്യുവല്‍ ടോണ്‍ പതിപ്പുകളെ അവതരിപ്പിച്ച് ബജാജ്; വില 1.54 ലക്ഷം രൂപ

ഈ മോഡലിന്റെ അവതരണ തീയതി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല, എന്നാല്‍ അധികം വൈകാതെ തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന. നിരവധി സവിശേഷതകളും ഫീച്ചറുകളും മോട്ടോര്‍സൈക്കിളില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും.

ഡൊമിനാര്‍ 250 ഡ്യുവല്‍ ടോണ്‍ പതിപ്പുകളെ അവതരിപ്പിച്ച് ബജാജ്; വില 1.54 ലക്ഷം രൂപ

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഉയര്‍ന്ന പ്രകടനത്തിനായി VVA (വേരിയബിള്‍ വാല്‍വ് ആക്റ്റുവേഷന്‍) സാങ്കേതികവിദ്യ ബൈക്കില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതോ സാങ്കേതികവിദ്യ യമഹയുടെ YZF-R15 V3.0 മോട്ടോര്‍സൈക്കിളില്‍ നിലവില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡൊമിനാര്‍ 250 ഡ്യുവല്‍ ടോണ്‍ പതിപ്പുകളെ അവതരിപ്പിച്ച് ബജാജ്; വില 1.54 ലക്ഷം രൂപ

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 1.40 ലക്ഷം മുതല്‍ 1.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. കെടിഎം ഡ്യൂക്ക് 250, യമഹ FZ25 എന്നിവരാകും പുതിയ മോട്ടോര്‍സൈക്കിളിന്റെ വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj launched dominar 250 dual tone edition in india find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X