ഫ്രീറൈഡര്‍; പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ബജാജ്

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നതോടെ ഈ ശ്രേണിയില്‍ മത്സരം ശക്തമാക്കാനൊരുങ്ങുകയാണ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ്. ചേതക്കിനുശേഷം ബജാജ് അതിന്റെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

ഫ്രീറൈഡര്‍; പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ബജാജ്

അതിനുള്ള സൂചനകള്‍ വ്യക്തമാക്കുന്ന കമ്പനി ഫയല്‍ ചെയ്ത ഒരു വ്യാപാരമുദ്ര അപേക്ഷ പുറത്തുവന്നു. 'ഫ്രീറൈഡര്‍' നാമത്തിനായി സമര്‍പ്പിച്ച വ്യാപാരമുദ്രയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഫ്രീറൈഡര്‍; പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ബജാജ്

ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ വിവിധ വാഹനങ്ങളെ ഈ ക്ലാസ് ഉള്‍ക്കൊള്ളുന്നു. കെടിഎമ്മിന് ഇതിനകം ഫ്രീറൈഡ് E-XC എന്ന ഭാരം കുറഞ്ഞ ഇ-ബൈക്ക് ഉള്ളതിനാല്‍, ബജറിന്റെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായിരിക്കാം ഫ്രീറൈഡര്‍ എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഫ്രീറൈഡര്‍; പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ബജാജ്

ഹസ്ഖ്‌വര്‍ണ ഇ-പിലന്റെ അതേ പ്ലാറ്റ്‌ഫോം ബജാജ് ഫ്രീറൈഡര്‍ ഉപയോഗിച്ചിരിക്കാനാണ് സാധ്യത. ഫ്രെയിം, സസ്പെന്‍ഷന്‍ സിസ്റ്റം, ബ്രേക്കിംഗ് ഉപകരണം എന്നിവപോലുള്ള ഘടകങ്ങള്‍ സമാനമായിരിക്കും.

ഫ്രീറൈഡര്‍; പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ബജാജ്

ഇ-പിലന്‍ കണ്‍സെപ്റ്റ് പതിപ്പ് ഈ വര്‍ഷം ആദ്യം ഏപ്രിലില്‍ വെളിപ്പെടുത്തിയിരുന്നു. ഈ വര്‍ഷം അവസാനം ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇ-പിലന്‍ ഈ വര്‍ഷാവസാനം അല്ലെങ്കില്‍ 2022 ല്‍ സമാരംഭിക്കാം.

ഫ്രീറൈഡര്‍; പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ബജാജ്

ഇ-പിലന്‍ കണ്‍സെപ്റ്റ് അതിന്റെ നിരവധി സവിശേഷതകള്‍ സ്വാര്‍ട്ട്പിലന്‍, വിറ്റ്പിലന്‍ എന്നിവയുമായി പങ്കിടുന്നു. റൗണ്ട് ഹെഡ്‌ലാമ്പ്, വലിയ ഹാന്‍ഡില്‍ബാര്‍, ബാറ്ററി പായ്ക്ക് ഉള്‍ക്കൊള്ളുന്ന ഇന്ധന ടാങ്ക്, എക്സ്പോസ്ഡ് ട്രെല്ലിസ് ഫ്രെയിം എന്നിവ ചില ഉദാഹരണങ്ങളില്‍ ഉള്‍പ്പെടുന്നു.

ഫ്രീറൈഡര്‍; പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ബജാജ്

രൂപകല്‍പ്പനയുടെ കാര്യത്തില്‍, ബജാജ് ഫ്രീറൈഡറിന് മികച്ച സവിശേഷതകള്‍ ഉണ്ടായിരിക്കും. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഒരു നവ-റെട്രോ ഡിസൈന്‍ തീം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫ്രീറൈഡര്‍; പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ബജാജ്

ഇത് പ്രചാരത്തിലുള്ളതും ചെറുപ്പക്കാരായ ആളുകള്‍ വളരെ ഇഷ്ടപ്പെടുന്നതുമാണ്. ടാര്‍ഗെറ്റ് പ്രേക്ഷകരുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഷാര്‍പ്പായിട്ടുള്ള സ്‌പോര്‍ട്ടി ഡിസൈന്‍ ഫ്രീറൈഡറിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആകര്‍ഷകമായ ഗ്രാഫിക്‌സും ഡെക്കലുകളും പാക്കേജിന്റെ ഭാഗമാകും.

ഫ്രീറൈഡര്‍; പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ബജാജ്

ഇ-പിലന്‍ കണ്‍സെപ്റ്റിന്റെ അതേ ഇലക്ട്രിക് പവര്‍ട്രെയിന്‍ ഫ്രീറൈഡര്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 8 കിലോവാട്ട് (10.73 bhp) ഇലക്ട്രിക് മോട്ടോര്‍ ഇ-പിലനില്‍ സജ്ജീകരിച്ചിരിക്കുന്നു.

ഫ്രീറൈഡര്‍; പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ബജാജ്

വൈദ്യുതി ഉല്‍പാദനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇനിയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മോട്ടോര്‍സൈക്കിളിന് പൂര്‍ണ ചാര്‍ജില്‍ ഏകദേശം 100 കിലോമീറ്റര്‍ വരെ ശ്രേണിയും വാഗ്ദാനം ചെയ്യുന്നുണ്ട്. അത് നഗര ആവശ്യങ്ങള്‍ക്ക് മികച്ചതാണെന്നും കമ്പനി അവകാശപ്പെടുന്നു.

ഫ്രീറൈഡര്‍; പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ബജാജ്

ഇ-പിലനില്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികള്‍ സജ്ജീകരിക്കും. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വ്യക്തമാണ്.

ഫ്രീറൈഡര്‍; പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ബജാജ്

ബജാജ് ഫ്രീറൈഡറിന് പ്രതീക്ഷിച്ചതിലും വേഗത്തില്‍ വിപണിയിലെത്താന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഒരു പൊതു ഇലക്ട്രിക് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിന് ബജാജ് കെടിഎമ്മുമായി സഹകരിക്കുന്നതിനാലാണിത്.

ഫ്രീറൈഡര്‍; പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ബജാജ്

3 കിലോവാട്ട് മുതല്‍ 10 കിലോവാട്ട് വരെ പരിധിയില്‍ ഒന്നിലധികം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഇത് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇവയില്‍ ഭൂരിഭാഗവും 48V ഇലക്ട്രിക് സിസ്റ്റം ഉപയോഗിക്കും. ചേതക്കിനെപ്പോലെ ഒരു പ്രീമിയം ഉല്‍പ്പന്നമായിരിക്കും ഫ്രീറൈഡറെന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Planning To Introduce New Electric Motorcycle, Freerider Trademark Filed. Read in Malayalam.
Story first published: Thursday, June 24, 2021, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X