ചെറുത് മുതല്‍ വലുത് വരെ മുഖംമിനുക്കും; Pulsar ശ്രേണി നവീകരിക്കാനൊരുങ്ങി Bajaj

ബജാജ് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലെ ജനപ്രീയ നിരയാണ് പള്‍സര്‍ ശ്രേണിയുടേതെന്ന് വേണം പറയാന്‍. പ്രതിമാസ വില്‍പ്പനയില്‍ മികച്ച പെര്‍ഫോമെന്‍സാണ് ഈ വിഭാഗത്തിലെ മോട്ടോര്‍സൈക്കിളുകള്‍ കാഴ്ചവെയ്ക്കുന്നതും.

ചെറുത് മുതല്‍ വലുത് വരെ മുഖംമിനുക്കും; Pulsar ശ്രേണി നവീകരിക്കാനൊരുങ്ങി Bajaj

പള്‍സര്‍ N250, പള്‍സര്‍ F250 എന്നിവയുടെ രൂപത്തില്‍ രണ്ട് പുതിയ മുന്‍നിര പള്‍സര്‍ മോഡലുകള്‍ ബജാജ് പുറത്തിറക്കിയപ്പോള്‍ പള്‍സര്‍ ശ്രേണിയിലെ മോട്ടോര്‍സൈക്കിളുകള്‍ക്ക് പുതുജീവന്‍ ലഭിച്ചുവെന്ന് വേണം പറയാന്‍.

ചെറുത് മുതല്‍ വലുത് വരെ മുഖംമിനുക്കും; Pulsar ശ്രേണി നവീകരിക്കാനൊരുങ്ങി Bajaj

സ്പോര്‍ട്ടി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളുടെ പരമ്പര അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ ഭാഗമായിക്കൂടിയായിരുന്നു ഈ നവീകരണം എന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ചെറുത് മുതല്‍ വലുത് വരെ മുഖംമിനുക്കും; Pulsar ശ്രേണി നവീകരിക്കാനൊരുങ്ങി Bajaj

എന്നിരുന്നാലും, സമീപ വര്‍ഷങ്ങളില്‍ ടിവിഎസ് അതിന്റെ അപ്പാച്ചെ ബ്രാന്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ക്കൊപ്പം പുതിയ തന്ത്രങ്ങള്‍ പുറത്തെടുത്തതോടെ ശ്രേണിയില്‍ മത്സരം ശക്തമാക്കിയതും പുതിയ മാറ്റത്തിലേക്ക് ചുവടുവെയ്ക്ക് ബജാജിനെ പ്രരിപ്പിച്ചുവെന്നും വേണമെങ്കില്‍ പറയാന്‍ സാധിക്കും.

ചെറുത് മുതല്‍ വലുത് വരെ മുഖംമിനുക്കും; Pulsar ശ്രേണി നവീകരിക്കാനൊരുങ്ങി Bajaj

പള്‍സര്‍ ശ്രേണിയിലെ ചിലത് കാലഹരണപ്പെട്ടതായി കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. കാരണം അവയ്ക്ക് നിരവധി വര്‍ഷങ്ങളായി ഒരു വലിയ നവീകരണവും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, ബജാജ്, അതിന്റെ എല്ലാ മോഡലുകള്‍ക്കും ചെറിയ കോസ്‌മെറ്റിക്, ഫീച്ചര്‍ അപ്ഡേറ്റുകള്‍ പതിവായി നല്‍കിയിട്ടുണ്ട്.

ചെറുത് മുതല്‍ വലുത് വരെ മുഖംമിനുക്കും; Pulsar ശ്രേണി നവീകരിക്കാനൊരുങ്ങി Bajaj

പള്‍സര്‍ നിരയില്‍ മൊത്തത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ തങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. നിലവില്‍, ചക്കന്‍ അധിഷ്ഠിത ബൈക്ക് നിര്‍മ്മാതാവ് 125, 150, 180, 220F, NS125, NS160, NS200, RS200 എന്നിങ്ങനെ വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളിലുള്ള ഒരു കൂട്ടം പള്‍സര്‍ മോഡലുകള്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

ചെറുത് മുതല്‍ വലുത് വരെ മുഖംമിനുക്കും; Pulsar ശ്രേണി നവീകരിക്കാനൊരുങ്ങി Bajaj

ബജാജ് പള്‍സര്‍ 250 ശ്രേണി അടുത്തിടെ പുറത്തിറക്കിയ വേളയില്‍, ബജാജ് തങ്ങളുടെ നിലവിലുള്ള പള്‍സര്‍ മോട്ടോര്‍സൈക്കിളുകള്‍ നിര്‍ത്തലാക്കുമെന്നും വരും മാസങ്ങളില്‍ പുതിയ തലമുറയിലേക്ക് അപ്ഡേറ്റ് ചെയ്യുമെന്നും അറിയിച്ചിരുന്നു.

ചെറുത് മുതല്‍ വലുത് വരെ മുഖംമിനുക്കും; Pulsar ശ്രേണി നവീകരിക്കാനൊരുങ്ങി Bajaj

ചെറിയ പള്‍സറുകളുടെ പുതിയ തലമുറ മോഡലുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ ബജാജ്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പള്‍സറിന്റെ 125 സിസി മുതല്‍ 200 സിസി വരെ അപ്ഡേറ്റ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചെറുത് മുതല്‍ വലുത് വരെ മുഖംമിനുക്കും; Pulsar ശ്രേണി നവീകരിക്കാനൊരുങ്ങി Bajaj

പ്രതിമാസ വില്‍പ്പനയില്‍ പള്‍സര്‍ 125, പള്‍സര്‍ 150 എന്നിവയാണ് ഭൂരിഭാഗവും നേടുന്നത്. ഇവ രണ്ടും ആയിരിക്കും ആദ്യം അപ്ഡേറ്റ് ചെയ്യുന്നത്. പുതുതലമുറ 250 സിസി പള്‍സറുകള്‍ പുറത്തിറക്കുന്നതോടെ, ബജാജ് 220F നിര്‍ത്തലാക്കാനാണ് സാധ്യത.

വാസ്തവത്തില്‍, F250, 220F-ന്റെ പിന്‍ഗാമിയായി കാണപ്പെടുന്നു - സമാനമായ ഒരു സെമി-ഫെയര്‍ഡ് ഡിസൈന്‍ തന്നെയാണ് ലഭിക്കുന്നത്. വില്‍പ്പനയുടെ കാര്യത്തില്‍, 220F ഒരു മാസം ഏകദേശം 5,000-7,000 യൂണിറ്റുകള്‍ വരെ നിരത്തിലെത്തുന്നുണ്ട്. 220F നിര്‍ത്തലാക്കുകയാണെങ്കില്‍, പുതിയ F250 വില്‍പ്പനയില്‍ നേരിട്ട് ഗുണം ചെയ്യുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ചെറുത് മുതല്‍ വലുത് വരെ മുഖംമിനുക്കും; Pulsar ശ്രേണി നവീകരിക്കാനൊരുങ്ങി Bajaj

പുത്തന്‍ തലമുറ പള്‍സറുകളില്‍ പുതിയ ഡിസൈനും പുതിയ ഷാസിയും പുതുക്കിയ പവര്‍ട്രെയിനുകളും കമ്പനി ഉള്‍പ്പെടുത്തും. പുതിയ സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പോലെയുള്ള പുതിയ ചില ഫീച്ചറുകളും പള്‍സര്‍ മോഡലുകളില്‍ ബജാജിന് അവതരിപ്പിക്കാനാകും.

ചെറുത് മുതല്‍ വലുത് വരെ മുഖംമിനുക്കും; Pulsar ശ്രേണി നവീകരിക്കാനൊരുങ്ങി Bajaj

അതായത്, ബജാജ് യഥാര്‍ത്ഥത്തില്‍ പുതിയ തലമുറ പള്‍സര്‍ ബൈക്കുകള്‍ രാജ്യത്ത് അവതരിപ്പിക്കുന്നതിന് കുറച്ച് സമയമെടുക്കും. പള്‍സര്‍ ലൈനപ്പ് മിക്കവാറും പള്‍സര്‍ 125-ല്‍ ആരംഭിക്കുകയും ചെയ്യും.

ചെറുത് മുതല്‍ വലുത് വരെ മുഖംമിനുക്കും; Pulsar ശ്രേണി നവീകരിക്കാനൊരുങ്ങി Bajaj

ബജാജ് ക്വാര്‍ട്ടര്‍ ലിറ്റര്‍ പള്‍സറുകള്‍ക്ക് അപ്പുറത്തേക്ക് പോകാന്‍ സാധ്യതയില്ല, കാരണം ഇതിന് ഇതിനകം തന്നെ ഡോമിനാര്‍ ശ്രേണിയുണ്ട്, കൂടാതെ ട്രയംഫുമായി ചേര്‍ന്ന് പുതിയ മോട്ടോര്‍സൈക്കിളുകള്‍ക്കായി കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.

ചെറുത് മുതല്‍ വലുത് വരെ മുഖംമിനുക്കും; Pulsar ശ്രേണി നവീകരിക്കാനൊരുങ്ങി Bajaj

പള്‍സര്‍ N250, F250 എന്നിവ ഒരേ മോട്ടോര്‍സൈക്കിളാണ്, ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ഇരുമോഡലുകളെയും വ്യത്യസ്തമാക്കുന്നത്. ആദ്യത്തേതിന് നേക്കഡ് ഡിസൈന്‍ ലഭിക്കുമ്പോള്‍ രണ്ടാമത്തേതിന് സെമി-ഫെയര്‍ഡ് സ്‌റ്റൈലിംഗ് ലഭിക്കുന്നു.

ചെറുത് മുതല്‍ വലുത് വരെ മുഖംമിനുക്കും; Pulsar ശ്രേണി നവീകരിക്കാനൊരുങ്ങി Bajaj

വ്യത്യസ്ത ഹാന്‍ഡില്‍ബാറുകള്‍ കാരണം രണ്ട് ബൈക്കുകളുടെയും റൈഡിംഗ് പോസ്ച്ചറിലും ചെറിയ വ്യത്യാസങ്ങളുണ്ട്. എഞ്ചിന്‍ കണക്കുകളിലേക്ക് വന്നാല്‍, പള്‍സര്‍ 250-ന് 249 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍ കൂള്‍ഡ് മോട്ടോറാണ് ലഭിക്കുന്നത്.

ചെറുത് മുതല്‍ വലുത് വരെ മുഖംമിനുക്കും; Pulsar ശ്രേണി നവീകരിക്കാനൊരുങ്ങി Bajaj

അത് 24 bhp കരുത്തും 21.5 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു, കൂടാതെ സ്ലിപ്പര്‍ ക്ലച്ചോടുകൂടിയ 5-സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ബൈക്കുകള്‍ക്ക് ഒരു പുതിയ സ്പ്ലിറ്റ്-ട്യൂബുലാര്‍ ഫ്രെയിം ലഭിക്കുന്നു. സസ്‌പെന്‍ഷനായി മുന്നില്‍, പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ-ഷോക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj planning to update pulsar range with new platform details
Story first published: Friday, November 5, 2021, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X