ഇനി നാഗ്പൂരിലേക്ക്; അവതരണത്തിന് മുന്നോടിയായി ചേതക് ഇലക്ട്രിക്കിന്റെ വില പ്രഖ്യപിച്ച് ബജാജ്

ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ അണിയറയില്‍ ഒരുക്കുകയാണ് നിര്‍മാതാക്കളായ ബജാജ്. ഇതിന്റെ ഭാഗമായി മോഡല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇനി നാഗ്പൂരിലേക്ക്; അവതരണത്തിന് മുന്നോടിയായി ചേതക് ഇലക്ട്രിക്കിന്റെ വില പ്രഖ്യപിച്ച് ബജാജ്

നാഗ്പൂരില്‍ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ഉടന്‍ ഉണ്ടായേക്കുമെന്ന് അടുത്തിടെ കമ്പനി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

ഇനി നാഗ്പൂരിലേക്ക്; അവതരണത്തിന് മുന്നോടിയായി ചേതക് ഇലക്ട്രിക്കിന്റെ വില പ്രഖ്യപിച്ച് ബജാജ്

മോഡലിനായുള്ള ബുക്കിംഗ് കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മോഡലിന് 1.49 ലക്ഷം രൂപയാണ് ഓണ്‍-റോഡ് വില. രണ്ട് വേരിയന്റുകളും ഇവിടെ വില്‍പ്പനയ്ക്ക് എത്തും.

ഇനി നാഗ്പൂരിലേക്ക്; അവതരണത്തിന് മുന്നോടിയായി ചേതക് ഇലക്ട്രിക്കിന്റെ വില പ്രഖ്യപിച്ച് ബജാജ്

ഇതില്‍ അര്‍ബര്‍ പതിപ്പിന് 1.49 ലക്ഷം രൂപയും പ്രീമിയം പതിപ്പിന് 1.51 ലക്ഷം രൂപയുമാണ് വില. അതേസമയം മോഡലുകളുടെ അവതരണ തീയതി കൃത്യമായി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ ഇത് വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇനി നാഗ്പൂരിലേക്ക്; അവതരണത്തിന് മുന്നോടിയായി ചേതക് ഇലക്ട്രിക്കിന്റെ വില പ്രഖ്യപിച്ച് ബജാജ്

താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നതിനുള്ള താല്‍പ്പര്യം രജിസ്റ്റര്‍ ചെയ്യാം. നാഗ്പൂരിന് പുറമെ ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുകയാണ്.

ഇനി നാഗ്പൂരിലേക്ക്; അവതരണത്തിന് മുന്നോടിയായി ചേതക് ഇലക്ട്രിക്കിന്റെ വില പ്രഖ്യപിച്ച് ബജാജ്

പുനെ, മംഗലാപുരം, ബെംഗളൂരു, മൈസൂര്‍, ഔറംഗബാദ്, ഇപ്പോള്‍ നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഇ-സ്‌കൂട്ടര്‍ ലഭ്യമാണ്. എല്ലാ നഗരങ്ങളിലെയും എല്ലാ കെടിഎം ഡീലര്‍ഷിപ്പുകളിലും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പ്രത്യേകമായി വില്‍ക്കുന്നു, പുതിയതും വരാനിരിക്കുന്നതുമായ നഗരങ്ങളിലും ഇതേ രീതിയില്‍ വില്‍ക്കുമെന്നാണ് ബജാജ് അറിയിച്ചിരിക്കുന്നത്.

ഇനി നാഗ്പൂരിലേക്ക്; അവതരണത്തിന് മുന്നോടിയായി ചേതക് ഇലക്ട്രിക്കിന്റെ വില പ്രഖ്യപിച്ച് ബജാജ്

സ്‌കൂട്ടറിനെക്കുറിച്ച് പറയുമ്പോള്‍, 3 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് ജോടിയാക്കിയ 4 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ചേതക്കില്‍ പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രിക് പവര്‍ട്രെയിന്‍ 16 Nm പീക്ക് ടോര്‍ക്ക് ഉത്പാദിപ്പിക്കുകയും ഒരു ചാര്‍ജില്‍ പരമാവധി 95 കിലോമീറ്റര്‍ വരെ ശ്രേണിയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ഇനി നാഗ്പൂരിലേക്ക്; അവതരണത്തിന് മുന്നോടിയായി ചേതക് ഇലക്ട്രിക്കിന്റെ വില പ്രഖ്യപിച്ച് ബജാജ്

ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയും ഇ-സ്‌കൂട്ടറില്‍ ലഭ്യമാണ്. ഒരു റെട്രോ ഡിസൈന്‍ ശൈലിയാണ് ചേതക് ഇലക്ട്രിക്കിന് ലഭിക്കുന്നത്.

ഇനി നാഗ്പൂരിലേക്ക്; അവതരണത്തിന് മുന്നോടിയായി ചേതക് ഇലക്ട്രിക്കിന്റെ വില പ്രഖ്യപിച്ച് ബജാജ്

വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫെതര്‍-ടച്ച്-ആക്റ്റിവേറ്റഡ് സ്വിച്ചുകള്‍ എന്നിവ സവിശേഷതകളാണ്.

ഇനി നാഗ്പൂരിലേക്ക്; അവതരണത്തിന് മുന്നോടിയായി ചേതക് ഇലക്ട്രിക്കിന്റെ വില പ്രഖ്യപിച്ച് ബജാജ്

മെക്കാനിക്കലുകളെ സംബന്ധിച്ചിടത്തോളം, സ്‌കൂട്ടറിലെ സസ്‌പെന്‍ഷന്‍ ഡ്യൂട്ടികള്‍ക്കായി മുന്‍വശത്ത് സിംഗിള്‍ സൈഡ് ട്യൂബുലാര്‍ സസ്‌പെന്‍ഷനും പിന്‍ഭാഗത്ത് ഒരു മോണോ ഷോക്കുമാണ് ലഭിക്കുന്നത്. സുരക്ഷയ്ക്കായി മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നു.

ഇനി നാഗ്പൂരിലേക്ക്; അവതരണത്തിന് മുന്നോടിയായി ചേതക് ഇലക്ട്രിക്കിന്റെ വില പ്രഖ്യപിച്ച് ബജാജ്

ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളിലും ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആവശ്യം അതിവേഗം വളരുകയാണ്. കൂടാതെ, കൂടുതല്‍ ബ്രാന്‍ഡുകള്‍ രാജ്യത്ത് പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകളെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നു.

ഇനി നാഗ്പൂരിലേക്ക്; അവതരണത്തിന് മുന്നോടിയായി ചേതക് ഇലക്ട്രിക്കിന്റെ വില പ്രഖ്യപിച്ച് ബജാജ്

തല്‍ഫലമായി, വരും മാസങ്ങളില്‍ ചേതക്കിന്റെ വില്‍പ്പന രാജ്യമെമ്പാടും അതിവേഗം വ്യാപിപ്പിക്കാനാണ് ബജാജ് പദ്ധതിയിടുന്നത്. ഏഥര്‍ 450X, ടിവിഎസ് ഐക്യുബ്, വരാനിരിക്കുന്ന ഓല ഇലക്ട്രിക് സ്‌കൂട്ടര്‍, സിമ്പിള്‍ വണ്‍ എന്നിവരാണ് ചേതക്കിന്റെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Bajaj Revealed Chetak Electric Scooter Price In Nagpur Ahead Of Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X