നിരാശരാക്കില്ല; ഉത്സവ സീസണിന് മുമ്പ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജില്‍ നിന്നുള്ള ഇലക്ട്രിക് സ്‌കൂട്ടറാണ് ചേതക്. നിലവില്‍ സ്‌കൂട്ടറിന്റെ ബുക്കിംഗും, ഡെലിവറികളും കമ്പനി നിര്‍ത്തിവെച്ചിരിക്കുകയാണ്.

നിരാശരാക്കില്ല; ഉത്സവ സീസണിന് മുമ്പ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ചേതക്കിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഉത്സവ സീസണ്‍ ആരംഭിക്കുന്നതിനുമുമ്പ് പുതിയ ഇരുചക്ര വാഹനം ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയാണ് ബജാജ് ലക്ഷ്യമിടുന്നത്.

നിരാശരാക്കില്ല; ഉത്സവ സീസണിന് മുമ്പ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

ബജറ്റ് ഓട്ടോ ഏപ്രില്‍ 13 ന് ചേതക് ഇലക്ട്രിക്കിനായി ആരംഭിച്ച ബുക്കിംഗ് 48 മണിക്കൂറിനുള്ളില്‍ നിര്‍ത്തിയിരുന്നു. ആവശ്യക്കാര്‍ ഏറിയതോടെയാണ് ബുക്കിംഗ് സ്വീകരിക്കുന്നത് കമ്പനി താത്ക്കാലികമായി നിര്‍ത്തിവെച്ചത്.

നിരാശരാക്കില്ല; ഉത്സവ സീസണിന് മുമ്പ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

''ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഈ ഐക്കണിക് മോഡല്‍ വിതരണം ചെയ്യാന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് 2020-21 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ബജാജ് ഓട്ടോ പറഞ്ഞു. 2020-ന്റെ തുടക്കത്തില്‍ ചേതക്കിനായി ബുക്കിംഗ് ആരംഭിച്ചപ്പോള്‍, കൊവിഡ് -19 യും, അനുബന്ധ വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ കാരണം ഇത് നിര്‍ത്തേണ്ടിവന്നു.

നിരാശരാക്കില്ല; ഉത്സവ സീസണിന് മുമ്പ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

അതിനുശേഷം, കമ്പനി 2021 ഏപ്രില്‍ 13 ന് ഓണ്‍ലൈന്‍ ബുക്കിംഗ് വീണ്ടും തുറന്നു, പക്ഷേ 48 മണിക്കൂര്‍ കഴിഞ്ഞ് നിര്‍ത്തേണ്ടിവന്നു. ആളുകളില്‍ നിന്നും മികച്ച പ്രതികരണമാണ് മോഡലിന് ലഭിച്ചതെന്ന് മുന്‍ ബജാജ് ഓട്ടോ ചെയര്‍മാന്‍ രാഹുല്‍ ബജാജ് പറഞ്ഞു. എന്നാല്‍ അധികം വൈകാതെ തന്നെ മോഡലിനെ തിരികെ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

നിരാശരാക്കില്ല; ഉത്സവ സീസണിന് മുമ്പ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

പുനെയിലെ ബജാജ് ഓട്ടോയുടെ ചകന്‍ കേന്ദ്രത്തിലാണ് പുതിയ ബജാജ് ചേതക് നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ 508 യൂണിറ്റ് വില്‍പ്പന നേടാന്‍ കഴിഞ്ഞു. നിലവില്‍ പുനെയിലും ബെംഗളൂരുവിലും മാത്രമാണ് ഇത് വില്‍പ്പനയ്ക്ക് ലഭ്യമാകുന്നത്.

നിരാശരാക്കില്ല; ഉത്സവ സീസണിന് മുമ്പ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

എന്നിരുന്നാലും, ഉടന്‍ തന്നെ ചെന്നൈയിലും ഹൈദരാബാദിലും ചേതക് വാഗ്ദാനം ചെയ്യാന്‍ ബജാജ് പദ്ധതിയിടുന്നു. പ്രീമിയം, അര്‍ബന്‍ എന്നീ രണ്ട് വേരിയന്റുകളില്‍ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാകും.

നിരാശരാക്കില്ല; ഉത്സവ സീസണിന് മുമ്പ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

വര്‍ഷങ്ങള്‍ക്കുശേഷം ജനപ്രിയ ചേതക് ബ്രാന്‍ഡിനെ ഇലക്ട്രിക് അവതാരത്തില്‍ വീണ്ടും അവതരിപ്പിക്കാന്‍ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ചേതക് ഇലക്ട്രിക് സ്‌കൂട്ടറില്‍ സ്റ്റീല്‍ ബോഡിയും ഫ്‌ലഷ് ഘടിപ്പിച്ച പാനലുകളും ഉണ്ട്.

നിരാശരാക്കില്ല; ഉത്സവ സീസണിന് മുമ്പ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

ഇതിന് IP67 വാട്ടര്‍ റെസിസ്റ്റന്‍സും ബെല്‍റ്റ്‌ലെസ് സോളിഡ് ഗിയര്‍ ഡ്രൈവും ലഭിക്കുന്നു. മൂന്ന് റൈഡിംഗ് മോഡുകള്‍ (റിവേഴ്‌സ് മോഡ് ഉള്‍പ്പെടെ) ഉപയോഗിച്ച് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യും. ബാഹ്യ സവിശേഷതകളുടെ കാര്യത്തില്‍, ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ അടങ്ങിയ ഒരു പൂര്‍ണ്ണ എല്‍ഇഡി സജ്ജീകരണവും ഇതിന് ലഭിക്കുന്നു.

നിരാശരാക്കില്ല; ഉത്സവ സീസണിന് മുമ്പ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

കണക്റ്റുചെയ്ത സാങ്കേതികവിദ്യയും സമര്‍പ്പിത അപ്ലിക്കേഷനുമായാണ് ചേതക് വാഗ്ദാനം ചെയ്യുന്നത്, അനധികൃത ആക്സസ് അല്ലെങ്കില്‍ അപകടമുണ്ടായാല്‍ ഉടമയെ അറിയിക്കുന്ന നൂതന ഫീച്ചറുകളും മോഡലിന്റെ സവിശേഷതയാണ്. രണ്ട് ട്രിമ്മുകളും (അര്‍ബന്‍, പ്രീമിയം) ആറ് കളര്‍ ഓപ്ഷനുകളും വാഹനത്തില്‍ ലഭ്യമാണ്.

നിരാശരാക്കില്ല; ഉത്സവ സീസണിന് മുമ്പ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ബജാജ്

ഈ വര്‍ഷം ആദ്യം ബജാജ് ഓട്ടോ ചേതക് സ്‌കൂട്ടറുകളുടെ വില ഏകദേശം 27,000 രൂപയോളം വര്‍ദ്ധിപ്പിച്ചിരുന്നു. നിലവില്‍ പ്രാരംഭ പതിപ്പിന് 1,42,620 രൂപയാണ് വിപണിയില്‍ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Bajaj Will Start Deliveries Of Chetak Electric Scooter Before Festive Season. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X