ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന തോന്നല്‍ വേണ്ട; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്റ്റണ്ട് വീഡിയോ ഇതാ

അടുത്തകാലത്തായി വാഹന വിപണിയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച വാഹനമായിരുന്നു ഓലയില്‍ നിന്നുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍. ഈ ചര്‍ച്ചകള്‍ എല്ലാം കെട്ടടങ്ങുന്നതിന് മുമ്പായി ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഈ മോഡലുകള്‍.

ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന തോന്നല്‍ വേണ്ട; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്റ്റണ്ട് വീഡിയോ ഇതാ

ഓല സിഇഒ ഭവിഷ് അഗര്‍വാള്‍ തന്നെ പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നതെന്ന് വേണം പറയാന്‍. കമ്പനിയുടെ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിദഗ്ധരുമായി വിവിധ സ്റ്റണ്ടുകള്‍ നടത്തുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന തോന്നല്‍ വേണ്ട; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്റ്റണ്ട് വീഡിയോ ഇതാ

ഓല S1 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിവിധ രീതിയിലുള്ള സ്റ്റണ്ടുകള്‍, വീലികള്‍, ഡോനട്ടുകള്‍ എന്നിവയില്‍ നിന്ന് ഉയര്‍ന്ന ജമ്പുകളുടെ ഒരു പരമ്പര തന്നെ നടത്തുന്നത് ഭവിഷ് അഗര്‍വാള്‍ പങ്കിട്ട വീഡിയോയില്‍ കാണാം. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവയുടെ ജ്വലന എഞ്ചിന്‍ എതിരാളികളേക്കാള്‍ മികച്ച രീതിയിലുള്ള പ്രകടനമാണ് നടത്തുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന തോന്നല്‍ വേണ്ട; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്റ്റണ്ട് വീഡിയോ ഇതാ

''സ്‌കൂട്ടറിനൊപ്പം കുറച്ച് ആസ്വദിക്കൂ!'' ഓല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ടെസ്റ്റ് റൈഡുകള്‍ വരും ആഴ്ചകളില്‍ ആരംഭിക്കുമെന്നും അതിന് പിന്നാലെ ഡെലിവറിയും ആരംഭിക്കുമെന്നും വീഡിയോയ്‌ക്കൊപ്പം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന തോന്നല്‍ വേണ്ട; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്റ്റണ്ട് വീഡിയോ ഇതാ

സ്‌കൂട്ടറുകളുടെ ഡെലിവറി തീയതി ആരംഭിക്കുന്നതിന് ഇപ്പോഴും പ്രത്യേക തീയതി ലഭ്യമല്ലെങ്കിലും, നവംബര്‍ 10 മുതല്‍ കമ്പനി ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 ന് പുറത്തിറക്കിയ ശേഷം സെപ്റ്റംബറില്‍ കമ്പനി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ വില്‍പ്പന പ്രക്രിയ ആരംഭിച്ചിരുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന തോന്നല്‍ വേണ്ട; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്റ്റണ്ട് വീഡിയോ ഇതാ

കമ്പനിയുടെ സ്‌കൂട്ടറുകള്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ള 'അഭൂതപൂര്‍വമായ ഡിമാന്‍ഡില്‍' നിലവിലുള്ള ഓര്‍ഡറുകള്‍ നിറവേറ്റുന്ന തിരക്കിലായതിനാല്‍ ഡിസംബര്‍ 16-ന് പുതിയ പര്‍ച്ചേസ് വിന്‍ഡോ ആരംഭിക്കുമെന്നും കമ്പനി അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന തോന്നല്‍ വേണ്ട; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്റ്റണ്ട് വീഡിയോ ഇതാ

S1, S1 പ്രോ എന്നീ രണ്ട് വകഭേദങ്ങളില്‍ ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാണ്. ആദ്യത്തേത് 2.98 kWh ബാറ്ററി പാക്കിലാണ് വരുന്നതെങ്കില്‍ രണ്ടാമത്തേതിന് 3.97kWh ന്റെ വലിയ ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഓല S1 ന് ഒരു ലക്ഷം രൂപയാണ് വില, ഒറ്റ ചാര്‍ജില്‍ ഏകദേശം 120 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും.

ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന തോന്നല്‍ വേണ്ട; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്റ്റണ്ട് വീഡിയോ ഇതാ

അതേസമയം ഓല S1 പ്രോയ്ക്ക് 1.30 ലക്ഷം രൂപയാണ് വില, ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇ-സ്‌കൂട്ടറിന്റെ വില എക്സ്‌ഷോറൂമാണ്, ഓഫറിലെ സബ്സിഡികളെ ആശ്രയിച്ച് സംസ്ഥാനങ്ങള്‍തോറും വില വ്യത്യാസപ്പെടുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന തോന്നല്‍ വേണ്ട; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്റ്റണ്ട് വീഡിയോ ഇതാ

ഉപഭോക്താക്കള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച അനുഭവം പ്രദാനം ചെയ്യുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, യാതൊരു ഏച്ചുകെട്ടലുകളുമില്ലാത്ത ഉല്‍പ്പന്നമായാണ് ഓല സ്‌കൂട്ടര്‍ എത്തുന്നത്. ഇതിന് വളരെ ലളിതമായ രൂപകല്‍പ്പനയാണ് ലഭിക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന തോന്നല്‍ വേണ്ട; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്റ്റണ്ട് വീഡിയോ ഇതാ

സൂക്ഷ്മപരിശോധനയില്‍ സ്‌കൂട്ടറിന്റെ മുഴുവന്‍ ബോഡിക്കും കുറഞ്ഞ വായു പ്രതിരോധം ഉറപ്പാക്കാന്‍ മിനുസമാര്‍ന്ന കെര്‍വുകള്‍ ഉണ്ടെന്ന് കണ്ടെത്താനാകും. ബാറ്ററിയില്‍ നിന്ന് കൂടുതല്‍ മൈലുകള്‍ വേര്‍തിരിച്ചെടുക്കാന്‍ ഇത് സഹായിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

വ്യക്തിഗതമാക്കലിന്റെ കാര്യത്തില്‍, ഉപയോക്താക്കള്‍ക്ക് വിശാലമായ കളര്‍ ഓപ്ഷനുകളില്‍ നിന്ന് തെരഞ്ഞെടുക്കാം. ബ്ലൂ, റെഡ്, സില്‍വര്‍, യെല്ലോ, പിങ്ക്, ഗോള്‍ഡ്, വെറ്റ്, ബ്രൗണ്‍, ബ്ലാക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഈ കളര്‍ ഓപ്ഷനുകള്‍ മെറ്റാലിക്, മാറ്റ്, പാസ്റ്റല്‍ എന്നിങ്ങനെ വ്യത്യസ്ത ഫിനിഷുകളില്‍ ലഭ്യമാകും.

ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന തോന്നല്‍ വേണ്ട; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്റ്റണ്ട് വീഡിയോ ഇതാ

എല്ലാ നിറങ്ങളും സിംഗിള്‍-ടോണ്‍ കളര്‍ ഓപ്ഷനുകളാണ്, ഇത് സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പനയ്ക്കും സൗന്ദര്യശാസ്ത്രത്തിനും അനുയോജ്യമാണ്. തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപമുള്ള ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന തോന്നല്‍ വേണ്ട; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്റ്റണ്ട് വീഡിയോ ഇതാ

ഈയിടെ അതിന്റെ ആദ്യ ഹൈപ്പര്‍ചാര്‍ജര്‍ കമ്പനി അവതരിപ്പിച്ചിരുന്നു. 400 നഗരങ്ങളിലായി 100,000 ലൊക്കേഷനുകളില്‍/ടച്ച് പോയിന്റുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഹൈപ്പര്‍ചാര്‍ജര്‍ സജ്ജീകരണത്തിന് കീഴില്‍ ഉപഭോക്താക്കള്‍ക്കായി ചാര്‍ജിംഗ് പിന്തുണ സജ്ജീകരിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന തോന്നല്‍ വേണ്ട; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്റ്റണ്ട് വീഡിയോ ഇതാ

പദ്ധതി പൂര്‍ണമായും നിലവില്‍ വന്നാല്‍, രാജ്യത്തുടനീളമുള്ള ഓല സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ക്ക് ഒരു ലക്ഷത്തിലധികം ചാര്‍ജിംഗ് പോയിന്റുകള്‍ ലഭ്യമാകും. ഹൈപ്പര്‍ചാര്‍ജര്‍ സ്റ്റേഷനുകളില്‍, സ്‌കൂട്ടറിന് 18 മിനിറ്റ് ചാര്‍ജ് ചെയ്യുന്നതിലൂടെ 75 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ സാധിക്കും.

ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന തോന്നല്‍ വേണ്ട; Ola ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്റ്റണ്ട് വീഡിയോ ഇതാ

പുതിയവ സ്വീകരിക്കുന്നതിന് മുമ്പ് നിലവിലുള്ള ഓര്‍ഡറുകള്‍ നിറവേറ്റുന്നതിലാണ് കമ്പനി നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം അടുത്തിടെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 499 രൂപ ടോക്കണ്‍ തുകയായി ഔദ്യോഗിക കമ്പനി വെബ്സൈറ്റ് വഴി വരാനിരിക്കുന്ന പര്‍ച്ചേസ് വിന്‍ഡോകള്‍ക്കായി സ്ലോട്ട് റിസര്‍വ് ചെയ്യാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Bhavish aggarwal shared ola electric scooters wheelies and stunts performance video
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X