2021 R 1250 GS മോഡലിനായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ്
ബിഎസ് VI നവീകരണങ്ങളോടെ R 1250 GS ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ബിഎംഡബ്ല്യു മോട്ടോറാഡ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ മോഡലിന്റെ ടീസര്‍ ചിത്രം കമ്പനി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ R 1250 GS, R 1250 GS അഡ്വഞ്ചര്‍ എന്നിവയ്ക്കായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. പുതുക്കിയ മോഡലുകള്‍ 2021 ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ കമ്പനി ഇതുവരെ അവതരണ തീയതി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് തുല്യമായ മോഡല്‍ ഇതിനകം തന്നെ നിരവധി അന്താരാഷ്ട്ര വിപണികളില്‍ കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.

യൂറോ 5 നിലവാരത്തോടെയുള്ള ഈ മോഡലുകള്‍ക്ക് 1,254 സിസി, എയര്‍ / ലിക്വിഡ്-കൂള്‍ഡ്, ഫ്‌ലാറ്റ്-ട്വിന്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റുകള്‍ 7,750 rpm-ല്‍ 134 bhp കരുത്തും 6,250 rpm-ല്‍ 142 Nm torque ഉത്പാദിപ്പിക്കുന്നു.

ഇന്ത്യയിലേക്കുള്ള മോഡലില്‍ സമാനമായ പവര്‍, ടോര്‍ക്ക് കണക്കുകള്‍ തന്നെയാകും കമ്പനി നല്‍കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. CBU യൂണിറ്റായിട്ടാണ് മോഡല്‍ രാജ്യത്ത് എത്തുക.

പുതിയ ഫീച്ചറുകളും, കളര്‍ ഓപ്ഷനുകളും ബൈക്കുകളുടെ സവിശേഷതയാകുമെന്ന് കമ്പനി ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം വില സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

എങ്കിലും CBU യൂണിറ്റ് ആയി എത്തുന്നതുകൊണ്ട് 20 ലക്ഷം രൂപ വരെയാണ് മോട്ടോര്‍സൈക്കിളുകള്‍ക്ക് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. അതേസമയം നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍ ബൈക്കുകളുടെ ഡിസൈനില്‍ കാര്യമായ മാറ്റം കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാണ്.

സ്റ്റാന്‍ഡേര്‍ഡ് മോഡലായ R 1250 GS-ന് ഒരു അലോയ് വീല്‍ സജ്ജീകരണമാകും ലഭിക്കുക. എന്നാല്‍ അഡ്വഞ്ചര്‍ വേരിയന്റില്‍ ട്യൂബ്‌ലെസ് ടയര്‍ അനുയോജ്യമായ സ്പോക്ക് വീലുകള്‍ ഉണ്ടായിരിക്കും.

പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ടിഎഫ്ടി കളര്‍ ഡിസ്‌പ്ലേ, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എബിഎസ് പ്രോ, മൂന്ന് സവാരി മോഡുകള്‍ (ഇക്കോ, റോഡ്, റെയിന്‍), ഹില്‍ സ്റ്റാര്‍ട്ട് കണ്‍ട്രോള്‍, യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ് എന്നിവ R 1250 GS-ലെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ V4- നെതിരെ മോട്ടോര്‍ സൈക്കിള്‍ മത്സരിക്കും. അഡ്വഞ്ചര്‍ ടൂററിനായി ഇതിനോടകം ഡുക്കാട്ടി ഇന്ത്യ ഡീലര്‍മാര്‍ അനൗദ്യോഗിക പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും മള്‍ട്ടിസ്ട്രാഡ V4-ന്റെ ലോഞ്ച് വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമല്ല.


Click it and Unblock the Notifications








