YouTube

Bounce ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബെംഗളൂരു ആസ്ഥാനമായുള്ള സ്മാര്‍ട്ട് മൊബിലിറ്റി സൊല്യൂഷന്‍ കമ്പനിയായ ബൗണ്‍സ് രാജ്യത്ത് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഈ മാസം അവസാനത്തോടെ മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

Bounce ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കമ്പനിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കപ്പെടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബൗണ്‍സ് ഇന്‍ഫിനിറ്റി എന്നാകും പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അറിയപ്പെടുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Bounce ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇതിനുള്ള പ്രീ-ബുക്കിംഗ് ഔദ്യോഗികമായി ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് സൂചന. 2022 ജനുവരിയോടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറിയും ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. കമ്പനിയുടെ അഭിപ്രായത്തില്‍, ബൗണ്‍സ് ഇന്‍ഫിനിറ്റി ഇലക്ട്രിക് സ്‌കൂട്ടര്‍ 'മെച്ചപ്പെടുത്തിയ അത്യാധുനിക ഫീച്ചറുകളാകും അവതരിപ്പിക്കുക.

Bounce ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നിരുന്നാലും, ബൗണ്‍സ് അതിന്റെ എതിരാളികളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന വളരെ സവിശേഷമായ എന്തെങ്കിലും വാഗ്ദാനം ചെയ്യാനും പദ്ധതിയിടുന്നു. ബൗണ്‍സ് ഇന്‍ഫിനിറ്റിയില്‍ സ്മാര്‍ട്ട്, നീക്കം ചെയ്യാവുന്ന ലി-അയണ്‍ ബാറ്ററിയുണ്ട്, അത് ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് പുറത്തെടുക്കാനും ചാര്‍ജ് ചെയ്യാനും കഴിയും.

Bounce ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൂടാതെ, കമ്പനി ഒരു സവിശേഷമായ 'ബാറ്ററി സേവനവും' ഓപ്ഷനായി വാഗ്ദാനം ചെയ്യും, ഇത് ഇന്ത്യന്‍ വിപണിയില്‍ ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് കമ്പനി അവകാശപ്പെടുന്നു.

Bounce ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ സ്‌കീം അനുസരിച്ച്, ഉപഭോക്താക്കള്‍ക്ക് ബാറ്ററി കൂടാതെ താരതമ്യേന താങ്ങാവുന്ന വിലയ്ക്ക് ഇന്‍ഫിനിറ്റി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാനും പകരം ബൗണ്‍സിന്റെ ബാറ്ററി സ്വാപ്പിംഗ് നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാനും കഴിയും.

Bounce ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ സ്മാര്‍ട്ട് മോഡല്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, ഒരു ഇലക്ട്രിക് സ്‌കൂട്ടറിന്റെ മൊത്തം വിലയുടെ 40 മുതല്‍ 50 ശതമാനം വരെ ബാറ്ററികള്‍ വഹിക്കുന്നതിനാല്‍ ഇത് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കുന്നത് താരതമ്യേന എളുപ്പമാക്കും.

Bounce ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തങ്ങളുടെ വിൽപ്പന ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, വിജയകരമായ റൈഡ്-ഷെയറിംഗ് ബിസിനസ്സിനും സേവനം നല്‍കുന്ന വിശാലമായ ബാറ്ററി-സ്വാപ്പിംഗ് നെറ്റ്‌വര്‍ക്ക് അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനി പറയുന്നു.

Bounce ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബൗണ്‍സിന്റെ സ്വാപ്പിംഗ് നെറ്റ്‌വര്‍ക്കില്‍ നിന്ന് പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്ത ഒരു യൂണിറ്റ് ഉപയോഗിച്ച് ശൂന്യമായ ബാറ്ററി എക്സ്ചേഞ്ച് ചെയ്യുമ്പോഴെല്ലാം ഉപഭോക്താക്കള്‍ ബാറ്ററി സ്വാപ്പിനായി പണം നല്‍കേണ്ടിവരും. സാധാരണ സ്‌കൂട്ടറുകളെ അപേക്ഷിച്ച് സ്‌കൂട്ടറിന്റെ നടത്തിപ്പ് ചെലവ് 40 ശതമാനം വരെ കുറയുമെന്ന് ബൗണ്‍സ് അവകാശപ്പെടുന്നു.

Bounce ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്‌കൂട്ടറിലേക്ക് വരുമ്പോള്‍, വൃത്താകൃതിയിലുള്ള ഓള്‍-എല്‍ഇഡി ഹെഡ്‌ലാമ്പും വൃത്തിയായി ടക്ക് ചെയ്ത പില്യണ്‍ ഫൂട്ട്റെസ്റ്റുകളും ഉള്ള വളരെ പരമ്പരാഗതമായ ഒഴുക്കുള്ള ഡിസൈന്‍ ഇതിന് ലഭിക്കുന്നു. ഇത് 22 മോട്ടോര്‍സില്‍ നിന്നുള്ള ഫ്‌ലോ ഇ-സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വേണമെങ്കില്‍ പറയാം.

Bounce ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഹബ് മൗണ്ടഡ് മോട്ടോര്‍, രണ്ട് അറ്റത്തും സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയും ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹൈലൈറ്റുകള്‍ ആയേക്കും. ബാറ്ററി പാക്കും ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റവും തദ്ദേശീയമാണെങ്കിലും, ബാറ്ററി പാക്കുകളിലെ സെല്ലുകള്‍ ഇറക്കുമതി ചെയ്യും, പ്രത്യേകിച്ച് പാനസോണിക്, എല്‍ജി കെം എന്നിവയില്‍ നിന്നാകും ഇറക്കുമതി ചെയ്യുക.

Bounce ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

22 മോട്ടോര്‍സിന്റെ 100 ശതമാനം ഓഹരികള്‍ കമ്പനി ഏറ്റെടുത്തതായും ബൗണ്‍സ് വെളിപ്പെടുത്തിയിട്ടുണ്ട്. 2021-ല്‍ ഏകദേശം 7 മില്യണ്‍ ഡോളറാണ് ഇടപാടിന്റെ മൂല്യം. 22 മോട്ടോര്‍സുമായുള്ള ഇടപാടിന്റെ ഭാഗമായി ബൗണ്‍സ് രാജസ്ഥാനിലെ ഭിവാഡിയിലുള്ള നിര്‍മ്മാണ പ്ലാന്റ് അതിന്റെ ബൗദ്ധിക സ്വത്തോടൊപ്പം സ്വന്തമാക്കി.

Bounce ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

1,80,000 യൂണിറ്റാണ് ഈ പ്ലാന്റിന്റെ വാര്‍ഷിക ഉല്‍പ്പാദന ശേഷി. ദക്ഷിണേന്ത്യയില്‍ തന്നെ മറ്റൊരു പ്ലാന്റ് സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. മാത്രമല്ല, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇവി ബിസിനസില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി ബൗണ്‍സ് പ്രഖ്യാപിക്കുകയും ചെയ്തു.

Bounce ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്‌കൂട്ടറിന്റെ ഔദ്യോഗിക വില കമ്പനി ഇതുവരെ പങ്കുവെച്ചിട്ടില്ലെങ്കിലും ഡിസംബര്‍ ആദ്യവാരം തന്നെ ഇത് പ്രഖ്യാപിക്കും. വരാനിരിക്കുന്ന ഇ-സ്‌കൂട്ടറിന്റെയും ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയുള്ള ഭാവിയിലെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെയും ഉടമസ്ഥാവകാശത്തിന്റെ വിലയും ഇത് കുറയ്ക്കും.

Bounce ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പ്രതിമാസ അല്ലെങ്കില്‍ വാര്‍ഷിക വാടക പ്ലാനുകളില്‍ ഒരു ബാറ്ററി പായ്ക്ക് തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയണം. ഈ മൊഡ്യൂളിലൂടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വളരെ മത്സരാധിഷ്ഠിത വിലയില്‍, ഏകദേശം 60,000 രൂപ മുതല്‍ 70,000 രൂപ വരെ (എക്‌സ്‌ഷോറൂം) നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Bounce ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഓല വിപണിയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ബൗണ്‍സും പുതിയ പദ്ധതികളുമായി രംഗത്തെത്തുന്നത്. ഓല ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് പറയുകയാണെങ്കില്‍ വലിയ സ്വീകാര്യതയാണ് മോഡലിന് ലഭിക്കുന്നത്. S1, S1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നത്.

Most Read Articles

Malayalam
English summary
Bounce electric scooter booking will open soon in india more details out
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X