ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തേയ്ക്ക് Bounce; ആദ്യമോഡല്‍ ഈ മാസം പുറത്തിറങ്ങും

രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനോടകം തന്നെ ഈ വിഭാഗത്തില്‍ ശക്തമായ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ഓല കൂടി ഈ വിഭാഗത്തിലേക്ക് എത്തിയതോടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ മത്സരം ശക്തമായെന്ന് വേണം പറയാന്‍.

ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തേയ്ക്ക് Bounce; ആദ്യമോഡല്‍ ഈ മാസം പുറത്തിറങ്ങും

അടിക്കടി വര്‍ധിച്ചുക്കൊണ്ടിരിക്കുന്ന ഇന്ധന വിലയ്ക്ക് ഏറ്റവും ഉചിതമായ മാര്‍ഗമായി ഇന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മാറിയെന്ന് പറയേണ്ടി വരും. ഇത് മനസ്സിലാക്കിയതോടെയാണ് വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ ഈ രംഗത്തേയ്ക്ക് ചുവടുവെച്ച് തുടങ്ങിയിരിക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തേയ്ക്ക് Bounce; ആദ്യമോഡല്‍ ഈ മാസം പുറത്തിറങ്ങും

ഇതിന് പിന്നാലെയാണ് രാജ്യത്ത് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി ബെംഗളൂരു ആസ്ഥാനമായുള്ള റൈഡ്-ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ബൗണ്‍സ് രംഗത്തെത്തിയിരിക്കുന്നത്. ശ്രേണിയിലേക്ക് കമ്പനി സ്വയം നിര്‍മ്മിത ഇവി സ്‌കൂട്ടറുകള്‍ ഉടന്‍ അവതരിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.

ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തേയ്ക്ക് Bounce; ആദ്യമോഡല്‍ ഈ മാസം പുറത്തിറങ്ങും

ബൗണ്‍സില്‍ നിന്നുള്ള ഇതുവരെ പേരിടാത്ത ഇലക്ട്രിക് സ്‌കൂട്ടറില്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി പായ്ക്കുകള്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട. കൂടാതെ സ്‌കൂട്ടറിന്റെ ഭാഗമായി വാങ്ങുന്നതിനേക്കാള്‍ ബാറ്ററികള്‍ കമ്പനിയില്‍ നിന്ന് വാടകയ്ക്കെടുക്കാനുള്ള ഓപ്ഷന്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കും.

ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തേയ്ക്ക് Bounce; ആദ്യമോഡല്‍ ഈ മാസം പുറത്തിറങ്ങും

സബ്സ്‌ക്രിപ്ഷന്‍ ചെലവ് കൂടി ചേര്‍ത്താല്‍ സ്‌കൂട്ടറുകളുടെ വാങ്ങല്‍ ചെലവ് കുറയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബൗണ്‍സ് ഈ മാസം രാജ്യത്ത് തങ്ങളുടെ ആദ്യത്തെ മെയ്ഡ്-ഇന്‍-ഇന്ത്യ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കും, അടുത്ത വര്‍ഷം ജനുവരി മുതല്‍ സ്‌കൂട്ടറിന്റെ ഡെലിവറിയും കമ്പനി ആരംഭിച്ചേക്കുമെന്നാണ് സൂചന.

ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തേയ്ക്ക് Bounce; ആദ്യമോഡല്‍ ഈ മാസം പുറത്തിറങ്ങും

ഒരു ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയുടെ 40-50 ശതമാനം ബാറ്ററികള്‍ വഹിക്കുന്നതിനാല്‍ സ്‌കൂട്ടറിന്റെ വില കുറയ്ക്കാന്‍ ഈ മോഡലിലൂടെ ബൗണ്‍സ് ലക്ഷ്യമിടുകയും ചെയ്യുന്നു. ഈ മോഡലിനെ പിന്തുണയ്ക്കുന്നതിന്, ബൗണ്‍സ് ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും.

ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തേയ്ക്ക് Bounce; ആദ്യമോഡല്‍ ഈ മാസം പുറത്തിറങ്ങും

ബാറ്ററി പാക്കുകളും ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റവും തദ്ദേശീയമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാനസോണിക്, എല്‍ജി കെം എന്നിവയില്‍ നിന്ന് ബാറ്ററി പാക്കുകളിലെ സെല്ലുകള്‍ ഇറക്കുമതി ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തേയ്ക്ക് Bounce; ആദ്യമോഡല്‍ ഈ മാസം പുറത്തിറങ്ങും

കമ്പനി അടുത്തിടെ 22 മോട്ടോര്‍സ് ഏറ്റെടുത്തിരുന്നു. ഏകദേശം 7 മില്യണ്‍ യുഎസ് ഡോളറിന് അതായത് ഏകദേശം 52 കോടി രൂപയ്ക്ക് ഏകദേശം ഒരു മാസം മുമ്പാണ് ഏറ്റെടുക്കല്‍ നടക്കുകയും ചെയ്തത്. ഈ ഏറ്റെടുക്കലിന്റെ ഫലമായി, ബൗണ്‍സിന് 22 മോട്ടോര്‍സിന്റെ ആസ്തിയും 1,20,000 യൂണിറ്റ് വാര്‍ഷിക ശേഷിയുള്ള രാജസ്ഥാനിലെ ഭിവാദിയിലുള്ള നിര്‍മ്മാണ പ്ലാന്റും ലഭിച്ചിരുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തേയ്ക്ക് Bounce; ആദ്യമോഡല്‍ ഈ മാസം പുറത്തിറങ്ങും

ദക്ഷിണേന്ത്യയില്‍ മറ്റൊരു പ്ലാന്റ് സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേരത്തെ ബൗണ്‍സ് തങ്ങളുടെ ശ്രേണിയിലേക്ക് ഇലക്ട്രിക് സ്‌കൂട്ടുകളെ അവതരിപ്പിച്ചിരുന്നുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തേയ്ക്ക് Bounce; ആദ്യമോഡല്‍ ഈ മാസം പുറത്തിറങ്ങും

നിലവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ബെഗളൂരുവില്‍ മാത്രമാണ് ഈ പദ്ധതി ലഭ്യമായിരിക്കുന്നത്. ആളുകള്‍ക്ക് ബൗണ്‍സിന്റെ ആപ്ലിക്കേഷന്‍ വഴി ആളുകള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഫെബ്രുവരി മാസത്തോടെ 4,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ശ്രേണിയിലേക്ക് ചേര്‍ക്കാനാണ് കമ്പനി പദ്ധതിയുന്നതും.

ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തേയ്ക്ക് Bounce; ആദ്യമോഡല്‍ ഈ മാസം പുറത്തിറങ്ങും

ഇതിനോട് അനുബന്ധിച്ചുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ബൗണ്‍സ്, തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നതിനും ബാറ്ററി സ്വാപ്പിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിനുമായി ഏകദേശം 100 മില്യണ്‍ ഡോളറോ 740 കോടി രൂപയോ നിക്ഷേപിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തേയ്ക്ക് Bounce; ആദ്യമോഡല്‍ ഈ മാസം പുറത്തിറങ്ങും

അടുത്ത 12 മാസത്തിനുള്ളില്‍ ബൗണ്‍സ് പ്രസ്തുത നിക്ഷേപം നടത്തുമെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ വിവേകാനന്ദ ഹല്ലേകെരെ വ്യക്തമാക്കി. 2022 ഫെബ്രുവരിയോടെ ഡെലിവറികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മാസാവസാനത്തോടെ തങ്ങളുടെ ആദ്യ ഇ-സ്‌കൂട്ടര്‍ അനാവരണം ചെയ്യുമെന്ന് കമ്പനി പറയുന്നു. പുതിയ ബൗണ്‍സ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓണ്‍ലൈനിലും ഏകദേശം 200 ഡീലര്‍മാരുടെ ശൃംഖല വഴിയും വില്‍ക്കും.

ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തേയ്ക്ക് Bounce; ആദ്യമോഡല്‍ ഈ മാസം പുറത്തിറങ്ങും

'ഞങ്ങള്‍ക്ക് ഇവി മുഖ്യധാരയാക്കണം. ഇവികളിലേക്കുള്ള പരിവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ദശലക്ഷക്കണക്കിന് വാഹനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ അത് പ്രായോഗികമായി നോക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് വിവേകാനന്ദ ഹല്ലേകെരെ പറഞ്ഞു.

ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തേയ്ക്ക് Bounce; ആദ്യമോഡല്‍ ഈ മാസം പുറത്തിറങ്ങും

അടിസ്ഥാന സൗകര്യങ്ങളോ റേഞ്ചോ ബാറ്ററിയോ ചാര്‍ജ് ചെയ്യുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. മോഡലുകള്‍ക്ക് രണ്ട് വേരിയന്റുകളുണ്ടാകും, നവംബര്‍ അവസാനത്തോടെ ഞങ്ങള്‍ പ്രീ-ബുക്കിംഗ് ആരംഭിക്കുമെന്നും ഡെലിവറി ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഒരു ലക്ഷത്തിലധികം പ്രീ-ബുക്കിംഗ് ലഭിക്കുമെന്ന് കമ്പനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ബൗണ്‍സ് സിഇഒ കൂട്ടിച്ചേര്‍ത്തു.

ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തേയ്ക്ക് Bounce; ആദ്യമോഡല്‍ ഈ മാസം പുറത്തിറങ്ങും

കമ്പനി രണ്ട് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുമെന്ന് ഹല്ലെകെരെ വെളിപ്പെടുത്തി - ഒന്ന് ബാറ്ററിയും മറ്റൊന്ന് ബാറ്ററി കൂടാതെയും. രണ്ടിനും വില വ്യത്യസ്തമായിരിക്കും. ബാറ്ററിയുള്ള സ്‌കൂട്ടറിന് 70,000 രൂപയില്‍ താഴെ വില നിലനിര്‍ത്താന്‍ കമ്പനിക്ക് കഴിയണമെന്നും ബാറ്ററിയില്ലാത്ത സ്‌കൂട്ടറിന് 50,000 രൂപയില്‍ താഴെ വില പ്രതീക്ഷിക്കാമെന്നും വിവേകാനന്ദന്‍ പറയുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തേയ്ക്ക് Bounce; ആദ്യമോഡല്‍ ഈ മാസം പുറത്തിറങ്ങും

അതിനാല്‍, മുമ്പത്തേതിന് പോകുന്ന ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ലഭ്യമാക്കുന്ന പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഉപയോഗിച്ച് അവരുടെ വീടുകളില്‍ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. ബാറ്ററികളില്ലാത്ത വേരിയന്റിന്, ഉപയോക്താക്കള്‍ക്ക് 'ഒരു സേവനമായി ബാറ്ററികള്‍' ഉപയോഗിക്കാന്‍ കഴിയും.

Most Read Articles

Malayalam
English summary
Bounce will launch first electric scooter this month find here other details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X