ക്ലാസിക് ലെജന്‍ഡ് Yezdi-യുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു; കൈപിടിച്ച് Jawa

ജാവ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിയപ്പോള്‍ മുതല്‍ ചര്‍ച്ചയായതാണ് ക്ലാസിക് ലെജന്‍ഡ് യെസ്ഡിയുടെ തിരിച്ചുവരവും. എന്തായാലും അത് സംഭവിക്കാന്‍ പോകുന്നുവെന്ന് വേണമെങ്കില്‍ പറയാം.

ക്ലാസിക് ലെജന്‍ഡ് Yezdi-യുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു; കൈപിടിച്ച് Jawa

ജാവയുടെ കൈപ്പിടിച്ചാകും യെസ്ഡി ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുക. യെസ്ഡി മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പുതിയ ടീസര്‍ പുറത്തിറക്കി, ഐക്കണിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് വീണ്ടും ലോഞ്ച് ചെയ്യുന്നതിനുള്ള ആദ്യ ചുവടുവയ്പ്പായിട്ടാണ് ഇതിനെ കാണുന്നത്.

ക്ലാസിക് ലെജന്‍ഡ് Yezdi-യുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു; കൈപിടിച്ച് Jawa

ജാവ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കുന്ന ക്ലാസിക് ലെജന്‍ഡ്സ്, യെസ്ഡി ബ്രാന്‍ഡ് വീണ്ടും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്, ഒരുപക്ഷേ 2022-ന്റെ തുടക്കത്തില്‍ രണ്ട് പുതിയ മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ പുറത്തിറക്കുമെന്നാണ് സൂചന.

ക്ലാസിക് ലെജന്‍ഡ് Yezdi-യുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു; കൈപിടിച്ച് Jawa

പുതിയ രണ്ട് യെസ്ഡി മോട്ടോര്‍സൈക്കിളുകളും നിലവിലുള്ള ജാവ പ്ലാറ്റ്ഫോമുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, കൂടാതെ ഈ ബൈക്കുകളിലൊന്ന് അഡ്വഞ്ചര്‍ ടൂറിംഗ് മോഡലായിരിക്കും, മറ്റൊന്ന് അര്‍ബന്‍ സ്‌ക്രാംബ്ലര്‍ ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ക്ലാസിക് ലെജന്‍ഡ് Yezdi-യുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു; കൈപിടിച്ച് Jawa

മഹീന്ദ്രയുടെ പിന്തുണയുള്ള ജാവ മോട്ടോര്‍സൈക്കിള്‍, ജാവ ക്ലാസിക്, പെറാക്ക്, ജാവ 42 എന്നിവ ഉള്‍പ്പെടുന്ന മൂന്ന് മോഡലുകള്‍ മാത്രമാണ് നിലവില്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഐക്കണിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് വീണ്ടും അവതരിപ്പിക്കുന്നതിനുള്ള ആദ്യപടി മാത്രമാണ് യെസ്ഡി ഫോറെവര്‍ സോഷ്യല്‍ മീഡിയ പേജുകള്‍.

ക്ലാസിക് ലെജന്‍ഡ് Yezdi-യുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു; കൈപിടിച്ച് Jawa

ക്ലാസിക് ലെജന്‍ഡ്സ് മഹീന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്, ആനന്ദ് മഹീന്ദ്ര പോലും പുതിയ സോഷ്യല്‍ മീഡിയ ടീസറുകള്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018 നവംബറില്‍ ജാവയെ വിജയകരമായി പുനരുജ്ജീവിപ്പിച്ചതിന് ശേഷം, മഹീന്ദ്രയുടെ പിന്തുണയുള്ള കമ്പനി 2022 നവംബറില്‍ പുതിയ ജെന്‍ യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ അനാവരണം ചെയ്യാന്‍ തയ്യാറെടുക്കുകയാണ്.

ക്ലാസിക് ലെജന്‍ഡ് Yezdi-യുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു; കൈപിടിച്ച് Jawa

വരാനിരിക്കുന്ന യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ ഇതിനോടകം തന്നെ നിരത്തുകളില്‍ സജീവ പരീക്ഷണയോട്ടത്തിലാണ്. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വൈകാതെ തന്നെ മോഡലുകള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്ലാസിക് ലെജന്‍ഡ് Yezdi-യുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു; കൈപിടിച്ച് Jawa

യെസ്ഡി റോഡ്കിംഗ് എന്നൊരു പേര്, ഇന്ത്യയില്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യെസ്ഡിയില്‍ നിന്നുള്ള ആദ്യ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ റോഡ്കിംഗ് സ്‌ക്രാംബ്ലറും അതിന്റെ അഡ്വഞ്ചര്‍ വേരിയന്റും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രണ്ട് മോട്ടോര്‍സൈക്കിളുകളും ഒരുമിച്ച് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.

ക്ലാസിക് ലെജന്‍ഡ് Yezdi-യുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു; കൈപിടിച്ച് Jawa

യെസ്ഡി ബൈക്കുകള്‍ ഒരേ ഷോറൂമുകളില്‍ ജാവ ബൈക്കുകളുമായി സഹകരിച്ച് നിലനില്‍ക്കുമോ അതോ പ്രത്യേക ബ്രാന്‍ഡായി റീട്ടെയില്‍ ചെയ്യുമോ എന്നത് ഇപ്പോഴും വ്യക്തമല്ല, എന്നാല്‍ എല്ലാ സാധ്യതയിലും, ജാവ മോട്ടോര്‍സൈക്കിളുകളുടെ അതേ അസംബ്ലി ലൈനിലാണ് യെസ്ഡി ബൈക്കുകള്‍ നിര്‍മ്മിക്കുന്നത്.

ക്ലാസിക് ലെജന്‍ഡ് Yezdi-യുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു; കൈപിടിച്ച് Jawa

അതേസമയം ജാവ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിയതുമുതല്‍, വിതരണ ശൃംഖല വ്യാപിക്കുന്നതില്‍ പ്രശ്നങ്ങള്‍ നേരിടുകയാണ്. നിലവിലെ കൊവിഡ് -19 മഹാമാരിയുടെ ഭീഷണിയാണ് പദ്ധതികള്‍ തകിടം മറിച്ചതെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു. എന്നാല്‍ വൈകാതെ തന്നെ വില്‍പ്പന വിപുലീകരിക്കാന്‍ തയ്യാറാണെന്നും കമ്പനി വ്യക്തമാക്കി.

ക്ലാസിക് ലെജന്‍ഡ് Yezdi-യുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു; കൈപിടിച്ച് Jawa

കഴിഞ്ഞ വര്‍ഷം ആദ്യം രാജ്യത്ത് കൊവിഡ് മഹാമാരി പടര്‍ന്നുപിടിച്ചപ്പോള്‍, ക്ലാസിക് ലെജന്‍ഡ്സിന് ഇന്ത്യയിലുടനീളം ആകെ 188 ഡീലര്‍ഷിപ്പുകള്‍ ഉണ്ടായിരുന്നു, അത് ഇപ്പോള്‍ 257 ഡീലര്‍ഷിപ്പുകളായി ഉയര്‍ത്താന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

ക്ലാസിക് ലെജന്‍ഡ് Yezdi-യുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു; കൈപിടിച്ച് Jawa

ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 300 ആക്കി വികസിപ്പിക്കാനും അടുത്ത വര്‍ഷം അവസാനത്തോടെ 500 ആയി ഉയര്‍ത്താനുമാണ് ജാവ ഉദ്ദേശിക്കുന്നത്. ആദ്യത്തെ 100 ഡീലര്‍ഷിപ്പുകള്‍ കൂടുതല്‍ നഗര കേന്ദ്രീകൃതമായിരുന്നു, അതിനുശേഷം ചെറിയ പട്ടണങ്ങളില്‍ കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ എത്തും.

ക്ലാസിക് ലെജന്‍ഡ് Yezdi-യുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു; കൈപിടിച്ച് Jawa

ജാവ പെറാക്കുമായി പങ്കിട്ടേക്കാവുന്ന എഞ്ചിന്‍ യൂണിറ്റാകും യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ക്ക് ലഭിക്കുക. അതിനാല്‍ ഈ അഡ്വഞ്ചര്‍ ടൂററില്‍ ജാവ പെറാക്കില്‍ നിന്നുള്ള 334 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് മോട്ടോര്‍ തന്നെയാകും വാഗ്ദാനം ചെയ്യുക. ജാവ പെറാക്കില്‍ പരമാവധി 30 bhp കരുത്തും 32.74 Nm പീക്ക് ടോര്‍ക്കും നല്‍കുന്നതാണ് എഞ്ചിന്‍. കരുത്തും, ടോര്‍ഖും സമാനമായ ഒരു ഔട്ട്പുട്ട് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ക്ലാസിക് ലെജന്‍ഡ് Yezdi-യുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു; കൈപിടിച്ച് Jawa

ഫീച്ചറുകളുടെ ലിസ്റ്റില്‍, ഫുള്‍-എല്‍ഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയുമായി ബൈക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഹാര്‍ഡ്‌വെയര്‍ ഘടകങ്ങളില്‍ വയര്‍-സ്പോക്ക് വീലുകള്‍, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, റിയര്‍ മോണോ-ഷോക്ക്, രണ്ട് ടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ ഉള്‍പ്പെടാം.

ക്ലാസിക് ലെജന്‍ഡ് Yezdi-യുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു; കൈപിടിച്ച് Jawa

ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (FADA) നല്‍കിയ കണക്കുകള്‍ പ്രകാരം, നിലവിലെ 2021 സാമ്പത്തിക വര്‍ഷം സൃഷ്ടിച്ച വില്‍പ്പനയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ക്ലാസിക് ലെജന്‍ഡ്സ് വിസമ്മതിച്ചപ്പോള്‍, ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ നിര്‍മ്മാതാവ് 11,520 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി.

ക്ലാസിക് ലെജന്‍ഡ് Yezdi-യുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു; കൈപിടിച്ച് Jawa

ചില്ലറ വില്‍പ്പന ഡാറ്റയില്‍ മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ്, ലക്ഷദ്വീപ് എന്നിവയുള്‍പ്പെടെ നാല് വിപണികളുടെ വില്‍പ്പനയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള മധ്യപ്രദേശിലെ പിതാംപൂരില്‍ നിന്നുള്ള നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നാണ് ക്ലാസിക് ലെജന്‍ഡ്സ് ഉല്‍പ്പാദനം നടക്കുന്നത്.

ക്ലാസിക് ലെജന്‍ഡ് Yezdi-യുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു; കൈപിടിച്ച് Jawa

ഈ നിര്‍മ്മാണ പ്ലാന്റില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ നിക്ഷേപം നടത്താന്‍ കമ്പനി തയ്യാറാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മീറ്റിയോര്‍ 350, ക്ലാസിക് 350, ഹോണ്ട ഹൈനസ് CB350, CB350RS, ബെനലി ഇംപെരിയാലെ 400 തുടങ്ങിയ മോഡലുകള്‍ക്കെതിരെയാണ് 300 സിസി ജാവ മോഡലുകള്‍ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Classic legends yezdi will coming back to india official teaser shared on social media
Story first published: Thursday, November 11, 2021, 12:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X