സ്‌റ്റൈലിഷ് വിനൂറ ഇന്ത്യയില്‍ എത്തുമോ? കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന എത്തിച്ച് യമഹ

കഴിഞ്ഞ വര്‍ഷം അവസാനം തായ്‌വാനില്‍ സമാരംഭിച്ച ശേഷം, രസകരമായ വിനൂറ 125 ഇപ്പോള്‍ വിയറ്റ്‌നാമില്‍ വില്‍പ്പനയ്ക്കെത്തിച്ചിരിക്കുകയാണ് യമഹ. ഭംഗിയുള്ളതും രസകരവുമായ സ്‌കൂട്ടര്‍ എന്നാണ് നിര്‍മാതാക്കള്‍ വിനൂറയെ വിശേഷിപ്പിക്കുന്നത്.

സ്‌റ്റൈലിഷ് വിനൂറ ഇന്ത്യയില്‍ എത്തുമോ? കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന എത്തിച്ച് യഹമ

ന്യൂട്രോ ഡിസൈന്‍ ഭാഷയാണ് വിനൂറയുടെ പ്രധാന സവിശേഷതയെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ലളിതവും, അതോടൊപ്പം വൃത്തിയുള്ളതുമായ ലൈനുകളും ഉപയോഗിച്ച് വളരെ മനോഹരമായിട്ടാണ് സ്‌കൂട്ടര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

സ്‌റ്റൈലിഷ് വിനൂറ ഇന്ത്യയില്‍ എത്തുമോ? കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന എത്തിച്ച് യഹമ

തായ്‌വാനില്‍ അവതരിപ്പിച്ച് പതിപ്പില്‍ നിന്നും മാറ്റമില്ലാതെയാണ് വിയറ്റ്‌നാമിലും മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. തവിട്ടുനിറത്തിലുള്ള സീറ്റുള്ള മാറ്റ് ബ്ലാക്ക്, കറുത്ത ഇരിപ്പിടത്തോടുകൂടിയ ഗ്രേ-ഇഷ് നീല എന്നിവ പോലുള്ള വര്‍ണ്ണാഭമായ കളര്‍ ഓപ്ഷനുകള്‍ ലഭിക്കും.

സ്‌റ്റൈലിഷ് വിനൂറ ഇന്ത്യയില്‍ എത്തുമോ? കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന എത്തിച്ച് യഹമ

125 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് വിനൂറയ്ക്ക് കരുത്ത് നല്‍കുന്നത്. പവര്‍ അല്ലെങ്കില്‍ ടോര്‍ക്ക് സ്‌പെക്ക് ഒന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഫാസിനോ 125, റേ-ZR സ്ട്രീറ്റ് റാലി 125 Fi, റേ-ZR125 Fi എന്നിവയില്‍ കണ്ട 125 സിസി FI മോട്ടോറിനോട് സാമ്യമുള്ളതായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

സ്‌റ്റൈലിഷ് വിനൂറ ഇന്ത്യയില്‍ എത്തുമോ? കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന എത്തിച്ച് യഹമ

57.7 കിലോമീറ്റര്‍ മൈലേജ് സ്‌കൂട്ടര്‍ നല്‍കുന്നു എന്നതാണ് കമ്പനി പങ്കിട്ട ഏക വിശദാംശങ്ങള്‍. ഹൈവേ ഇന്ധന-കാര്യക്ഷമതാ പരീക്ഷണ ഓട്ടത്തില്‍ ഫാസിനോ 125 കൈകാര്യം ചെയ്തതിന് സമാനമാണ് ഇത്. ഇത് ഫാസിനോയേക്കാള്‍ 5 കിലോഗ്രാം ഭാരം കുറവാണ്.

സ്‌റ്റൈലിഷ് വിനൂറ ഇന്ത്യയില്‍ എത്തുമോ? കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന എത്തിച്ച് യഹമ

സവിശേഷതകള്‍ പരിശോധിക്കുകയാണെങ്കില്‍, സ്‌കൂട്ടറിന് പൂര്‍ണ്ണ ഡിജിറ്റല്‍ കണ്‍സോള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, യമഹയുടെ സ്മാര്‍ട്ട് സ്റ്റാര്‍ട്ട് സിസ്റ്റം എന്നിവ ലഭിക്കുന്നുണ്ട്.

സ്‌റ്റൈലിഷ് വിനൂറ ഇന്ത്യയില്‍ എത്തുമോ? കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന എത്തിച്ച് യഹമ

സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നതിനായി മുന്നില്‍ ടെലിസ്‌കോര്‍പ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് നല്‍കിയിരിക്കുന്നത്. സുരക്ഷയ്ക്കായി മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ട്രം ബ്രേക്കുമാണ് ഇടംപിടിക്കുന്നത്.

സ്‌റ്റൈലിഷ് വിനൂറ ഇന്ത്യയില്‍ എത്തുമോ? കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന എത്തിച്ച് യഹമ

വിനൂറയുടെ ഇന്ത്യ സമാരംഭം ഉണ്ടായിരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഇന്ന് FZ-X സമാരംഭിച്ചതിന് ശേഷം യമഹ അതിന്റെ ഭാവി പദ്ധതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.

സ്‌റ്റൈലിഷ് വിനൂറ ഇന്ത്യയില്‍ എത്തുമോ? കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന എത്തിച്ച് യഹമ

FZ-X എന്ന പതിപ്പിനെ അവതരിപ്പിച്ച് FZ ശ്രേണി കൂടുതല്‍ ജനപ്രീയമാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ മോഡല്‍ സംബന്ധിച്ച് കുറച്ച് വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും, വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.

സ്‌റ്റൈലിഷ് വിനൂറ ഇന്ത്യയില്‍ എത്തുമോ? കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന എത്തിച്ച് യഹമ

എങ്കിലും ചില ഡീലര്‍ഷിപ്പുകള്‍ ഇതിനോടകം തന്നെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 1,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. ബുക്കിംഗ് റദ്ദാക്കുന്നവര്‍ക്ക് ഈ തുക തിരികെ നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സ്‌റ്റൈലിഷ് വിനൂറ ഇന്ത്യയില്‍ എത്തുമോ? കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന എത്തിച്ച് യഹമ

അഗോളതലത്തില്‍ കമ്പനി വില്‍ക്കുന്ന SXR സീരിസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് FZ-X-ന്റെ നിര്‍മാണം. അതോടൊപ്പം തന്നെ രാജ്യത്ത് വാങ്ങാന്‍ കഴിയുന്ന ഏറ്റവും താങ്ങാവുന്ന റെട്രോ ബൈക്കായിരിക്കും ഇതെന്നും സൂചനകളുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Could The Stylish Vinoora Compete In India? Yamaha Launched In Vietnam. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X