മള്‍ട്ടിസ്ട്രാഡ V4-നായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ച് ഡ്യുക്കാട്ടി; അവതരണം ഉടന്‍

അവതരണത്തിന് മുന്നോടിയായി മള്‍ട്ടിസ്ട്രാഡ V4-നായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ച് നിര്‍മാതാക്കളായ ഡ്യുക്കാട്ടി. വരും ആഴ്ചകളോടെ ബൈക്ക് വിപണിയില്‍ എത്തുമെന്ന് കമ്പനി ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മള്‍ട്ടിസ്ട്രാഡ V4-നായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ച് ഡ്യുക്കാട്ടി; അവതരണം ഉടന്‍

ബൈക്ക് വാങ്ങാന്‍ താല്‍പ്പര്യമുള്ള ഉപഭോക്താള്‍ക്ക് ഡ്യുക്കാട്ടി ഡീലര്‍ഷിപ്പില്‍ നിന്ന് 1,00,000 രൂപ നല്‍കി ബുക്ക് ചെയ്യാം. മോട്ടോര്‍സൈക്കിളിന്റെ രണ്ട് വേരിയന്റുകളായ മള്‍ട്ടിസ്ട്രാഡ V4, മള്‍ട്ടിസ്ട്രാഡ V4 S എന്നിവ ഇന്ത്യന്‍ വിപണിയില്‍ വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

മള്‍ട്ടിസ്ട്രാഡ V4-നായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ച് ഡ്യുക്കാട്ടി; അവതരണം ഉടന്‍

മള്‍ട്ടിസ്ട്രാഡ V4 ശ്രേണിയിലെ രണ്ട് വേരിയന്റുകളും ഒരേ 1,158 സിസി V-ഫോര്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ഉപയോഗിക്കുന്നു. ഇത് 10,000 rpm-ല്‍ 168 bhp കരുത്തും 8,750 rpm-ല്‍ 125 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

മള്‍ട്ടിസ്ട്രാഡ V4-നായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ച് ഡ്യുക്കാട്ടി; അവതരണം ഉടന്‍

ഓരോ 15,000 കിലോമീറ്ററിലും ഓയില്‍ മാറ്റ ഇടവേള നിശ്ചയിച്ചിട്ടുണ്ട്, ഓരോ 60,000 കിലോമീറ്ററിലും വാല്‍വ് ക്ലിയറന്‍സ് പരിശോധനയും അന്തിമ ക്രമീകരണവും ആവശ്യമാണ്. ഇറ്റാലിയന്‍ അഡ്വഞ്ചര്‍ ടൂററിലെ വൈവിധ്യമാര്‍ന്ന സവിശേഷതകളില്‍ ഫ്രണ്ട്, റിയര്‍ റൈഡര്‍ അസിസ്റ്റന്റ് റഡാര്‍ സിസ്റ്റം എന്നിവയും ഉള്‍പ്പെടുന്നു.

മള്‍ട്ടിസ്ട്രാഡ V4-നായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ച് ഡ്യുക്കാട്ടി; അവതരണം ഉടന്‍

ടെസ്റ്റ് റൈഡുകളും, ബൈക്കുകള്‍ക്കായുള്ള ഡെലിവറികളും ഇന്ത്യ ലോഞ്ച് ചെയ്ത ഉടന്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഡല്‍ഹി-NCR, മുംബൈ, പുനെ, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ എല്ലാ ഡ്യുക്കാട്ടി ഡീലര്‍ഷിപ്പുകളിലും മോട്ടോര്‍ സൈക്കിള്‍ പ്രദര്‍ശിപ്പിക്കും.

മള്‍ട്ടിസ്ട്രാഡ V4-നായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ച് ഡ്യുക്കാട്ടി; അവതരണം ഉടന്‍

നിലവില്‍ മോട്ടോര്‍സൈക്കിള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ച് ചെയ്യുന്ന സമയത്ത് വില, വേരിയന്റുകള്‍, സ്റ്റാന്‍ഡേര്‍ഡ് ഉപകരണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കമ്പനി പങ്കുവെയ്ക്കും.

മള്‍ട്ടിസ്ട്രാഡ V4-നായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ച് ഡ്യുക്കാട്ടി; അവതരണം ഉടന്‍

ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ V4 ബ്രാന്‍ഡിന്റെ വ്യതിരിക്തമായ സാഹസിക-ടൂറര്‍ ഡിസൈന്‍ മുന്നോട്ട് കൊണ്ടുപോകും. ഇരട്ട-പോഡ് ഹെഡ്‌ലാമ്പുകള്‍ക്കൊപ്പം എയര്‍-ഇന്‍ലെറ്റുകളും ഉപയോഗിച്ച് മോട്ടോര്‍സൈക്കിള്‍ സ്‌പോര്‍ട്ടിയായി കാണപ്പെടുന്നു.

മള്‍ട്ടിസ്ട്രാഡ V4-നായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ച് ഡ്യുക്കാട്ടി; അവതരണം ഉടന്‍

ഉയരം ക്രമീകരിക്കാവുന്ന വിന്‍ഡ്സ്‌ക്രീന്‍, നക്കിള്‍ ഗാര്‍ഡുകള്‍, ഫ്രെയിം പ്രൊട്ടക്ടറുകള്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് മുകളിലുള്ള ജിപിഎസ് മൗണ്ടുകള്‍, 12V ചാര്‍ജിംഗ് സോക്കറ്റ്, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഇന്റഗ്രേറ്റഡ് റിയര്‍ ലഗേജ് റാക്ക്, അപ്-സ്വീപ്പ് എക്സ്ഹോസ്റ്റ്, ബാക്ക്ലൈറ്റ് സ്വിച്ച് ഗിയര്‍, സ്പ്ലിറ്റ് സീറ്റുകള്‍ എന്നിവ സവിശേഷതകളാണ്.

മള്‍ട്ടിസ്ട്രാഡ V4-നായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ച് ഡ്യുക്കാട്ടി; അവതരണം ഉടന്‍

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി 5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് മള്‍ട്ടിസ്ട്രാഡ V4 സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ ഉള്ളത്. ADV-ടൂററിന്റെ മറ്റ് വകഭേദങ്ങള്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി 6.5 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേ ഉപയോഗിക്കുന്നു. കോര്‍ണറിംഗ് എബിഎസ്, ഡ്യുക്കാട്ടി വീലി കണ്‍ട്രോള്‍ (DWC), ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍ (DTC) എന്നിവ ബൈക്കിലെ സവിശേഷതകളായി ഇടംപിടിക്കും.

മള്‍ട്ടിസ്ട്രാഡ V4-നായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ച് ഡ്യുക്കാട്ടി; അവതരണം ഉടന്‍

അഡ്വഞ്ചര്‍ ടൂറര്‍ 20-22 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില പരിധിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മള്‍ട്ടിസ്ട്രാഡ V4 ശ്രേണി ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു R 1250 GS സീരീസിനെ എതിരെയാകും പ്രധാനമായും മത്സരിക്കുക.

More from DriveSpark

Article Published On: Friday, July 16, 2021, 17:24 [IST]
English summary
Ducati Start Accepting Multistrada V4 Pre-Booking, Launching Soon In India. Read in Malayalam.
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X