ഇലക്ട്രിക് സ്‌കൂട്ടറിനായി കുറച്ചുകൂടി കാത്തിരിക്കണം; വിശദീകരണവുമായി Ola ഇലക്ട്രിക്

S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നത് വൈകുമെന്ന് അറിയിച്ച് നിര്‍മാതാക്കളായ ഓല ഇലക്ട്രിക്. 2021 സെപ്റ്റംബര്‍ 8 മുതല്‍ മോഡലുകള്‍ വിപണിയില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇലക്ട്രിക് സ്‌കൂട്ടറിനായി കുറച്ചുകൂടി കാത്തിരിക്കണം; വിശദീകരണവുമായി Ola ഇലക്ട്രിക്

എന്നാല്‍ ബുക്ക് ചെയ്തിരിക്കുന്ന് ഉപഭോക്താക്കള്‍ കുറച്ചുകൂടി കാത്തിരിക്കണമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. ഓല ഇലക്ട്രിക് സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ തന്നെയാണ് ഇക്കാര്യം ഒരു ട്വീറ്റിലൂടെ സ്ഥിരീകരിച്ചത്.

ഇലക്ട്രിക് സ്‌കൂട്ടറിനായി കുറച്ചുകൂടി കാത്തിരിക്കണം; വിശദീകരണവുമായി Ola ഇലക്ട്രിക്

വെബ്സൈറ്റിലെ ചില സാങ്കേതിക തകരാറുകള്‍ കാരണമാണ് കാലതാമസം നേരിടുന്നതെന്നും, ഇതിന് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സെപ്റ്റംബര്‍ 15 ന് രാവിലെ 8 മണി മുതല്‍ കമ്പനി പര്‍ച്ചേസുകള്‍ ആരംഭിക്കുമെന്നും അഗര്‍വാള്‍ സ്ഥിരീകരിച്ചു. മുമ്പ് 499 രൂപയ്ക്ക് ഓല സ്‌കൂട്ടര്‍ റിസര്‍വ് ചെയ്തിരുന്ന ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മോഡല്‍ ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കും.

ഇലക്ട്രിക് സ്‌കൂട്ടറിനായി കുറച്ചുകൂടി കാത്തിരിക്കണം; വിശദീകരണവുമായി Ola ഇലക്ട്രിക്

'മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്ന നിങ്ങളോട് എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. വെബ്സൈറ്റ് ഗുണനിലവാരത്തിലുള്ള പ്രതീക്ഷകള്‍ക്ക് അനുസൃതമായിരുന്നില്ല. ഞങ്ങള്‍ നിങ്ങളെ നിരാശപ്പെടുത്തിയെന്ന് എനിക്കറിയാം. വളരെ നിരാശാജനകമായ അനുഭവത്തിന് നിങ്ങള്‍ ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നുവെന്നാണ് ഭവിഷ് അഗര്‍വാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച ഒരു കത്തില്‍ വ്യക്തമാക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടറിനായി കുറച്ചുകൂടി കാത്തിരിക്കണം; വിശദീകരണവുമായി Ola ഇലക്ട്രിക്

പേപ്പര്‍ വര്‍ക്ക് പൂര്‍ത്തിയാക്കുന്നത് മുതല്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ വായ്പാ പ്രക്രിയ വരെ പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്ത വാങ്ങല്‍ അനുഭവം നല്‍കാനാണ് വെബ്‌സൈറ്റ് ലക്ഷ്യമിടുന്നതെന്ന് അഗര്‍വാള്‍ വെളിപ്പെടുത്തി.

ഇലക്ട്രിക് സ്‌കൂട്ടറിനായി കുറച്ചുകൂടി കാത്തിരിക്കണം; വിശദീകരണവുമായി Ola ഇലക്ട്രിക്

വെബ്സൈറ്റ് നിലവാരം പുലര്‍ത്തുന്നില്ല, അതിനാലാണ് ഇത് സെപ്റ്റംബര്‍ 8 ന് സജീവമല്ലാത്തത്, സോഷ്യല്‍ മീഡിയയിലെ നിരവധി ഉപഭോക്താക്കള്‍ക്ക് നേരത്തെ വാങ്ങല്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

ഇലക്ട്രിക് സ്‌കൂട്ടറിനായി കുറച്ചുകൂടി കാത്തിരിക്കണം; വിശദീകരണവുമായി Ola ഇലക്ട്രിക്

എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കും. ഞങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ വാങ്ങല്‍ ആരംഭിക്കുന്നത് സെപ്റ്റംബര്‍ 15, രാവിലെ 8 മണിക്ക് ആണെന്ന് നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.

ഇലക്ട്രിക് സ്‌കൂട്ടറിനായി കുറച്ചുകൂടി കാത്തിരിക്കണം; വിശദീകരണവുമായി Ola ഇലക്ട്രിക്

നിങ്ങളുടെ റിസര്‍വേഷനും വാങ്ങല്‍ ക്യൂവിലെ നിങ്ങളുടെ സ്ഥാനവും മാറ്റമില്ലാതെ തുടരും, അതിനാല്‍ നിങ്ങള്‍ ആദ്യം റിസര്‍വ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇത് ആദ്യം വാങ്ങാന്‍ കഴിയുമെന്നും അഗര്‍വാള്‍ പറഞ്ഞു. ഡെലിവറി തീയതികളും മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇലക്ട്രിക് സ്‌കൂട്ടറിനായി കുറച്ചുകൂടി കാത്തിരിക്കണം; വിശദീകരണവുമായി Ola ഇലക്ട്രിക്

വാഹനം വാങ്ങുന്ന പ്രക്രിയ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കാനാണ് ഓല ഇലക്ട്രിക് ലക്ഷ്യമിടുന്നത്. അതിന്റെ എതിരാളികളെ പോലെ ഡീലര്‍ഷിപ്പുകളോ എക്‌സ്പീരിയന്‍സ് കേന്ദ്രങ്ങളോ കമ്പനിക്ക് ഉണ്ടായിരിക്കില്ലെന്നും ഓല വ്യക്തമാക്കിയിട്ടുണ്ട്.

ഇലക്ട്രിക് സ്‌കൂട്ടറിനായി കുറച്ചുകൂടി കാത്തിരിക്കണം; വിശദീകരണവുമായി Ola ഇലക്ട്രിക്

അതോടൊപ്പം തന്നെ ഭാവിയില്‍ സ്‌കൂട്ടറുകള്‍ക്ക് എങ്ങനെ സര്‍വീസ് നല്‍കാന്‍ പദ്ധതിയുണ്ടെന്നോ അതിന്റെ ഓഫറുകളില്‍ വാറന്റി ഓപ്ഷനുകള്‍ എങ്ങനെയായിരിക്കുമെന്നോ ഉള്ള ആശങ്കകള്‍ കമ്പനി ഇപ്പോഴും പരിഹരിച്ചിട്ടില്ല.

ഇലക്ട്രിക് സ്‌കൂട്ടറിനായി കുറച്ചുകൂടി കാത്തിരിക്കണം; വിശദീകരണവുമായി Ola ഇലക്ട്രിക്

S1, S1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മോഡല്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഇതില്‍ പ്രാരംഭ പതിപ്പായ S1 മോഡലിന് ഒരു ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പായ S1 പ്രോ പതിപ്പിന് 1.30 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ഇലക്ട്രിക് സ്‌കൂട്ടറിനായി കുറച്ചുകൂടി കാത്തിരിക്കണം; വിശദീകരണവുമായി Ola ഇലക്ട്രിക്

കഴിഞ്ഞ മാസം പ്രീ-ബുക്കിംഗ് ആരംഭിച്ചതിന് ശേഷം വെറും 24 മണിക്കൂറിനുള്ളില്‍ കമ്പനിക്ക് ഒരു ലക്ഷത്തിലധികം റിസര്‍വേഷനുകള്‍ ലഭിച്ചിരുന്നു. ഈ ആവശ്യകത നിറവേറ്റുന്നതിനും മോഡല്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനും വേണ്ടി തമിഴ്‌നാട്ടില്‍ ഒരു വലിയ നിര്‍മ്മാണ കേന്ദ്രം നിര്‍മ്മിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇലക്ട്രിക് സ്‌കൂട്ടറിനായി കുറച്ചുകൂടി കാത്തിരിക്കണം; വിശദീകരണവുമായി Ola ഇലക്ട്രിക്

ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ റെഡ്, ബ്ലൂ, യെല്ലോ, സില്‍വര്‍, ഗോള്‍ഡ്, പിങ്ക്, ബ്ലാക്ക്, ബ്രൗണ്‍, വൈറ്റ് എന്നിങ്ങനെ 10 നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഇ-സ്‌കൂട്ടര്‍ 1,860 mm നീളവും 700 mm വീതിയും 1,155 mm ഉയരവുമുണ്ട്. ഇതിന്റെ വീല്‍ബേസ് 1,345 mm ആണ്, സാഡില്‍ ഉയരം 800 mm ആണ്.

ഇലക്ട്രിക് സ്‌കൂട്ടറിനായി കുറച്ചുകൂടി കാത്തിരിക്കണം; വിശദീകരണവുമായി Ola ഇലക്ട്രിക്

പ്രധാന ക്ലസ്റ്ററിന് ചുറ്റും എല്‍ഇഡി ഡിആര്‍എല്‍ സ്ട്രിപ്പിനൊപ്പം ഇരട്ട-ബീം എല്‍ഇഡി ഹെഡ്‌ലൈറ്റും സവിശേഷതകളില്‍ ഉള്‍പ്പെടും. ഒരു ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ, ഡിസ്‌ക് ബ്രേക്കുകള്‍, 12 ഇഞ്ച് വീലുകള്‍, സംയോജിത ടേണ്‍ സിഗ്‌നലുകളുള്ള ലളിതമായ ആപ്രോണ്‍, വശങ്ങളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയും പ്രധാന സവിശേഷകളാണ്.

ഇലക്ട്രിക് സ്‌കൂട്ടറിനായി കുറച്ചുകൂടി കാത്തിരിക്കണം; വിശദീകരണവുമായി Ola ഇലക്ട്രിക്

2 ഹെല്‍മെറ്റുകള്‍ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ബൂട്ട് സ്‌പേസാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ മറ്റൊരു സവിശേഷത. അതേസമയം ഒരു മൊബൈല്‍ ആപ്പ് വഴി റൈഡര്‍മാര്‍ക്ക് സ്‌കൂട്ടറിലേക്ക് ആക്‌സസ് ലഭിക്കുന്ന കീലെസ് അനുഭവം സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രിക് സ്‌കൂട്ടറിനായി കുറച്ചുകൂടി കാത്തിരിക്കണം; വിശദീകരണവുമായി Ola ഇലക്ട്രിക്

ഓല S1-ന് 2.98 കിലോവാട്ട് ബാറ്ററി പായ്ക്ക് ലഭിക്കുമ്പോള്‍, S1-പ്രോയ്ക്ക് 3.97 കിലോവാട്ട് ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഒല S1-ന് അര്‍ബന്‍, സ്‌പോര്‍ട്ട് എന്നീ രണ്ട് റൈഡിംഗ് മോഡുകള്‍ ലഭിക്കുന്നു, അതേസമയം S1-പ്രോയ്ക്ക് ഹൈപ്പര്‍ മോഡും ഇതിനൊപ്പം ലഭിക്കുന്നു. ഇറുകിയ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ നിന്ന് എളുപ്പത്തില്‍ പുറത്തുകടക്കാന്‍ അനുവദിക്കുന്ന റിവേഴ്‌സ് മോഡും ഇതില്‍ ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
English summary
Due to technical issues ola electric scooter sale will start delayed find here new date and details
Story first published: Thursday, September 9, 2021, 17:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X