ഷോറൂമുകൾക്കായി അലയേണ്ട; Ola ഇലക്ട്രിക് സ്കൂട്ടർ വളരെ സിമ്പിളായി വാങ്ങാം - പർച്ചേസ് പ്രക്രിയകൾ ഇങ്ങനെ

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഇപ്പോൾ പ്രചാരമേറി വരികയാണ്. രാജ്യത്ത് അനുദിനം ഉയർന്നു വരുന്ന ഇന്ധന വിലകളും ഇവികൾക്ക് ഡിമാൻഡ് വർധിപ്പിക്കുന്നു. ഇലക്ട്രിക് വാഹന വിഭാഗത്തിൽ അടുത്തെയാണ് ഓല ചുവടു വെക്കുന്നത്.

ഷോറൂമുകൾക്കായി അലയേണ്ട; Ola ഇലക്ട്രിക് സ്കൂട്ടർ വളരെ സിമ്പിളായി വാങ്ങാം - പർച്ചേസ് പ്രക്രിയകൾ ഇങ്ങനെ

എന്നാൽ മികച്ച ലുക്സും ഉയർന്ന ശ്രേണിയും വാഗ്ദാനം ചെയ്യുന്ന ഓല ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ഷോറൂം തേടി നിങ്ങൾ മാർക്കറ്റ് ചുറ്റുകയാണെങ്കിൽ, നിരാശരായി മടങ്ങേണ്ടി വരും. ഓല ഇലക്ട്രിക് S1, S1 പ്രോ എന്നിവയ്ക്കുള്ള പർച്ചേസ് പ്രക്രിയ പൂർണ്ണമായും ഓൺലൈനിലായതിനാലാണിത്. ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള പർച്ചേസ് വിൻഡോ നിർമ്മാതാക്ക് ഇന്ന് ( സെപ്റ്റംബർ 8, ബുധനാഴ്ച) തുറന്നിരിക്കുകയാണ്.

ഷോറൂമുകൾക്കായി അലയേണ്ട; Ola ഇലക്ട്രിക് സ്കൂട്ടർ വളരെ സിമ്പിളായി വാങ്ങാം - പർച്ചേസ് പ്രക്രിയകൾ ഇങ്ങനെ

ഓഗസ്റ്റ് 15 -ന് ഒരു ലക്ഷം രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ച ഓല ഇലക്ട്രിക് സ്കൂട്ടറുകൾ വലിയ വാഗ്ദാനങ്ങൾ നൽകുകയും ഇവയ്ക്ക് ശക്തമായ ഇനീഷൽ റെസ്പോൺസ് ലഭിക്കുകയും ചെയ്തു.

ഷോറൂമുകൾക്കായി അലയേണ്ട; Ola ഇലക്ട്രിക് സ്കൂട്ടർ വളരെ സിമ്പിളായി വാങ്ങാം - പർച്ചേസ് പ്രക്രിയകൾ ഇങ്ങനെ

ജൂലൈ മാസത്തിൽ ഓല ഇലക്ട്രിക് പ്രീ-ലോഞ്ച് ബുക്കിംഗ് ആരംഭിക്കുകയും 24 മണിക്കൂറിനുള്ളിൽ വാഹനങ്ങൾക്ക് ഒരു ലക്ഷത്തിലധികം റിസർവേഷനുകൾ ലഭിക്കുകയും ചെയ്തിരുന്നു. മുഴുവൻ പേയ്മെന്റ് പ്രക്രിയയും പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും വേണ്ടി കമ്പനി ഇപ്പോൾ വിൻഡോ തുറന്നിരിക്കുകയാണ്. ഒരു ഡയറക്ട്-ടു-ഹോം വിൽപന മാതൃകയും കമ്പനി പിന്തുടരുന്നു. അതായത് ഒരു ഉപഭോക്താവ് പെയ്മെന്റ് പൂർത്തിയാക്കി കഴിഞ്ഞാൽ, അവർക്ക് ഇലക്ട്രിക് സ്കൂട്ടർ തങ്ങളുടെ താമസ സ്ഥലത്തി അല്ലെങ്കിൽ സൂചിപ്പിച്ച സ്ഥലത്തേക്ക് നേരിട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ഷോറൂമുകൾക്കായി അലയേണ്ട; Ola ഇലക്ട്രിക് സ്കൂട്ടർ വളരെ സിമ്പിളായി വാങ്ങാം - പർച്ചേസ് പ്രക്രിയകൾ ഇങ്ങനെ

എന്നാൽ ഇതിനായി എങ്ങനെയാണ് പേയ്‌മെന്റ് പ്രക്രിയകൾ പൂർത്തിയാക്കുന്നത് അല്ലെങ്കിൽ ഓഫറിലുള്ള നിരവധി ഫിനാൻസ്, EMI സംബന്ധമായ സ്കീമുകൾ ഉപയോഗപ്പെടുത്തുന്നത് എങ്ങനെ?

ഷോറൂമുകൾക്കായി അലയേണ്ട; Ola ഇലക്ട്രിക് സ്കൂട്ടർ വളരെ സിമ്പിളായി വാങ്ങാം - പർച്ചേസ് പ്രക്രിയകൾ ഇങ്ങനെ

ഓല ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിനുള്ള നിങ്ങളുടെ നടപടിക്രമങ്ങൾ ഇതാ:

സ്റ്റെപ്പ് 1 - പേയ്‌മെന്റ് പ്രക്രിയ പൂർത്തിയാക്കുന്നതിന് ഓല ഇലക്ട്രിക് വെബ്‌സൈറ്റിൽ വാഹനത്തിന്റെ രണ്ട് വേരിയന്റുകളിലേതെങ്കിലും റിസർവേഷൻ ചെയ്തിട്ടുള്ള ആർക്കും ലോഗ് ബാക്ക് ചെയ്യാം. ഒരു യൂണിറ്റ് നേരത്തേ ബുക്ക് ചെയ്യുന്നത് ഡെലിവറി മുൻഗണന ലഭിക്കുന്നതിന് സഹായിച്ചേക്കാം, എന്നാൽ സ്റ്റോക്കുകൾ അവസാനിക്കുന്ന സമയം വരെ മാത്രമേ പർച്ചേസ് പ്രക്രിയ തുറന്നിരിക്കുകയുള്ളൂ എന്ന് കമ്പനി പറയുന്നു.

ഷോറൂമുകൾക്കായി അലയേണ്ട; Ola ഇലക്ട്രിക് സ്കൂട്ടർ വളരെ സിമ്പിളായി വാങ്ങാം - പർച്ചേസ് പ്രക്രിയകൾ ഇങ്ങനെ

സ്റ്റെപ്പ് 2 - ഓല ഇലക്ട്രിക് S1 അല്ലെങ്കിൽ ഓല ഇലക്ട്രിക് S1 പ്രോ വേരിയന്റുകളിൽ ഒന്ന് തെരഞ്ഞെടുക്കുക. അടുത്തതായി, ലഭ്യമായ 10 കളർ ഓപ്ഷനുകളിൽ നിന്നും മാറ്റ് അല്ലെങ്കിൽ ഗ്ലോസ് എന്ന രണ്ട് ഫിനിഷുകളിൽ നിന്നും ഒന്ന് തെരഞ്ഞെടുക്കുക. റിസർവേഷൻ സമയത്ത് ചൂസ് ചെയ്തവയിൽ നിന്ന് ചോയ്‌സുകൾ മാറ്റാൻ ഉപഭോക്താവിന് കഴിയും.

ഷോറൂമുകൾക്കായി അലയേണ്ട; Ola ഇലക്ട്രിക് സ്കൂട്ടർ വളരെ സിമ്പിളായി വാങ്ങാം - പർച്ചേസ് പ്രക്രിയകൾ ഇങ്ങനെ

സ്റ്റെപ്പ് 3 - ഓൺലൈനിൽ തികച്ചും സുരക്ഷിതമായ പേയ്‌മെന്റ് ചാനലുകൾ ഓല ഉറപ്പുനൽകുന്നു. വായ്പകൾക്കും EMI ഓപ്ഷനുകൾക്കുമായി കമ്പനി നിരവധി ഫിനാൻസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓല S1 -ന് 2,999 -രൂപ മുതൽ ആരംഭിക്കുന്ന EMI ഓപ്ഷനുകളും ഓല S1 പ്രോയ്ക്ക് 3,199 രൂപ EMI -യും ലഭിക്കുന്ന ഫിനാൻസ് സ്കീമുകൾ ലഭ്യമാണ്.

ഷോറൂമുകൾക്കായി അലയേണ്ട; Ola ഇലക്ട്രിക് സ്കൂട്ടർ വളരെ സിമ്പിളായി വാങ്ങാം - പർച്ചേസ് പ്രക്രിയകൾ ഇങ്ങനെ

നിങ്ങൾക്ക് ഫിനാൻസ് ആവശ്യമില്ലെങ്കിൽ, തെരഞ്ഞെടുത്ത വേരിയന്റിനെ ആശ്രയിച്ച് 20,000 അല്ലെങ്കിൽ 25,000 രൂപ മുൻകൂർ പേയ്മെന്റ് നൽകാവുന്നതാണ്. വാഹനത്തിന്റെ ഇൻവോയ്സ് ലഭിച്ചുകഴിഞ്ഞാൽ ബാക്കി തുക അടയ്ക്കാം.

ഷോറൂമുകൾക്കായി അലയേണ്ട; Ola ഇലക്ട്രിക് സ്കൂട്ടർ വളരെ സിമ്പിളായി വാങ്ങാം - പർച്ചേസ് പ്രക്രിയകൾ ഇങ്ങനെ

ഡൗൺ-പേയ്‌മെന്റും അഡ്വാൻസും പൂർണ്ണമായും റീഫണ്ട് ചെയ്യുന്നതാണെങ്കിലും, ഇത് യൂണിറ്റ് കമ്പനിയുടെ ഫാക്ടറിയിൽ നിന്ന് വരുന്നതുവരെ മാത്രം. വാങ്ങൽ നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ ഒരു ഡെലിവറി തീയതി നൽകും.

ഷോറൂമുകൾക്കായി അലയേണ്ട; Ola ഇലക്ട്രിക് സ്കൂട്ടർ വളരെ സിമ്പിളായി വാങ്ങാം - പർച്ചേസ് പ്രക്രിയകൾ ഇങ്ങനെ

ഓല, ഓല ഇലക്ട്രിക് ആപ്പുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഓല ഇലക്ട്രിക് സ്കൂട്ടറുകൾ ഇൻഷ്വർ ചെയ്യാൻ പോലും കഴിയുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. രജിസ്ട്രേഷനായി ഒരു വർഷത്തെ കോപ്രഹൻസീവ് ഇൻഷുറൻസും അഞ്ച് വർഷത്തെ തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസിയും നിർബന്ധമാണ് എന്ന് കമ്പനി കുറിക്കുന്നു.

ഷോറൂമുകൾക്കായി അലയേണ്ട; Ola ഇലക്ട്രിക് സ്കൂട്ടർ വളരെ സിമ്പിളായി വാങ്ങാം - പർച്ചേസ് പ്രക്രിയകൾ ഇങ്ങനെ

ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറികൾ ഒക്ടോബർ മുതൽ ആരംഭിക്കും. മോഡലുകൾ നേരിട്ട് ആദ്യം എക്സ്പീരിയൻസ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അടുത്ത മാസം മുതൽ ടെസ്റ്റ് റൈഡുകളും നിർമ്മാതാക്കൾ ആരംഭിക്കും. ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള സർവ്വീസ് പ്രക്രയകളും ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് വാഹന നിർമ്മാതാക്കൾ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Most Read Articles

Malayalam
English summary
Easy steps to purchase ola electric scooter
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X