Rugged ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് eBikeGo; വില 79,999 രൂപ

പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് മുംബൈ ആസ്ഥാനമായുള്ള eBikeGo നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ Rugged എന്നൊരു പുതിയ ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

Rugged ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് eBikeGo; വില 79,999 രൂപ

G1, G1+ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വിപണിയില്‍ എത്തുന്ന മോഡലിന്റെ പ്രാരംഭ പതിപ്പിന് 79,999 രൂപയാണ് എക്‌സ്‌ഷോറൂം വില. ഉയര്‍ന്ന പതിപ്പായ G1+ വേരിയന്റിന് 89,999 രൂപയാണ് വിപണിയില്‍ വില.

Rugged ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് eBikeGo; വില 79,999 രൂപ

രണ്ട് വിലകളിലും FAME II സബ്സിഡികളും ഉള്‍പ്പെടുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, സംസ്ഥാനതല സബ്‌സിഡികള്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ വിലകള്‍ ഇനിയും കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Rugged ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് eBikeGo; വില 79,999 രൂപ

ഇത് ആകര്‍ഷകമായ വില നിര്‍ദ്ദേശമാണെങ്കിലും, രാജ്യത്തെ അതിവേഗം വികസിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അതിന്റെ കേസ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി Rugged ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ശ്രേണിയിലും പ്രകടനത്തിലും മികച്ചതെന്നാണ് eBikeGo അഭിപ്രായപ്പെടുന്നത്.

Rugged ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് eBikeGo; വില 79,999 രൂപ

മാറ്റിവെയ്ക്കാവുന്ന രണ്ട് 2 kWh ബാറ്ററികളാണ് Rugged ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് കരുത്ത് നല്‍കുന്നത്. ബാറ്ററികള്‍ 3.5 മണിക്കൂറിനുള്ളില്‍ ചാര്‍ജ് ചെയ്യാനാകുമെന്നും ഏകദേശം 160 കിലോമീറ്റര്‍ ദൂരം വരെ പൂര്‍ണ ചാര്‍ജില്‍ സഞ്ചരിക്കാമെന്നും eBikeGo അവകാശപ്പെടുന്നു.

Rugged ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് eBikeGo; വില 79,999 രൂപ

ഇലക്ട്രിക് സ്‌കൂട്ടറിന് 70 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സഹായിക്കുന്ന 3kW മോട്ടോറും ഇതിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യും. 'ഇന്ത്യയിലെ ഏറ്റവും സുസ്ഥിരവും ബുദ്ധിശക്തിയുമുള്ളതും കരുത്തുറ്റതുമായ ഇലക്ട്രിക് മോട്ടോ സ്‌കൂട്ടറിന്റെ ലോഞ്ച് പ്രഖ്യാപിച്ചതില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്ന് eBikeGo സ്ഥാപകനും സിഇഒയുമായ ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.

Rugged ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് eBikeGo; വില 79,999 രൂപ

കാര്യമായ പഠനത്തിനും മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനും ശേഷമാണ് മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും ഇര്‍ഫാന്‍ ഖാന്‍ വ്യക്തമാക്കി. Rugged ഇലക്ട്രിക് സ്‌കൂട്ടറിന് 30 ലിറ്റര്‍ സ്റ്റോറേജ് ശേഷിയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

Rugged ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് eBikeGo; വില 79,999 രൂപ

കൂടാതെ ഇലക്ട്രിക് വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ആന്റി-തെഫ്റ്റ് ഫീച്ചറും മോഡലില്‍ ലഭ്യമാണ്. ഇ-സ്‌കൂട്ടര്‍ റിമോട്ട് അണ്‍ലോക്ക് ചെയ്യാനും അത് ഓടിക്കാനും Rugged ആപ്പ് ഉപഭോക്താവിനെ സഹായിക്കും.

Rugged ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് eBikeGo; വില 79,999 രൂപ

ഇലക്ട്രിക് സ്‌കൂട്ടറില്‍ 12 സെന്‍സറുകളുമുണ്ടെന്നും കമ്പനി അറിയിച്ചു. '4G, BLE, CAN ബസ്, GPS/IRNSS, 42 ഇന്‍പുട്ടുകള്‍/ഔട്ട്പുട്ടുകള്‍, സീരിയല്‍ പോര്‍ട്ടുകള്‍, ഒരു സമഗ്ര മോഡുലാര്‍ സെന്‍സര്‍ സ്യൂട്ട് എന്നിവ ഉപയോഗിച്ച്, ലോകത്തിലെ ഏറ്റവും നൂതനമായ 2W IoT സംവിധാനവും വാഹനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

Rugged ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് eBikeGo; വില 79,999 രൂപ

ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചതെന്നാണ് eBikeGo അവകാശപ്പെടുന്നത്. Rugged ഇലക്ട്രിക് സ്‌കൂട്ടര്‍ - അതിന്റെ പേര് പോലെ - രാജ്യത്തെ വെല്ലുവിളി നിറഞ്ഞ റോഡ് അവസ്ഥകളെ നേരിടാന്‍ പര്യാപ്തമാണ്.

Rugged ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് eBikeGo; വില 79,999 രൂപ

കമ്പനി, അതിന്റെ അവകാശവാദത്തെ പിന്തുണയ്ക്കാനായി, ചേസിസിന് ഏഴ് വര്‍ഷത്തെ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്. കോയമ്പത്തൂരിലാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നത്.

Rugged ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് eBikeGo; വില 79,999 രൂപ

ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ആരംഭിച്ചതായും കമ്പനി അറിയിച്ചിട്ടുണ്ട്. റീഫണ്ട് ചെയ്യാവുന്ന 499 രൂപയ്ക്കാണ് മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വീട്ടില്‍ ഇരുന്ന് തന്നെ ബുക്ക് ചെയ്യാമെന്നും eBikeGo അറിയിച്ചിട്ടുണ്ട്.

Rugged ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് eBikeGo; വില 79,999 രൂപ

അതേസമയം ഇലക്ട്രിക് വാഹന വിപണിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് eBikeGo. പുതിയൊരു നവീകരണത്തിന്റെ ഭാഗമായി തങ്ങളുടെ മുഴുവന്‍ വാഹനങ്ങളും സോളാര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്ന ബാറ്ററികളായി പരിവര്‍ത്തനം ചെയ്യുമെന്ന് കമ്പനി അറിയിച്ചിരുന്നു.

Rugged ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് eBikeGo; വില 79,999 രൂപ

കാര്‍ബണ്‍ പുറന്തള്ളുന്നത് ഒഴിവാക്കാന്‍ എല്ലാ വാഹനങ്ങളുടെയും ബാറ്ററികള്‍ സോളാറിലൂടെ ചാര്‍ജ് ചെയ്യുന്ന പദ്ധതിക്കാണ് കമ്പനി അണിയറിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ രാജ്യത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി ഡീലര്‍ഷിപ്പ് ശൃംഖലകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Rugged ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് eBikeGo; വില 79,999 രൂപ

അതോടൊപ്പം തന്നെ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന് ഊര്‍ജ്ജം പകരുന്നതിനായി, ഇന്ത്യയിലെ അഞ്ച് നഗരങ്ങളില്‍ 3,000 loT പ്രാപ്തമാക്കിയ സ്മാര്‍ട്ട് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും അടുത്തിടെ eBikeGo പ്രഖ്യാപിച്ചിരുന്നു. ഈ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇരുചക്രവാഹനങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയും.

Rugged ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് eBikeGo; വില 79,999 രൂപ

eBikeGo ഒരു പ്രമുഖ സ്മാര്‍ട്ട് ഇലക്ട്രിക് ഇരുചക്ര വാഹന മൊബിലിറ്റി പ്ലാറ്റ്‌ഫോമാണ്, ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യ ഘട്ടത്തില്‍, ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ മൂന്ന് മാസത്തിനുള്ളില്‍ 3,000 പോയിന്റുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Rugged ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് eBikeGo; വില 79,999 രൂപ

ഇന്‍സ്റ്റലേഷന്‍ പ്രക്രിയ ഡിസംബര്‍ 1 മുതല്‍ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ഒരു വര്‍ഷത്തിനുള്ളില്‍ ഈ സംഖ്യ 15,000 -ലേക്കും കൂടുതല്‍ നഗരങ്ങളിലേക്കും ഉയരുമെന്ന് eBikeGo അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Ebikego launched rugged electric scooter in india find here price design range details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X