ഇലക്ട്രിക് മോട്ടോ-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി eBikeGo; Rugged-ന്റെ അവതരണ തീയതി പുറത്ത്

രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ മത്സരം മുറുകിയെന്ന് വേണം പറയാന്‍. ഈ ശ്രേണിയിലേക്ക് ഇപ്പോള്‍ നിരവധി ബ്രാന്‍ഡുകളും, സ്റ്റാര്‍ട്ടപ്പുകളും എത്തി തുടങ്ങിയെന്ന് വേണം പറയാന്‍.

ഇലക്ട്രിക് മോട്ടോ-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി eBikeGo; Rugged-ന്റെ അവതരണ തീയതി പുറത്ത്

മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് ടൂ-വീലര്‍ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ, eBikeGo ഈ ശ്രേണിയില്‍ നേരത്തെ മുതല്‍ ഉണ്ടെങ്കിലും ഇലക്ട്രിക് വിഭാഗത്തില്‍ കൂടുതല്‍ ശക്തരാകാനൊരുങ്ങുകയാണ് കമ്പനി ഇപ്പോള്‍. അതിന്റെ ഭാഗമായി ഇപ്പോള്‍ Rugged എന്നൊരു പുതിയ ഇലക്ട്രിക് മോട്ടോ സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

ഇലക്ട്രിക് മോട്ടോ-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി eBikeGo; Rugged-ന്റെ അവതരണ തീയതി പുറത്ത്

2021 ഓഗസ്റ്റ് 25-ന് ഈ മോഡലിനെ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍, eBikeGo വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോ-സ്‌കൂട്ടറിന്റെ ഒരു ടീസര്‍ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. സ്‌കൂട്ടര്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അവതരണ വേളയില്‍ മാത്രമാകും കമ്പനി പ്രഖ്യാപിക്കുക.

ഇലക്ട്രിക് മോട്ടോ-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി eBikeGo; Rugged-ന്റെ അവതരണ തീയതി പുറത്ത്

eBikeGo-യില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച്, 2017-ല്‍ കമ്പനി അതിന്റെ എല്ലാ ഇലക്ട്രിക് ഡെലിവറി നെറ്റ്‌വര്‍ക്കും ആരംഭിച്ചപ്പോള്‍, മറ്റ് ഇ-ബൈക്ക് OEM- കളും നിര്‍മ്മാതാക്കളും തങ്ങളുടെ സേവനങ്ങള്‍ക്കായി വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് കരുതിയിരുന്നു.

ഇലക്ട്രിക് മോട്ടോ-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി eBikeGo; Rugged-ന്റെ അവതരണ തീയതി പുറത്ത്

എന്നാല്‍ ഇന്ത്യന്‍ റോഡ് അവസ്ഥകള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ള ശക്തമായ ഇലക്ട്രിക് ബൈക്കുകളുടെ ഗണ്യമായ ക്ഷാമം ഉണ്ടെന്ന് കമ്പനി തിരിച്ചറിഞ്ഞു. അതിനാല്‍ ഈ വിവരങ്ങള്‍ എല്ലാം വിശകലനം ചെയ്തുകൊണ്ട് കമ്പനി ഇ-മൊബിലിറ്റി ബിസിനസ്സ് പര്യവേക്ഷണം ചെയ്തു.

ഇലക്ട്രിക് മോട്ടോ-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി eBikeGo; Rugged-ന്റെ അവതരണ തീയതി പുറത്ത്

'eBikeGo-യുടെ മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇത്തരത്തിലൊരു നീക്കവുമായി രംഗത്തെത്തുന്നതെന്ന് eBikeGo-യുടെ സ്ഥാപകനും സിഇഒയുമായ ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.

ഇലക്ട്രിക് മോട്ടോ-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി eBikeGo; Rugged-ന്റെ അവതരണ തീയതി പുറത്ത്

താങ്ങാനാവുന്നതും പൊതുജനങ്ങള്‍ക്ക് സ്വീകരിക്കാവുന്നതുമായ ഒരു ശക്തമായ ഇലക്ട്രിക് ശ്രേണി സൃഷ്ടിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. വ്യവസായത്തിലെ ഒന്നിലധികം OEM- കള്‍ വിലയിരുത്തിയ ശേഷമാണ് തങ്ങള്‍ വാഹനത്തിന്റെ രൂപകല്‍പ്പനയ്ക്കും നിര്‍മ്മാണത്തിലേക്കും കടന്നത്.

ഇലക്ട്രിക് മോട്ടോ-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി eBikeGo; Rugged-ന്റെ അവതരണ തീയതി പുറത്ത്

ഇന്ത്യന്‍ റോഡ് അവസ്ഥകളെ അടിസ്ഥാനമാക്കി, ഞങ്ങളുടെ സ്വന്തം ഡെലിവറി, വാടക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്ന് സൃഷ്ടിച്ച ഡാറ്റയുടെ പെറ്റാബൈറ്റുകള്‍ അനിരുദ്ധ് രവി നാരായണന്‍ സ്ഥാപിച്ച ബൂം മോട്ടോര്‍സുമായി പങ്കിടുകയും ചെയ്യുന്നു.

ഇലക്ട്രിക് മോട്ടോ-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി eBikeGo; Rugged-ന്റെ അവതരണ തീയതി പുറത്ത്

ഈ വിവരങ്ങള്‍ ഇന്‍പുട്ട് മാട്രിക്‌സായി ഉപയോഗിക്കുന്നു വാഹനത്തിന്റെ രൂപകല്‍പ്പനയ്ക്കും ഉല്‍പാദനത്തിനുമായി ഉപയോഗിക്കുമെന്നും ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.

ഇലക്ട്രിക് മോട്ടോ-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി eBikeGo; Rugged-ന്റെ അവതരണ തീയതി പുറത്ത്

ഇന്ത്യയിലെ ഏറ്റവും സുസ്ഥിരവും, സമര്‍ത്ഥവും കരുത്തുറ്റതുമായ ഇലക്ട്രിക് മോട്ടോ-സ്‌കൂട്ടര്‍ Rugged പുറത്തിറക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്, ഇത് ഇന്ത്യയിലെ ഇ-മൊബിലിറ്റിയുടെ ഗതി മാറ്റുകയും ഇലക്ട്രിക് ബൈക്ക് സെഗ്മെന്റിലെ നവീകരണത്തിന്റെ അതിരുകള്‍ മാറ്റിമറിക്കുമെന്നും ഇര്‍ഫാന്‍ ഖാന്‍ വ്യക്തമാക്കി.

ഇലക്ട്രിക് മോട്ടോ-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി eBikeGo; Rugged-ന്റെ അവതരണ തീയതി പുറത്ത്

പുതിയ ഇ-ബൈക്ക് ഹൈസ്പീഡ് ശ്രേണിയിലേക്കാണ് എത്തുന്നത്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി (ICAT) ഇത് അംഗീകരിച്ചു, കൂടാതെ കമ്പനിയുടെ AI- പവര്‍ഡ് ഫ്‌ലീറ്റ് മാനേജ്‌മെന്റ് സിസ്റ്റമായ EBG-Matics നേടിയ ദശലക്ഷക്കണക്കിന് ഡാറ്റ പോയിന്റുകള്‍ വിശകലനം ചെയ്ത ശേഷം വികസിപ്പിച്ചതാണ് ഈ മോഡലെന്നും കമ്പനി അവകാശപ്പെടുന്നു.

ഇലക്ട്രിക് മോട്ടോ-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി eBikeGo; Rugged-ന്റെ അവതരണ തീയതി പുറത്ത്

eBikeGo പറയുന്നതനുസരിച്ച്, സിസ്റ്റം B2B, B2C പ്രവര്‍ത്തനങ്ങളില്‍ നിന്ന് പെറ്റബൈറ്റ് ഡാറ്റ ശേഖരിച്ചത് ഇന്ത്യന്‍ റോഡ് അവസ്ഥകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്.

ഇലക്ട്രിക് മോട്ടോ-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി eBikeGo; Rugged-ന്റെ അവതരണ തീയതി പുറത്ത്

Rugged ഇ-ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പൂര്‍ണ്ണമായും ഇന്ത്യയിലാണ്, കൂടാതെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പ്രോഗ്രാമുമായി പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നു.

ഇലക്ട്രിക് മോട്ടോ-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി eBikeGo; Rugged-ന്റെ അവതരണ തീയതി പുറത്ത്

രാജ്യത്ത് തന്നെ ഡിസൈനിംഗും മാനുഫാക്ചറിംഗും പിന്തുണയ്ക്കുന്ന Rugged, ഇലക്ട്രിക് വെഹിക്കിള്‍സ് (FAME II) സബ്സിഡികള്‍ വേഗത്തില്‍ സ്വീകരിക്കുന്നതിനും ആകര്‍ഷകമായ വിലയ്ക്ക് അര്‍ഹമാകുമെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക് മോട്ടോ-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി eBikeGo; Rugged-ന്റെ അവതരണ തീയതി പുറത്ത്

പുതിയ ഇ-ബൈക്കിന് മികച്ച മാര്‍ക്കറ്റ് ബുദ്ധിയും ഉപഭോക്തൃ പ്രശ്‌നങ്ങളുടെ ആഴത്തിലുള്ള ഗ്രാഹ്യവും ഉണ്ടായിരിക്കുമെന്ന് eBikeGo പ്രസ്താവനയില്‍ പറഞ്ഞു.

ഇലക്ട്രിക് മോട്ടോ-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി eBikeGo; Rugged-ന്റെ അവതരണ തീയതി പുറത്ത്

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ആദ്യത്തെ കാര്‍ബണ്‍-ന്യൂട്രല്‍ മൊബിലിറ്റിയാകാനൊരുങ്ങുകയാണ് eBikeGo. ഇത് വ്യക്തമാക്കുന്ന ഏതാനും വിവരങ്ങള്‍ ഇതിനോടകം തന്നെ കമ്പനി പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇലക്ട്രിക് മോട്ടോ-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി eBikeGo; Rugged-ന്റെ അവതരണ തീയതി പുറത്ത്

കമ്പനി പറയുന്നതനുസരിച്ച് ഈ ഒരു പദ്ധതിയുടെ ഭാഗമായി തങ്ങളുടെ മുഴുവന്‍ വാഹനങ്ങളും സോളാര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്ന ബാറ്ററികളായി പരിവര്‍ത്തനം ചെയ്യും. ഇപ്രകാരം, കാര്‍ബണ്‍ പുറന്തള്ളുന്നത് ഒഴിവാക്കാന്‍ എല്ലാ വാഹനങ്ങളുടെയും ബാറ്ററികള്‍ സോളാറിലൂടെ ചാര്‍ജ് ചെയ്യുമെന്നുമാണ് കമ്പനി അറിയിക്കുന്നത്.

ഇലക്ട്രിക് മോട്ടോ-സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി eBikeGo; Rugged-ന്റെ അവതരണ തീയതി പുറത്ത്

ഈ പദ്ധതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി SKS ക്ലീന്‍ടെക്കുമായി തങ്ങള്‍ പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ടെന്നും eBikeGo അറിയിച്ചു. ഈ പങ്കാളിത്തത്തിലാകും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുക. അവിടെ ബാറ്ററികള്‍ സോളര്‍ ഉപയോഗിച്ച് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാനും, ശേഷം, ബാറ്ററികള്‍ സ്വാപ്പ് ചെയ്യാനും സാധിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിക്കുകയും ചെയ്തു.

Most Read Articles

Malayalam
English summary
Ebikego planning to launch new electric moto scooter rugged details announced
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X