ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് Komaki

ഇലക്ട്രിക് ഇരുചക്ര വാഹന വിപണി ഉണര്‍ന്നതോടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലുള്ള തത്രപ്പാടിലാണ് വിവിധ നിര്‍മാതാക്കളും, സ്റ്റാര്‍ട്ടപ്പുകളും.

ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് Komaki

ആവശ്യക്കാര്‍ കൂടിയതോടെ ബുക്കിംഗ് ലഭിച്ചിരിക്കുന്ന മോഡലുകള്‍ കൃത്യസമയത്ത് ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ചില ബ്രാന്‍ഡുകള്‍ക്ക് സാധിക്കുന്നില്ലെന്ന് വേണം പറയാന്‍.

ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് Komaki

ഇത്തരത്തില്‍ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയപ്പോള്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് രംഗത്തെത്തുകയാണ് ഡല്‍ഹി ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ Komaki. മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിച്ചുകൊണ്ട് ഇപ്പോള്‍ ആവശ്യം നിറവേറ്റാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് Komaki

2016 ല്‍ ആരംഭിച്ചതിനുശേഷം, ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ അതിവേഗം രാജ്യത്ത് വളര്‍ന്നുവരുന്ന ഒരു സ്റ്റാര്‍ട്ട്പ്പ് കമ്പനി കൂടിയാണ് Komaki. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ വോള്യങ്ങള്‍ ഉയര്‍ന്ന സംഖ്യകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് Komaki

ഗണ്യമായ കാലയളവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനുമുള്ള ബിസിനസ്സിലാണ് Komaki. ആധുനിക ഗവേഷണ -വികസനത്തിലൂടെ വളരെയധികം മുന്നോട്ട് പോകുന്നതിനൊപ്പം, അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളിലൊരാളായി മാറുന്നതിലും Komaki ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് Komaki

സമീപകാല വില്‍പ്പന വളര്‍ച്ചാ കണക്കുകള്‍ കണക്കിലെടുക്കുമ്പോള്‍, Komaki-ക്ക് എതിരാളികള്‍ക്കെതിരെ അസൂയാവഹമായ വളര്‍ച്ചായാണ് ബ്രാന്‍ഡിന് ഉണ്ടായിരിക്കുന്നതെന്ന് വേണം പറയാന്‍.

ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് Komaki

ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കള്‍ മാസ് മാര്‍ക്കറ്റ് മോഡലുകള്‍ നിര്‍മ്മിക്കാന്‍ അധികസമയം പ്രവര്‍ത്തിക്കുന്നു, ഇത് കൂടുതല്‍ ഉപഭോക്താക്കളെ കൊണ്ടുവരുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമെ, ഗുണനിലവാരം, സമഗ്രത, പ്രശസ്ത ബ്രാന്‍ഡിന്റെ വിശ്വാസം, ഇവയിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് Komaki

പുതുതായി പുറത്തിറക്കിയ മോഡലുകള്‍ Komaki-യുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് ഒരു പ്രധാന സംഭാവനയാണ് നല്‍കുന്നത്. വ്യത്യസ്ത ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്ന വാഹനങ്ങളുടെ ഒരു നിര കൊണ്ട്, Komaki ഇന്ത്യന്‍ വിപണിയില്‍ വിജയകരമായ ബ്രാന്‍ഡായി മാറുകയും ചെയ്യുന്നു.

ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് Komaki

വരുമാനത്തിനുപുറമെ, ഈ പ്രക്രിയയില്‍ കടുത്ത ആരാധകരുടെ ഒരു അടിത്തറ പണിയുന്നതില്‍ കമ്പനി അഭിമാനിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളിലെ ഇന്ത്യയിലെ മുന്‍നിര പേരുകളിലൊന്നായി അതിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നതിനായി, Komaki വില്‍പ്പന വളര്‍ച്ചയില്‍ അതീവ ശ്രദ്ധാലുവാണ്.

ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് Komaki

2021 ല്‍, Komaki ഇതിനകം 21,000 യൂണിറ്റുകളുടെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡീലര്‍ഷിപ്പ് എണ്ണം 500 ആയി ഉയര്‍ത്താനും കമ്പനിക്ക് സാധിച്ചു. നേരത്തെ 4,000 യൂണിറ്റായിരുന്നു പ്രതിമാസ ഉത്പാദമെങ്കില്‍ ഇപ്പോഴത് 8,500 യൂണിറ്റ് വരെ വര്‍ധിപ്പിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് Komaki

ഡല്‍ഹി പോലുള്ള വിപണികളിലെ ഡിമാന്‍ഡ് വര്‍ധനവ് നിറവേറ്റാന്‍ ഇത് സഹായിക്കുമെന്നും Komaki അഭിപ്രായപ്പെട്ടു. വാഹന നിര്‍മാതാക്കളുടെ ഉല്‍പന്നങ്ങള്‍ക്ക് പിന്നിലുള്ള സാങ്കേതികവിദ്യ വിപുലമായ ബാറ്ററി സംവിധാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് Komaki

അത് വിശാലമായ ശ്രേണികളിലൂടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയും. കുറഞ്ഞ ഊര്‍ജ്ജം പരമാവധി പ്രയോജനപ്പെടുത്താനും അനാവശ്യമായ ഇന്ധന ഉപഭോഗം ഒഴിവാക്കാനും ഇത് സാധ്യമാക്കുന്നു.

ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് Komaki

ഇന്നുവരെ, Komaki വിപണിയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വില്‍പ്പനയും നിര്‍മാണവും വര്‍ധിച്ചു. ഇന്ത്യന്‍ വിപണിയില്‍ പുതിയ കണ്ടുപിടിത്തങ്ങള്‍ അനാവരണം ചെയ്യുന്നതിനായി വര്‍ഷങ്ങളായി വികസിപ്പിച്ച പ്രക്രിയകളുടെ പിന്‍ബലത്തിലാണ് ഇത് സാധ്യമായതെന്നും കമ്പനി വക്താവ് വെളിപ്പെടുത്തി.

ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് Komaki

Komaki ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നഗരവാസികള്‍ക്കും ബജറ്റ് ഉപഭോക്താക്കള്‍ക്കും ഇടയിലാണ് ജനപ്രീയമാകുന്നത്. അതുപോലെ, Komaki അതിവേഗം ഇന്ത്യയില്‍ അതിന്റെ ചുവടുവെയ്പ്പുകള്‍ വിപുലീകരിക്കുകയും ചെയ്യുന്നു.

ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് Komaki

ബ്രാന്‍ഡ് ഇതിനകം ഇന്ത്യയില്‍ വിപണിയില്‍ നിരവധി ഇരുചക്ര വാഹന മോഡലുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഉത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം നിരവധി മോഡലുകളെ കൂടി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ച് ഈ ശ്രേണിയില്‍ മികച്ച ജനപ്രീതി നേടാനും ബ്രാന്‍ഡ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് Komaki

അടുത്തിടെയാണ് Komaki വലിയൊരു ചുവടുവെയ്പ്പിന് സാക്ഷ്യം വഹിച്ചത്. പ്രായമായവരെയും, ഭിന്നശേഷിക്കാരെയും തങ്ങള്‍ പരിഗണിക്കുന്നുവെന്ന് പറഞ്ഞ്, ഈ വിഭാഗത്തിലുള്ളവര്‍ക്കായി പുതിയൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്.

ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് Komaki

XGT-X5 എന്ന് പേരിട്ടിരിക്കുന്ന ഈ മോഡല്‍ രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. VRLA ജെല്‍ ബാറ്ററി വേരിയന്റിന് 72,500 രൂപയും ലിഥിയം അയണ്‍ ബാറ്ററി വേരിയന്റിന് 90,500 രൂപയുമാകും വിപണിയില്‍ എക്സ്ഷോറൂം വില.

ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് Komaki

പ്രായമായ ആളുകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് സ്‌കൂട്ടറാണിതെന്നും Komaki വ്യക്തമാക്കി. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനായി പിന്‍ ചക്രത്തിനൊപ്പം രണ്ട് വശങ്ങളിലും അധിക ടയറുകള്‍ നല്‍കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് Komaki

രണ്ട് വേരിയന്റുകളും പൂര്‍ണ ചാര്‍ജില്‍ 80-90 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം ബാറ്ററി ചാര്‍ജിംഗ് സമയത്തില്‍ വ്യത്യാസമുണ്ടെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടി; ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് Komaki

4-5 മണിക്കൂര്‍ സമയം കൊണ്ട് ലിഥിയം അയണ്‍ വേരിയന്റ് ചാര്‍ജ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ 6-8 മണിക്കൂര്‍ വരെ സമയം ആവശ്യമുണ്ട് ജെല്‍ ബാറ്ററി വേരിയന്റ് പൂര്‍ണമായും ചാര്‍ജ് ചെയ്യുന്നതിനെന്നും Komaki അറിയിച്ചു.

Most Read Articles

Malayalam
English summary
Electric motorcycle scooter demand increased in market komaki says production will increase
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X