കീശ ചോരാതെ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാം! 17,900 രൂപ വരെ മോഡലുകളില്‍ വെട്ടിക്കുറച്ച് ഒഖിനാവ

അടുത്തിടെയാണ് കേന്ദ്ര സര്‍ക്കാര്‍ FAME II പദ്ധതിയില്‍ പരിഷ്‌കരണവുമായി രംഗത്തെത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ മോഡലുകളുടെ വില വെട്ടിക്കുറച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

കീശ ചോരാതെ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാം! 17,900 രൂപ വരെ മോഡലുകളില്‍ വെട്ടിക്കുറച്ച് ഒഖിനാവ

ഇലക്ട്രിക് വാഹനങ്ങളുടെ വില കുറച്ച് വില്‍പ്പന വര്‍ധിപ്പിക്കുകയാണ് FAME II ഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇപ്പോഴിതാ ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലുടനീളം വില കുറച്ചതായി പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒഖിനാവ ഓട്ടോടെക്.

കീശ ചോരാതെ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാം! 17,900 രൂപ വരെ മോഡലുകളില്‍ വെട്ടിക്കുറച്ച് ഒഖിനാവ

സമീപകാലത്ത് ഈ പദ്ധതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഇലക്ട്രിക് ഇരുചക്ര വാഹന സബ്സിഡികളുടെ ഫലമായാണ് കമ്പനിയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ജൂണ്‍ 11 മുതല്‍ 7,000 രൂപ മുതല്‍ 18,000 രൂപ വരെ വിവിധ മോഡലുകളില്‍ വില കുറച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

Model Earlier Now Reduction
iPraise+ ₹1,17,600 ₹99,708 ₹17,892
Praise Pro ₹84,795 ₹76,848 ₹7,947
Ridge+ ₹69,000 ₹61,791 ₹7,203
കീശ ചോരാതെ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാം! 17,900 രൂപ വരെ മോഡലുകളില്‍ വെട്ടിക്കുറച്ച് ഒഖിനാവ

മോഡല്‍ തിരിച്ചുള്ള വിശദാംശങ്ങളിലേക്ക് നോക്കിയാല്‍, ഒഖിനാവ ഐപ്രൈസ് പ്ലസില്‍ ഇപ്പോള്‍ ഷോറൂമുകളില്‍ 99,708 രൂപയ്ക്ക് ലഭ്യമാണ്. അതിന്റെ വിലയില്‍ 17,892 രൂപയുടെ കുറവാണ് കമ്പനി വരുത്തിയിരിക്കുന്നത്.

കീശ ചോരാതെ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാം! 17,900 രൂപ വരെ മോഡലുകളില്‍ വെട്ടിക്കുറച്ച് ഒഖിനാവ

അതുപോലെ, ഒഖിനാവ പ്രൈസ് പ്രോ ഇപ്പോള്‍ 76,848 രൂപയ്ക്ക് ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. ഈ പ്രത്യേക മോഡലിന് ഇപ്പോള്‍ 7,947 രൂപ വില കുറച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. റിഡ്ജ് പ്ലസ് പതിപ്പിന് 7,209 രൂപ കുറച്ച് ഉപഭോക്താക്കള്‍ ഇപ്പോള്‍ 61,791 രൂപ എക്‌സ്‌ഷോറൂം വില നല്‍കി സ്വന്തമാക്കാം.

കീശ ചോരാതെ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാം! 17,900 രൂപ വരെ മോഡലുകളില്‍ വെട്ടിക്കുറച്ച് ഒഖിനാവ

ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഏറ്റവും മിതമായ നിരക്കില്‍ ഏറ്റവും നൂതനമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നല്‍കുന്നതില്‍ കമ്പനി ആവേശഭരിതരാണെന്ന് ഒഖിനാവ ഓട്ടോടെക് മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ ജീതേന്ദര്‍ ശര്‍മ അറിയിച്ചു.

കീശ ചോരാതെ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാം! 17,900 രൂപ വരെ മോഡലുകളില്‍ വെട്ടിക്കുറച്ച് ഒഖിനാവ

ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറയ്ക്കുന്നത് ഒരു ചവിട്ടുപടിയായി വര്‍ത്തിക്കുമെന്നും ജ്വലന എഞ്ചിന്‍ മോഡലില്‍ നിന്ന് ഇലക്ട്രിക് മോഡലിലേക്ക് മാറാന്‍ കൂടുതല്‍ റൈഡറുകളെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കീശ ചോരാതെ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാം! 17,900 രൂപ വരെ മോഡലുകളില്‍ വെട്ടിക്കുറച്ച് ഒഖിനാവ

നിര്‍ണായകമായ ഈ നടപടി സ്വീകരിച്ചതിന് ഇന്ത്യന്‍ സര്‍ക്കാരിനോട് നന്ദി പറയുന്നുവെന്ന് ശര്‍മ പറയുന്നു. ഉപഭോക്താക്കളുടെ മനസ്സില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ധാരണയെ പരിവര്‍ത്തനം ചെയ്യുക മാത്രമല്ല, അവരുടെ ബജറ്റില്‍ ഒതുങ്ങുന്ന ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ ബാര്‍ സജ്ജമാക്കാന്‍ ഒഖിനാവയിലെ പ്രാദേശികവല്‍ക്കരണ തന്ത്രം ബ്രാന്‍ഡിനെ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കീശ ചോരാതെ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാം! 17,900 രൂപ വരെ മോഡലുകളില്‍ വെട്ടിക്കുറച്ച് ഒഖിനാവ

കൂടാതെ, ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ 100 ശതമാനം പ്രാദേശികവല്‍ക്കരണം കൈവരിക്കാനുള്ള കമ്പനിയുടെ പദ്ധതികള്‍ക്കൊപ്പം, ഒഖിനാവ ഇന്ത്യയിലെ ഇരുചക്ര വാഹന ഇലക്ട്രിക് വാഹന വ്യവസായത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് ഉറപ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കീശ ചോരാതെ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാം! 17,900 രൂപ വരെ മോഡലുകളില്‍ വെട്ടിക്കുറച്ച് ഒഖിനാവ

2021 മെയ് മാസത്തോടെ ഇന്ത്യയില്‍ 90,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റതായും ഇപ്പോള്‍ കമ്പനിയുടെ നിലവിലുള്ള പ്ലാന്റിനടുത്ത് രാജസ്ഥാനില്‍ ഒരു പുതിയ നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ 150 കോടി രൂപ നിക്ഷേപിക്കുന്നുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

Most Read Articles

Malayalam
English summary
FAME II Revision, Okinawa Slashes Prices Of Electric Scooters Upto Rs 17,900, Find Here All Details. Read in Malayalam.
Story first published: Wednesday, June 16, 2021, 15:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X