Yamaha R15S V3 Vs R15 V4; സമാനതകളും വ്യത്യാസങ്ങളും

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, യമഹ R15 ന്റെ ഒരു പുതിയ തലമുറ മോഡലായി R15 V4 എന്നൊരു മോഡലിനെ അവതരിപ്പിച്ചിരുന്നു. പുതുതലമുറ R15 ആദ്യമായി ലഭിച്ച രാജ്യം ഇന്ത്യയാണെന്നതും മറ്റൊരു സവിശേഷതയായിരുന്നു.

Find Here Chnages And Similarities In New Yamaha R15S V3 Vs R15 V4

മോഡലിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു. എന്‍ട്രി ലെവല്‍ സ്പോര്‍ട്സ് ബൈക്ക് അതിന്റെ ആകര്‍ഷകമായ രൂപവും കൈകാര്യം ചെയ്യലും ശക്തമായ പ്രകടനവും കാരണം ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Find Here Chnages And Similarities In New Yamaha R15S V3 Vs R15 V4

അതേസമയം, പുതിയ തലമുറ R15-ന് ഗണ്യമായ വില വര്‍ധനവുമുണ്ട്, ഇത് ഒരുപരിധി വരെ ഉപഭോക്താക്കളെ പിന്നോട്ട് വലിക്കാമെന്ന ആശങ്കയും ബ്രാന്‍ഡിനുണ്ട്. അതിനാല്‍, യമഹ R15 V4-ന് പിന്നാലെ R15 S V3 എന്ന ബേബി സ്പോര്‍ട്സ് ബൈക്കിന്റെ താങ്ങാനാവുന്ന വിലയില്‍ അവതരിപ്പിച്ചിരുന്നു.

Find Here Chnages And Similarities In New Yamaha R15S V3 Vs R15 V4

പേര് സൂചിപ്പിക്കുന്നത് പോലെ, ഇത് മുന്‍ തലമുറ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കുറഞ്ഞ വിലയില്‍ ഒരു സ്‌പോര്‍ട്‌സ് ബൈക്ക് വാങ്ങാന്‍ ലക്ഷ്യമിടുന്നവരെയാണ് ഈ മോഡല്‍ അവതരിപ്പിക്കുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇരു മോഡലുകളും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും എന്തൊക്കെയെന്ന് പരിശോധിക്കാം.

Find Here Chnages And Similarities In New Yamaha R15S V3 Vs R15 V4

ഡിസൈന്‍

നിലവിലുള്ള V4-ല്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ബൈക്കാണിത്. R15 V4-ല്‍ നിന്ന് വ്യത്യസ്തമായ R15S V3-ലെ ചില പ്രധാന വ്യത്യാസങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. R15 V4 ന് വിപരീതമായി R15 V3 ന്റെ പുതുക്കിയ സ്‌റ്റൈലിംഗാണ് ശ്രദ്ധേയമായ ഒരു പ്രധാന വ്യത്യാസം.

Find Here Chnages And Similarities In New Yamaha R15S V3 Vs R15 V4

V4-ന്റെ മുന്‍ ഏപ്രണിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന സിംഗിള്‍ ബീം ഹെഡ്‌ലാമ്പിന് വിപരീതമായി മുന്‍വശത്ത് പരിചിതമായ ഒരു ട്വിന്‍-ബീം എല്‍ഇഡി ഹെഡ്‌ലാമ്പ് ലഭിക്കുന്നു. R15 V4-ല്‍ സ്പ്ലിറ്റ് സീറ്റുകള്‍ക്ക് വിരുദ്ധമായി R15S-ല്‍ ഒരു യൂണിബോഡി സിംഗിള്‍-പീസ് സാഡില്‍ ഉള്‍പ്പെടുത്തുന്നതാണ് മറ്റൊരു വ്യത്യാസം.

Find Here Chnages And Similarities In New Yamaha R15S V3 Vs R15 V4

വാസ്തവത്തില്‍, R15S-ലെ സ്ലീക്ക് സാഡില്‍ രണ്ടാമത്തേതിനേക്കാള്‍ കൂടുതല്‍ സുഖകരമാകുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം ഇത് റൈഡറിനും പില്യയനും കൂടുതല്‍ ഇടം നല്‍കുന്നു. R15 V4-ല്‍ അഞ്ച് കളര്‍ സ്‌കീമുകള്‍ക്ക് പകരം പുതിയ R15S ഒരൊറ്റ റേസിംഗ് ബ്ലൂ കളര്‍ ഓപ്ഷനില്‍ മാത്രമേ ലഭ്യമാകുകയുള്ളു.

Find Here Chnages And Similarities In New Yamaha R15S V3 Vs R15 V4

എഞ്ചിന്‍, ഹാര്‍ഡ്‌വെയര്‍ സവിശേഷതകള്‍

R15 ന്റെ രണ്ട് പതിപ്പുകളും പവര്‍ ചെയ്യുന്നത് ഒരേ 155 സിസി, സിംഗിള്‍-സിലിണ്ടര്‍, SOHC, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ആണ്, എന്നിരുന്നാലും ഔട്ട്പുട്ട് പരസ്പരം വളരെ വ്യത്യസ്തമാണ്.

Find Here Chnages And Similarities In New Yamaha R15S V3 Vs R15 V4

R15S ലെ മോട്ടോര്‍ 10,000 rpm-ല്‍ 18.6 bhp കരുത്തും 8,500 rpm-ല്‍ 14.1 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. R15 V4 മോട്ടോര്‍ ഒരേ rpm-ല്‍ 18.4 bhp കരുത്തും 14.2 Nm torque ഉം നല്‍കുന്നു. രണ്ട് എഞ്ചിനുകളും ഒരേ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി സ്ലിപ്പറും അസിസ്റ്റ് ക്ലച്ചും ജോടിയാക്കിയിരിക്കുന്നു.

Find Here Chnages And Similarities In New Yamaha R15S V3 Vs R15 V4

വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (VVA) സാങ്കേതികവിദ്യ രണ്ടിലും ലഭ്യമാണ്. രണ്ട് മോട്ടോര്‍സൈക്കിളുകളും പരിചിതമായ ഡെല്‍റ്റാബോക്സ് ഫ്രെയിമില്‍ നിര്‍മ്മിക്കുകയും അതേ അലുമിനിയം സ്വിംഗാര്‍ം അവതരിപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും R15 V4-ലെ പിന്‍ സബ്ഫ്രെയിം ചെറുതായി ട്വീക്ക് ചെയ്തിട്ടുണ്ട്.

Find Here Chnages And Similarities In New Yamaha R15S V3 Vs R15 V4

മറ്റൊരു പ്രധാന വ്യത്യാസം, മുന്‍വശത്ത് കൂടുതല്‍ നൂതനമായ യുഎസ്ഡി ഫോര്‍ക്കുകളില്‍ നിന്ന് വ്യത്യസ്തമായി ലളിതമായ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളോടെയാണ് R15S വരുന്നത്.

Find Here Chnages And Similarities In New Yamaha R15S V3 Vs R15 V4

ഫീച്ചറുകള്‍ & വില

പ്രധാനമായി, നാലാം തലമുറ R15 ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്വിക്ഷിഫ്റ്റര്‍ പോലെയുള്ള ചില നിര്‍ണായക സവിശേഷതകള്‍ R15S നഷ്ടപ്പെടുത്തുന്നു. ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്ററോട് കൂടിയ പൂര്‍ണ്ണമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഇതില്‍ ഫീച്ചര്‍ ചെയ്യുന്നു.

Find Here Chnages And Similarities In New Yamaha R15S V3 Vs R15 V4

എന്നാല്‍ R15 V4-ല്‍ വാഗ്ദാനം ചെയ്യുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷന്‍ R15S നഷ്ടപ്പെടുന്നു. എഞ്ചിന്‍ കട്ട് ഓഫ് സ്വിച്ച് ഉള്ള സൈഡ് സ്റ്റാന്‍ഡ്, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവ രണ്ട് മോട്ടോര്‍സൈക്കിളുകളിലെയും മറ്റ് പൊതു സവിശേഷതകളാണ്.

Find Here Chnages And Similarities In New Yamaha R15S V3 Vs R15 V4

രണ്ട് മോഡലുകളുടെയും വിലയിലെ വ്യത്യാസമാണ് ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം. R15S ന് 1.57 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം R15 V4 ന്റെ അടിസ്ഥാന വേരിയന്റിന് മുമ്പത്തേതിനേക്കാള്‍ 14,000 രൂപ വില കൂടുതലാണ്.

Find Here Chnages And Similarities In New Yamaha R15S V3 Vs R15 V4

മറുവശത്ത്, 1.83 ലക്ഷം രൂപയില്‍ നിന്നാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. R15 V4-ന്റെ ടോപ്പ്-സ്‌പെക്ക് MotoGP പതിപ്പിന് R15S-നേക്കാള്‍ 26,000 രൂപ വില കൂടുതലാണെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Find here chnages and similarities in new yamaha r15s v3 vs r15 v4
Story first published: Saturday, November 20, 2021, 9:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X