ഉത്സവ സീസണിന് സജ്ജമായി Hero; Xpulse 200 4V-യുടെ പ്രധാന ഹൈലൈറ്റുകള്‍
ഉത്സവ സീസണിന് മുന്നോടിയായി പുതിയ എക്‌സ്പള്‍സ് 200 4V ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചുകൊണ്ട് ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ പോര്‍ട്ട്‌ഫോളിയോ പുതുക്കിയിരിക്കുകയാണ്. എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഹീറോയുടെ തുറുപ്പ് ചീട്ടാണ് എക്‌സ്പള്‍സ്.

മോട്ടോര്‍സൈക്കിളിന്റെ പുതിയ വകഭേദത്തിന് നിലവിലുള്ള മോഡലില്‍ രണ്ട് വാല്‍വ് ലേ ഔട്ടിന് പകരം നാല് വാല്‍വ് സജ്ജീകരണം ലഭിക്കുന്നു. പുതിയ ഹീറോ എക്‌സ്പള്‍സ് 200 4V- യുടെ മികച്ച അഞ്ച് ഹൈലൈറ്റുകള്‍ എന്തൊക്കെയന്ന് പരിശോധിച്ച് നോക്കിയാലോ.

എഞ്ചിന്‍ & പെര്‍ഫോമെന്‍സ്
നിലവിലുള്ള മോഡലിലെ രണ്ട് വാല്‍വ് ലേ ഔട്ടിന് പകരം നാല് വാല്‍വ് സംവിധാനത്തിന്റെ രൂപത്തിലാണ് പുതിയ മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും വലിയ മാറ്റം. ബിഎസ് VI നിലവാരത്തിലുള്ള, 200 സിസി, നാല്-വാല്‍വ്, ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ 8,500 rpm-ല്‍ 18.8 bhp കരുത്തും 6,500 rpm-ല്‍ 17.35 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്നു.

താരതമ്യപ്പെടുത്തുമ്പോള്‍, രണ്ട് വാല്‍വ് വേരിയന്റ് 8,500 rpm-ല്‍ 17.8 bhp പവറും 6,500 rpm-ല്‍ 16.45 Nm പരമാവധി ടോര്‍ക്കും നല്‍കുന്നു. നാല് വാല്‍വ് എഞ്ചിന്‍ മിഡ്, ടോപ്പ് എന്‍ഡ് സ്പീഡ് ശ്രേണിയിലുടനീളം പവര്‍ നല്‍കുന്നുവെന്നും ഉയര്‍ന്ന വേഗതയില്‍ പോലും സ്‌ട്രെസ് ഫ്രീ എഞ്ചിന്‍ പ്രകടനം വാഗ്ദാനം ചെയ്യുന്നുവെന്നും ഹീറോ മോട്ടോകോര്‍പ്പ് അവകാശപ്പെടുന്നു.

സവിശേഷതകള്‍
മെക്കാനിക്കല്‍ നവീകരണങ്ങള്‍ക്ക് പുറമെ, ഹീറോ മോട്ടോകോര്‍പ്പ് പുതിയ എക്‌സ്പള്‍സ് 200 4V- യിലെ സ്വിച്ച് ഗിയറും പരിഷ്‌കരിച്ചു, കൂടാതെ പുതിയ മോഡലിന് ഒരു സംയോജിത സ്റ്റാര്‍ട്ടര്‍/എഞ്ചിന്‍ കട്ട്-ഓഫ് ബട്ടണും ലഭിക്കുന്നു.

ബാക്കിയുള്ള സവിശേഷതകള്‍ രണ്ട്-വാല്‍വ് വേരിയന്റിന് സമാനമാണെന്ന് വേണം പറയാന്‍. പുതിയ എക്‌സ്പള്‍സ് 200 4V മുന്‍വശത്ത് എല്‍ഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണമാണ് അവതരിപ്പിക്കുന്നത്.

പിന്നിലും എല്‍ഇഡി ടെയില്‍ ലൈറ്റ്, ഒരു ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സിംഗിള്‍-ചാനല്‍ എബിഎസ് എന്നിവയും ഉപയോഗിക്കുന്നു. പുതിയ മോഡലിലെ ഹെഡ്‌ലൈറ്റ് മെച്ചപ്പെട്ട ദൃശ്യപരത നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു, അതേസമയം ഏഴ്-ഫിന്‍ ഓയില്‍-കൂളര്‍ മികച്ച ഹീറ്റ് മാനേജുമെന്റ് വാഗ്ദാനം ചെയ്യുന്നു.

ഡിസൈന്‍ & കളര്‍ ഓപ്ഷനുകള്‍
സ്‌റ്റൈലിംഗ് സൂചനകള്‍ മാറ്റമില്ലാതെ തുടരുന്നുവെന്ന് വേണം പറയാന്‍. പുതിയ എക്‌സ്പള്‍സ് 400 4V മുന്‍വശത്ത് ഒരു റൗണ്ട് ഹെ്ഡ്‌ലൈറ്റ്, ഒരു വിന്‍ഡ്-ഡിഫ്‌ലെക്ടര്‍, സ്ലീക്ക് ടെയില്‍ലൈറ്റ്, ഫ്രണ്ട് ഫെന്‍ഡര്‍, വയര്‍-സ്‌പോക്ക് വീലുകള്‍ (21-ഇഞ്ച് ഫ്രണ്ട്/18-ഇഞ്ച് റിയര്‍), കൂടാതെ ഉയരമുള്ള സെറ്റ് എക്‌സോസ്റ്റ് എന്നിവയും ലഭിക്കുന്നു.

സ്‌റ്റൈലിംഗ് മോട്ടോര്‍സൈക്കിളിന്റെ രണ്ട് വാല്‍വ് വേരിയന്റിന് സമാനമായി തുടരുമ്പോള്‍, പുതിയ എക്‌സ്പള്‍സ് 200 4V ന് പുതിയ കളര്‍ സ്‌കീമുകളും അപ്ഡേറ്റ് ചെയ്ത ഗ്രാഫിക്‌സും ലഭിക്കുന്നു. മോട്ടോര്‍സൈക്കിള്‍ മൂന്ന് പുതിയ കളര്‍ ഓപ്ഷനുകളില്‍ ഇപ്പോള്‍ ലഭ്യമാണ് - ട്രയല്‍ ബ്ലൂ, ബ്ലിറ്റ്‌സ് ബ്ലൂ, റെഡ് റെയ്ഡ്.

ഹാര്‍ഡ്‌വെയര്‍
ഡിസൈനിന് സമാനമായി, ഹാര്‍ഡ്‌വെയറും മാറ്റമില്ലാതെ തുടരുന്നു. പുതിയ എക്‌സ്പള്‍സ് 200 4V സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നതിന് മുന്നില്‍ 37 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്കും ഉപയോഗിക്കുന്നു.

ബ്രേക്കിംഗ് സെറ്റപ്പില്‍ പെറ്റല്‍-ടൈപ്പ് 276 എംഎം ഫ്രണ്ടും 220 എംഎം റിയര്‍ ഡിസ്‌കുകളും ലഭിക്കുമ്പോള്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സിംഗിള്‍ ചാനല്‍ എബിഎസും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് സെറ്റപ്പില്‍ പെറ്റല്‍-ടൈപ്പ് 276 എംഎം ഫ്രണ്ടും 220 എംഎം റിയര്‍ ഡിസ്‌കുകളും ലഭിക്കുമ്പോള്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സിംഗിള്‍ ചാനല്‍ എബിഎസും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മോട്ടോര്‍സൈക്കിള്‍ 158 കിലോഗ്രാം (കര്‍ബ്) ഭാരവും കമ്പനി അവകാശപ്പെടുന്നു. എക്‌സ്പള്‍സ് 200 4V- യ്ക്കായി കമ്പനി റാലി കിറ്റും വാഗ്ദാനം ചെയ്യും. ഈ ഓപ്ഷണല്‍ കിറ്റ് ഒരു നീണ്ട യാത്രാ സസ്‌പെന്‍ഷന്‍, ഫ്‌ലാറ്റ് സാഡില്‍, നോബി-പാറ്റേണ്‍ ടയറുകള്‍, മോട്ടോര്‍സൈക്കിളിന് ഒരു പുതിയ സൈഡ് സ്റ്റാന്‍ഡ് എന്നിവ നല്‍കുന്നു.

വില
പുതിയ ഹീറോ എക്‌സ്പള്‍സ് 200 4V-യുടെ വില 1,28,150 രൂപയാണ്. രണ്ട്-വാല്‍വ് വേരിയന്റിന് 1,23,150 രൂപയ്ക്ക് ലഭ്യമാണ്. നിലവിലെ മോഡലിനെക്കാള്‍ ഏകദേശം 5,000 രൂപയുടെ വര്‍ധനവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. രണ്ട് വേരിയന്റുകളും രാജ്യത്ത് വില്‍പ്പനയ്ക്ക് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.


Click it and Unblock the Notifications








