2022 TVS Apache RTR 200 4V-യുടെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഒന്നിന് പുറകെ ഒന്ന് എന്ന രീതിയില്‍ രാജ്യത്ത് പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്ന തിരിക്കിലാണ് നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി. പുത്തന്‍ റൈഡര്‍ 125, ജുപ്പിറ്റര്‍ 125, എന്‍ടോര്‍ഖ് റേസ് XP തുടങ്ങിയവയാണ് ഈ വര്‍ഷം ബ്രാന്‍ഡ് നിരയില്‍ നിന്നും എത്തിയ പുതുമോടികള്‍.

2022 TVS Apache RTR 200 4V-യുടെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

അതോടൊപ്പം തന്നെ എത്തിയ നവീകരിച്ച് അപ്പാച്ചെ RR310-യും ബ്രാന്‍ഡില്‍ നിന്നുള്ള പ്രമുഖന്ഡ തന്നെയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ഈ മദ്രാസ് ആസ്ഥാനമായുള്ള ഇരുചക്രവാഹന നിര്‍മാതാക്കള്‍ പുതിയ 2022 ടിവിഎസ് അപ്പാച്ചെ RTR 160 4V അവതരിപ്പിക്കുകയുണ്ടായി.

2022 TVS Apache RTR 200 4V-യുടെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

മോഡലിലെ നിരവധി സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകളോടെയാണ് നിര്‍മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയകരമായ കാര്യങ്ങളില്‍ ഒന്നാണ്. ഇതിന് പിന്നാലെയാണ് അടുത്തിടെ കമ്പനി അപ്പാച്ചെ ശ്രണിയിലെ RTR 200 4V-യും അപ്ഡേറ്റ് ചെയ്തത്.

2022 TVS Apache RTR 200 4V-യുടെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പുതിയ 2022 അപ്പാച്ചെ RTR 200 4V ഇന്ത്യയില്‍ 1.33 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മോട്ടോര്‍സൈക്കിളിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ച് പ്രധാന കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

2022 TVS Apache RTR 200 4V-യുടെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

നവീകരിച്ച ഹെഡ്‌ലാമ്പ്

പുതിയ അപ്പാച്ചെ RTR 160 4V പോലെ, അപ്ഡേറ്റ് ചെയ്ത അപ്പാച്ചെ RTR 200 4V-യിലും ഹെഡ്‌ലാമ്പിനായി ഒരു പുതിയ സജ്ജീകരണമാണ് നിര്‍മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്. ഹെഡ്‌ലാമ്പിനായി ബ്ലാക്ക്ഡ്-ഔട്ട് അസംബ്ലിയും മധ്യത്തില്‍ പുതിയ എല്‍ഇഡി ഡിആര്‍എല്ലും മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്, അത് കൂടുതല്‍ സ്പോര്‍ട്ടി ആകര്‍ഷണം നല്‍കുന്നുവെന്നാണ് കമ്പനി പറയുന്നത്.

2022 TVS Apache RTR 200 4V-യുടെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

മുമ്പത്തേക്കാള്‍ കൂടുതല്‍ ശക്തമായ എഞ്ചിന്‍

പുതിയ 2022 അപ്പാച്ചെ RTR 200 4V, ഔട്ട്ഗോയിംഗ് മോഡലിനേക്കാള്‍ അല്‍പ്പം കൂടുതല്‍ ശക്തമായ എഞ്ചിനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് ഇപ്പോഴും 197.75 സിസി, സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ്, ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എഞ്ചിന്‍ തന്നെയാണ്.

2022 TVS Apache RTR 200 4V-യുടെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

എന്നാല്‍ കരുത്തില്‍ കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ പതിപ്പില്‍ ഈ യൂണിറ്റ് 9,000 rpm-ല്‍ 20.53 bhp പവറും 7,800 rpm-ല്‍ 17.25 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു. അതിന്റെ മുന്‍ഗാമി 8,500 rpm-ല്‍ 20.2 bhp കരുത്തും 7,500 rpm-ല്‍ 16.8 Nm torque ഉം ആയിരുന്നു വികസിപ്പച്ചിരുന്നത്. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.

2022 TVS Apache RTR 200 4V-യുടെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഫീച്ചറുകളാല്‍ സമ്പന്നമായ മോട്ടോര്‍സൈക്കിള്‍

ടിവിഎസ് അപ്പാച്ചെ RTR 200 4V അതിന്റെ സെഗ്മെന്റിലെ ഏറ്റവും ഫീച്ചര്‍ സമ്പന്നമായ മോട്ടോര്‍സൈക്കിളാണ്. ടിവിഎസിന്റെ SmartXonnect സിസ്റ്റത്തോടുകൂടിയ ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഇതിന് ലഭിക്കുന്നു.

2022 TVS Apache RTR 200 4V-യുടെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

മറ്റ് ചില ഫസ്റ്റ്-ഇന്‍-ക്ലാസ് സവിശേഷതകളില്‍ മൂന്ന് റൈഡിംഗ് മോഡുകള്‍ ഉള്‍പ്പെടുന്നു: സ്‌പോര്‍ട്, അര്‍ബന്‍ & റെയിന്‍, ക്രമീകരിക്കാവുന്ന ബ്രേക്ക്, ക്ലച്ച് ലിവറുകള്‍, ഒരു അസിസ്റ്റ് & സ്ലിപ്പര്‍ ക്ലച്ച് മുതലായവയും പുതിയ പതിപ്പിന്റെ സവിശേഷതകളാണ്.

2022 TVS Apache RTR 200 4V-യുടെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഹാര്‍ഡ്‌വെയര്‍

മോട്ടോര്‍സൈക്കിളിന്റെ ഹാര്‍ഡ്‌വെയറിനെ കുറിച്ച് പറയുകയാണെങ്കില്‍, അപ്പാച്ചെ RTR 200 4V-ന് മുന്‍വശത്ത് ഷോവ ഫോര്‍ക്കുകളും പ്രീ-ലോഡ് അഡ്ജസ്റ്റ്മെന്റും പിന്നില്‍ മോണോ-ഷോക്ക് അബ്സോര്‍ബറും ലഭിക്കുന്നു. ബ്രേക്കിംഗ് ഡ്യൂട്ടികള്‍ക്കായി, ഇതിന് രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍ ലഭിക്കുന്നു കൂടാതെ അധിക സുരക്ഷയ്ക്കായി സിംഗിള്‍/ഡ്യുവല്‍-ചാനല്‍ എബിഎസ് വേരിയന്റുകളില്‍ ഒന്ന് തെരഞ്ഞെടുക്കാനും സാധിക്കും.

2022 TVS Apache RTR 200 4V-യുടെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

അളവുകള്‍ പരിശോധിച്ചാല്‍ മോട്ടോര്‍സൈക്കിളിന് 2,050 mm നീളവും 790 mm വീതിയും 1,050 mm ഉയരവുമുണ്ട് പുതിയ അപ്പാച്ചെ RTR 200 4V-ന്റെ വീല്‍ബേസ് 1,050 mm ആണ്. ബൈക്കിന് 180 mm ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. ടിവിഎസില്‍ നിന്നുള്ള പുതിയ RTR 200 4V-യില്‍ 12 ലിറ്റര്‍ ഇന്ധന ടാങ്കും 3 ലിറ്റര്‍ റിസര്‍വ് ഓപ്ഷനും ഉണ്ട്. RTR 200 4V യുടെ ഭാരം 152 കിലോഗ്രാം ആണ്.

2022 TVS Apache RTR 200 4V-യുടെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

വേരിയന്റും വിലകളും

പുതിയ 2022 ടിവിഎസ് അപ്പാച്ചെ RTR 200 4V ഇന്ത്യയില്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. മോട്ടോര്‍സൈക്കിളിന്റെ സിംഗിള്‍-ചാനല്‍ എബിഎസ് വേരിയന്റിന് 1.33 ലക്ഷം രൂപയും അതിന്റെ ഡ്യുവല്‍-ചാനല്‍ എബിഎസ് മോഡലിന് 1.38 രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

2022 TVS Apache RTR 200 4V-യുടെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

മുന്‍മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയില്‍ കാര്യമായ വര്‍ധനവ് ഇല്ല എന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. കൂടാതെ, പുതിയ അപ്പാച്ചെ RTR 200 4V മൂന്ന് കളര്‍ ഷേഡുകളിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്, അതായത് ഗ്ലോസ് ബ്ലാക്ക്, പേള്‍ വൈറ്റ്, മാറ്റ് ബ്ലൂ.

2022 TVS Apache RTR 200 4V-യുടെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

2022 അപ്പാച്ചെ RTR 200 4V ഇതിനകം തന്നെ ബൈക്കിന് മികച്ച കുറച്ച് മാറ്റങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. വിലയില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും, 200 സിസി സെഗ്മെന്റിലെ ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നാണ് RTR 200 4V എന്ന് വേണം പറയാന്‍.

Most Read Articles

Malayalam
English summary
Find here some top highlights of 2022 tvs apache rtr 200 4v
Story first published: Monday, December 13, 2021, 18:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X