മാറ്റങ്ങള്‍ ഒരുപാടുണ്ട്; ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതാ

രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് കഴിഞ്ഞ ദിവസമാണ് 125 സിസി ശ്രേണിയിലെ ജനപ്രീയ മോഡലായ ഗ്ലാമറിനെ നവീകരിച്ച് വിപണിയില്‍ എത്തിച്ചത്. ആളുകളെ ആകര്‍ഷിക്കുന്ന പ്രീമിയം പതിപ്പായിട്ടാണ് ഇത്തവണ മോഡല്‍ എത്തിയിരിക്കുന്നത്.

മാറ്റങ്ങള്‍ ഒരുപാടുണ്ട്; ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതാ

'എക്‌സ്‌ടെക്' എന്നറിയപ്പെടുന്ന മോഡല്‍ നിരവധി പുതുമകളോടെയാണ് ഇത്തവണ എത്തിയിരിക്കുന്നത്. ലുക്ക് മുതല്‍ സവിശേഷതകള്‍ വരെ, ധാരാളം ഘടകങ്ങള്‍ പുതിയതാണ്. മോട്ടോര്‍സൈക്കിളില്‍ കമ്പനി വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം.

മാറ്റങ്ങള്‍ ഒരുപാടുണ്ട്; ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതാ

പൂര്‍ണ്ണ-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍

സ്റ്റാന്‍ഡേര്‍ഡ് ഗ്ലാമറിന്റെ സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ നിന്ന് വ്യത്യസ്തമായി എക്‌സ്‌ടെക് വേരിയന്റിന് എല്‍സിഡി ഡാഷ് ലഭിക്കുന്നു. ഈ യൂണിറ്റ് ഹീറോയുടെ 200 സിസി ബൈക്കുകളായ എക്‌സ്പള്‍സ് 200, എക്സ്ട്രീം 200 S എന്നിവയില്‍ കണ്ടിരിക്കുന്നതിന് സമാനമാണ്.

മാറ്റങ്ങള്‍ ഒരുപാടുണ്ട്; ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതാ

അടിസ്ഥാന വിവരങ്ങള്‍ക്ക് പുറമെ, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ടാക്കോമീറ്റര്‍, ഇക്കോ മോഡ്, തത്സമയ മൈലേജ് എന്നിവ പോലുള്ള നിരവധി ഡാറ്റ ഈ കണ്‍സോള്‍ കാണിക്കുന്നു.

മാറ്റങ്ങള്‍ ഒരുപാടുണ്ട്; ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതാ

ബ്ലൂടൂത്ത് & നാവിഗേഷന്‍

ഇത് എക്‌സ്പള്‍സ് 200 ന് സമാനമായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ രൂപകല്‍പ്പനയും ലേ ഔട്ടും മാത്രമല്ല, അത് വാഗ്ദാനം ചെയ്യുന്ന സവിശേഷതകളുടെ പട്ടികയും സമാനമാണ്.

മാറ്റങ്ങള്‍ ഒരുപാടുണ്ട്; ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതാ

ഗൂഗിള്‍ മാപ്സിനൊപ്പം ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനിലേക്ക് ആക്സസ്സ് നല്‍കുന്നതിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, ഫസ്റ്റ്-ഇന്‍-ക്ലാസ് സവിശേഷതയായി കാണപ്പെടുന്നവ, കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കുമുള്ള അലേര്‍ട്ടുകളും ഈ എല്‍സിഡി നല്‍കുന്നു.

മാറ്റങ്ങള്‍ ഒരുപാടുണ്ട്; ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതാ

മറ്റ് പ്രായോഗിക സവിശേഷതകള്‍

ഇന്‍സ്ട്രുമെന്റേഷന്‍ അപ്ഡേറ്റ് ചെയ്യുന്നതിനു പുറമേ, പുതിയ ഗ്ലാമര്‍ എക്‌സ്‌ടെക്കില്‍ മറ്റ് ചില സവിശേഷതകളും ഹീറോ ഉപയോഗിച്ചിട്ടുണ്ട്. സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ് സ്വിച്ച്, യുഎസ്ബി ചാര്‍ജര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ബാങ്ക് ആംഗിള്‍ സെന്‍സര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടാമത്തേത് യഥാര്‍ത്ഥത്തില്‍ ഒരു സുരക്ഷാ സവിശേഷതയാണ്, അത് വീഴുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്യുമെന്നാണ് കമ്പനി വ്യക്തമാകുന്നത്.

മാറ്റങ്ങള്‍ ഒരുപാടുണ്ട്; ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതാ

സ്‌റ്റൈലിംഗ് ഘടകങ്ങള്‍

സ്പോര്‍ട്ടി, ഫ്രീ ഫ്‌ലോയിംഗ് ഡിസൈന്‍ ലൈനുകളുള്ള സുന്ദരനായ ഒരു മോട്ടോര്‍സൈക്കിളാണ് ഹീറോ ഗ്ലാമര്‍. ഒരു അധിക വിഷ്വല്‍ അപ്പീലിനായി, ഇത് സില്‍വര്‍ ആക്‌സന്റുകളാല്‍ അലങ്കരിച്ച ഒരു പുതിയ മാറ്റ് ബ്ലാക്ക് ഓപ്ഷനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, 3D ബ്രാന്‍ഡിംഗും സില്‍വര്‍ റിം ടേപ്പുകളും കോസ്‌മെറ്റിക് മാറ്റങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

മാറ്റങ്ങള്‍ ഒരുപാടുണ്ട്; ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതാ

നാമമാത്രമായ വില വര്‍ധനവ്

മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ ഗ്ലാമറിന്റെ മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് നാമമാത്ര വില വര്‍ധനവ് ആവശ്യപ്പെടുന്നു. ഡ്രം, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവയുള്‍പ്പെടെ രണ്ട് ട്രിമ്മുകളില്‍ എക്‌സ്‌ടെക് വേരിയന്റ് ലഭ്യമാകും. ഇവയ്ക്ക് യഥാക്രമം 78,900 രൂപ, 83,500 രൂപ എന്നിങ്ങനെയാകും എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Find Here Some Top Highlights Of Hero Glamour Xtec Variant. Read in Malayalam.
Story first published: Wednesday, July 21, 2021, 15:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X