ഏറ്റവും വലിയ ഇവി ഫാക്ടറി തമിഴ്നാട്ടില്‍ തുറന്ന് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി

ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി അതിന്റെ ഏറ്റവും വലിയ ഇവി ഉല്‍പ്പാദന കേന്ദ്രം തമിഴ്നാട്ടിലെ റാണിപേട്ടില്‍ ഉദ്ഘാടനം ചെയ്തു. വിപണിയില്‍ തങ്ങളുടെ പങ്ക് വിപുലീകരിക്കുന്നതിനായി ബ്രാന്‍ഡ് പ്രഖ്യാപിച്ച 700 കോടി രൂപയുടെ നിക്ഷേപത്തിന്റെ ഭാഗമാണ് ഈ ഫാക്ടറിയെന്നും കമ്പനി വ്യക്തമാക്കി.

ഏറ്റവും വലിയ ഇവി ഫാക്ടറി തമിഴ്നാട്ടില്‍ തുറക്കുന്ന് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി

സൈറ്റിന് ചുറ്റുമുള്ള ഹരിത ഭൂപ്രദേശം സംരക്ഷിക്കുന്നതിനായി നിര്‍മ്മിച്ച പുതിയ 35 ഏക്കര്‍ പ്ലാന്റ് തമിഴ്നാട്ടിലെ വ്യാവസായിക കേന്ദ്രത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നും ഇത് ആഭ്യന്തര, കയറ്റുമതി വിപണികള്‍ക്ക് ഒരു ഇലക്ട്രിക് മൊബിലിറ്റി ഹബ്ബായി പ്രവര്‍ത്തിക്കുമെന്നും കമ്പനി പറയുന്നു.

ഏറ്റവും വലിയ ഇവി ഫാക്ടറി തമിഴ്നാട്ടില്‍ തുറക്കുന്ന് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി

റാണിപ്പേട്ട് പ്ലാന്റിന് ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ 1,20,000 യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി ഉണ്ടാകും, സമീപഭാവിയില്‍ ക്രമേണ 1 ദശലക്ഷം യൂണിറ്റായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, തൊഴില്‍ ശക്തിയില്‍ 70 ശതമാനം സ്ത്രീകളുമായാണ് ഈ ഇവി നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിക്കുക.

ഏറ്റവും വലിയ ഇവി ഫാക്ടറി തമിഴ്നാട്ടില്‍ തുറക്കുന്ന് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വെര്‍ച്വല്‍ ഓപ്പണിംഗില്‍ തമിഴ്നാട് വ്യവസായ മന്ത്രി തങ്കം തേനരസുവും പങ്കെടുത്തിരുന്നു. തമിഴ്നാട്ടിലെ ഒരു പ്രധാന വ്യവസായ നഗരമായ റാണിപേട്ടിലാണ് പുതിയ ഇവി നിര്‍മ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 35 ഏക്കര്‍ വിസ്തൃതിയുള്ള ഇവി നിര്‍മ്മാണ പ്ലാന്റ് ഇന്ത്യന്‍, കയറ്റുമതി വിപണികള്‍ക്കായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ത്രീ വീല്‍ വാഹനങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുമെന്ന് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി അവകാശപ്പെടുന്നു.

ഏറ്റവും വലിയ ഇവി ഫാക്ടറി തമിഴ്നാട്ടില്‍ തുറക്കുന്ന് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലെ തങ്ങളുടെ വിഹിതം വിപുലീകരിക്കുന്നതിനുള്ള കമ്പനിയുടെ 700 കോടി രൂപയുടെ ഭാഗമാണ് റാണിപ്പേട്ടിലെ പുതിയ സൗകര്യം. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 1.2 ലക്ഷം (120,000) വൈദ്യുത വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി ഈ സൗകര്യത്തിനുണ്ടാകുമെന്ന് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി അവകാശപ്പെടുന്നു, ഇത് സമീപഭാവിയില്‍ ക്രമേണ 10 ലക്ഷം (1 ദശലക്ഷം) യൂണിറ്റായി ഉയര്‍ത്തും. പുതിയ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ 70 ശതമാനം തൊഴിലാളികളും സ്ത്രീകളായിരിക്കുമെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു.

ഏറ്റവും വലിയ ഇവി ഫാക്ടറി തമിഴ്നാട്ടില്‍ തുറക്കുന്ന് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി

''ഇലക്ട്രിക് മൊബിലിറ്റി ശക്തി പ്രാപിക്കുകയാണ്, ഇവിടുത്തെ ഓട്ടോമൊബൈല്‍ വ്യവസായത്തിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ ഞങ്ങള്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണെന്ന് റാണിപ്പേട്ടിലെ പുതിയ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി സൗകര്യം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ തമിഴ്നാട് സര്‍ക്കാര്‍ വ്യവസായ മന്ത്രി തങ്കം തേനരസു പറഞ്ഞു.

ഏറ്റവും വലിയ ഇവി ഫാക്ടറി തമിഴ്നാട്ടില്‍ തുറക്കുന്ന് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി

ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി പോലെയുള്ള കൂടുതല്‍ ഫാക്ടറികള്‍ സമൂഹത്തെ ഉന്നമിപ്പിക്കും, പ്ലാന്റിലെ ഭൂരിഭാഗം സ്ത്രീ തൊഴിലാളികളെയും കമ്പനി എങ്ങനെയാണ് ജോലിക്കെടുത്തിരിക്കുന്നത് എന്നത് വളരെ അത്ഭുതകരമാണ്. ഇന്ത്യയെ ലോകത്തിന്റെ ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റുന്നതിന്, നമ്മുടെ സ്ത്രീകള്‍ക്ക് തൊഴില്‍ നൈപുണ്യത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നാം മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും വലിയ ഇവി ഫാക്ടറി തമിഴ്നാട്ടില്‍ തുറക്കുന്ന് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി

'രാജ്യത്തുടനീളമുള്ള യാത്രക്കാര്‍ക്ക് താങ്ങാനാവുന്നതും വിശ്വസനീയവും ആശ്രയിക്കാവുന്നതുമായ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഗ്രീവ്‌സ് കോട്ടണ്‍ ലിമിറ്റഡിന്റെ എംഡിയും ഗ്രൂപ്പ് സിഇഒയുമായ നാഗേഷ് എ ബസവനഹള്ളി വ്യക്തമാക്കി.

ഏറ്റവും വലിയ ഇവി ഫാക്ടറി തമിഴ്നാട്ടില്‍ തുറക്കുന്ന് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി

ഇത് ഒരു മികച്ച ഗ്രഹത്തിനായി അവസാന മൈല്‍ ഗതാഗതത്തെ ഡീകാര്‍ബണൈസ് ചെയ്യുക എന്ന ഞങ്ങളുടെ ലക്ഷ്യവുമായി യോജിപ്പിക്കുന്നു. ഈ ഇവി മെഗാ സൈറ്റ് ഞങ്ങളെ നേരിടാന്‍ സഹായിക്കും.

ഏറ്റവും വലിയ ഇവി ഫാക്ടറി തമിഴ്നാട്ടില്‍ തുറക്കുന്ന് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി

ഭാവിയില്‍ പ്രതിവര്‍ഷം ഒരു ദശലക്ഷം ഇവികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഞങ്ങളുടെ ശേഷി വിപുലപ്പെടുത്തുന്നതിനാല്‍, ലാസ്റ്റ് മൈല്‍ മൊബിലിറ്റി മാര്‍ക്കറ്റില്‍ വിവേകമുള്ള ഉപഭോക്താക്കളുടെയും ഫ്‌ലീറ്റ് വാങ്ങുന്നവരുടെയും വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ പരിപോഷിപ്പിക്കുന്നതിനും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക സമൂഹത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും വലിയ ഇവി ഫാക്ടറി തമിഴ്നാട്ടില്‍ തുറക്കുന്ന് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി

തമിഴ്നാട്ടിലെ റാണിപേട്ടിലുള്ള പുതിയ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ഉല്‍പ്പാദന കേന്ദ്രം, നിര്‍മ്മാണത്തില്‍ തദ്ദേശീയമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്ന 'മേക്ക് ഇന്‍ ഇന്ത്യ', 'ആത്മനിര്‍ഭര്‍ ഭാരത്' എന്നീ ഇന്ത്യന്‍ സര്‍ക്കാരിന്റെ മുന്‍നിര സംരംഭങ്ങള്‍ക്ക് അനുസൃതമാണ്.

ഏറ്റവും വലിയ ഇവി ഫാക്ടറി തമിഴ്നാട്ടില്‍ തുറക്കുന്ന് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി

ഇന്ത്യയിലെ ഇരുചക്ര, ത്രീ വീലര്‍ ഇവി മേഖലയില്‍ അതിവേഗം വളരുന്ന കമ്പനികളിലൊന്നാണ് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി. കമ്പനിക്ക് നിലവില്‍ 7,000-ല്‍ അധികം ടച്ച് പോയിന്റുകളും 12,000 അസോസിയേറ്റ് മെക്കാനിക്കുകളും ഒരു സമര്‍പ്പിത ഓണ്‍-കോള്‍ സപ്പോര്‍ട്ട് ടീമും ഉള്ള ശക്തമായ റീട്ടെയില്‍, വില്‍പ്പനാനന്തര ശൃംഖലയുണ്ട്. ഒക്ടോബറില്‍ കമ്പനി 7,500 ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും വലിയ ഇവി ഫാക്ടറി തമിഴ്നാട്ടില്‍ തുറക്കുന്ന് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി

ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ഡിമാന്‍ഡിന് മറുപടിയായാണ് തമിഴ്നാട്ടിലെ റാണിപേട്ടില്‍ പുതിയ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ഉല്‍പ്പാദന കേന്ദ്രം വരുന്നത്. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍, ഇവിയിലേക്ക് മാറുന്നത് ഇപ്പോള്‍ വേഗത്തിലായിരിക്കുകയാണ്.

Most Read Articles

Malayalam
English summary
Greaves electric mobility opens its biggest ev factory in tamil nadu find here more details
Story first published: Thursday, November 25, 2021, 12:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X