ഓട്ടോഇവിമാര്‍ട്ട്: മള്‍ട്ടി-ബ്രാന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഷോറൂം തുറന്ന് ഗ്രീവ്‌സ്

രാജ്യത്തുടനീളം ഇന്ധനവില കുതിച്ചുയരുന്നതിനാല്‍, ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില്‍പ്പനയും ഉയരുന്നതില്‍ ആശ്ചര്യമായി ഒന്നും തന്നെ ഇല്ലെന്ന് വേണമെങ്കില്‍ പറയാം. നിരവധി ബ്രാന്‍ഡുകളും ഡീലര്‍ഷിപ്പുകളും രാജ്യത്ത് വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഓട്ടോഇവിമാര്‍ട്ട്: മള്‍ട്ടി-ബ്രാന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഷോറൂം തുറന്ന് ഗ്രീവ്‌സ്

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ടെക് ഹബ്ബുകളിലൊന്നാണ് ബെംഗളൂരു, ദൈനംദിന യാത്രയ്ക്കായി നിരവധി ഇവികള്‍ സ്വീകരിക്കുകയും അതുവഴി നിരവധി ഇവി സ്റ്റാര്‍ട്ടപ്പുകളുടെ ഭവനമായി ഈ നഗരം മാറുകയും ചെയ്യുന്നു.

ഓട്ടോഇവിമാര്‍ട്ട്: മള്‍ട്ടി-ബ്രാന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഷോറൂം തുറന്ന് ഗ്രീവ്‌സ്

എന്നിരുന്നാലും, വിപണിയില്‍ ധാരാളം ഇവി കമ്പനികളും നഗരത്തിലുടനീളം ചിതറിക്കിടക്കുന്ന ഡീലര്‍ഷിപ്പ് പോയിന്റുകളും ഉള്ളതിനാല്‍, ഒരു ഉപഭോക്താവിന് ശരിയായ ഇവി തെരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്. ഈ പ്രശ്നത്തെ ചെറുക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍, ഇന്ത്യയിലെ പ്രമുഖ വൈവിധ്യമാര്‍ന്ന എഞ്ചിനീയറിംഗ് കമ്പനിയായ ഗ്രീവ്‌സ് കോട്ടണ്‍ പുതിയൊരു ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ്.

കമ്പനി ഇപ്പോള്‍ ബെംഗളൂരുവില്‍ മള്‍ട്ടി-ബ്രാന്‍ഡ് ഇവി റീട്ടെയില്‍ സ്റ്റോര്‍ 'ഓട്ടോഇവിമാര്‍ട്ട്' എന്നൊരു ഷോറൂം തന്നെ തുറന്നിരിക്കുകയാണ്. ഏകദേശം 8000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് പദ്ധതി ഒരുങ്ങിയിരിക്കുന്നത്.

ഓട്ടോഇവിമാര്‍ട്ട്: മള്‍ട്ടി-ബ്രാന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഷോറൂം തുറന്ന് ഗ്രീവ്‌സ്

ആംപിയര്‍, ഓട്ടോലൈന്‍, ബാലന്‍ എഞ്ചിനീയറിംഗ്, ക്രയോണ്‍ മോട്ടോര്‍സ്, ഡെറ്റല്‍, ഹീറോ ലെക്ട്രോ, ഗോ സീറോ, കൈനറ്റിക്, MLR, ഒമേഗ സെയ്ക്കി മൊബിലിറ്റി, റോവീറ്റ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍, സൈക്കിളുകള്‍, ലോഡറുകള്‍, ഓട്ടോകള്‍, റിക്ഷകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഇവികള്‍ ഓട്ടോ ഇവി മാര്‍ട്ടില്‍ ലഭ്യമാണ്.

ഓട്ടോഇവിമാര്‍ട്ട്: മള്‍ട്ടി-ബ്രാന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഷോറൂം തുറന്ന് ഗ്രീവ്‌സ്

ഒറ്റ കൂടക്കിഴില്‍ എല്ലാം എന്നൊക്കെ പറയുന്നപോലെ, ഇലക്ട്രിക് വാഹനങ്ങളുടെ വിവിധ ഷോറൂമുകള്‍ കയറി ഇറങ്ങാതെ തന്നെ ഉപഭോക്താവിന് ഇവിടെ എത്തി വിവിധ ബ്രാന്‍ഡുകളില്‍ നിന്നുള്ള പല പല മോഡലുകള്‍ പരിചയപ്പെടാനും, തെരഞ്ഞെടുക്കാനും സാധിക്ക്രും. ഒപ്പം വോള്‍ട്രോണും വിപുലമായ ശ്രേണിയിലുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നു.

ഓട്ടോഇവിമാര്‍ട്ട്: മള്‍ട്ടി-ബ്രാന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഷോറൂം തുറന്ന് ഗ്രീവ്‌സ്

ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും ഉണ്ടെന്ന് ഈ ബിസിനസ്സ് മോഡല്‍ ഉറപ്പാക്കുന്നു. പരിശീലനം ലഭിച്ച സ്റ്റാഫും അത്യാധുനിക റീട്ടെയില്‍ സ്റ്റോറും ഭാവി വാങ്ങുന്നവര്‍ക്ക് മെച്ചപ്പെട്ട ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നു.

കൂടാതെ, ഓട്ടോ ഇവി മാര്‍ട്ട് ഒരു തടസ്സരഹിത ഉടമസ്ഥത അനുഭവത്തിനായി റോഡ്‌സൈഡ് അസിസ്റ്റന്‍സ്, സമഗ്രമായ സേവന പാക്കേജുകള്‍, ഇ-മൊബിലിറ്റി സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയും വാഗ്ദാനം ചെയ്യുന്നു. വ്യക്തിഗതവും വാണിജ്യപരവുമായ ഉപയോഗത്തിനായി വാഹനം വര്‍ധിപ്പിക്കല്‍, കോസ്‌മെറ്റിക് നവീകരണം, റിട്രോഫിറ്റ് ആക്സസറികള്‍ എന്നിവയിലും ഓട്ടോ ഇവി മാര്‍ട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഓട്ടോഇവിമാര്‍ട്ട്: മള്‍ട്ടി-ബ്രാന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഷോറൂം തുറന്ന് ഗ്രീവ്‌സ്

ബെംഗളൂരുവില്‍ ഓട്ടോഇവിമാര്‍ട്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്രീവ്‌സ് റീട്ടെയില്‍ സിഇഒ YVS വിജയകുമാര്‍ പറഞ്ഞതിങ്ങനെ, ''തങ്ങളുടെ ആദ്യ ഓട്ടോഇവിമാര്‍ട്ട് സ്റ്റോര്‍ ഇന്ന് ബെംഗളൂരുവില്‍ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. സാങ്കേതിക വിദ്യയുടെ നവീകരണത്തില്‍ മുന്‍പന്തിയിലാണ് ബെംഗളൂരു.

ഓട്ടോഇവിമാര്‍ട്ട്: മള്‍ട്ടി-ബ്രാന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഷോറൂം തുറന്ന് ഗ്രീവ്‌സ്

ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, വൃത്തിയുള്ള മൊബിലിറ്റി സൊല്യൂഷനുകളുമായി മുന്നോട്ട് പോകുന്നതിന് മറ്റ് നഗരങ്ങള്‍ക്ക് മാതൃകയാവുകയും ചെയ്യുന്നു.

ഓട്ടോഇവിമാര്‍ട്ട്: മള്‍ട്ടി-ബ്രാന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഷോറൂം തുറന്ന് ഗ്രീവ്‌സ്

ഓട്ടോഇവിമാര്‍ട്ട് ഉപയോഗിച്ച്, അവസാന മൈല്‍ മൊബിലിറ്റി സ്പെയ്സില്‍ നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരാനും പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിച്ച് വൃത്തിയുള്ളതും മികച്ചതുമായ ഭാവി ത്വരിതപ്പെടുത്താനും തങ്ങള്‍ ആവേശഭരിതരാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടുത്തെ ഇ-സൈക്കിള്‍ ശ്രേണി 23,299 രൂപയില്‍ നിന്ന് ആരംഭിച്ച് 54,999 രൂപ വരെ പോകുന്നു. ഇ-സൈക്കിള്‍ ബ്രാന്‍ഡുകളില്‍ ഓട്ടോലൈന്‍, ഗോ സീറോ, ഹീറോ ലെക്ട്രോ, വോള്‍ട്രോണ്‍ എന്നിവ ഉള്‍പ്പെടുന്നു. ഉപഭോക്താക്കള്‍ക്ക് 25KM മുതല്‍ 80KM വരെയുള്ള ഇലക്ട്രിക് ശ്രേണി ഫീച്ചര്‍ ചെയ്യുന്ന സൈക്കിളുകള്‍ തെരഞ്ഞെടുക്കാം.

ഓട്ടോഇവിമാര്‍ട്ട്: മള്‍ട്ടി-ബ്രാന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഷോറൂം തുറന്ന് ഗ്രീവ്‌സ്

ഓട്ടോഇവിമാര്‍ട്ട് നിരവധി ജനപ്രിയ ഇ-സ്‌കൂട്ടറുകളും ഇ-മോട്ടോര്‍സൈക്കിളുകളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ക്രയോണ്‍ മോട്ടോര്‍സ്, ഡെറ്റല്‍, കൈനറ്റിക്, റോവീറ്റ് തുടങ്ങിയ മറ്റ് ബ്രാന്‍ഡുകള്‍ക്കൊപ്പം ഗ്രീവ്‌സ് കോട്ടണിന്റെ ഉടമസ്ഥതയിലുള്ള ആംപിയര്‍ ഇലക്ട്രിക് ലഭ്യമാണ്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വില 48,000 മുതല്‍ 1.38 ലക്ഷം രൂപ വരെയാണ് (എക്‌സ്‌ഷോറൂം).

ഓട്ടോഇവിമാര്‍ട്ട്: മള്‍ട്ടി-ബ്രാന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഷോറൂം തുറന്ന് ഗ്രീവ്‌സ്

ഇരുചക്രവാഹന വിഭാഗത്തില്‍ ആംപിയര്‍ മാഗ്‌നസ് EX ഉള്‍പ്പെടുന്നു. ഒരൊറ്റ ബാറ്ററി ചാര്‍ജില്‍ ഇലക്ട്രിക് സ്‌കൂട്ടറിന് 100 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. ആന്റി തെഫ്റ്റ് അലാറം, ഡിജിറ്റല്‍ ഡാഷ്ബോര്‍ഡ്, യുഎസ്ബി ചാര്‍ജര്‍, സിബിഎസ് തുടങ്ങിയ ഫീച്ചറുകളോടെയാണ് മാഗ്നെസ് EX വരുന്നത്. ഇ-സ്‌കൂട്ടറിന് 69,000 രൂപയാണ് (എക്‌സ്‌ഷോറൂം) വില.

ഓട്ടോഇവിമാര്‍ട്ട്: മള്‍ട്ടി-ബ്രാന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഷോറൂം തുറന്ന് ഗ്രീവ്‌സ്

നേരത്തെ സൂചിപ്പിച്ചതുപോലെ, ഓട്ടോഇവിമാര്‍ട്ട് ഇവി വാങ്ങുന്നവര്‍ക്കായി ഒന്നിലധികം സെഗ്മെന്റുകള്‍ നല്‍കുന്നു. ഡീലര്‍ഷിപ്പ് വ്യക്തിഗതവും വാണിജ്യപരവുമായ ഉപയോഗത്തിനായി ഇലക്ട്രിക് ത്രീ-വീലറുകളും റീട്ടെയില്‍ ചെയ്യുന്നു. വാണിജ്യ വിഭാഗത്തിന്റെ വില 1.83 ലക്ഷം മുതല്‍ 8.17 ലക്ഷം രൂപ വരെയാണ്. പാസഞ്ചര്‍ ത്രീ വീലറിന് 2.10 ലക്ഷം രൂപ മുതലാണ് വില. സൂചിപ്പിച്ച എല്ലാ വിലകളും എക്‌സ്‌ഷോറൂം ആണ്.

ഓട്ടോഇവിമാര്‍ട്ട്: മള്‍ട്ടി-ബ്രാന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഷോറൂം തുറന്ന് ഗ്രീവ്‌സ്

ഒമേഗ സെയ്കി മൊബിലിറ്റി, ആംപിയര്‍ ഇലക്ട്രിക്, ബാലന്‍ എഞ്ചിനീയറിംഗ്, MLR എന്നിവ ഓട്ടോഇവിമാര്‍ട്ടില്‍ റീട്ടെയില്‍ ചെയ്യുന്ന ത്രീ-വീലര്‍ ബ്രാന്‍ഡുകളില്‍ ഉള്‍പ്പെടുന്നു. ഒറ്റ ബാറ്ററി ചാര്‍ജില്‍ 100 കിലോമീറ്ററിനും 120 കിലോമീറ്ററിനും ഇടയില്‍ ഇലക്ട്രിക് ഡ്രൈവിംഗ് റേഞ്ച് ഇ-റിക്ഷകളും ഓട്ടോകളും ഇവിടെ അവതരിപ്പിക്കുന്നുണ്ട്. ഇ-ത്രീ-വീലറുകളെക്കുറിച്ച് പറയുമ്പോള്‍, ആംപിയറിന്റെ ELE ത്രീ-വീലര്‍ EV സ്റ്റോറില്‍ ലഭ്യമാണ്, ഇത് നഗര-ഗ്രാമീണ പ്രദേശങ്ങളില്‍ വളരെ ലാഭകരമായ ഗതാഗത മാര്‍ഗ്ഗമാണ്. ELE ത്രീ-വീലര്‍ EV ഒരു ലോഡര്‍, ഗുഡ്‌സ് കാരിയര്‍, പാസഞ്ചര്‍ കാരിയര്‍ എന്നിങ്ങനെ കുറച്ച് വ്യതിയാനങ്ങള്‍ക്കൊപ്പം ലഭ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഓട്ടോഇവിമാര്‍ട്ട്: മള്‍ട്ടി-ബ്രാന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഷോറൂം തുറന്ന് ഗ്രീവ്‌സ്

ഓട്ടോഇവിമാര്‍ട്ടിന്റെ സമാരംഭത്തോടെ, സുസ്ഥിര ചലനാത്മകതയും പാരിസ്ഥിതിക ക്ഷേമവും മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിന് ശുദ്ധവും ചെലവ് കുറഞ്ഞതും വിശ്വസനീയവുമായ വൈദ്യുത ശക്തിയിലേക്ക് കോടിക്കണക്കിന് ഇന്ത്യക്കാരെ അണിനിരത്താനുള്ള അതിന്റെ അഭിലാഷം നിറവേറ്റാന്‍ ഗ്രീവ്‌സ് കോട്ടണ്‍ ശ്രമിക്കുന്നു.

രാജ്യത്തെ ഇവികളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി രാജ്യത്തുടനീളം ഒന്നിലധികം ഓട്ടോഇവിമാര്‍ട്ട് സ്റ്റോറുകള്‍ സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഭാവിയില്‍, ഹോം ഡെലിവറി ഉപയോഗിച്ച് ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുക അല്ലെങ്കില്‍ സ്റ്റോറില്‍ നിന്ന് പിക്കപ്പ് ചെയ്യുക, കൂടാതെ പതിവായി സ്റ്റോര്‍ അടിസ്ഥാനമാക്കിയുള്ള വാങ്ങലുകള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് അവരുടെ ഇവികള്‍ ഓടിക്കാനോ വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്യാനോ കഴിയുന്ന സൗകര്യങ്ങള്‍ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.

ഓട്ടോഇവിമാര്‍ട്ട്: മള്‍ട്ടി-ബ്രാന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഷോറൂം തുറന്ന് ഗ്രീവ്‌സ്

ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയ്ക്കും, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം, ബാറ്ററി സ്വാപ്പിംഗ് പോലുള്ള സൗകര്യങ്ങളും സ്റ്റോര്‍ ഒരുക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്. ബെംഗളൂരുവിലെ കല്യാണ്‍ നഗറിലെ ഒന്നാം ബ്ലോക്കിലെ HRBR ലേഔട്ടിലാണ് ആദ്യ ഓട്ടോഇവിമാര്‍ട്ട് സ്ഥിതി ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Greaves opened a multi brand electric vehicle showroom in bengaluru find here more about autoevmart
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X