2021 ഇവി ഇന്ത്യ എക്സ്പോ: മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ അവതരിപ്പിച്ച് GT-Force

ഗ്രേറ്റര്‍ നോയിഡയിലെ എക്സ്പോ സെന്ററില്‍ നടന്നുകൊണ്ടിരിക്കുന്ന ഇവി ഇന്ത്യ എക്സ്പോ 2021-ല്‍ മൂന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ച്, ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പായ GT-ഫോഴ്സ്.

2021 ഇവി ഇന്ത്യ എക്സ്പോ: മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ അവതരിപ്പിച്ച് GT-Force

കമ്പനി പ്രദര്‍ശിപ്പിച്ച മൂന്ന് മോഡലുകളില്‍ ഒന്ന് ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറും മറ്റൊന്ന് ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാമത്തെ ഉല്‍പ്പന്നം ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പ്രോട്ടോടൈപ്പുമാണ്.

2021 ഇവി ഇന്ത്യ എക്സ്പോ: മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ അവതരിപ്പിച്ച് GT-Force

GT-ഫോഴ്സില്‍ നിന്നുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളായ GT-ഡ്രൈവും GT-ഡ്രൈവ് പ്രോയും വിചിത്രമായ ഡിസൈന്‍ ഭാഷയാണ് അവതരിപ്പിക്കുന്നത്. GT-ഡ്രൈവ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

2021 ഇവി ഇന്ത്യ എക്സ്പോ: മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ അവതരിപ്പിച്ച് GT-Force

കൂടാതെ 60 കിലോമീറ്റര്‍ വേഗതയും ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ റേഞ്ചും ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. GT-ഡ്രൈവ് ലിഥിയം-അയണ്‍ ബാറ്ററികള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുന്നു, കൂടാതെ മൂന്ന് ഡ്രൈവ് മോഡുകള്‍, ഇക്കോണമി, സ്റ്റാന്‍ഡേര്‍ഡ്, മൂന്നാം മോഡ് 'ടര്‍ബോ' എന്നിവയുമായി വരുന്നു.

2021 ഇവി ഇന്ത്യ എക്സ്പോ: മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ അവതരിപ്പിച്ച് GT-Force

ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനവും ഇലക്ട്രിക് സ്‌കൂട്ടറിനുണ്ടെന്നും കമ്പനി പറഞ്ഞു. GT-ഡ്രൈവ് പ്രോ, ഹ്രസ്വദൂര യാത്രകള്‍ക്കായുള്ള ലോ-സ്പീഡ് വിഭാഗത്തിലെ ഒരു ഇലക്ട്രിക് സ്‌കൂട്ടറാണ്, കൂടാതെ 75 കിലോമീറ്റര്‍ റേഞ്ചും 25 കിലോമീറ്റര്‍ വേഗതയും നല്‍കുന്നു. ലെഡ് ആസിഡ് ബാറ്ററി അല്ലെങ്കില്‍ ലിഥിയം-അയണ്‍ ബാറ്ററി എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് GT-ഡ്രൈവ് പ്രോ വാഗ്ദാനം ചെയ്യുന്നത്.

2021 ഇവി ഇന്ത്യ എക്സ്പോ: മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ അവതരിപ്പിച്ച് GT-Force

''ഇവികള്‍ക്ക് ദീര്‍ഘദൂര യാത്രാ ആവശ്യകതകള്‍ നിറവേറ്റാന്‍ കഴിയില്ലെന്നും അല്ലെങ്കില്‍ അവ അസൗകര്യമുണ്ടാക്കാമെന്നും ആളുകള്‍ക്ക് തെറ്റിദ്ധാരണയുണ്ട്. ഇതെല്ലാം അവര്‍ ഇതുവരെ ഉല്‍പ്പന്നങ്ങള്‍ പരീക്ഷിച്ചിട്ടില്ലാത്തതുകൊണ്ടാണ്. അതിനാല്‍, രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഉല്‍പ്പന്നം ലഭ്യമാക്കുന്നതിന് തങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നു. വിതരണക്കാരുടെ ശൃംഖല വിപുലീകരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ടീം നടത്തിവരികയാണെന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ അനാച്ഛാദന ചടങ്ങില്‍ സംസാരിച്ച GT-ഫോഴ്സിന്റെ സഹസ്ഥാപകനും സിഇഒയുമായ മുകേഷ് തനേജ പറഞ്ഞു.

2021 ഇവി ഇന്ത്യ എക്സ്പോ: മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ അവതരിപ്പിച്ച് GT-Force

ഇവി ഇന്ത്യ എക്സ്പോ 2021-ല്‍ ബ്രാന്‍ഡിന്റെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഒരു പ്രോട്ടോടൈപ്പും GT-ഫോഴ്‌സ് അനാവരണം ചെയ്തു. വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ 2022 കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്.

2021 ഇവി ഇന്ത്യ എക്സ്പോ: മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ അവതരിപ്പിച്ച് GT-Force

100-ലധികം ഡീലര്‍ഷിപ്പുകളുള്ള GT-ഫോഴ്‌സ് അതിന്റെ വിതരണ ശൃംഖല 80 ആയി വിപുലീകരിക്കുകയും ചെയ്തു. കമ്പനി നിലവില്‍ മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. വിപണിയില്‍ ഏഴ് ഉല്‍പ്പന്നങ്ങളുണ്ടെന്നും നടപ്പ് സാമ്പത്തിക വര്‍ഷാവസാനത്തോടെ 150-ലധികം വിതരണക്കാരിലേക്ക് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കമ്പനി പറയുന്നു.

2021 ഇവി ഇന്ത്യ എക്സ്പോ: മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ അവതരിപ്പിച്ച് GT-Force

രാജ്യത്തെ ഇലക്ട്രിക് ടൂ വീലര്‍ സെഗ്മെന്റ് അടുത്ത കാലത്തായി വലിയ വര്‍ധനവിനാണ് സാക്ഷ്യം വഹിക്കുന്നത്. ICE-ല്‍ നിന്ന് ഇവി വാഹനങ്ങളിലേക്കുള്ള ഒരു ശ്രദ്ധേയമായ പലായനം ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് ഇന്ധന വിലയിലെ നിരന്തരമായ വര്‍ധനവ് കണക്കിലെടുക്കുമ്പോള്‍.

2021 ഇവി ഇന്ത്യ എക്സ്പോ: മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ അവതരിപ്പിച്ച് GT-Force

രാജ്യത്തുടനീളമുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളും ഈ വിഭാഗത്തില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. അടുത്തിടെ സമാപിച്ച ഇവി ഇന്ത്യാ എക്സ്പോ 2021-ല്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ കൂടുതല്‍ സ്ഥാപിതരും പുതുമുഖങ്ങളും പങ്കെടുത്തിരുന്നു. ഇത് തന്നെ വ്യക്തമാക്കുന്നത് രാജ്യത്ത് വരാന്‍ പോകുന്ന ഇലക്ട്രിക് വിപ്ലവത്തിന്റെ തുടക്ക ചിത്രമാണ്.

2021 ഇവി ഇന്ത്യ എക്സ്പോ: മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ അവതരിപ്പിച്ച് GT-Force

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ പോലെ തന്നെ പസഞ്ചര്‍ കാര്‍ വിഭാഗത്തിലും രാജ്യത്ത് ആവശ്യക്കാര്‍ ഏറിവരുകയാണ്. വര്‍ധിച്ചുവരുന്ന പാരിസ്ഥിതിക മലിനീകരണം കണക്കിലെടുത്ത്, കാറില്‍ പെട്രോളോ ഡീസലോ ഉപയോഗിക്കുന്നത് നിരാകരിക്കുകയും വൈദ്യുതോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു പുതിയ തരം സാങ്കേതികവിദ്യ ലോകമെമ്പാടും സ്വീകരിച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട്.

2021 ഇവി ഇന്ത്യ എക്സ്പോ: മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ അവതരിപ്പിച്ച് GT-Force

എന്നിരുന്നാലും, ഇന്ത്യയിലെ വൈദ്യുത കാര്‍ വിപണിയുടെ വളര്‍ച്ച യു.എസ്, യു.കെ തുടങ്ങിയ മറ്റ് രാജ്യങ്ങളിലെ പോലെ പ്രബലമല്ല. ഉദാഹരണത്തിന്, 2020 ലെ കണക്കനുസരിച്ച്, യൂറോപ്പ് പോലുള്ള രാജ്യങ്ങളിലെ മൊത്തം പാസഞ്ചര്‍ കാറുകളുടെ എണ്ണത്തില്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ മൊത്തത്തിലുള്ള പങ്ക് ഏകദേശം 5.4 ശതമാനം ആയിരുന്നു, ഇത് ഇന്ത്യയില്‍; അതേ വര്‍ഷം ഇത് 0.2 ശതമാനം മാത്രമായിരുന്നു. എന്നിരുന്നാലും, ആവാസവ്യവസ്ഥ മെച്ചപ്പെടുന്നതിനൊപ്പം, ഈ സംഖ്യ കൂടുതല്‍ മെച്ചപ്പെടുകയും 2026 ആകുമ്പോഴേക്കും 12 ശതമാനം വരെ ഉയരുകയും 5,14,322 യൂണിറ്റുകളോടെ ഉയരുകയും ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നത്.

2021 ഇവി ഇന്ത്യ എക്സ്പോ: മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ അവതരിപ്പിച്ച് GT-Force

അധികം വൈകാതെ തന്നെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത ഇനിയും ഉയരുമെന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പ്രതീക്ഷിക്കുന്നത്. വില്‍പ്പന ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രം, FAME-II പദ്ധതിയും, വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ പലതരത്തിലുള്ള ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Gt force unveiled three electric two wheelers at ev india expo 2021 find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X