കുറഞ്ഞ വിലയില്‍ ലൈവ്‌വെയര്‍ വണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഹാര്‍ലി

ഹാര്‍ലി ഡേവിഡ്‌സണ്‍ പുതുതായി പ്രഖ്യാപിച്ച ഓള്‍-ഇലക്ട്രിക് ബ്രാന്‍ഡായ ലൈവ്‌വെയറിന് കീഴില്‍ ആദ്യ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍.

കുറഞ്ഞ വിലയില്‍ ലൈവ്‌വെയര്‍ വണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഹാര്‍ലി

പുതിയ ബാഡ്ജിംഗിന് കീഴില്‍ പുതുതായി സമാരംഭിച്ച മോട്ടോര്‍സൈക്കിളിനെ ലൈവ്‌വെയര്‍ വണ്‍ എന്ന് പേരിലാകും കമ്പനി അവതരിപ്പിക്കുക. മോഡലിനെ കുറഞ്ഞ വിലയിലാകും വിപണിയില്‍ എത്തിക്കുകയെന്നും കമ്പനി അറിയിച്ചു.

കുറഞ്ഞ വിലയില്‍ ലൈവ്‌വെയര്‍ വണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഹാര്‍ലി

നിലവില്‍ വിപണിയില്‍ ഉള്ള ലൈവ്‌വെയര്‍ മോട്ടോര്‍സൈക്കിളിന് 29,799 (ഏകദേശം 22.23 ലക്ഷം രൂപ) ഡോളറിനാണ് കമ്പനി ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ പുതിയ മോട്ടോര്‍സൈക്കിളിന് യുഎസ് വിപണിയില്‍ വെറും 21,999 ഡോളര്‍ (ഏകദേശം 16.41 ലക്ഷം രൂപ) വില്‍പ്പനയ്ക്ക് എത്തിക്കാനാണ് പദ്ധതി.

കുറഞ്ഞ വിലയില്‍ ലൈവ്‌വെയര്‍ വണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഹാര്‍ലി

യഥാര്‍ത്ഥ ലൈവ്‌വെയര്‍ ഇലക്ട്രിക് ബൈക്കിന്റെ സാങ്കേതികത, പ്രകടനം, ആധുനിക എക്സ്റ്റീരിയര്‍ ഡിസൈന്‍ എന്നിവയ്ക്ക് വ്യാപകമായ പ്രശംസ നേടിയെങ്കിലും ഉയര്‍ന്ന വില കാരണം അത് കാര്യമായ വില്‍പ്പന നേടിയിരുന്നില്ല.

കുറഞ്ഞ വിലയില്‍ ലൈവ്‌വെയര്‍ വണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഹാര്‍ലി

പുതിയ ലൈവ്‌വെയര്‍ വണ്‍ മോട്ടോര്‍സൈക്കിള്‍ യഥാര്‍ത്ഥ ഇലക്ട്രിക് ബൈക്കിന് സമാനമാണ്. സ്‌റ്റൈലിംഗും ഫീച്ചറുകളും എല്ലാം സമാനമായി തന്നെ മുന്നോട്ട് കൊണ്ടുപോകും. എന്നാല്‍ ഒരുപിടി പുതിയ ഓപ്ഷനുകള്‍ ബൈക്കിന് ലഭിച്ചേക്കുമെന്നാണ് സൂചന.

കുറഞ്ഞ വിലയില്‍ ലൈവ്‌വെയര്‍ വണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഹാര്‍ലി

78 കിലോവാട്ട് (105 bhp) ഇലക്ട്രിക് മോട്ടോര്‍ ഇതിന് ലഭിക്കുന്നു, ഇലക്ട്രോണിക് പരിമിതമായ ടോപ്പ് സ്പീഡ് 110 മൈല്‍ (മണിക്കൂറില്‍ 177 കിലോമീറ്റര്‍). 3.0-3.1 സെക്കന്‍ഡിനുള്ളില്‍ 0-60 മൈല്‍ (മണിക്കൂറില്‍ 0-96 കിലോമീറ്റര്‍) വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

കുറഞ്ഞ വിലയില്‍ ലൈവ്‌വെയര്‍ വണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഹാര്‍ലി

പുതിയ ലൈവ്‌വെയര്‍ വണ്ണിലെ സിറ്റി ശ്രേണി 146 മൈല്‍ (235 കിലോമീറ്റര്‍) വരെയാണെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം കമ്പനി ഇതുവരെ ഹൈവേ റേഞ്ച് സവിശേഷതകള്‍ വെളിപ്പെടുത്തിയിട്ടില്ല.

കുറഞ്ഞ വിലയില്‍ ലൈവ്‌വെയര്‍ വണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഹാര്‍ലി

എന്നിരുന്നാലും 15.5 കിലോവാട്ട്‌സ് ബാറ്ററി പായ്ക്ക് ഉള്‍ക്കൊള്ളുന്ന മുന്‍ ലൈവ്‌വെയര്‍ മോഡല്‍ 70 മൈല്‍ (മണിക്കൂറില്‍ 112 കിലോമീറ്റര്‍) വരെ സഞ്ചരിച്ചിരുന്നു. ഈ ശ്രേണി തന്നെ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കുറഞ്ഞ വിലയില്‍ ലൈവ്‌വെയര്‍ വണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഹാര്‍ലി

60 മിനിറ്റിനുള്ളില്‍ 0-100 ശതമാനം അല്ലെങ്കില്‍ 45 മിനിറ്റിനുള്ളില്‍ 0-80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യുന്ന ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് ബൈക്കിന് ലഭിക്കുന്നു. കൂടുതല്‍ റിയലിസ്റ്റിക് സാഹചര്യങ്ങളില്‍, 30 മിനിറ്റിനുള്ളില്‍ 20-80 ശതമാനം വരെ ചാര്‍ജ് സമയം നേടാനാകും.

കുറഞ്ഞ വിലയില്‍ ലൈവ്‌വെയര്‍ വണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഹാര്‍ലി

കുറഞ്ഞ വിലയില്‍ അവതരിപ്പിച്ച്, ഒരു വലിയ കൂട്ടം ചെറുപ്പക്കാരായ ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം മോഡലിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

More from DriveSpark

Article Published On: Friday, July 9, 2021, 13:43 [IST]
English summary
Harley Davidson Introduced LiveWire ONE Electric Motorcycle, Find Here All Details. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X