വെർച്വൽ ഷോറൂമുകളിലൂടെ രാജ്യത്ത് വിൽപ്പനകൾ സ്മാർട്ടാക്കാനൊരുങ്ങി ഹാർലി

ഹാർലി-ഡേവിഡ്സൺ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ വ്യാപ്തി മെച്ചപ്പെടുത്താൻ ഒരുങ്ങുകയാണ്. ബ്രാൻഡ് അതിന്റെ 'ഹാർഡ്‌വെയർ' വെർച്വൽ ഷോറൂം ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വെർച്വൽ ഷോറൂമുകളിലൂടെ രാജ്യത്ത് വിൽപ്പനകൾ സ്മാർട്ടാക്കാനൊരുങ്ങി ഹാർലി

വെർച്വൽ ഷോറൂമുകളിലൂടെ രാജ്യത്ത് വിൽപ്പനകൾ സ്മാർട്ടാക്കാനൊരുങ്ങി ഹാർലി

വെർച്വൽ ഷോറൂമുകളിലൂടെ രാജ്യത്ത് വിൽപ്പനകൾ സ്മാർട്ടാക്കാനൊരുങ്ങി ഹാർലി

ഹാർലി-ഡേവിഡ്സണിന്റെ വരാനിരിക്കുന്ന വെർച്വൽ ഷോറൂം ഇന്ത്യയിലുടനീളം മോട്ടോർ സൈക്കിളുകൾ, ആക്‌സസറികൾ, ഗുഡ്സുകൾ എന്നിവ റീട്ടെയിൽ ചെയ്യും.

വെർച്വൽ ഷോറൂമുകളിലൂടെ രാജ്യത്ത് വിൽപ്പനകൾ സ്മാർട്ടാക്കാനൊരുങ്ങി ഹാർലി

നിലവിൽ, ഹാർലി ഡേവിഡ്‌സൺ ഇന്ത്യൻ വിപണിയിൽ അതിന്റെ പോർട്ട്‌ഫോളിയോയിൽ അയൺ 883, ഫോർട്ടി എയിറ്റ്, സോഫ്റ്റ് ടെയിൽ സ്റ്റാൻഡേർഡ്, സ്ട്രീറ്റ് ബോബ്, ഫാറ്റ് ബോബ്, ഫാറ്റ് ബോയ് 114, ഇലക്ട്രാ ഗ്ലൈഡ് സ്റ്റാൻഡേർഡ്, ഹെറിറ്റേജ് ക്ലാസിക്, റോഡ് കിംഗ്, റോഡ് ഗ്ലൈഡ് സ്പെഷ്യൽ, സ്ട്രീറ്റ് ഗ്ലൈഡ് സ്പെഷ്യൽ, പാൻ അമേരിക്ക എന്നിവ ഉൾപ്പെടുന്നു.

വെർച്വൽ ഷോറൂമുകളിലൂടെ രാജ്യത്ത് വിൽപ്പനകൾ സ്മാർട്ടാക്കാനൊരുങ്ങി ഹാർലി

ലാഭകരമായ വളർച്ചയും ബ്രാൻഡിന്റെ ഉന്നമനവും ലക്ഷ്യമിട്ട് ഹാർലി ഡേവിഡ്‌സന്റെ ‘ദി ഹാർഡ്‌വെയർ' സ്ട്രാറ്റജിക് (Strategic) പദ്ധതി ഈ വർഷം ആദ്യം പുറത്തിറക്കിയിരുന്നു.

വെർച്വൽ ഷോറൂമുകളിലൂടെ രാജ്യത്ത് വിൽപ്പനകൾ സ്മാർട്ടാക്കാനൊരുങ്ങി ഹാർലി

ലോകമെമ്പാടുമുള്ള ബ്രാൻഡിന്റെ ഉപഭോക്തൃ അടിത്തറ വർധിപ്പിക്കുക, ഔദ്യോഗിക സെക്കൻഡ് ഹാൻഡ് മോട്ടോർസൈക്കിൾ പ്രോഗ്രാം (ഹാർലി-ഡേവിഡ്‌സൺ സർട്ടിഫൈഡ്) അവതരിപ്പിക്കുക, ഇലക്ട്രിക് ഭാവിയിലേക്കുള്ള പ്രവർത്തനങ്ങൾക്ക് തുടയക്കം കുറിക്കുക എന്നിവ പോലുള്ള നിരവധി പ്രധാന പോയിന്റുകൾ പ്ലാനിൽ ഉൾപ്പെടുന്നു.

വെർച്വൽ ഷോറൂമുകളിലൂടെ രാജ്യത്ത് വിൽപ്പനകൾ സ്മാർട്ടാക്കാനൊരുങ്ങി ഹാർലി

വെർച്വൽ ഷോറൂം / ഓൺലൈൻ റീട്ടെയിൽ നെറ്റ്‌വർക്കിന്റെ ആമുഖം ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയുടെ പ്രീമിയം വിഭാഗം പിടിച്ചെടുക്കാൻ ഹാർലിയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വെർച്വൽ ഷോറൂമുകളിലൂടെ രാജ്യത്ത് വിൽപ്പനകൾ സ്മാർട്ടാക്കാനൊരുങ്ങി ഹാർലി

എന്നിരുന്നാലും, ഈ മേഘലയിൽ റോയൽ‌ എൻ‌ഫീൽ‌ഡിന്റെ ജനപ്രീതി ഇല്ലാതാക്കുന്നതിനായി ബ്രാൻഡിന് ഒരുപാട് ദൂരം പോകേണ്ടതുണ്ട്. ഹീറോ മോട്ടോകോർപ്പുമായുള്ള ഹാർലിയുടെ പങ്കാളിത്തം ഉടൻ തന്നെ മത്സരം വർധിദ്ധിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

വെർച്വൽ ഷോറൂമുകളിലൂടെ രാജ്യത്ത് വിൽപ്പനകൾ സ്മാർട്ടാക്കാനൊരുങ്ങി ഹാർലി

ഹീറോയും ഹാർലി-ഡേവിഡ്‌സണും സംയുക്തമായി ഇന്ത്യൻ വിപണിയിൽ പുതിയ 500 + സിസി V-ട്വിൻ മോട്ടോർസൈക്കിളുകൾ വികസിപ്പിക്കുന്നു. പുതിയ മോഡലുകൾ രണ്ട് ബ്രാൻഡുകൾക്കും കീഴിൽ ലഭ്യമാകാൻ സാധ്യതയുണ്ട്, കൂടാതെ പ്രാദേശികമായി ഹീറോയാവും ഇവ നിർമ്മിക്കുക.

വെർച്വൽ ഷോറൂമുകളിലൂടെ രാജ്യത്ത് വിൽപ്പനകൾ സ്മാർട്ടാക്കാനൊരുങ്ങി ഹാർലി

നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുന്ന ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകളേക്കാൾ കൂടുതൽ താങ്ങാനാകുന്ന നിരയിൽ പുതിയ മിഡ് കപ്പാസിറ്റി മോഡലുകൾ പുറത്തിറക്കാൻ ഇത് അനുവദിക്കും. വരാനിരിക്കുന്ന ഹാർലി-ഹീറോ മോഡലുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.

വെർച്വൽ ഷോറൂമുകളിലൂടെ രാജ്യത്ത് വിൽപ്പനകൾ സ്മാർട്ടാക്കാനൊരുങ്ങി ഹാർലി

നിർമ്മാതാക്കൾ അടുത്തിടെ ഒരു പുതിയ മോഡലിനെ ടീസ് ചെയ്തിരുന്നു, ജൂലൈ 13 -ന് ഇത് പുറത്തിറക്കും. പുതിയ ബൈക്കിന് 1250 സിസി റെവല്യൂഷൻ മാക്സ് മോട്ടോർ നൽകും, ഇത് പാൻ അമേരിക്ക ADV -യെയും ശക്തിപ്പെടുത്തുന്നു.

വെർച്വൽ ഷോറൂമുകളിലൂടെ രാജ്യത്ത് വിൽപ്പനകൾ സ്മാർട്ടാക്കാനൊരുങ്ങി ഹാർലി

ഊഹാപോഹങ്ങളനുസരിച്ച്, വരാനിരിക്കുന്ന ഈ മോട്ടോർസൈക്കിൾ ഒരു സ്പോർട്സ് ക്രൂയിസറായിരിക്കും, ഇത് ഉടൻ തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Harley Davidson To Launch New Virtual Showroom Network Across India. Read in Malayalam.
Story first published: Tuesday, June 29, 2021, 11:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X