Xpulse 200 4V-യുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി Hero; കാരണം ഇതാ

നിര്‍മാതാക്കളായ ഹീറോയുടെ നിരയിലെ ജനപ്രീയ മോഡലാണ് എക്സ്പള്‍സ് 200. വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 2021 ഒക്ടോബര്‍ മാസത്തില്‍ കമ്പനി എക്സ്പള്‍സ് 200 4V എന്നൊരു മോഡലിനെ അവതരിപ്പിച്ചിരുന്നു.

Xpulse 200 4V-യുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി Hero; കാരണം ഇതാ

1.28 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് മോഡലിനെ ഹീറോ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അറിയിച്ചു. ടിറ്ററിലൂടെയായിരുന്നു കമ്പനിയുടെ പ്രഖ്യാപനം.

Xpulse 200 4V-യുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി Hero; കാരണം ഇതാ

നിലവില്‍ ലഭിച്ചിരിക്കുന്ന ബുക്കിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതെന്നും കമ്പനി വിശദീകരിച്ചു. 45 ദിവസത്തിനുള്ളില്‍ ഡെലിവറി ഉറപ്പാക്കുന്നതില്‍ ഞങ്ങള്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഹീറോ ട്വിറ്ററില്‍ കുറിച്ചു.

Xpulse 200 4V-യുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി Hero; കാരണം ഇതാ

നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് അടുത്ത 45 ദിവസത്തിനുള്ളില്‍ മോട്ടോര്‍സൈക്കിള്‍ ഡെലിവറി ചെയ്യുമെന്നും അതിനുശേഷം അടുത്ത മോട്ടോര്‍സൈക്കിളുകളുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

Xpulse 200 4V-യുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി Hero; കാരണം ഇതാ

പുതിയ 4-വാല്‍വ് എക്സ്പള്‍സ് 200-ന് 200 സിസി ഓയില്‍-കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് ലഭിക്കുന്നത്. ഇത് അധിക എഞ്ചിന്‍ വാല്‍വുകള്‍ക്ക് വഴിയൊരുക്കുകയും മികച്ച മിഡ്, ടോപ്പ് എന്‍ഡ് സ്പീഡ് ശ്രേണി നല്‍കുമെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

Xpulse 200 4V-യുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി Hero; കാരണം ഇതാ

ഈ എഞ്ചിന്‍ 8,500 rpm-ല്‍ 19.1 bhp കരുത്തും 6,500 rpm-ല്‍ 17.35 Nm torque ഉം നല്‍കുന്നു. 2-വാല്‍വ് പതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഹീറോയുടെ അഭിപ്രായത്തില്‍ പുതിയ മോഡല്‍ 6 ശതമാനം അധിക കരുത്തും 5 ശതമാനം അധിക ടോര്‍ഖും സൃഷ്ടിക്കുമെന്നാണ് പറയുന്നത്.

Xpulse 200 4V-യുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി Hero; കാരണം ഇതാ

ഇതേ എഞ്ചിന്‍ 2-വാല്‍വ് പതിപ്പിലേക്ക് വരുമ്പോള്‍ 17.8 bhp ഉം 16.45 Nm പീക്ക് ടോര്‍ക്കും മാത്രമാണ് നല്‍കുന്നത്. ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍, ഹീറോ മോട്ടോകോര്‍പ്പിലെ എഞ്ചിനീയര്‍മാര്‍ ഇപ്പോള്‍ പുതിയ എക്‌സ്പള്‍സ് 200 4V-ല്‍ 7-ഫിന്‍ ഓയില്‍ കൂളര്‍ ഉപയോഗിച്ച് മികച്ച ഹീറ്റ് മാനേജ്മെന്റിനായി സജ്ജീകരിച്ചിരിക്കുന്നുവെന്ന് വേണം പറയാന്‍.

Xpulse 200 4V-യുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി Hero; കാരണം ഇതാ

കൂടാതെ പുതിയ എഞ്ചിന് അനുയോജ്യമായ ഗിയര്‍ അനുപാതം ഒപ്റ്റിമൈസ് ചെയ്തുകൊണ്ട് ട്രാന്‍സ്മിഷനും അപ്ഡേറ്റ് ചെയ്തു. രാത്രിയില്‍ മികച്ച ദൃശ്യപരതയ്ക്കായി പുതിയ മെച്ചപ്പെടുത്തിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ മാറ്റങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

Xpulse 200 4V-യുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി Hero; കാരണം ഇതാ

കൂടാതെ, പുതിയ ഹീറോ എക്‌സ്പള്‍സ് 200 4V സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, രണ്ട് ട്രിപ്പ് മീറ്ററുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സിംഗിള്‍ ചാനല്‍ എബിഎസ് എന്നിവയോടെയാണ് വരുന്നത്.

Xpulse 200 4V-യുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി Hero; കാരണം ഇതാ

എന്നിരുന്നാലും, മുന്നിലും പിന്നിലും സസ്പെന്‍ഷനുകള്‍ നിലവിലുള്ള മോഡല്‍ ലൈനപ്പില്‍ നിന്നാണ് ഇപ്പോഴും നടപ്പിലാക്കുന്നത്. എക്‌സ്പള്‍സ് 200 4V മോഡലിന് 190 mm ട്രാവല്‍ ഉള്ള ഒരു ജോടി 37 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെന്‍ഷനും 170 mm വീല്‍ ട്രാവല്‍ ഉള്ള 10-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ റിയര്‍ മോണോ-ഷോക്കും ലഭിക്കും.

Xpulse 200 4V-യുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി Hero; കാരണം ഇതാ

ഇത് കൂടാതെ, മോട്ടോര്‍സൈക്കിളിന് സുരക്ഷയ്ക്കായി, മുന്‍വശത്ത് 276 mm പെറ്റല്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220mm പെറ്റല്‍ ഡിസ്‌ക് ബ്രേക്കും ലഭിക്കും. ഔട്ട്ഗോയിംഗ് മോഡലിന്റെ ബ്രേക്കിംഗ് സജ്ജീകരണം തന്നെയാണിത്.

Xpulse 200 4V-യുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി Hero; കാരണം ഇതാ

മോട്ടോര്‍സൈക്കിളിനായി ഹീറോ 46,000 രൂപയ്ക്ക് ഒരു പ്രത്യേക 'റാലി കിറ്റും' വാഗ്ദാനം ചെയ്യുന്നുണ്ട്. Maxxis ഓഫ്-റോഡ് ടയറുകള്‍, മുന്നിലും പിന്നിലും റാലി-ട്യൂണ്‍ ചെയ്ത സസ്പെന്‍ഷന്‍, പരന്നതും ഉയരമുള്ളതുമായ റാലി-സ്‌റ്റൈല്‍ ബെഞ്ച് സീറ്റ്, ഹാന്‍ഡില്‍ബാര്‍ റൈസറുകള്‍, നീളമേറിയ സൈഡ് സ്റ്റാന്‍ഡ്, വിപുലീകൃത ഗിയര്‍ പെഡല്‍ തുടങ്ങിയ ഓഫ്-റോഡ്-റെഡി കിറ്റുകളാണ് ഇതില്‍ വാഗ്ദാനം ചെയ്യുന്നത്.

Xpulse 200 4V-യുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി Hero; കാരണം ഇതാ

റാലി ട്യൂണ്‍ ചെയ്ത സസ്‌പെന്‍ഷന്‍ ഉപയോഗിച്ചതിന്റെ ഫലമായി ഗ്രൗണ്ട് ക്ലിയറന്‍സ് ഇപ്പോള്‍ 275 mm ആണ്. ട്രയല്‍ ബ്ലൂ, ബ്ലിറ്റ്‌സ് ബ്ലൂ, റെഡ് റെയ്ഡ് എന്നിങ്ങനെ പുതിയ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Hero announced stops bookings for xpulse 200 4v find here more details
Story first published: Thursday, December 9, 2021, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X