നറുക്കെടുപ്പിലൂടെ സൗജന്യമായി സ്‌കൂട്ടര്‍ സ്വന്തമാക്കാം; പുതിയ ഓഫറുകളുമായി Hero Electric

ഉത്സവ സീസണോട് അനുബന്ധിച്ച് തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് പ്രത്യേക ഓഫറുമായി ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക്. ബ്രാന്‍ഡ് നിരയിലെ ഏറ്റവും പ്രശസ്തമായ സ്‌കൂട്ടറുകളായ ഒപ്റ്റിമ, ഫോട്ടോണ്‍, ഒപ്റ്റിമ HX മോഡലുകള്‍ക്കാണ് കമ്പനി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചത്.

നറുക്കെടുപ്പിലൂടെ സൗജന്യമായി സ്‌കൂട്ടര്‍ സ്വന്തമാക്കാം; പുതിയ ഓഫറുകളുമായി Hero Electric

ബ്രാന്‍ഡില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ഉത്സവ ഓഫര്‍ -30 ദിവസം, 30 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കമ്പനിയുടെ ഇന്ത്യയിലെ 700-ല്‍ അധികം ടച്ച് പോയിന്റുകളില്‍ അവതരിപ്പിക്കും, കൂടാതെ 2021 ഒക്ടോബര്‍ 7 മുതല്‍ നവംബര്‍ 7 വരെ ഈ ഓഫര്‍ സാധുവായിരിക്കുമെന്നും കമ്പനി അറിയിച്ചു.

നറുക്കെടുപ്പിലൂടെ സൗജന്യമായി സ്‌കൂട്ടര്‍ സ്വന്തമാക്കാം; പുതിയ ഓഫറുകളുമായി Hero Electric

ഭാഗ്യമുള്ള ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കാലയളവില്‍ ഹീറോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കായിരിക്കും ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്.

നറുക്കെടുപ്പിലൂടെ സൗജന്യമായി സ്‌കൂട്ടര്‍ സ്വന്തമാക്കാം; പുതിയ ഓഫറുകളുമായി Hero Electric

പ്രസ്തുത ബൈക്കിന്റെ എക്‌സ്‌ഷോറൂം വിലയില്‍ ഒരു മുഴുവന്‍ റീഫണ്ട് ലഭിക്കുന്നതിന് ഓരോ ദിവസവും 1 വിജയികളുള്ള ഒരു ഭാഗ്യ നറുക്കെടുപ്പിലൂടെയാകും വിജയികളെ തെരഞ്ഞെടുക്കും. ഈ ഉത്സവ സീസണില്‍, സീറോ എമിഷന്‍, ക്ലീന്‍, ഗ്രീന്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് ഹീറോ ഇലക്ട്രിക് വാങ്ങുന്നവരെ മലിനീകരണ രഹിത ദീപാവലി ആഘോഷിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു.

നറുക്കെടുപ്പിലൂടെ സൗജന്യമായി സ്‌കൂട്ടര്‍ സ്വന്തമാക്കാം; പുതിയ ഓഫറുകളുമായി Hero Electric

FAME II നയങ്ങള്‍ക്കൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കുന്നതിനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നയങ്ങളുടെ ഭാഗമാണിത്. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ആക്‌സസ് ചെയ്യാവുന്നതും വാങ്ങുന്നവര്‍ക്ക് താങ്ങാവുന്നതുമാക്കുന്ന നിരവധി സബ്‌സിഡികളും സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്.

നറുക്കെടുപ്പിലൂടെ സൗജന്യമായി സ്‌കൂട്ടര്‍ സ്വന്തമാക്കാം; പുതിയ ഓഫറുകളുമായി Hero Electric

'30 ദിവസം, 30 ബൈക്കുകള്‍ 'ഓഫറിനൊപ്പം, ഓണ്‍ലൈന്‍, ഓഫലൈന്‍ സേവന ബുക്കിംഗ് സൗകര്യങ്ങളുള്ള ഉപഭോക്താക്കളുടെ ഡിജിറ്റല്‍ അനുഭവവും ഹീറോ ഇലക്ട്രിക് വര്‍ധിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ഒരു ഇലക്ട്രിക് ഇരുചക്രവാഹനം കമ്പനിയുടെ വെബ്‌സൈറ്റിലോ, 700-ല്‍ അധികം വരുന്ന ടച്ച് പോയിന്റുകളിലോ ബുക്ക് ചെയ്യാം.

നറുക്കെടുപ്പിലൂടെ സൗജന്യമായി സ്‌കൂട്ടര്‍ സ്വന്തമാക്കാം; പുതിയ ഓഫറുകളുമായി Hero Electric

5 വര്‍ഷത്തെ വിപുലീകൃത വാറന്റിയോടൊപ്പം താങ്ങാനാവുന്ന ഇഎംഐ ഓപ്ഷനുകളോടെ ഉപഭോക്താക്കള്‍ക്ക് എളുപ്പമുള്ള ഫിനാന്‍സിംഗ് ഓപ്ഷനുകളും കമ്പനി അവതരിപ്പിക്കുന്നു. 4, 5 വര്‍ഷങ്ങളില്‍ ബാറ്ററി, ചാര്‍ജര്‍ എന്നിവയ്ക്കുള്ള വാറന്റി ഇതില്‍ ഉള്‍പ്പെടുന്നില്ല.

നറുക്കെടുപ്പിലൂടെ സൗജന്യമായി സ്‌കൂട്ടര്‍ സ്വന്തമാക്കാം; പുതിയ ഓഫറുകളുമായി Hero Electric

ഡെലിവറി ചാര്‍ജുകളില്‍ വാഹനങ്ങളുടെ ഫാസ്റ്റ് ഹോം ഡെലിവറിയും ഹീറോ ഇലക്ട്രിക് നല്‍കുന്ന സേവനങ്ങളുടെ ഭാഗമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 6 മാസങ്ങളില്‍ ഹീറോ ഇലക്ട്രിക് വില്‍പ്പന കുത്തനെ വര്‍ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

നറുക്കെടുപ്പിലൂടെ സൗജന്യമായി സ്‌കൂട്ടര്‍ സ്വന്തമാക്കാം; പുതിയ ഓഫറുകളുമായി Hero Electric

2021 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ വില്‍പ്പന 15,000 യൂണിറ്റായിരുന്നു, 2020 ഇതേ കാലയളവില്‍ വിറ്റ 3,270 യൂണിറ്റുകളെ അപേക്ഷിച്ച് വലിയ വര്‍ധനവാണ് വില്‍പ്പനയില്‍ കാണിക്കുന്നത്.

നറുക്കെടുപ്പിലൂടെ സൗജന്യമായി സ്‌കൂട്ടര്‍ സ്വന്തമാക്കാം; പുതിയ ഓഫറുകളുമായി Hero Electric

കമ്പനി നിലവില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ 40 ശതമാനം വിഹിതമാണ് കൈവശം വെച്ചിരിക്കുന്നത്. വര്‍ധിച്ചുവരുന്ന ആവശ്യകത കമ്പനിയെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിച്ചു. 2022 മാര്‍ച്ച് മുതല്‍ നിലവില്‍ 1 ലക്ഷം മുതല്‍ 5 ലക്ഷം യൂണിറ്റ് വരെ ഉല്‍പാദന പ്രവര്‍ത്തനങ്ങളാണ് നടന്നത്. 2026 ഓടെ 50 ലക്ഷം യൂണിറ്റ് ഉത്പാദനം ലക്ഷ്യമിട്ട് ഓരോ വര്‍ഷവും 10 ലക്ഷം യൂണിറ്റ് ഉല്‍പാദന ശേഷി വര്‍ധിപ്പിക്കാനും ഹീറോ ഇലക്ട്രിക് ലക്ഷ്യമിടുന്നുവെന്നാണ് സൂചന.

നറുക്കെടുപ്പിലൂടെ സൗജന്യമായി സ്‌കൂട്ടര്‍ സ്വന്തമാക്കാം; പുതിയ ഓഫറുകളുമായി Hero Electric

വില്‍പ്പനയ്ക്കും ഉത്പാദനത്തിനുമൊപ്പം തന്നെ ഹീറോ ഇലക്ട്രിക് തങ്ങളുടെ ഡീലര്‍ഷിപ്പുകളുടെ എണ്ണും വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഹീറോ ഇലക്ട്രിക്കിന് നിലവില്‍ ഇന്ത്യയിലെ 162 നഗരങ്ങളിലായി, 332 ഡീലര്‍ഷിപ്പുകള്‍ ഉണ്ട്. മറ്റ് പ്രധാന നഗരങ്ങളിലെ എക്‌സ്‌ക്ലൂസീവ് ഡീലര്‍ഷിപ്പ് ഷോറൂമുകളും പദ്ധതിയിലുണ്ട്.

നറുക്കെടുപ്പിലൂടെ സൗജന്യമായി സ്‌കൂട്ടര്‍ സ്വന്തമാക്കാം; പുതിയ ഓഫറുകളുമായി Hero Electric

ഹീറോ AE-47 ഇലക്ട്രിക് മോട്ടോര്‍സൈക്കിളും വരും മാസങ്ങളില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഭാരം കുറഞ്ഞ പോര്‍ട്ടബിള്‍ ലിഥിയം അയോണ്‍ 48V/3.5 kWh ബാറ്ററി വഴി മണിക്കൂറില്‍ 85 കിലോമീറ്ററിലധികം വേഗത വാഗ്ദാനം ചെയ്യുന്ന നൂതന ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ചാണ് ഹീറോ ഇലക്ട്രിക് AE-47 പ്രവര്‍ത്തിക്കുന്നത്.

നറുക്കെടുപ്പിലൂടെ സൗജന്യമായി സ്‌കൂട്ടര്‍ സ്വന്തമാക്കാം; പുതിയ ഓഫറുകളുമായി Hero Electric

ഇതിന് പവര്‍ മോഡ്, ഇക്കോ മോഡ് എന്നീ രണ്ട് മോഡുകള്‍ ലഭിക്കും. ഇക്കോ മോഡില്‍ പൂര്‍ണ്ണ ബാറ്ററിയുടെ പരിധി കൂടുതലായിരിക്കും. പ്രീമിയം വിഭാഗത്തില്‍ വാഗ്ദാനം ചെയ്യുന്ന ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് 1.3-1.5 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില പ്രതീക്ഷിക്കുന്നത്.

നറുക്കെടുപ്പിലൂടെ സൗജന്യമായി സ്‌കൂട്ടര്‍ സ്വന്തമാക്കാം; പുതിയ ഓഫറുകളുമായി Hero Electric

കൂടാതെ രാജ്യത്തെ തെരഞ്ഞെടുത്ത നഗരങ്ങളില്‍ ഇതിനകം വില്‍പ്പനയ്ക്കെത്തിയിട്ടുള്ള റിവോള്‍ട്ട് RV400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ നേരിട്ടുള്ള എതിരാളിയായിരിക്കും ഹീറോയുടെ AE-47 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍.

നറുക്കെടുപ്പിലൂടെ സൗജന്യമായി സ്‌കൂട്ടര്‍ സ്വന്തമാക്കാം; പുതിയ ഓഫറുകളുമായി Hero Electric

വെറും ഒമ്പത് സെക്കന്‍ഡിനുള്ളില്‍ 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബൈക്കിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പോയവര്‍ഷം നടന്ന ഓട്ടോഎക്‌സ്‌പോയിലാണ് മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്.

നറുക്കെടുപ്പിലൂടെ സൗജന്യമായി സ്‌കൂട്ടര്‍ സ്വന്തമാക്കാം; പുതിയ ഓഫറുകളുമായി Hero Electric

പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് ആക്‌സസ്, പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകള്‍, റിവേഴ്‌സ് അസിസ്റ്റ്, ജിപിഎസ്, ജിപിആര്‍എസ്, ലൈവ് ട്രാക്കിംഗ്, ജിയോഫെന്‍സിംഗ് തുടങ്ങിയ നിരവധി ഫീച്ചറുകളും മോഡലിന് ലഭിക്കും.

Most Read Articles

Malayalam
English summary
Hero electric announced festive season offer find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X