FAME II സബ്‌സിഡി: താങ്ങാവുന്ന വിലയില്‍ സ്വന്തമാക്കാം ഹീറോ ഒപ്റ്റിമ HX ഇലക്ട്രിക് സ്‌കൂട്ടര്‍
ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് ഈയിടെ പുതുക്കിയ FAME II സബ്‌സിഡി കണക്കിലെടുത്ത് ഹീറോ ഇലക്ട്രിക്, അതിന്റെ ഒപ്റ്റിമ HX ശ്രേണിയില്‍ വിലക്കുറവ് പ്രഖ്യാപിച്ചു.

പുതിയ വില അനുസരിച്ച്, ഇലക്ട്രിക് സ്‌കൂട്ടറിന്റെ സിംഗിള്‍ ബാറ്ററി വേരിയന്റ് ഇപ്പോള്‍, 53,600 രൂപ വിലയില്‍ ലഭ്യമാണ്. മുമ്പ്, അതേ സ്‌കൂട്ടര്‍ 61,640 രൂപയ്ക്കായിരുന്നു വില്‍പ്പനയ്ക്ക് എത്തിയിരുന്നത്.

കമ്പനിയുടെ ഔദ്യോഗി വെബ്സൈറ്റില്‍ 2,999 രൂപയുടെ ടോക്കണ്‍ തുകയില്‍ ഒപ്റ്റിമ HX ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചു. 1200 വാട്ട് ഇലക്ട്രിക് മോട്ടോര്‍ ഉള്ള ഈ സ്‌കൂട്ടറിന് 42 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും.

ഈ ഇലക്ട്രിക് മോട്ടോര്‍ 51.2V / 30Ah പോര്‍ട്ടബിള്‍ ബാറ്ററിയില്‍ നിന്ന് കരുത്ത് സൃഷ്ടിക്കുന്നു. പൂര്‍ണ ചാര്‍ജില്‍ 82 കിലോമീറ്റര്‍ വരെ ശ്രേണിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യുന്നതിന് അഞ്ച് മണിക്കൂര്‍ വരെ സമയം എടുക്കുമെന്നും കമ്പനി അറിയിച്ചു.

സമാന മോഡലിന്റെ ഇരട്ട ബാറ്ററി പതിപ്പും വാങ്ങാന്‍ ലഭ്യമാണ്. FAME II സബ്‌സിഡിയുടെ ഏറ്റവും പുതിയ പുനരവലോകനത്തിന് ശേഷം 58,980 രൂപയാണ് ഈ പതിപ്പിന് വില. ഈ പതിപ്പിന് ഒരൊറ്റ ചാര്‍ജില്‍ മൊത്തം 122 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും.

ആപ്രോണ്‍ ഘടിപ്പിച്ച ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, യുഎസ്ബി പോര്‍ട്ട്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12 ഇഞ്ച് അലോയ് വീലുകള്‍, റിമേട്ട് ലോക്ക്, എല്‍ഇഡി ഹെഡ്‌ലൈറ്റ്, ആന്റി തെഫ്റ്റ് അലാറം എന്നിവ സ്‌കൂട്ടറിലെ ചില പ്രധാന സവിശേഷതകളാണ്.

ഇതിന് സ്റ്റെപ്പ്-അപ്പ് സീറ്റും സിംഗിള്‍ പീസ് പില്യണ്‍ ഗ്രാബ് റെയിലും ലഭിക്കും. അത് സ്‌കൂട്ടറിന് ആധുനിക രൂപം നല്‍കുന്നു. മാത്രമല്ല, റെഡ്, ബ്രൗണ്‍, ബ്ലു, വൈറ്റ് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ ഇത് വാങ്ങാന്‍ ലഭ്യമാണ്.

ഒപ്റ്റിമ HX സിറ്റി സ്പീഡിന് മൂന്ന് വര്‍ഷത്തെ വാറണ്ടി പിന്തുണയും ഹീറോ ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനോടകം തന്നെ മിക്ക ഇലക്ട്രിക് വാഹന നിര്‍മാതാക്കളും മോഡലുകളുടെ വില കുറച്ച് രംഗത്തെത്തിയിരുന്നു.

പുതുക്കിയ FAME II പദ്ധതിക്ക് ഇന്ത്യയിലെ ഇവി നിര്‍മ്മാതാക്കള്‍ മികച്ച സ്വീകാര്യത നേടി. ''ഇവികള്‍ക്കുള്ള സബ്‌സിഡികളുടെ പരിധി വര്‍ദ്ധിപ്പിക്കുന്നത്, ഉപഭോക്താക്കളെ ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് ആകര്‍ഷിക്കുമെന്നാണ് ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്ടര്‍ നവീന്‍ മുഞ്ജല്‍ പറഞ്ഞത്.

സബ്സിഡി വര്‍ദ്ധനവ് ഇരുചക്രവാഹന ഇവി വ്യവസായത്തെ സംബന്ധിച്ചിടത്തോളം വളരെ ആവേശകരവും നല്ലതുമായ വാര്‍ത്തയാണെന്ന് സിമ്പിള്‍ എനര്‍ജി സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാര്‍ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications








