Optima HX ഇലക്ട്രിക് സ്‌കൂട്ടറിനെ ജനപ്രീയമാക്കി Hero; പുതിയ നവീകരണം ഇങ്ങനെ

ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക സ്‌കൂട്ടറുകളില്‍ ഒന്നാണ് ഹീറോ ഇലക്ട്രിക്. ഉപഭോക്താക്കള്‍ക്ക് സുഗമമായ റൈഡിംഗ് അനുഭവം പ്രദാനം ചെയ്യുന്ന ബ്രാന്‍ഡ് നിരയില്‍ ഒരു മോഡല്‍ കൂടിയാണ് ഒപ്റ്റിമ HX.

Optima HX ഇലക്ട്രിക് സ്‌കൂട്ടറിനെ ജനപ്രീയമാക്കി Hero; പുതിയ നവീകരണം ഇങ്ങനെ

ഈ ഇലക്ട്രിക് സിറ്റി സ്പീഡ് സ്‌കൂട്ടറില്‍ പുതിയ അപ്‌ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഹീറോ ഇലക്ട്രിക്. മോഡലിലേക്ക് ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചര്‍ അവതരിപ്പിച്ചതായി നിര്‍മാതാക്കള്‍ വ്യക്തമാക്കി. ഓള്‍-ന്യൂ ഒപ്റ്റിമ മോഡലിന്റെ ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാല്‍ അപ്‌ഗ്രേഡ് ചെയ്ത സ്പീഡോമീറ്ററില്‍ പ്രതിഫലിക്കും.

Optima HX ഇലക്ട്രിക് സ്‌കൂട്ടറിനെ ജനപ്രീയമാക്കി Hero; പുതിയ നവീകരണം ഇങ്ങനെ

ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചര്‍ ആക്ടിവേഷന്‍ ബട്ടണ്‍ അമര്‍ത്തി സ്ഥിരമായി ആവശ്യമുള്ള വേഗത നിലനിര്‍ത്താന്‍ റൈഡര്‍മാരെ പ്രാപ്തരാക്കും, സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന അസൗകര്യങ്ങള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.

Optima HX ഇലക്ട്രിക് സ്‌കൂട്ടറിനെ ജനപ്രീയമാക്കി Hero; പുതിയ നവീകരണം ഇങ്ങനെ

ഒരിക്കല്‍ ആക്ടിവേറ്റ് ചെയ്താല്‍, ഒപ്റ്റിമ HX സ്‌കൂട്ടറിന്റെ സ്പീഡോമീറ്റര്‍ ക്രൂയിസ് ചിഹ്നത്തെ പ്രതിഫലിപ്പിക്കും, ത്രോട്ടില്‍ ബ്രേക്ക് ചെയ്തോ, സ്‌കൂട്ടര്‍ ചെറുതായി ഒന്ന് ടോണ്‍ ചെയ്‌തോ ഇത് പ്രവര്‍ത്തനരഹിതമാക്കാം.

Optima HX ഇലക്ട്രിക് സ്‌കൂട്ടറിനെ ജനപ്രീയമാക്കി Hero; പുതിയ നവീകരണം ഇങ്ങനെ

''ക്രൂയിസ് കണ്‍ട്രോള്‍ പോലുള്ള സവിശേഷതകള്‍ (a) ബൈക്കിന്റെ അവിഭാജ്യ ഘടകമായി മാറുകയാണ്. സുരക്ഷിതവും സൗകര്യപ്രദവും ഒപ്പം ഓടിക്കാന്‍ സന്തോഷവുമുള്ള കണക്റ്റഡ് ബൈക്കുകള്‍ സൃഷ്ടിക്കുന്നതിനുള്ള തങ്ങളുടെ യാത്രയിലെ ചെറിയ ഘട്ടങ്ങളാണിവയെന്നാണ്'' ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദര്‍ ഗില്‍ പറഞ്ഞത്.

Optima HX ഇലക്ട്രിക് സ്‌കൂട്ടറിനെ ജനപ്രീയമാക്കി Hero; പുതിയ നവീകരണം ഇങ്ങനെ

ഹീറോ ഇലക്ട്രിക് ഒപ്റ്റിമ HX, കമ്പനിയുടെ ഡീലര്‍ഷിപ്പുകളിലുടനീളം 55,580 മുതല്‍ ലഭ്യമാണ് (എക്‌സ്‌ഷോറൂം, പോസ്റ്റ്-റിവൈസ്ഡ് FAME II സബ്സിഡി). 51.2V/30Ah പോര്‍ട്ടബിള്‍ ബാറ്ററിയില്‍ നിന്ന് പവര്‍ ഉത്പാദിപ്പിക്കുന്ന 1200-വാട്ട് ഇലക്ട്രിക് മോട്ടോറുമായാണ് സ്‌കൂട്ടര്‍ വരുന്നത്.

Optima HX ഇലക്ട്രിക് സ്‌കൂട്ടറിനെ ജനപ്രീയമാക്കി Hero; പുതിയ നവീകരണം ഇങ്ങനെ

82 കിലോമീറ്റര്‍ ഫുള്‍ ചാര്‍ജ് റേഞ്ച് നല്‍കാന്‍ ഇത് പ്രാപ്തമാണെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം അഞ്ച് മണിക്കൂര്‍ വരെ സമയം എടുക്കും. സിറ്റി സ്പീഡ് സ്‌കൂട്ടറിന് മണിക്കൂറില്‍ 42 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും.

Optima HX ഇലക്ട്രിക് സ്‌കൂട്ടറിനെ ജനപ്രീയമാക്കി Hero; പുതിയ നവീകരണം ഇങ്ങനെ

ഏപ്രോണ്‍ മൗണ്ടഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, യുഎസ്ബി പോര്‍ട്ട്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12 ഇഞ്ച് അലോയ് വീലുകള്‍, റിമോട്ട് ലോക്ക്, എല്‍ഇഡി ഹെഡ്‌ലൈറ്റ്, ആന്റി-തെഫ്റ്റ് അലാറം എന്നിവ സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നു. സ്‌കൂട്ടറിന് ആധുനിക രൂപം നല്‍കുന്ന ഒരു സ്റ്റെപ്പ്-അപ്പ് സീറ്റും സിംഗിള്‍ പീസ് പില്യണ്‍ ഗ്രാബ് റെയിലും ഇതിന് ലഭിക്കുന്നു.

Optima HX ഇലക്ട്രിക് സ്‌കൂട്ടറിനെ ജനപ്രീയമാക്കി Hero; പുതിയ നവീകരണം ഇങ്ങനെ

ഹീറോ ഇലക്ട്രിക് അതിന്റെ ലോ-സ്പീഡ്, സിറ്റി സ്പീഡ്, ഹൈ-സ്പീഡ് വാഹനങ്ങളുടെ അടുത്ത തലമുറ നിര്‍മ്മിക്കുന്നതിനായി നിലവിലുള്ള ഗവേഷണ-വികസന സൗകര്യങ്ങള്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഹീറോ. കൂടാതെ, ഇവി നിര്‍മാതാവ് അത്യാധുനിക ഉപകരണങ്ങളുള്ള ഒരു പുതിയ ടെക് സെന്റര്‍ ആരംഭിക്കുകയും അതിന്റെ R&D ടീമിനെ വികസിപ്പിക്കുകയും പവര്‍ട്രെയിന്‍ വികസനത്തിനും വാഹന രൂപകല്‍പ്പനയ്ക്കും വേണ്ടി പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്യും.

Optima HX ഇലക്ട്രിക് സ്‌കൂട്ടറിനെ ജനപ്രീയമാക്കി Hero; പുതിയ നവീകരണം ഇങ്ങനെ

ഭാവിയില്‍ കണക്റ്റുചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണിക്കായി ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (IoT), ഊര്‍ജ്ജ കാര്യക്ഷമത, കണക്റ്റിവിറ്റി, ഉപയോക്തൃ ഇന്റര്‍ഫേസ് എന്നിവയില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് ഹീറോ ഇലക്ട്രിക്.

Optima HX ഇലക്ട്രിക് സ്‌കൂട്ടറിനെ ജനപ്രീയമാക്കി Hero; പുതിയ നവീകരണം ഇങ്ങനെ

റിപ്പോര്‍ട്ട് അനുസരിച്ച് നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍, സിറ്റി സ്പീഡ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ 7,000 യൂണിറ്റുകള്‍ വിറ്റഴിച്ചതായി ഹീറോ ഇലക്ട്രിക് വ്യക്തമാക്കിയിരുന്നു. JMK റിസര്‍ച്ച്, വാഹന്‍ ഡാഷ്ബോര്‍ഡ് എന്നിവയുടെ റിപ്പോര്‍ട്ടില്‍ ഈ സംഖ്യകള്‍ ആട്രിബ്യൂട്ട് ചെയ്തുകൊണ്ട്, ഹീറോ ഇലക്ട്രിക് 2020 നവംബറില്‍ വിറ്റ 1,169 യൂണിറ്റുകളില്‍ നിന്ന് വലിയ കുതിച്ചുചാട്ടത്തിന് ഈ വില്‍പ്പന കണക്കുകള്‍ സാക്ഷ്യംവഹിക്കുന്നത്.

Optima HX ഇലക്ട്രിക് സ്‌കൂട്ടറിനെ ജനപ്രീയമാക്കി Hero; പുതിയ നവീകരണം ഇങ്ങനെ

ഹീറോ ഇലക്ട്രിക് നിരവധി നഗര-വേഗതയിലും കുറഞ്ഞ വേഗതയിലും - രജിസ്‌ട്രേഷന്‍ പ്ലേറ്റ് ആവശ്യമില്ലാത്ത മോഡലുകളും ഇന്ത്യന്‍ വിപണിയില്‍ ഉല്‍പ്പന്നങ്ങളും വാഗ്ദാനം ചെയ്യുന്നു. ഗവണ്‍മെന്റിന്റെ നിരവധി നയങ്ങള്‍ക്ക് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചതിന് കാരണമായെന്നും ഹീറോ വ്യക്തമാക്കുന്നു.

Most Read Articles

Malayalam
English summary
Hero introduced cruise control feature for optima hx electric city speed scooter details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X