വീണ്ടും വില വര്‍ധനവുമായി Hero; പുതുവര്‍ഷം മുതല്‍ മോഡലുകള്‍ക്ക് അധികം മുടക്കണം

പുതുവര്‍ഷത്തോടെ മോഡലുകള്‍ക്ക് വില വര്‍ധിക്കുമെന്ന് വ്യക്തമാക്കി നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. മിക്ക ബ്രാന്‍ഡുകളും പുതുവര്‍ഷത്തോടെ വില വര്‍ധനവ് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹീറോയും പ്രഖ്യാപനവുമായി എത്തുന്നത്.

വീണ്ടും വില വര്‍ധനവുമായി Hero; പുതുവര്‍ഷം മുതല്‍ മോഡലുകള്‍ക്ക് അധികം മുടക്കണം

2022 ജനുവരി 4 മുതല്‍ കമ്പനിയുടെ എല്ലാ മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും മുഴുവന്‍ ശ്രേണിയിലും വില വര്‍ധനവ് ഉണ്ടാകുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ കമ്പനി അറിയിച്ചു. ക്രമാനുഗതമായി വര്‍ധിക്കുന്ന ചരക്ക് വിലയുടെ ആഘാതം ഭാഗികമായി നികത്തുന്നതിനാണ് വില വര്‍ധനവ് അനിവാര്യമെന്ന് ഹീറോ അറിയിച്ചു.

വീണ്ടും വില വര്‍ധനവുമായി Hero; പുതുവര്‍ഷം മുതല്‍ മോഡലുകള്‍ക്ക് അധികം മുടക്കണം

ഹീറോ മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില 2,000 രൂപ വരെ വര്‍ധിപ്പിക്കുമെന്നും മോഡലിനെയും വിപണിയെയും ആശ്രയിച്ചിരിക്കും വര്‍ധനയുടെ അളവ് കണക്കാക്കുന്നതെന്നും കമ്പനി അറിയിച്ചു. 2021 സെപ്റ്റംബറില്‍, ഹീറോ അതിന്റെ മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും ശ്രേണിയിലുടനീളം മറ്റൊരു വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു.

വീണ്ടും വില വര്‍ധനവുമായി Hero; പുതുവര്‍ഷം മുതല്‍ മോഡലുകള്‍ക്ക് അധികം മുടക്കണം

ആറ് മാസത്തിനിടെ ഇരുചക്ര വാഹനങ്ങള്‍ക്ക് ഹീറോ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ വില വര്‍ധനയാണിത്. ആഭ്യന്തര ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ ഈ വര്‍ഷം ജൂലൈ 1 ന് മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും എക്സ്‌ഷോറൂം വിലയില്‍ 3,000 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു, തുടര്‍ന്ന് സെപ്റ്റംബര്‍ 30 ന് മറ്റൊരു വില വര്‍ധനവും നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു.

വീണ്ടും വില വര്‍ധനവുമായി Hero; പുതുവര്‍ഷം മുതല്‍ മോഡലുകള്‍ക്ക് അധികം മുടക്കണം

രണ്ടാമത്തെ വില വര്‍ധനയില്‍, വാഹന നിര്‍മാതാക്കള്‍ ഇരുചക്ര വാഹനങ്ങളുടെ വില 3,000 രൂപ വരെ പുതുക്കിയിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതാണ് വില വര്‍ധനവിന്റെ മുന്‍ രണ്ട് സന്ദര്‍ഭങ്ങളിലും ഹീറോ മോട്ടോകോര്‍പ്പ് കാരണമായി ചൂണ്ടിക്കാട്ടിയത്.

വീണ്ടും വില വര്‍ധനവുമായി Hero; പുതുവര്‍ഷം മുതല്‍ മോഡലുകള്‍ക്ക് അധികം മുടക്കണം

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതുവര്‍ഷത്തിലെയും വില വര്‍ധനവ്. ഇന്ത്യയിലെ ഇരുചക്രവാഹന നിര്‍മാതാക്കളില്‍ കവസാക്കിയും ഡ്യുക്കാട്ടിയും അടുത്ത വര്‍ഷം ജനുവരി മുതല്‍ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ മോട്ടോര്‍സ്, ടൊയോട്ട, ഫോക്‌സ്‌വാഗണ്‍, സ്‌കോഡ, സിട്രണ്‍, ഹോണ്ട കാര്‍സ് ഇന്ത്യ, റെനോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ വാഹന നിര്‍മാതാക്കളും അടുത്ത വര്‍ഷം ജനുവരി മുതല്‍ തങ്ങളുടെ വാഹനങ്ങളുടെ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

വീണ്ടും വില വര്‍ധനവുമായി Hero; പുതുവര്‍ഷം മുതല്‍ മോഡലുകള്‍ക്ക് അധികം മുടക്കണം

2021-ന്റെ തുടക്കത്തില്‍, 2020-ലെ കൊവിഡ് -19 മഹാമാരി മൂലമുണ്ടായ മങ്ങിയ വില്‍പ്പന പ്രകടനത്തിന്റെ ആഘാതം നികത്താനുള്ള ശ്രമത്തില്‍ വിവിധ സെഗ്മെന്റുകളിലുടനീളമുള്ള നിരവധി വാഹന നിര്‍മാതാക്കള്‍ അവരുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു.

വീണ്ടും വില വര്‍ധനവുമായി Hero; പുതുവര്‍ഷം മുതല്‍ മോഡലുകള്‍ക്ക് അധികം മുടക്കണം

മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും ക്രമാതീതമായി വര്‍ധിച്ചുവരുന്ന വില ഇരുചക്രവാഹന വിപണിക്കും, വാങ്ങുന്നവര്‍ക്ക് ക്ഷീണം ചെയ്യും, ഇന്ത്യന്‍ ഇരുചക്രവാഹന വ്യവസായം വിപണിയിലെ വെല്ലുവിളികളില്‍ നിന്ന് ഇപ്പോഴും കരകയറിയിട്ടില്ല.

വീണ്ടും വില വര്‍ധനവുമായി Hero; പുതുവര്‍ഷം മുതല്‍ മോഡലുകള്‍ക്ക് അധികം മുടക്കണം

അതേസമയം, ഇന്ത്യയിലെ വാഹനങ്ങളുടെ തുടര്‍ന്നുള്ള വില വര്‍ധനവിന് കാരണമായി കണക്കാക്കപ്പെടുന്ന അസംസ്‌കൃത വസ്തുക്കളുടെ വില ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഒന്നിലധികം വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

വീണ്ടും വില വര്‍ധനവുമായി Hero; പുതുവര്‍ഷം മുതല്‍ മോഡലുകള്‍ക്ക് അധികം മുടക്കണം

എന്നിരുന്നാലും, റേറ്റിംഗ് ഏജന്‍സിയായ ICRA-യുടെ റിപ്പോര്‍ട്ട് അനുസരിച്ച്, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ അസംസ്‌കൃത വസ്തുക്കളുടെ വില കുറയുമെന്നാണ് പ്രവചനം.

വീണ്ടും വില വര്‍ധനവുമായി Hero; പുതുവര്‍ഷം മുതല്‍ മോഡലുകള്‍ക്ക് അധികം മുടക്കണം

ഉത്സവ സീസണില്‍ ഉപഭോക്തൃ താല്‍പ്പര്യം വര്‍ദ്ധിച്ചുവെങ്കിലും, 2021 മന്ദഗതിയിലുള്ള ഉപഭോക്തൃ ഡിമാന്‍ഡ് നിറഞ്ഞ ഒരു വര്‍ഷമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഹീറോ, ഹീറോ മോട്ടോകോര്‍പ്പിന്റെ ഫിനാന്‍സ് പങ്കാളികള്‍ വഴി ഉപഭോക്താക്കള്‍ക്ക് ആവേശകരമായ റീട്ടെയില്‍ ഫിനാന്‍സ് സ്‌കീമുകള്‍ വാഗ്ദാനം ചെയ്യുന്ന രാജ്യവ്യാപകമായ റീട്ടെയില്‍ ഫിനാന്‍സ് കാര്‍ണിവല്‍ പ്രഖ്യാപിച്ചിരുന്നു.

വീണ്ടും വില വര്‍ധനവുമായി Hero; പുതുവര്‍ഷം മുതല്‍ മോഡലുകള്‍ക്ക് അധികം മുടക്കണം

2021 ഡിസംബര്‍ 31 വരെ ഉപഭോക്താക്കള്‍ക്കായി സീറോ ഡൗണ്‍പേയ്മെന്റ്, പൂജ്യം പലിശ നിരക്ക്, സീറോ പ്രോസസ്സിംഗ് ഫീ തുടങ്ങിയ ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനി പറയുന്നതനുസരിച്ച്, റീട്ടെയില്‍ ഫിനാന്‍സ് കാര്‍ണിവലിലൂടെ കമ്പനി ലക്ഷ്യമിടുന്നത് സെഗ്മെന്റുകളിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് റീട്ടെയില്‍ ഫിനാന്‍സിലുള്ള പ്രവേശനക്ഷമത, ലഭ്യത, അവബോധം, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കാനാണ്.

വീണ്ടും വില വര്‍ധനവുമായി Hero; പുതുവര്‍ഷം മുതല്‍ മോഡലുകള്‍ക്ക് അധികം മുടക്കണം

പ്രധാന ഓഫറുകള്‍ക്ക് പുറമേ, റീട്ടെയില്‍ ഫിനാന്‍സ് കാര്‍ണിവല്‍ ഉപഭോക്താക്കള്‍ക്ക് കിസാന്‍ കിഷ്ത്, നോ ഹൈപ്പോതെക്കേഷന്‍, സുവിധ തുടങ്ങിയ നൂതന സാമ്പത്തിക ഉല്‍പ്പന്നങ്ങളും നല്‍കുന്നു. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ലോണ്‍ ആപ്ലിക്കേഷന്‍ സ്‌കീമും കമ്പനി ആരംഭിച്ചിട്ടുണ്ട്.

വീണ്ടും വില വര്‍ധനവുമായി Hero; പുതുവര്‍ഷം മുതല്‍ മോഡലുകള്‍ക്ക് അധികം മുടക്കണം

അതിന് കീഴില്‍ ഉപഭോക്താക്കള്‍ അവരുടെ ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ മാത്രം മതി, ഏതെങ്കിലും ഹീറോ ടൂവീലറിന് ധനസഹായം ലഭിക്കാന്‍. സ്‌കീമുകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും അംഗീകൃത ഹീറോ മോട്ടോകോര്‍പ്പ് ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കേണ്ടതുണ്ട്.

വീണ്ടും വില വര്‍ധനവുമായി Hero; പുതുവര്‍ഷം മുതല്‍ മോഡലുകള്‍ക്ക് അധികം മുടക്കണം

കൂടാതെ അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ ചാനലുകളും പരിശോധിക്കുക. റീട്ടെയില്‍ ഫിനാന്‍സ് കാര്‍ണിവല്‍ ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താനും ഏറ്റവും കുറഞ്ഞ പേപ്പര്‍വര്‍ക്കുകളും എളുപ്പത്തിലുള്ള ഫിനാന്‍സിംഗ് ഓപ്ഷനുകളും ഉപയോഗിച്ച് ഏതെങ്കിലും ഹീറോ മോട്ടോകോര്‍പ്പ് സ്‌കൂട്ടറോ മോട്ടോര്‍ സൈക്കിളോ തെരഞ്ഞെടുക്കാനും സാധിക്കും.

വീണ്ടും വില വര്‍ധനവുമായി Hero; പുതുവര്‍ഷം മുതല്‍ മോഡലുകള്‍ക്ക് അധികം മുടക്കണം

2021 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍, ഹീറോ മോട്ടോകോര്‍പ്പ് 33.60 ലക്ഷം മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും വിറ്റഴിച്ചു. ഇതില്‍ ആഭ്യന്തര വില്‍പ്പന വോളിയം 31.63 ലക്ഷം യൂണിറ്റുകളാണ്.

വീണ്ടും വില വര്‍ധനവുമായി Hero; പുതുവര്‍ഷം മുതല്‍ മോഡലുകള്‍ക്ക് അധികം മുടക്കണം

ഈ കാലയളവിലെ മൊത്തത്തിലുള്ള വാര്‍ഷിക വില്‍പ്പന അളവ് ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഹീറോ അയച്ചതിനേക്കാള്‍ 11 ശതമാനം കുറവാണ്. എന്നാല്‍ ഇതേ കാലയളവിലെ ആഭ്യന്തര വിപണി വില്‍പ്പനയില്‍ ഹീറോ മോട്ടോകോര്‍പ്പിന് 14 ശതമാനം ഇടിവുണ്ടായി.

Most Read Articles

Malayalam
English summary
Hero motocorp announced price hike from january 2022 details here
Story first published: Friday, December 24, 2021, 10:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X