2022 സാമ്പത്തിക വർത്തിന്റെ ആദ്യ പാദത്തിൽ 10 ലക്ഷം യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി ഹീറോ

ജൂൺ മാസത്തിൽ 4.6 ലക്ഷം യൂണിറ്റ് മോട്ടോർസൈക്കിളുകളും സ്‌കൂട്ടറുകളും വിറ്റഴിച്ചതായി ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ് അറിയിച്ചു.

2022 സാമ്പത്തിക വർത്തിന്റെ ആദ്യ പാദത്തിൽ 10 ലക്ഷം യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി ഹീറോ

ഇതോടെ 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വിൽപ്പന കണക്കുകൾ ഒരു മില്യൺ (10 ലക്ഷം) കഴിഞ്ഞതായി നിർമ്മാതാക്കൾ വ്യക്തമാക്കുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതോടെ, വരും മാസങ്ങളിലെ വിൽപ്പന കൂടുതൽ കരുത്തുറ്റതായിരിക്കുമെന്ന് ഹീറോ മോട്ടോകോർപ് പ്രതീക്ഷിക്കുന്നു.

2022 സാമ്പത്തിക വർത്തിന്റെ ആദ്യ പാദത്തിൽ 10 ലക്ഷം യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി ഹീറോ

ഇന്ത്യൻ വാഹന വ്യവസായത്തിലെ കൊവിഡ് -19 ന്റെ രണ്ടാമത്തെ തരംഗത്തിന്റെ അനന്തരഫലങ്ങളിൽ നിന്ന് ശക്തമായ തിരിച്ചുവരവ് പ്രാപ്തമാവുന്ന ഒന്നായി ഇരുചക്രവാഹന മേഖലയെ പലരും കണക്കാക്കുന്നു.

2022 സാമ്പത്തിക വർത്തിന്റെ ആദ്യ പാദത്തിൽ 10 ലക്ഷം യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി ഹീറോ

ടൂ-വീലർ, ഫോർ-വീലർ വിഭാഗങ്ങളിലുടനീളമുള്ള OEM -കൾ ജൂൺ മാസത്തിൽ പോസിറ്റീവ് ട്രെൻഡുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, ഹീറോ മോട്ടോകോർപ്പിന് ടോപ്പ് ഗിയറിലേക്ക് മാറാൻ കഴിഞ്ഞു.

2022 സാമ്പത്തിക വർത്തിന്റെ ആദ്യ പാദത്തിൽ 10 ലക്ഷം യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി ഹീറോ

ലോകത്തെ ഏറ്റവും വലിയ മോട്ടോർസൈക്കിളുകളും സ്കൂട്ടറുകളും നിർമ്മിക്കുന്ന ബ്രാൻഡ് ജൂണിൽ 4.41 ലക്ഷം യൂണിറ്റ് മോട്ടോർസൈക്കിളുകളും 27,624 യൂണിറ്റ് സ്‌കൂട്ടറുകളും വിറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് യഥാക്രമം 4.18 ലക്ഷവും 33,842 ഉം ആയിരുന്നു.

2022 സാമ്പത്തിക വർത്തിന്റെ ആദ്യ പാദത്തിൽ 10 ലക്ഷം യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി ഹീറോ

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ വകഭേദങ്ങൾ കണക്കിലെടുക്കുമ്പോൾ 2021 ജൂണിനും 2020 -നും ഇടയിലുള്ള ഒരു നേരായ വിശകലനം ന്യായമായ ഒന്നായിരിക്കില്ല, പക്ഷേ വാഹനമേഖലയിൽ വിൽപ്പന വീണ്ടും കുതിച്ചുയരുന്നുവെന്നത് വളരെ ആശ്വാസജനകമായ ഒരു മാറ്റമാണ്.

2022 സാമ്പത്തിക വർത്തിന്റെ ആദ്യ പാദത്തിൽ 10 ലക്ഷം യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി ഹീറോ

ഉയർന്ന ഡിമാൻഡും ഉത്സവ മാസങ്ങൾ അടുക്കുന്നതിനാലും, വിൽപ്പന ഇതിലും മികച്ചതായിരിക്കുമെന്ന് ഹീറോ മോട്ടോകോർപ് പ്രതീക്ഷിക്കുകയും 'മിക്കവാറും എല്ലാ' ഉപഭോക്തൃ ടച്ച്‌പോയിന്റുകളും ഇപ്പോൾ പ്രവർത്തനക്ഷമമാണെന്ന് അറിയിക്കുകയും ചെയ്യുന്നു.

2022 സാമ്പത്തിക വർത്തിന്റെ ആദ്യ പാദത്തിൽ 10 ലക്ഷം യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി ഹീറോ

വ്യക്തിഗത മൊബിലിറ്റിക്ക് മുൻഗണന, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഒരു സാധാരണ മൺസൂൺ തുടങ്ങിയ ഘടകങ്ങൾ OEM -കളോടുള്ള വികാരം കൂടുതൽ മെച്ചപ്പെടുത്തും.

2022 സാമ്പത്തിക വർത്തിന്റെ ആദ്യ പാദത്തിൽ 10 ലക്ഷം യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി ഹീറോ

മഹാമാരിയുടെ മൂന്നാമത്തെ തരംഗത്തിന് ഒരു സാധ്യതയുള്ളതിനാൽ മിക്ക OEM -കളും ശ്രദ്ധാപൂർവ്വം ശുഭാപ്തിവിശ്വാസത്തോടെ ജാഗ്രത പുലർത്തുന്നു.

Most Read Articles

Malayalam
English summary
Hero Motocorp Clocks 1 Million Unit Sales In Q1 Of Fy 2022. Read in Malayalam.
Story first published: Saturday, July 3, 2021, 16:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X