ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ മാസ്‌ട്രോ എഡ്ജ് 125; നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് ഹീറോ

മാസ്‌ട്രോ എഡ്ജ് 125-ന്റെ പുതിയ പതിപ്പിനെ അവതരിപ്പിച്ച് നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. 72,250 രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്സ്ഷോറൂം വില.

ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ മാസ്‌ട്രോ എഡ്ജ് 125; നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് ഹീറോ

മൂന്ന് വേരിയന്റുകളിലായി പുതിയ സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നു, കൂടാതെ നിരവധി സെഗ്മെന്റ്-ഫസ്റ്റ് സാങ്കേതികവിദ്യകളും ഉള്‍ക്കൊള്ളുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിലുടനീളം ബ്രാന്‍ഡിന്റെ വെബ്സൈറ്റില്‍ സ്‌കൂട്ടറിനായി ബുക്കിംഗ് ഓണ്‍ലൈനായി നടത്താം.

ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ മാസ്‌ട്രോ എഡ്ജ് 125; നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് ഹീറോ

പ്രാരംഭ പതിപ്പായ ഡ്രം വേരിയന്റിന് 72,250 രൂപയും, ഡിസ്‌ക് വേരിയന്റിന് 76,500 രൂപയും, കണക്ട് വേരിയന്റിന് 79,750 രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഡ്യുയറ്റിനൊപ്പം 2015 ലാണ് ഹീറോ മോട്ടോകോര്‍പ്പ് ആദ്യമായി പ്രീമിയര്‍ സ്‌കൂട്ടര്‍ ബ്രാന്‍ഡായ മാസ്‌ട്രോ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ മാസ്‌ട്രോ എഡ്ജ് 125; നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് ഹീറോ

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡ്യുയറ്റ് നിര്‍ത്തലാക്കിയപ്പോള്‍, മാസ്‌ട്രോ എഡ്ജ് ബ്രാന്‍ഡിന്റെ ശക്തമായ വില്‍പ്പനയുള്ള മോഡലായി വിപണിയില്‍ തുടര്‍ന്നു. 110 സിസി, 125 സിസി എന്നിങ്ങനെ രണ്ട് എഞ്ചിന്‍ കോണ്‍ഫിഗറേഷനുകളിലാണ് സ്‌കൂട്ടര്‍ വില്‍ക്കുന്നത്.

ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ മാസ്‌ട്രോ എഡ്ജ് 125; നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് ഹീറോ

125 സിസി പതിപ്പ് 2020 ഫെബ്രുവരിയിലാണ് അരങ്ങേറ്റം കുറിച്ചത്. ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാവ് ഇപ്പോള്‍ മാസ്‌ട്രോ എഡ്ജിന്റെ 125 സിസി ആവര്‍ത്തനമാണ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. പുതിയ ബോഡി ഗ്രാഫിക്‌സും കളര്‍ ഓപ്ഷനുകളും ഉള്‍പ്പെടുന്ന മിതമായ കോസ്‌മെറ്റിക് അപ്ഡേറ്റുകളുമായാണ് ഇത് വരുന്നത്. ഇതിന് പുതിയ സവിശേഷതകളും ലഭിക്കുന്നു.

ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ മാസ്‌ട്രോ എഡ്ജ് 125; നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് ഹീറോ

നിലവിലെ മോഡലില്‍ നിന്ന് സമാന ഡിസൈന്‍ ലഭിക്കുന്നതിനാല്‍ മൊത്തത്തിലുള്ള ഡിസൈന്‍ നിലനിര്‍ത്തുന്നു. എല്‍ഇഡി ഹെഡ്‌ലൈറ്റ്, സ്പോര്‍ട്ടിയര്‍ ഫ്രണ്ട് ആപ്രോണ്‍, സ്പോര്‍ടി കളര്‍ കോംബോ എന്നീ സവിശേഷതകള്‍ അപ്ഗ്രേഡ് ചെയ്തു.

ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ മാസ്‌ട്രോ എഡ്ജ് 125; നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് ഹീറോ

ഇത് സ്‌കൂട്ടറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുവെന്ന് കമ്പനി അറിയിച്ചു. 12 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും ടെക്‌സ്ചര്‍ഡ് സിംഗിള്‍ പീസ് സീറ്റും ഇത് തുടരും. സവിശേഷതകളുടെ കാര്യത്തില്‍ ഇതിന് ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് പ്രൊജക്ടര്‍ എല്‍ഇഡി ഹെഡലാമ്പ്, പൂര്‍ണ്ണ ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, കോള്‍ അലേര്‍ട്ടുകളുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഹീറോ കണക്റ്റ്, പുതിയ ഷാര്‍പ്പ് ഡിസൈന്‍ സവിശേഷതകള്‍ എന്നിവ ലഭിക്കുന്നു.

ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ മാസ്‌ട്രോ എഡ്ജ് 125; നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് ഹീറോ

അതിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് കമ്പനി അറിയിച്ചു. 7,000 rpm-ല്‍ 9 bhp കരുത്തും 5,500 rpm-ല്‍ 10.4 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 124 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് മോട്ടോറാണ് കരുത്ത്.

ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ മാസ്‌ട്രോ എഡ്ജ് 125; നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് ഹീറോ

ഈ യൂണിറ്റ് V-മാറ്റിക് CVT ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഹാര്‍ഡ്വെയറിന്റെ കാര്യത്തില്‍, സസ്പെന്‍ഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത് മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും, പിന്നില്‍ ഒരു മോണോ ഷോക്ക് എന്നിവയാണ്. മുന്നില്‍ ഒരു ഡിസ്‌ക് ബ്രേക്കുള്ള ഓപ്ഷന്‍ ലഭിക്കുമ്പോള്‍, സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്.

ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ മാസ്‌ട്രോ എഡ്ജ് 125; നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് ഹീറോ

ഫ്യുവല്‍ ഫില്ലര്‍ ക്യാപ്, അണ്ടര്‍ സീറ്റ് യുഎസ്ബി ചാര്‍ജിംഗ്, ഹീറോയുടെ ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം, i3 എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് സിസ്റ്റം എന്നിവ ഓഫറിലെ മറ്റ് സവിശേഷതകളാണ്. സ്റ്റാന്‍ഡേര്‍ഡ്, ഫ്രണ്ട് ഡിസ്‌ക്, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നീ മൂന്ന് ട്രിമ്മുകളിലാണ് മാസ്‌ട്രോ എഡ്ജ് 125 വാഗ്ദാനം ചെയ്യുന്നത്.

ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ മാസ്‌ട്രോ എഡ്ജ് 125; നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് ഹീറോ

അവസാനത്തേത് ഫ്രണ്ട് ഡിസ്‌കുള്ള അധിക കളര്‍ വേരിയന്റാണ്. പേള്‍ ഫേഡ്ലെസ് വൈറ്റ്, മാറ്റ് റെഡ്, മാറ്റ് വെര്‍നിയര്‍ ഗ്രേ, മാറ്റ് ടെക്‌നോ ബ്ലൂ, മാറ്റ് ബ്രൗണ്‍, പ്രിസ്മാറ്റിക് പര്‍പ്പിള്‍ എന്നിവയുള്‍പ്പെടെ ആറ് സ്റ്റാന്‍ഡേര്‍ഡ് കളര്‍ ഓപ്ഷനുകളിലാണ് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത്.

ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ മാസ്‌ട്രോ എഡ്ജ് 125; നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് ഹീറോ

125 സിസി സ്‌കൂട്ടര്‍ വിഭാഗത്തിലെ പ്രധാന മോഡലാണ് മാസ്‌ട്രോ എഡ്ജ് 125 എന്ന് ഹീറോ മോട്ടോകോര്‍പ്പ് സ്ട്രാറ്റജി ആന്റ് ഗ്ലോബല്‍ പ്രൊഡക്റ്റ് പ്ലാനിംഗ് ഹെഡ് മാലോ ലെ മസ്സന്‍ പറഞ്ഞു.

ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ മാസ്‌ട്രോ എഡ്ജ് 125; നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് ഹീറോ

ഈ ഏറ്റവും പുതിയ അവതാരത്തില്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ ഉപയോഗിച്ച് തങ്ങള്‍ അതിന്റെ 'എഡ്ജ്' കൂടുതല്‍ ഷാര്‍പ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാങ്കേതികവിദ്യയും സവിശേഷതകളും നല്‍കുന്നതിനുള്ള മൊത്തത്തിലുള്ള പോര്‍ട്ട്ഫോളിയോ നവീകരണത്തിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Hero MotoCorp Launched New Maestro Edge 125 In India, Find Here Price, Features, Engine Details. Read in Malayalam.
Story first published: Thursday, July 22, 2021, 20:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X