കോസ്‌മെറ്റിക് നവീകരണങ്ങളോടെ Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ അവതരിപ്പിച്ച് Hero; വില 1.16 ലക്ഷം രൂപ

ആഭ്യന്തര വിപണിയില്‍ എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷന്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. 1.16 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് മോഡലിനെ രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്.

കോസ്‌മെറ്റിക് നവീകരണങ്ങളോടെ Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ അവതരിപ്പിച്ച് Hero; വില 1.16 ലക്ഷം രൂപ

എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷന്റെ ആദ്യ ചിത്രങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കുമുമ്പ് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉത്സവ സീസണില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വാങ്ങല്‍ അനുഭവം പ്രയോജനപ്പെടുത്തുന്നതിനായി ബ്രാന്‍ഡ് പുതിയ പതിപ്പ് കൊണ്ടുവന്നിരിക്കുന്നതെന്ന് വേണം പറയാന്‍.

കോസ്‌മെറ്റിക് നവീകരണങ്ങളോടെ Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ അവതരിപ്പിച്ച് Hero; വില 1.16 ലക്ഷം രൂപ

ഹീറോ എക്സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷന്‍ അടുത്തിടെ പുറത്തിറക്കിയ ഏറ്റവും ശക്തമായ എക്സ്പള്‍സ് 200 4V, മാസ്ട്രോ എഡ്ജ് 125, ഹീറോ കണക്റ്റ്, പ്ലെഷര്‍ പ്ലസ് എക്സ്ടെക് എന്നിവയെ പിന്തുടരുകയും ചെയ്യുന്നു. ജൂലൈ മാസത്തില്‍ കമ്പനി സവിശേഷതകളാല്‍ സമ്പന്നമായ ഗ്ലാമര്‍ എക്സ്ടെക് വേരിയന്റും അവതരിപ്പിച്ചിരുന്നു.

കോസ്‌മെറ്റിക് നവീകരണങ്ങളോടെ Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ അവതരിപ്പിച്ച് Hero; വില 1.16 ലക്ഷം രൂപ

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ്, റോള്‍-ഓവര്‍ എന്നിവയുള്ള ഒരു സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും മോഡലില്‍ കമ്പനി അവതരിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉത്സവ സീസണില്‍ എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷനെയും അവതരിപ്പിക്കുന്നത്.

കോസ്‌മെറ്റിക് നവീകരണങ്ങളോടെ Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ അവതരിപ്പിച്ച് Hero; വില 1.16 ലക്ഷം രൂപ

എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷന്റെ വരവോടെ ബ്രാന്‍ഡിന്റെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ കൂടുതല്‍ പുതുക്കിയെന്ന് വേണം പറയാന്‍. ഇത് മാറ്റ് ബ്ലാക്ക് കളര്‍ സ്‌കീമിലാണ് വാഗ്ദാനം ചെയ്യുന്നത്. ബൈക്കിന്റെ ആധിപത്യമുള്ള റോഡ് സാന്നിധ്യം വര്‍ധിപ്പിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി.

കോസ്‌മെറ്റിക് നവീകരണങ്ങളോടെ Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ അവതരിപ്പിച്ച് Hero; വില 1.16 ലക്ഷം രൂപ

ഒരു സ്‌പോര്‍ട്ടി അനുഭവത്തിന്, ബൈക്കിന് വ്യത്യസ്തമായ ഗ്രാഫിക്‌സാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. വീല്‍ റിമ്മുകള്‍ക്ക് വ്യത്യസ്ത സ്ട്രിപ്പുകള്‍ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു. ഹെഡ്‌ലാമ്പ് കൗള്‍, എഞ്ചിന്‍, ഫ്രെയിം, റിയര്‍ ടെയില്‍ വിഭാഗത്തില്‍ സമാനമായ മറ്റ് ഹൈലൈറ്റുകള്‍ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു.

കോസ്‌മെറ്റിക് നവീകരണങ്ങളോടെ Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ അവതരിപ്പിച്ച് Hero; വില 1.16 ലക്ഷം രൂപ

എക്‌സ്ട്രീം 160R- ന്റെ ഇരുണ്ട കളര്‍ സ്‌കീം തീര്‍ച്ചയായും ബൈക്കിന്റെ സ്‌പോര്‍ട്ടി പ്രൊഫൈല്‍ മെച്ചപ്പെടുത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവിലെ രൂപത്തില്‍, ബൈക്ക് മൂന്ന് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു.

കോസ്‌മെറ്റിക് നവീകരണങ്ങളോടെ Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ അവതരിപ്പിച്ച് Hero; വില 1.16 ലക്ഷം രൂപ

സ്‌പോര്‍ട്‌സ് റെഡ് (ബ്ലാക്ക് ആന്‍ഡ് റെഡ് കോംബോ), പേള്‍ സില്‍വര്‍ വൈറ്റ് (ബ്ലാക്ക് ആന്‍ഡ് വൈറ്റ്), വൈബ്രന്റ് ബ്ലൂ (ബ്ലാക്ക് ആന്‍ഡ് ബ്ലൂ) എന്നിവയാണ് മൂന്ന് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍. 100 മില്യണ്‍ ലിമിറ്റഡ് എഡിഷനിലും ഈ ബൈക്ക് ലഭ്യമാണ്. ഇതിന്, ഫ്യുവല്‍ ടാങ്ക്, ടെയില്‍ സെക്ഷന്‍ എന്നിവയില്‍ വെള്ളയും ചുവപ്പും ചേര്‍ന്ന ഒരു കോംബോയാണ് കമ്പനി ഉപയോഗിക്കുന്നത്.

കോസ്‌മെറ്റിക് നവീകരണങ്ങളോടെ Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ അവതരിപ്പിച്ച് Hero; വില 1.16 ലക്ഷം രൂപ

കോസ്‌മെറ്റിക് അപ്ഡേറ്റുകള്‍ക്ക് പുറമേ, എക്സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷന്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ബൈക്കിന് മസ്‌കുലര്‍ പ്രൊഫൈല്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഷാര്‍പ്പ് ഡിആര്‍എല്‍, മിനുസമാര്‍ന്ന എല്‍ഇഡി ടേണ്‍ സിഗ്‌നലുകള്‍, ഫ്യുവല്‍ ടാങ്ക്, കോംപാക്റ്റ് സ്‌പോര്‍ട്ടി എക്സ്ഹോസ്റ്റ്, ഇന്റഗ്രേറ്റഡ് പില്യണ്‍ ഗ്രാബ്, ഷോര്‍ട്ട് ടെയില്‍ സെക്ഷന്‍, H-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയും ലഭിക്കുന്നു.

കോസ്‌മെറ്റിക് നവീകരണങ്ങളോടെ Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ അവതരിപ്പിച്ച് Hero; വില 1.16 ലക്ഷം രൂപ

എഞ്ചിന്‍ അസംബ്ലി, ഫ്രെയിം, എക്സ്ഹോസ്റ്റ് പൈപ്പ്, അലോയ് വീലുകള്‍ എന്നിവയുള്‍പ്പെടെയുള്ള മിക്ക ഘടകങ്ങളും ഡാര്‍ക്ക് ബ്ലാക്ക് തീമിലാണ് ഒരുങ്ങുന്നത്. ബൈക്കിന് ഒരു എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഉണ്ട്, അത് നിരവധി വിവരങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

കോസ്‌മെറ്റിക് നവീകരണങ്ങളോടെ Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ അവതരിപ്പിച്ച് Hero; വില 1.16 ലക്ഷം രൂപ

എക്‌സ്ട്രീം 160R ഉപഭോക്താക്കള്‍ക്ക് വാഹന സുരക്ഷയിലും ഉപയോക്തൃ സുരക്ഷയിലും ഉടനീളം നിരവധി കണക്റ്റിവിറ്റി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന ഹീറോ കണക്ട് തെരഞ്ഞെടുക്കാം. ഹീറോ കണക്റ്റ് 4,999 രൂപയ്ക്ക് ഒരു ഓപ്ഷനായി മാത്രമാണ് ലഭ്യമാകുന്നത്.

കോസ്‌മെറ്റിക് നവീകരണങ്ങളോടെ Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ അവതരിപ്പിച്ച് Hero; വില 1.16 ലക്ഷം രൂപ

പുതിയ പതിപ്പിന്റെ മറ്റ് പ്രധാന സവിശേഷതകളില്‍ ഹസാര്‍ഡ് ലൈറ്റുകള്‍, ഓട്ടോ സെയില്‍ ടെക്‌നോളജി, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ് എന്നിവയും ഉള്‍പ്പെടുന്നു. ഹീറോ എക്സ്ട്രീം 160R സ്റ്റെല്‍ത്തിന് കരുത്തേകുന്നത് സാധാരണ മോഡലില്‍ കാണുന്ന അതേ 163 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, OHC എഞ്ചിന്‍ തന്നെയാണ്.

കോസ്‌മെറ്റിക് നവീകരണങ്ങളോടെ Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ അവതരിപ്പിച്ച് Hero; വില 1.16 ലക്ഷം രൂപ

ഈ യൂണിറ്റ് 8,500 rpm-ല്‍ പരമാവധി 15 bhp കരുത്തും 6,500 rpm-ല്‍ 14 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്നു. ഇത് 5 സ്പീഡ് മെഷ് ട്രാന്‍സ്മിഷനുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ബൈക്ക് മികച്ച ഇന്‍-ക്ലാസ് ആക്‌സിലറേഷന്‍ വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

കോസ്‌മെറ്റിക് നവീകരണങ്ങളോടെ Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ അവതരിപ്പിച്ച് Hero; വില 1.16 ലക്ഷം രൂപ

വെറും 4.7 സെക്കന്‍ഡില്‍ 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. സിംഗിള്‍ ഡിസ്‌കിനൊപ്പം 138.5 കിലോഗ്രാം ഭാരമുള്ള ഇതിന് 12 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയും ഉണ്ട്. ഡയമണ്ട് ഫ്രെയിം ഉപയോഗിച്ച് മെച്ചപ്പെട്ട കൈകാര്യം ചെയ്യലും സ്ഥിരതയും മോട്ടോര്‍സൈക്കിള്‍ സാധ്യമാകുന്നു.

കോസ്‌മെറ്റിക് നവീകരണങ്ങളോടെ Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ അവതരിപ്പിച്ച് Hero; വില 1.16 ലക്ഷം രൂപ

ബൈക്കിന് ഷോവ ഫ്രണ്ട് ഫോര്‍ക്കുകളും 7-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ റിയര്‍ മോണോഷോക്ക് സസ്‌പെന്‍ഷനുമാണുള്ളത്. 276 mm ഫ്രണ്ട്, 220 mm റിയര്‍ പെറ്റല്‍ ഡിസ്‌ക് എന്നിവയാണ് ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. സിംഗിള്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുണ്ട്.

കോസ്‌മെറ്റിക് നവീകരണങ്ങളോടെ Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ അവതരിപ്പിച്ച് Hero; വില 1.16 ലക്ഷം രൂപ

മെച്ചപ്പെട്ട കോസ്‌മെറ്റിക് മാറ്റങ്ങള്‍ ഉപയോഗിച്ച്, ഹീറോ എക്സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷന്‍ വിപണിയില്‍ സുസുക്കി ജിക്സര്‍, ടിവിഎസ് അപ്പാച്ചെ RTR 160 4V, ഹോണ്ട എക്‌സ്-ബ്ലേഡ് എന്നിവയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്. പുതിയ വേരിയന്റ് സമാരംഭിക്കുന്നത് വഴി അതിന്റെ പോര്‍ട്ട്‌ഫോളിയോ തുടര്‍ച്ചയായി പുതുക്കുന്നതിനുള്ള കമ്പനിയുടെ മറ്റൊരു തന്ത്രത്തിന്റെ ഭാഗമാണിത്.

കോസ്‌മെറ്റിക് നവീകരണങ്ങളോടെ Xtreme 160R സ്റ്റെല്‍ത്ത് എഡിഷന്‍ അവതരിപ്പിച്ച് Hero; വില 1.16 ലക്ഷം രൂപ

''ഹീറോ മോട്ടോകോര്‍പ്പിന്റെ എക്‌സ്-റേഞ്ച് പ്രീമിയം മോട്ടോര്‍സൈക്കിളുകളിലെ സ്‌പോര്‍ട്ടി ആന്‍ഡ് അര്‍ബന്‍ ബ്രാന്‍ഡാണ് എക്‌സ്ട്രീമെന്ന് ഹീറോ മോട്ടോകോര്‍പ്പിന്റെ സ്ട്രാറ്റജി ആന്‍ഡ് ഗ്ലോബല്‍ പ്രൊഡക്റ്റ് പ്ലാനിംഗ് മേധാവി മാലോ ലെ മാസ്സണ്‍ പറഞ്ഞു. പുതിയ എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് പതിപ്പ് ശ്രേണിയില്‍ കൂടുതല്‍ സാങ്കേതികവിദ്യയും സ്‌പോര്‍ട്ടി ശൈലിയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
Hero motocorp launched new xtreme 160r stealth edition in india at 1 16 lakh details
Story first published: Friday, October 15, 2021, 10:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X