ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പ് Hero; ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ദുബായില്‍ പുതിയ എക്സ്‌ക്ലൂസീവ് ഡീലര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ (യുഎഇ) സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്.

ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പ് Hero; ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു

പുതിയ അത്യാധുനിക ഡീലര്‍ഷിപ്പ് 625 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്നു. വില്‍പ്പനയും സേവനവും സ്‌പെയറുകളും വാഗ്ദാനം ചെയ്യുന്നത് കൂടാതെ ഹീറോ മോട്ടോകോര്‍പ്പ്, മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും മുഴുവന്‍ ശ്രേണിയും ഇവിടെ പ്രദര്‍ശിപ്പിക്കുന്നു.

ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പ് Hero; ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഉപഭോക്താക്കള്‍ക്ക് മികച്ച ഇന്‍-ക്ലാസ് വില്‍പനാനന്തര സേവന അനുഭവവും സ്പെയര്‍ പാര്‍ട്സും പ്രദാനം ചെയ്യുന്ന രണ്ട് സര്‍വീസ് ബേകളാണ് വര്‍ക്ക്ഷോപ്പിനുള്ളത്. പുതിയ ദുബായ് ഡീലര്‍ഷിപ്പോടെ ഹീറോ മോട്ടോകോര്‍പ്പിന് ഗള്‍ഫ് വിപണിയില്‍ 5 രാജ്യങ്ങളിലായി 10 കസ്റ്റമര്‍ ടച്ച് പോയിന്റുകളാണുള്ളത്.

ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പ് Hero; ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു

'തങ്ങളുടെ ആക്രമണാത്മക ആഗോള വിപുലീകരണ പദ്ധതികളുടെ തന്ത്രപരമായി പ്രധാനപ്പെട്ട ഭാഗമാണ് ഗള്‍ഫ് മേഖലയെന്ന് തദവസരത്തില്‍ സംസാരിച്ച ഹീറോ മോട്ടോകോര്‍പ്പിന്റെ ഗ്ലോബല്‍ ബിസിനസ് മേധാവി സഞ്ജയ് ഭാന്‍ പറഞ്ഞു.

ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പ് Hero; ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ലോകോത്തര ഉല്‍പന്നങ്ങളും സേവനങ്ങളും ഇവിടെയുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ആവേശം പകരുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. വിപണി, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിപുലമായ വില്‍പ്പനാനന്തര പിന്തുണ നല്‍കുന്നതിനും ഈ വിപണിയില്‍ വിപുലീകരിക്കുന്നതിനും തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പ് Hero; ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഉദ്ഘാടന വേളയില്‍, മേഖലയിലെ പ്രമുഖ ഫുഡ് ഡെലിവറി അഗ്രഗേറ്റര്‍മാരുടെ ഇഷ്ട പങ്കാളിയായ SS ഡെലിവറി സര്‍വീസസ് LLC-ക്ക് 100 ഹീറോ മോട്ടോകോര്‍പ്പ് മോട്ടോര്‍സൈക്കിളുകളും കൈമാറി.

ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പ് Hero; ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു

മിഡില്‍ ഈസ്റ്റേണ്‍ വിപണിയിലെ കമ്പനിയുടെ എക്സ്‌ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടറായ അഫ്രിവെഞ്ചേഴ്സ് FZE-യുമായി സഹകരിച്ച് ഹീറോ മോട്ടോകോര്‍പ്പ് 2018-ല്‍ ഈ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പ് Hero; ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍ എന്നിവയുള്‍പ്പെടെ മേഖലയിലെ അഞ്ച് രാജ്യങ്ങളിലായി ആറ് ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളും നാല് സ്പെയര്‍ പാര്‍ട്സ് ഔട്ട്ലെറ്റുകളും ഉള്‍പ്പെടെ 10-ലധികം ടച്ച് പോയിന്റുകളുടെ അതിവേഗം വളരുന്ന ശൃംഖലയി ഹീറോ വളരുകയാണ്.

ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പ് Hero; ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഹീറോ ഇഗ്നിറ്റര്‍ 125, ഹീറോ ഹങ്ക് 150, ECO 150 കാര്‍ഗോ, ECO150 എന്നിവയുള്‍പ്പെടെ എന്‍ട്രി മുതല്‍ പ്രീമിയം ലെവലുകള്‍ വരെയുള്ള മോട്ടോര്‍സൈക്കിളുകള്‍ ഉള്‍പ്പെടുന്നതാണ് ഈ മേഖലയിലെ ഹീറോ മോട്ടോകോര്‍പ്പിന്റെ സമഗ്രമായ ഉല്‍പ്പന്ന ശ്രേണി. ഹങ്ക് 160R മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളുടെ ഒരു ശ്രേണിയും സമീപഭാവിയില്‍ ഇവിടെയുണ്ട്.

ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പ് Hero; ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു

അതേസമയം രാജ്യത്ത് വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി വലിയ പദ്ധതികളാണ് കമ്പനി ഒരുക്കുന്നത്. വരാനിരിക്കുന്ന ഉത്സവ സീസണില്‍ ഇന്ത്യന്‍ വിപണിയില്‍ ഹീറോ മോട്ടോകോര്‍പ്പ് പുതിയ ഉല്‍പ്പന്നങ്ങളുടെ ഒരു ശ്രേണി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പ് Hero; ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ ബൈക്ക് നിര്‍മ്മാതാവ് ചില പുതിയ വകഭേദങ്ങളും സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകളുടെയും ഒരു നീണ്ട നിര തന്നെയാണ് വില്‍പ്പനയ്ക്ക് എത്തുന്നതെന്ന് വേണം പറയാന്‍.

ഡീലര്‍ഷിപ്പ് ശൃംഖല വര്‍ധിപ്പ് Hero; ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു

എക്‌സ്പള്‍സ് 200 4V, എക്‌സ്ട്രീം 160 R സെല്‍ത്ത് എഡിഷന്‍, പ്ലെഷര്‍ പ്ലസ് എക്‌സ്‌ടെക്, പുതിയ കണക്ടിവിറ്റി ഫീച്ചറുകളുമായി മാസ്‌ട്രോ എഡ്ജ് 125, പുതിയ കളര്‍ ഓപ്ഷനില്‍ മാസ്‌ട്രോ എഡ്ജ് 110 എന്നിങ്ങനെ നവീകരിച്ച് ഏതാനും മോഡലുകള്‍ ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തുകയും ചെയ്തു.

Most Read Articles

Malayalam
English summary
Hero motocorp opens new exclusive dealership in dubai find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X