പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്; ഉത്സവ സീസണില്‍ കണ്ണുവെച്ച് ഹീറോ

2021 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. പോയ മാസം മൊത്തം 454,398 ഇരുചക്രവാഹനങ്ങള്‍ വിറ്റഴിച്ചതായി കമ്പനി വ്യക്തമാക്കി.

പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്; ഉത്സവ സീസണില്‍ കണ്ണുവെച്ച് ഹീറോ

എന്നാല്‍ 2020 ജൂലൈയിലെ വില്‍പ്പനയേക്കാള്‍ 12.63 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. പ്രതിമാസ വില്‍പ്പന കണക്കുമായി താരതമ്യം ചെയ്താല്‍ 2021 ജൂണിലെ വില്‍പ്പനയുമായി ചെറിയ 3.15 ശതമാനം കുറവുണ്ടെന്നും കമ്പനി വെളിപ്പെടുത്തി.

പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്; ഉത്സവ സീസണില്‍ കണ്ണുവെച്ച് ഹീറോ

ഹീറോ മൊത്തം 424,126 മോട്ടോര്‍സൈക്കിളുകളും 30,272 സ്‌കൂട്ടറുകളും ജൂലൈയില്‍ വിറ്റു. കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 429,208 യൂണിറ്റായിരുന്നു, കയറ്റുമതി 25,190 യൂണിറ്റും. 2020 ജൂലൈയില്‍ ഹീറോയുടെ മോട്ടോര്‍സൈക്കിള്‍ വില്‍പ്പന ജൂലൈ 2021 ല്‍ 12.42 ശതമാനം കുറഞ്ഞു. അതുപോലെ, സ്‌കൂട്ടര്‍ വില്‍പ്പന 2020 ജൂലൈയില്‍ വിറ്റ 35,844 യൂണിറ്റില്‍ നിന്ന് 2021 ജൂലൈ മാസത്തില്‍ 30,272 കുറഞ്ഞു, ഇത് 15.55 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടാക്കിയിരിക്കുന്നത്.

പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്; ഉത്സവ സീസണില്‍ കണ്ണുവെച്ച് ഹീറോ

2021 ജൂലൈയില്‍ ഹീറോയുടെ ആഭ്യന്തര വില്‍പ്പന 429,208 യൂണിറ്റുകള്‍ ഉള്‍ക്കൊള്ളുന്നു, ഇത് 2020 ജൂലൈയില്‍ 512,541 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പനയേക്കാള്‍ 16.26 ശതമാനം കുറവാണ്. എന്നിരുന്നാലും, 2021 ജൂലൈയിലെ കയറ്റുമതിയില്‍ കമ്പനി 233.07 ശതമാനത്തിന്റെ ഗണ്യമായ വളര്‍ച്ച നേടി.

പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്; ഉത്സവ സീസണില്‍ കണ്ണുവെച്ച് ഹീറോ

ഈ വര്‍ഷത്തെ വില്‍പ്പന കണക്കുകളെ സംബന്ധിച്ചിടത്തോളം, ഹീറോ 2021 ഏപ്രില്‍ മുതല്‍ ജൂലൈ വരെ മൊത്തം 14,78,905 യൂണിറ്റുകള്‍ വിറ്റു, ഇത് 2020 ഏപ്രില്‍-ജൂലൈ കാലയളവില്‍ വിറ്റ 10,84,769 യൂണിറ്റ് ഹീറോയേക്കാള്‍ 36.33 ശതമാനം കൂടുതലാണ്.

പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്; ഉത്സവ സീസണില്‍ കണ്ണുവെച്ച് ഹീറോ

വരും മാസങ്ങളില്‍ വില്‍പ്പന തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഹീറോ. ഇതിന്റെ ഭാഗമായി പുതിയ മോഡലുകളും, പരിക്ഷകരിച്ച മോഡലുകളെയും അവതരിപ്പിച്ച് കളം നിറയാനുള്ള പദ്ധതികളും കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്.

പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്; ഉത്സവ സീസണില്‍ കണ്ണുവെച്ച് ഹീറോ

ഗ്ലാമര്‍ എക്സ്ടെക്കിന്റെയും മാസ്ട്രോ എഡ്ജ് 125-ന്റെയും ആരംഭത്തോടെ FY2022 ന്റെ രണ്ടാം പാദത്തില്‍ ഹീറോ ആരംഭിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇടയ്ക്കിടെയുള്ള ലോക്ക്ഡൗണുകളുണ്ടെങ്കിലും മിക്ക റീട്ടെയില്‍ ടച്ച് പോയിന്റുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹീറോ വ്യക്തമാക്കി.

പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്; ഉത്സവ സീസണില്‍ കണ്ണുവെച്ച് ഹീറോ

കൊവിഡ് പ്രതിസന്ധി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഗ്രാമീണ, അര്‍ദ്ധ നഗര വിപണികള്‍ നല്ല മണ്‍സൂണിന്റെ പ്രതീക്ഷയും വ്യക്തിഗത ചലനാത്മകതയുടെ മുന്‍ഗണനയും തിരിച്ചുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ഹീറോ വിശ്വസിക്കുന്നു. ഉത്സവ സീസണ്‍ ആരംഭിക്കുമ്പോള്‍ വരും മാസങ്ങളില്‍ ഉപഭോക്തൃ വികാരം തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതില്‍ കമ്പനി ശുഭാപ്തി വിശ്വാസത്തിലാണെന്നും പ്രസ്താവനയില്‍ അറിയിച്ചു.

പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്; ഉത്സവ സീസണില്‍ കണ്ണുവെച്ച് ഹീറോ

ഗ്ലാമറി എക്‌സ്‌ടെക് എന്നൊരു വേരിയന്റ് നല്‍കിയതിന് പുറമേ, മോഡലിന്റെ നവീകരിച്ച പതിപ്പിനെകൂടി വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 125 സിസി ശ്രേണിയിലെ ജനപ്രീയ ചോയിസാണ് ഇന്ന് ഗ്ലാമര്‍.

പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്; ഉത്സവ സീസണില്‍ കണ്ണുവെച്ച് ഹീറോ

വാഹനത്തിലേക്ക് നൂതനവും പ്രീമിയവുമായ സവിശേഷതകള്‍ അവതരിപ്പിക്കുന്നത് വില്‍പ്പന ഉയരാന്‍ സഹായിച്ചേക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായി മോട്ടോര്‍സൈക്കിളില്‍ ഉള്‍പ്പെടുത്തിയാക്കുന്ന ഏതാനും ഫീച്ചറുകളുടെയും സവിശേഷതകളുടെയും ടീസര്‍ വീഡിയോ കമ്പനി വെളിപ്പെടുത്തിയിരുന്നു.

പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്; ഉത്സവ സീസണില്‍ കണ്ണുവെച്ച് ഹീറോ

അധികം വൈകാതെ തന്നെ ഈ മോഡലിനെ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കോസ്‌മെറ്റിക്, ഫീച്ചര്‍ നവീകരണങ്ങള്‍ ലഭിക്കുമെങ്കിലും വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റം പ്രതീക്ഷിക്കേണ്ടെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
English summary
Hero MotoCorp Reported July 2021 Sales Decline Of 12.63 Percent, Find Here All Details. Read in Malayalam.
Story first published: Monday, August 2, 2021, 15:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X