10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടിമധുരം; ഒറ്റ ദിവസത്തെ വില്‍പ്പനയില്‍ പുതിയ ചരിത്രം തീര്‍ത്ത് ഹീറോ

വില്‍പ്പനയില്‍ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കി ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. 2021 ഓഗസ്റ്റ് 9 ന് ഒരു ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം യൂണിറ്റ് ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന നടത്തിയാണ് കമ്പനി പുതിയ റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്.

10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടിമധുരം; ഒറ്റ ദിവസത്തെ വില്‍പ്പനയില്‍ പുതിയ ചരിത്രം തീര്‍ത്ത് ഹീറോ

കമ്പനിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നതും. വില്‍പ്പനയില്‍ ആഭ്യന്തര വില്‍പ്പനയും ലോകമെമ്പാടുമുള്ള ആഗോള വിപണികളിലെ വില്‍പ്പനയും ഉള്‍പ്പെടുന്നു, ഉത്സവമല്ലാത്ത കാലയളവില്‍ ഉപഭോക്താക്കള്‍ക്കുള്ള യഥാര്‍ത്ഥ വില്‍പ്പനയുടെ റെക്കോര്‍ഡ് എണ്ണമാണിതെന്നും ഹീറോ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടിമധുരം; ഒറ്റ ദിവസത്തെ വില്‍പ്പനയില്‍ പുതിയ ചരിത്രം തീര്‍ത്ത് ഹീറോ

'ഉത്സവമല്ലാത്ത ഒരു ദിവസത്തില്‍ ഇത്തരത്തിലുള്ള ചില്ലറ വില്‍പ്പന അഭൂതപൂര്‍വമാണെന്ന് ഹീറോ മോട്ടോകോര്‍പ്പിന്റെ സെയില്‍സ് ആന്‍ഡ് ആന്റ് സെയില്‍സ് മേധാവി നവീന്‍ ചൗഹാന്‍ പറഞ്ഞു.

10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടിമധുരം; ഒറ്റ ദിവസത്തെ വില്‍പ്പനയില്‍ പുതിയ ചരിത്രം തീര്‍ത്ത് ഹീറോ

ഓഗസ്റ്റ് 9 ന് ഞങ്ങളുടെ യാത്രയുടെ 10 വര്‍ഷം പൂര്‍ത്തിയാക്കുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണ്. തങ്ങളുടെ ഉപഭോക്താക്കള്‍ ആ ദിനം 'ഹീറോ ഡേ' ആഘോഷിച്ചുകൊണ്ട് തങ്ങളുടെ വിശ്വാസവും ആത്മാര്‍ത്ഥയും ആവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടിമധുരം; ഒറ്റ ദിവസത്തെ വില്‍പ്പനയില്‍ പുതിയ ചരിത്രം തീര്‍ത്ത് ഹീറോ

ഹീറോ പറയുന്നതനുസരിച്ച്, എന്‍ട്രി, ഡീലക്‌സ്, പ്രീമിയം, സ്‌കൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള മേഖലകളിലുടനീളമുള്ള റീട്ടെയില്‍ ഡിമാന്‍ഡ് എന്നിവയാണ് റെക്കോര്‍ഡ് വില്‍പ്പന സംഖ്യ കൈവരിച്ചത്.

10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടിമധുരം; ഒറ്റ ദിവസത്തെ വില്‍പ്പനയില്‍ പുതിയ ചരിത്രം തീര്‍ത്ത് ഹീറോ

പുതുതായി പുറത്തിറക്കിയ ഹീറോ മാസ്ട്രോ എഡ്ജ് 125, ഡെസ്റ്റിനി, പ്ലെഷര്‍ 110 എന്നിവയുള്‍പ്പെടെയുള്ള സ്‌കൂട്ടറുകളുടെ ആവശ്യകതയ്ക്കൊപ്പം ഓഗസ്റ്റ് 9 ലെ ഹീറോ ദിനത്തില്‍ സ്‌കൂട്ടറുകളുടെ പ്രതിദിന ശരാശരി വില്‍പ്പന ഇരട്ടിയാക്കിയതായും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടിമധുരം; ഒറ്റ ദിവസത്തെ വില്‍പ്പനയില്‍ പുതിയ ചരിത്രം തീര്‍ത്ത് ഹീറോ

കമ്പനി പുതിയ ഗ്ലാമര്‍ എക്‌സ്‌ടെക്, പുതിയ മാറ്റ് ഷീല്‍ഡ് ഗോള്‍ഡ് നിറത്തിലുള്ള സ്‌പ്ലെന്‍ഡര്‍, അതുപോലെ തന്നെ എക്‌സ്ട്രീം 160R എന്നിവയുടെ മൊത്തത്തിലുള്ള വില്‍പ്പന വോള്യങ്ങളിലും ഗണ്യമായ വര്‍ധനവുണ്ടായതായും വ്യക്തമാക്കി.

10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടിമധുരം; ഒറ്റ ദിവസത്തെ വില്‍പ്പനയില്‍ പുതിയ ചരിത്രം തീര്‍ത്ത് ഹീറോ

ഈ അവസരത്തില്‍ തന്നെയാണ് കമ്പനി തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിനെ പ്രദര്‍ശിപ്പിച്ചതും. ഇലക്ട്രിക് വിപണിയിലേക്കും വൈകാതെ ചുവടുവെയ്ക്കുമെന്ന് കമ്പനി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പങ്കുവെച്ചിരുന്നില്ല.

10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടിമധുരം; ഒറ്റ ദിവസത്തെ വില്‍പ്പനയില്‍ പുതിയ ചരിത്രം തീര്‍ത്ത് ഹീറോ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള തങ്ങളുടെ കാല്‍വെയ്പ്പിന അധിക താമസം ഉണ്ടാകില്ലെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രദര്‍ശിപ്പിച്ചെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പങ്കുവെച്ചിട്ടില്ല.

10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടിമധുരം; ഒറ്റ ദിവസത്തെ വില്‍പ്പനയില്‍ പുതിയ ചരിത്രം തീര്‍ത്ത് ഹീറോ

ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍, ഹീറോ തായ്‌വാന്‍ കമ്പനിയായ ഗോഗോറോയുമായി ബാറ്ററി കൈമാറ്റവും സാങ്കേതിക സവിശേഷതകളും പങ്കിടാന്‍ ഒരു കരാര്‍ ഒപ്പിട്ടിരുന്നു. ഹീറോയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ബജാജ് ചേതക് ഇലക്ട്രിക്, ഏഥര്‍ 450X, ടിവിഎസ് ഐക്യൂബ്, ഓല ഇലക്ട്രിക്, സിമ്പിള്‍ എനര്‍ജി എന്നിവയിട്ടാകും വിപണിയില്‍ മത്സരിക്കുക.

10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടിമധുരം; ഒറ്റ ദിവസത്തെ വില്‍പ്പനയില്‍ പുതിയ ചരിത്രം തീര്‍ത്ത് ഹീറോ

ഈ വര്‍ഷാവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം ഇലക്ട്രിക് സകൂട്ടറിനെ വില്‍പ്പനയ്ക്കെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അതോടൊപ്പം തന്നെ വരുന്ന ഉത്സവ നാളിലെ വില്‍പ്പന വര്‍ധിപ്പിക്കാനും പദ്ധതിയിട്ടിരിക്കുകയാണ് കമ്പനി.

10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടിമധുരം; ഒറ്റ ദിവസത്തെ വില്‍പ്പനയില്‍ പുതിയ ചരിത്രം തീര്‍ത്ത് ഹീറോ

ഇതിന്റെ ഭാഗമായി നിരവധി മോഡലുകളുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കാനും കമ്പനി ഒരുങ്ങുകയാണ്. ഇതില്‍ പ്രധാനിയാണ് 125 സിസി ശ്രേണിയിലെ ബ്രാന്‍ഡിന്റെ ജനപ്രീയ മോഡലായ ഗ്ലാമര്‍. മോഡലിന്റെ പുതിയൊരു വേരിയന്റിനെ കമ്പനി അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടിമധുരം; ഒറ്റ ദിവസത്തെ വില്‍പ്പനയില്‍ പുതിയ ചരിത്രം തീര്‍ത്ത് ഹീറോ

എക്‌സ്‌ടെക് എന്ന് പേരിട്ടിരിക്കുന്ന മോഡലില്‍ പുതിയ കുറച്ച് ഫീച്ചറുകളും കമ്പനി ഉള്‍പ്പെടുത്തി. എന്നാല്‍ ഗ്ലാമറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഇത് വ്യക്തമാക്കുന്ന കുറച്ച് ടീസര്‍ ചിത്രങ്ങളും ഹീറോ നേരത്തെ പങ്കുവെച്ചിരുന്നു.

10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടിമധുരം; ഒറ്റ ദിവസത്തെ വില്‍പ്പനയില്‍ പുതിയ ചരിത്രം തീര്‍ത്ത് ഹീറോ

കോസ്‌മെറ്റിക് നവീകരണങ്ങള്‍ക്കൊപ്പം പുതിയ കുറച്ച് മാറ്റങ്ങള്‍ കൂടി ഈ മോഡലില്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മോഡലിന്റെ അവതരണം സംബന്ധിച്ച് നിലവില്‍ കമ്പനി കൃത്യമായ ഒരു തീയതി വെളിപ്പെടുത്തിയിട്ടില്ല.

10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടിമധുരം; ഒറ്റ ദിവസത്തെ വില്‍പ്പനയില്‍ പുതിയ ചരിത്രം തീര്‍ത്ത് ഹീറോ

നേരത്തെ പുറത്തുവന്ന ടീസര്‍ വീഡിയോ അനുസരിച്ച് പുതിയ മോഡലിന് എല്‍ഇഡി ഹെഡ്‌ലാമ്പ്, H ആകൃതിയിലുള്ള ഡിആര്‍എല്‍, പുതിയ ഗ്ലോസി ബ്ലാക്ക് കളര്‍ ഓപ്ഷന്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍ അലേര്‍ട്ടുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന ഒരു പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ലഭിക്കുമെന്നാണ് സൂചന.

10-ാം വാര്‍ഷികത്തില്‍ ഇത് ഇരട്ടിമധുരം; ഒറ്റ ദിവസത്തെ വില്‍പ്പനയില്‍ പുതിയ ചരിത്രം തീര്‍ത്ത് ഹീറോ

എന്നാല്‍ ഇത് മാത്രമായിരിക്കില്ല, വെറെയും ഫീച്ചറുകളും വാഹനത്തില്‍ പ്രതീക്ഷിക്കാമെന്നാണ് സൂചന. തങ്ങളുടെ മോഡലുകളിലേക്ക് പുതുമകള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് ഈ നവീകരണമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Hero motocorp reports sold over 1 lakh sales in single day find here all details
Story first published: Tuesday, August 17, 2021, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X