2021 ഹാർലി-ഡേവിഡ്സൺ ശ്രേണിയുടെ വില വിവരങ്ങൾ വെളിപ്പെടുത്തി ഹീറോ
രാജ്യത്ത് ഹാർലി-ഡേവിഡ്സൺ ശ്രേണിയിലെ ഏറ്റവും പുതിയ വിലകൾ ഹീറോ മോട്ടോകോർപ് പുറത്തിറക്കിയിരിക്കുകയാണ്.

| Harley-Davidson | Price |
| Iron 883 | ₹10.11 Lakh |
| Forty-Eight | ₹11.75 Lakh |
| Softail Standard | ₹15.25 Lakh |
| Street Bob | ₹15.99 Lakh |
| Fat Bob | ₹16.75 Lakh |
| Pan America 1250 | ₹16.90 Lakh |
| Pan America 1250 Special | ₹19.99 Lakh |
| Fat Boy | ₹20.90 Lakh |
| Heritage Classic | ₹21.49 Lakh |
| Electra Glide Standard | ₹24.99 Lakh |
| Road King | ₹26.99 Lakh |
| Street Glide Special | ₹31.99 Lakh |
| Road Glide Special | ₹34.99 Lakh |

2021 -ലെ ഹാർലി-ഡേവിഡ്സൺ മോട്ടോർസൈക്കിളുകളുടെ ബുക്കിംഗ് ഇന്ത്യയിൽ തുറക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണ് എന്ന് ഹീറോ മോട്ടോകോർപ്പ് ഹെഡ് - പ്രീമിയം സെഗ്മെന്റ് ബിസിനസ് യൂണിറ്റ് രവി അവലൂർ പ്രസ്താവനയിൽ പറഞ്ഞു. പാൻ അമേരിക്ക അഡ്വഞ്ചർ ടൂറർ അവതരിപ്പിച്ചതോടെ ലൈനപ്പ് ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2021 മോഡൽ ശ്രേണി വിശാലമായ ഉപഭോക്തൃ വിഭാഗത്തെ ആകർഷിക്കുന്നുവെന്നും ഒഴിവുസമയ മോട്ടോർസൈക്ലിംഗ് വിഭാഗത്തിൽ ഹാർലി-ഡേവിഡ്‌സന്റെ നേതൃത്വം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹാർലി-ഡേവിഡ്‌സൺ 2021 -ൽ മോട്ടോർ സൈക്ലിംഗിനെ ഒരു ഇമോഷണൽ എക്സ്പീരിയൻസായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തുറന്ന വഴിയിൽ സാഹസികതയും സ്വാതന്ത്ര്യവും കാലാതീതമായി പിന്തുടരുന്നത് കമ്പനിയുടെ പൈതൃകത്തിന്റെ അടിത്തറയും ഭാവിയുടെ കാഴ്ചപ്പാടും ആണ് എന്ന് ഹാർലി-ഡേവിഡ്സൺ മോട്ടോർ കമ്പനി വൈസ് പ്രസിഡന്റ്-മാർക്കറ്റിംഗ് തിയോ കീറ്റൽ പറഞ്ഞു.

പുതിയ റൈഡിംഗ് സീസണിലേക്ക് പ്രവേശിക്കുമ്പോൾ, ആ ആഗ്രഹത്തിന് ഊർജ്ജം പകരുന്നത് എന്നത്തേക്കാളും പ്രധാനമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രീമിയം ബൈക്കുകൾ രാജ്യത്ത് വിൽക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിനുശേഷം ഇന്ത്യയിലെ വിൽപ്പന, നിർമാണ പ്രവർത്തനങ്ങൾ നിർത്തലാക്കുമെന്ന് ഹാർലി-ഡേവിഡ്സൺ കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു.

അതിനുശേഷം ഒക്ടോബർ അവസാനത്തിൽ, ഹീറോ മോട്ടോകോർപും ഹാർലി-ഡേവിഡ്‌സണും ഇന്ത്യൻ വിപണിയിൽ ഒരു പങ്കാളിത്തം പ്രഖ്യാപിച്ചു.

ഇടപാടിന്റെ ഭാഗമായി, ഹാർലി-ഡേവിഡ്‌സൺ ബ്രാൻഡിന് കീഴിൽ ഹീറോ മോട്ടോകോർപ് നിരവധി പ്രീമിയം മോട്ടോർസൈക്കിളുകൾ വികസിപ്പിക്കുകയും വിൽക്കുകയും ചെയ്യും.

കൂടാതെ, ഹാർലി ബൈക്കുകളുടെ സർവ്വീസും പാർട്സുകളുടെ ആവശ്യകതകളും ഇത് പരിപാലിക്കും.

ഈ വർഷം ഫെബ്രുവരിയിൽ, ഹാർലി-ഡേവിഡ്സൺ ഉൽപ്പന്നങ്ങളുടെ പുതിയ ബിസിനസ്സിനും വിതരണത്തിനുമായി ഹീറോ മോട്ടോകോർപ് അവലൂറിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക വെർട്ടിക്കിൾ സ്ഥാപിച്ചു.

നിലവിൽ ഡീലർമാർ പരിരക്ഷിക്കുന്ന 12 നഗരങ്ങൾക്കപ്പുറത്ത് സർവ്വീസ്, പാർട്സ്, ആക്സസറീസ് ബിസിനസ്സ് എന്നിവ വിപുലമായ ഡീലർ ശൃംഖലയിലൂടെ പാൻ-ഇന്ത്യ തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് കമ്പനി.


Click it and Unblock the Notifications








