2021 ഒക്ടോബറില്‍ 5.48 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും നിരത്തിലെത്തിച്ച് Hero

2021 ഒക്ടോബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. പോയ മാസം കമ്പനി 5,47,970 ഇരുചക്ര വാഹനങ്ങള്‍ വിറ്റതായി അറിയിച്ചു.

2021 ഒക്ടോബറില്‍ 5.48 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും നിരത്തിലെത്തിച്ച് Hero

2021 സെപ്റ്റംബറില്‍ ഹീറോ മോട്ടോകോര്‍പ്പ് 530,346 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും വിറ്റപ്പോള്‍, പ്രതിമാസ വില്‍പ്പനയില്‍ നേരിയ വര്‍ധനവാണ് കാണിക്കുന്നത്. എന്നാല്‍ വാര്‍ഷിക വില്‍പ്പനയില്‍ 32 ശതമാനം ഇടിവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2021 ഒക്ടോബറില്‍ 5.48 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും നിരത്തിലെത്തിച്ച് Hero

2020 ഒക്ടോബറില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ വില്‍പ്പന 8,06,848 യൂണിറ്റ് ഇരുചക്രവാഹനങ്ങളായിരുന്നു. 2021 ഒക്ടോബറില്‍ ആഭ്യന്തര വിപണിയിലെ വില്‍പ്പന 5,27,779 യൂണിറ്റായി, 33 ശതമാനം ഇടിവ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

2021 ഒക്ടോബറില്‍ 5.48 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും നിരത്തിലെത്തിച്ച് Hero

എന്നിരുന്നാലും, ബ്രാന്‍ഡിന്റെ കയറ്റുമതിയില്‍ നേരിയ തോതില്‍ 28 ശതമാനം വളര്‍ച്ച ഉണ്ടായിയെന്നും പറയുന്നു. ആഭ്യന്തര വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹീറോയുടെ കയറ്റുമതി അളവ് ഒരു ഇടിവാണ് കാണിക്കുന്നത്. മൊത്തത്തില്‍, ഹീറോ 2021 ഒക്ടോബറില്‍ 20,191 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു, 2020 ഒക്ടോബറില്‍ ഇത് 15,711 യൂണിറ്റായിരുന്നു.

2021 ഒക്ടോബറില്‍ 5.48 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും നിരത്തിലെത്തിച്ച് Hero

അതേസമയം മോഡലുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വലിയ പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്. കമ്പനി പറയുന്നതനുസരിച്ച്, ഉത്സവ സീസണില്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, വരും ആഴ്ചകളില്‍ മികച്ച വില്‍പ്പനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

2021 ഒക്ടോബറില്‍ 5.48 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും നിരത്തിലെത്തിച്ച് Hero

ധന്തേരസും ദീപാവലിയും മോഡലുകളുടെ വില്‍പ്പന ഉയര്‍ത്തും. സമ്പദ്വ്യവസ്ഥ ക്രമേണ തുറക്കുകയും, പ്രോത്സാഹജനകമായ കാര്‍ഷിക പ്രവര്‍ത്തനവും വ്യക്തിഗത മൊബിലിറ്റിക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്നതോടെ, വരും മാസങ്ങളില്‍ വില്‍പ്പനയില്‍ വേഗത്തിലുള്ള പുനരുജ്ജീവനം ഹീറോ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

2021 ഒക്ടോബറില്‍ 5.48 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും നിരത്തിലെത്തിച്ച് Hero

2021 ഒക്ടോബറില്‍, ഹീറോ എക്‌സ്പള്‍സ് 200 4 വാല്‍വും, ഹീറോ എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷനും അവതരിപ്പിച്ചിരുന്നു. സ്‌കൂട്ടര്‍ പോര്‍ട്ട്‌ഫോളിയോയില്‍, ഹീറോ പുതിയ പ്ലഷര്‍ പ്ലസ് XTec മോഡലിനെയും അവതരിപ്പിച്ചു. ഇത്തരത്തില്‍ വ്യത്യസ്ത മോഡലുകളെ അവതരിപ്പിച്ച് വിപണി ഉഷറാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2021 ഒക്ടോബറില്‍ 5.48 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും നിരത്തിലെത്തിച്ച് Hero

അന്താരാഷ്ട്ര വിപണികള്‍ ക്രമേണ തുറക്കുന്നതോടെ, ഹീറോ മോട്ടോകോര്‍പ്പും അതിന്റെ ആഗോള വിപുലീകരണ പദ്ധതികള്‍ ത്വരിതപ്പെടുത്തി. ഈ മാസത്തില്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ (യുഎഇ) തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് കമ്പനി ദുബായില്‍ അതിന്റെ പുതിയ എക്സ്‌ക്ലൂസീവ് ഡീലര്‍ഷിപ്പ് ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു.

2021 ഒക്ടോബറില്‍ 5.48 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും നിരത്തിലെത്തിച്ച് Hero

ഇതിനെല്ലാം പുറമെ, ദക്ഷിണ അമേരിക്കന്‍ വിപണികളിലേക്ക് ഉടന്‍ ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് ഹീറോ. ഇന്ത്യന്‍ ഇരുചക്രവാഹന നിര്‍മ്മാതാവ് അര്‍ജന്റീനയുടെ ഗിലേറ മോട്ടോര്‍സുമായി കൈകോര്‍ത്ത് തങ്ങളുടെ മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും രാജ്യത്ത് വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

2021 ഒക്ടോബറില്‍ 5.48 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും നിരത്തിലെത്തിച്ച് Hero

റെഗുലേറ്ററി ഫയലിംഗില്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനവും ഹീറോ നടത്തിയിരുന്നു. ബിസിനസ്സ് വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനായി അര്‍ജന്റീനിയന്‍ പങ്കാളിയും പ്രവര്‍ത്തനങ്ങളില്‍ പുതിയ നിക്ഷേപം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

2021 ഒക്ടോബറില്‍ 5.48 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും നിരത്തിലെത്തിച്ച് Hero

''അര്‍ജന്റീന ഞങ്ങള്‍ക്ക് ഒരു പ്രധാന വിപണിയാണ്, ഇവിടെ ഞങ്ങളുടെ പങ്കാളികളായി ഗിലേറ മോട്ടോര്‍സ് അര്‍ജന്റീന ഉള്ളതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഹീറോ മോട്ടോകോര്‍പ്പിന്റെ ഗ്ലോബല്‍ ബിസിനസ്സ് മേധാവി സഞ്ജയ് ഭാന്‍ പറഞ്ഞു.

2021 ഒക്ടോബറില്‍ 5.48 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും നിരത്തിലെത്തിച്ച് Hero

അവരുടെ നീണ്ട ചരിത്രവും മോട്ടോര്‍സൈക്കിള്‍ വിപണിയിലെ വൈദഗ്ധ്യവും ഉള്ളതിനാല്‍, അര്‍ജന്റീനയിലെ ഹീറോ മോട്ടോകോര്‍പ്പിന്റെ ഏറ്റവും അനുയോജ്യമായ പങ്കാളിയാണ് ഗിലേറ, ഞങ്ങളുടെ സാങ്കേതികമായി പുരോഗമിച്ചതും ആഗോളതലത്തില്‍ മാനദണ്ഡമാക്കിയതുമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഞങ്ങള്‍ ഇവിടെ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2021 ഒക്ടോബറില്‍ 5.48 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും നിരത്തിലെത്തിച്ച് Hero

70 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ദക്ഷിണ അമേരിക്കന്‍ രാജ്യത്തെ മുന്‍നിര മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ് ഗിലേറ മോട്ടോര്‍സ്. വില്‍പ്പന ശൃംഖല വിപുലീകരിക്കുന്നതിനൊപ്പം ഈ കമ്പനിയിലൂടെ അര്‍ജന്റീനയില്‍ തങ്ങളുടെ സേവനവും സ്പെയര്‍ പാര്‍ട്സ് ശൃംഖലയും വികസിപ്പിക്കാനും ഹീറോ ലക്ഷ്യമിടുന്നു.

2021 ഒക്ടോബറില്‍ 5.48 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും നിരത്തിലെത്തിച്ച് Hero

നിക്ഷേപം കൊണ്ടുവരികയും പുതിയ പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ പങ്കാളിത്തത്തിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക സമ്പദ്വ്യവസ്ഥയില്‍ ഗുണപരമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഗിലെറ മോട്ടോര്‍സ് അര്‍ജന്റീനയുടെ ഡയറക്ടര്‍ റാമിറോ ഡി ലിസിയ പറഞ്ഞു.

2021 ഒക്ടോബറില്‍ 5.48 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും നിരത്തിലെത്തിച്ച് Hero

''ഞങ്ങളുടെ പുതിയ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളെ ആവേശം കൊള്ളിക്കുമെന്നും സമീപഭാവിയില്‍ ഞങ്ങളുടെ വിപണി വിഹിതം വളരുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും റാമിറോ ഡി ലിസിയ പറഞ്ഞു.

2021 ഒക്ടോബറില്‍ 5.48 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും നിരത്തിലെത്തിച്ച് Hero

യൂറോ 3, യൂറോ 4 മാനദണ്ഡങ്ങള്‍ പാലിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ഉള്‍പ്പെടെ ഹീറോയുടെ ജനപ്രിയ മോഡലുകള്‍ രാജ്യത്ത് പുറത്തിറക്കാന്‍ ഗിലേറ മോട്ടോര്‍സ് പദ്ധതിയിടുന്നു. എക്‌സ്പള്‍സ് 200, ഹങ്ക് 160R എന്നിവയുള്‍പ്പെടെ നിരവധി പുതിയ മോട്ടോര്‍സൈക്കിളുകള്‍ അര്‍ജന്റീനയില്‍ ഹീറോ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്‌സ്പള്‍സ് 200 ഒരു ഓണ്‍/ഓഫ്-റോഡ് മോട്ടോര്‍സൈക്കിളാണ്, അത് ഇതിനകം തന്നെ ലോകമെമ്പാടും പ്രത്യേകിച്ച് ലാറ്റിനമേരിക്കന്‍ വിപണികളില്‍ മികച്ച വിജയം നേടിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Hero motocorp sells 5 48 lakh units of motorcycles and scooters in october 2021 details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X