മാർച്ച് വിൽപ്പന പൊടിപൊടിച്ച് ഹീറോ; മൊത്തം വിറ്റഴിച്ചത് അഞ്ച് ലക്ഷത്തിൽ പരം യൂണിറ്റുകൾ

ഇരുചക്ര വാഹന വിപണിയിലെ പ്രമുഖനായ ഹീറോ മോട്ടോകോർപ് 2021 മാർച്ചിൽ മൊത്തം 5,76,957 യൂണിറ്റ് വിൽപ്പന കൈവരിച്ചു.

മാർച്ച് വിൽപ്പന പൊടിപൊടിച്ച് ഹീറോ; മൊത്തം വിറ്റഴിച്ചത് അഞ്ച് ലക്ഷത്തിൽ പരം യൂണിറ്റുകൾ

കഴിഞ്ഞ വർഷം മാർച്ചിൽ കമ്പനി 3,34,647 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു, 2020 ഏപ്രിൽ മുതൽ ബി‌എസ് VI -ലേക്കുള്ള മാറ്റത്തെത്തുടർന്ന് വിൽപ്പനയെ പ്രതികൂലമായി ബാധിച്ചിരുന്നു.

മാർച്ച് വിൽപ്പന പൊടിപൊടിച്ച് ഹീറോ; മൊത്തം വിറ്റഴിച്ചത് അഞ്ച് ലക്ഷത്തിൽ പരം യൂണിറ്റുകൾ

കൂടാതെ കൊറോണ വൈറസ് മഹാമാരി മൂലം രാജ്യവ്യാപകമായി ലോക്ക്ഡൗൺ വിൽപ്പന ഇടിവുണ്ടാക്കി എന്ന് ഹീറോ മോട്ടോകോർപ് പ്രസ്താവനയിൽ പറഞ്ഞു.

മാർച്ച് വിൽപ്പന പൊടിപൊടിച്ച് ഹീറോ; മൊത്തം വിറ്റഴിച്ചത് അഞ്ച് ലക്ഷത്തിൽ പരം യൂണിറ്റുകൾ

2021 സാമ്പത്തിക വർഷത്തിൽ, വാഹന വ്യവസായം കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ കാര്യമായ തടസ്സങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

മാർച്ച് വിൽപ്പന പൊടിപൊടിച്ച് ഹീറോ; മൊത്തം വിറ്റഴിച്ചത് അഞ്ച് ലക്ഷത്തിൽ പരം യൂണിറ്റുകൾ

ഈ വെല്ലുവിളികൾക്കിടയിലും ഹീറോ മോട്ടോകോർപ് 57,91,539 യൂണിറ്റ് ഇരുചക്രവാഹനങ്ങൾ വിറ്റു. 2020 സാമ്പത്തിക വർഷത്തിൽ മൊത്തം 64,09,719 യൂണിറ്റുകളാണ് നിർമ്മാതാക്കൾ വിറ്റഴിച്ചത്.

മാർച്ച് വിൽപ്പന പൊടിപൊടിച്ച് ഹീറോ; മൊത്തം വിറ്റഴിച്ചത് അഞ്ച് ലക്ഷത്തിൽ പരം യൂണിറ്റുകൾ

വാഹന വിപണിയിൽ ഗണ്യമായ മാന്ദ്യത്തിന്റെ പശ്ചാത്തലമുണ്ടായിട്ടും 2020-21 സാമ്പത്തിക വർഷം കുത്തനെ പുനരുജ്ജീവനം പ്രാപിക്കുകയും പുതിയ നാഴികക്കല്ലുകൾ സൃഷ്ടിക്കുകയും ചെയ്ത കാലഘട്ടമാണ്.

മാർച്ച് വിൽപ്പന പൊടിപൊടിച്ച് ഹീറോ; മൊത്തം വിറ്റഴിച്ചത് അഞ്ച് ലക്ഷത്തിൽ പരം യൂണിറ്റുകൾ

സാമ്പത്തിക വർഷത്തിൽ, മൊത്തം വിൽപ്പനയിലെ 100 ദശലക്ഷം യൂണിറ്റുകളുടെ മഹത്തായ നാഴികക്കല്ലാണ് ബ്രാൻഡ് മറികടന്നത് എന്ന് ഹീറോ മോട്ടോകോർപ് സെയിൽസ് മേധാവി നവീൻ ചൗഹാൻ പറഞ്ഞു.

മാർച്ച് വിൽപ്പന പൊടിപൊടിച്ച് ഹീറോ; മൊത്തം വിറ്റഴിച്ചത് അഞ്ച് ലക്ഷത്തിൽ പരം യൂണിറ്റുകൾ

‘മൊബിലിറ്റിയുടെ ഭാവി ആകുക' എന്ന തങ്ങളുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഹീറോ മോട്ടോകോർപ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിരവധി പുതിയ മോട്ടോർസൈക്കിളുകളും സ്‌കൂട്ടറുകളും പുറത്തിറക്കും.

മാർച്ച് വിൽപ്പന പൊടിപൊടിച്ച് ഹീറോ; മൊത്തം വിറ്റഴിച്ചത് അഞ്ച് ലക്ഷത്തിൽ പരം യൂണിറ്റുകൾ

ഈ വർഷം മാർച്ചിൽ 32,617 യൂണിറ്റുകളുമായി പ്രതിമാസ ഗ്ലോബൽ ബിസിനസിൽ (GB) ഏറ്റവും ഉയർന്ന വിൽപ്പന രജിസ്റ്റർ ചെയ്തതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 17,962 യൂണിറ്റാണ് ആഗോള വിപണിയിൽ വിറ്റത്.

മാർച്ച് വിൽപ്പന പൊടിപൊടിച്ച് ഹീറോ; മൊത്തം വിറ്റഴിച്ചത് അഞ്ച് ലക്ഷത്തിൽ പരം യൂണിറ്റുകൾ

ഉപഭോക്തൃ ആവശ്യം വീണ്ടെടുക്കുന്നതും തങ്ങളുടെ ആഗോള വിതരണക്കാരുമായുള്ള കാര്യക്ഷമമായ സഹകരണവും ഈ സംഖ്യകൾ നേടാൻ തങ്ങളെ പ്രാപ്തരാക്കി എന്ന് അന്താരാഷ്ട്ര വിപണികളിലെ പ്രകടനത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ഹീറോ മോട്ടോകോർപ് ഹെഡ് ഗ്ലോബൽ ബിസിനസ് സഞ്ജയ് ഭാൻ പറഞ്ഞു.

മാർച്ച് വിൽപ്പന പൊടിപൊടിച്ച് ഹീറോ; മൊത്തം വിറ്റഴിച്ചത് അഞ്ച് ലക്ഷത്തിൽ പരം യൂണിറ്റുകൾ

ഹീറോ മോട്ടോകോർപ്പിന്റെ ആഗോള ബിസിനസ്സ് ട്രാക്ഷൻ നേടുന്നുണ്ടെന്നും വരും മാസങ്ങളിൽ വിപണികളിലുടനീളം ആരോഗ്യകരമായ വളർച്ച കമ്പനി നിലനിർത്തുന്നതിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നും ഭാൻ കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
Hero Motocorp Sells Over 5 Lakh Units In 2021 March. Read in Malayalam.
Story first published: Friday, April 2, 2021, 19:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X