ഇലക്ട്രിക് ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഹീറോ; ആദ്യമോഡലിനെ വെളിപ്പെടുത്തി

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുമ്പോഴും പ്രമുഖ നിര്‍മാതാക്കളെല്ലാം തങ്ങളുടെ മോഡലുകളെ അവതരിപ്പിക്കാന്‍ ഇപ്പോഴും മടികാണിച്ച് പിന്നിലേക്ക് മാറി നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

ഇലക്ട്രിക് ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഹീറോ; ആദ്യമോഡലിനെ വെളിപ്പെടുത്തി

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഇന്ന് നോക്കിയാല്‍ കൂടുതല്‍ പുതിയ ബ്രാന്‍ഡുകളും, അല്ലെങ്കില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകളുമാണ് ചുവടുറപ്പിച്ചിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നും വിരലില്‍ എണ്ണാവുന്ന നിര്‍മാതാക്കള്‍ മാത്രമാണ് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ചിരിക്കുന്നത്.

ഇലക്ട്രിക് ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഹീറോ; ആദ്യമോഡലിനെ വെളിപ്പെടുത്തി

എന്നാല്‍ ഈ ശ്രേണിയിലേക്ക് ഇപ്പോള്‍ ഹീറോ മോട്ടോര്‍കോര്‍പ്പും എത്തുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിനെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ഹീറോ.

ഇലക്ട്രിക് ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഹീറോ; ആദ്യമോഡലിനെ വെളിപ്പെടുത്തി

പത്താമത്തെ വാര്‍ഷിക ആഘോഷത്തിന് പിന്നാലെയാണ് ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാവ്, ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ തന്നെ ആദ്യത്തെ ഇലക്ട്രിക് മോഡല്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നുവെന്ന് വ്യക്തമാക്കി ആദ്യമോഡലിനെ പ്രദര്‍ശിപ്പിച്ചത്.

ഇലക്ട്രിക് ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഹീറോ; ആദ്യമോഡലിനെ വെളിപ്പെടുത്തി

ഹീറോ മോട്ടോകോര്‍പ്പിന്റെ ചെയര്‍മാന്‍ പവന്‍ മുന്‍ജല്‍ കമ്പനിയുടെ പത്താമത്തെ വര്‍ഷിക ആഘോഷങ്ങളുടെ ലൈവ് സ്ട്രീം പരിപാടിയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിനെ പരിചയപ്പെടുത്തിയത്. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പതിപ്പിലെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ രൂപകല്‍പ്പന വളരെ ആകര്‍ഷകമാണെന്ന് വേണം പറയാന്‍.

ഇലക്ട്രിക് ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഹീറോ; ആദ്യമോഡലിനെ വെളിപ്പെടുത്തി

വൈറ്റ്, ബ്ലാക്ക് നിറങ്ങള്‍, ഫ്‌ലൈസ്‌ക്രീന്‍, രണ്ട് യാത്രികരെ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര വിശാലമായ ഇരിപ്പിടം എന്നിവ ചേര്‍ന്ന വളരെ വിശാലമായ ഒരു ബോഡി ഡിസൈന്‍ ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന് മുന്നില്‍ 12 ഇഞ്ച് വീലും പിന്നില്‍ 10 ഇഞ്ച് വീലും ലഭിക്കും.

ഇലക്ട്രിക് ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഹീറോ; ആദ്യമോഡലിനെ വെളിപ്പെടുത്തി

പരിപാടിയില്‍ ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിനെ വെളിപ്പെടുത്തി എന്നതൊഴിച്ചാല്‍ അതിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പങ്കുവെച്ചിട്ടില്ല. അധികം വൈകാതെ തന്നെ മോഡലിനെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇലക്ട്രിക് ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഹീറോ; ആദ്യമോഡലിനെ വെളിപ്പെടുത്തി

ഈ വര്‍ഷം ഏപ്രിലില്‍, ബാറ്ററി കൈമാറ്റവും സാങ്കേതിക സവിശേഷതകളും പങ്കിടാന്‍ ഹീറോ മോട്ടോകോര്‍പ്പ് തായ്വാനീസ് കമ്പനിയായ ഗോഗോറോയുമായി കരാര്‍ ഒപ്പിട്ടു. പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ രൂപകല്‍പ്പന ഗോഗോറോ വാഗ്ദാനം ചെയ്യുന്നതിനെ പ്രതിഫലിപ്പിക്കുന്നില്ല. പകരം, ബജാജ് ചേതക്കിനോട് സാമ്യമുള്ള ഒറ്റ-വശങ്ങളുള്ള സ്വിംഗാര്‍ം പോലുള്ള ചില ഘടകങ്ങളുണ്ട്.

ഇലക്ട്രിക് ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഹീറോ; ആദ്യമോഡലിനെ വെളിപ്പെടുത്തി

ഹീറോ മോട്ടോകോര്‍പ്പിന്റെ ഏറ്റവും പുതിയ ടീസര്‍ വരുന്നത് ഓല ഇലക്ട്രിക്കില്‍ നിന്ന് ഏറ്റവും പ്രതീക്ഷിച്ച ഇലക്ട്രിക് ഇരുചക്ര വാഹന സമാരംഭത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഓലയെ കൂടാതെ, ഹീറോയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ബജാജ് ചേതക് ഇലക്ട്രിക്, ഏഥര്‍ 450X, ടിവിഎസ് ഐക്യുബ് എന്നിവയുമായി മത്സരിക്കും.

ഇലക്ട്രിക് ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഹീറോ; ആദ്യമോഡലിനെ വെളിപ്പെടുത്തി

ഹീറോ മോട്ടോകോര്‍പ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഈ വര്‍ഷാവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം വില്‍പ്പനയ്ക്കെത്തിക്കുമെന്നാണ് സൂചന.

ഇലക്ട്രിക് ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഹീറോ; ആദ്യമോഡലിനെ വെളിപ്പെടുത്തി

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി നിര്‍മാതാക്കള്‍, ഏതാനും മാസങ്ങള്‍ക്ക് മുന്നെ ഗോഗോറയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതു സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പുതിയ സാങ്കേതികവിദ്യകളും ഉല്‍പ്പന്നങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി.

ഇലക്ട്രിക് ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഹീറോ; ആദ്യമോഡലിനെ വെളിപ്പെടുത്തി

അന്താരാഷ്ട്ര വിപണികളില്‍ ഇതിനോടകം തന്നെ മറ്റ് വാഹന നിര്‍മാതാക്കളും, ഗോഗോറോയുമായി ചേര്‍ന്ന് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പങ്കാളിത്തത്തിലൂടെ, ഗോഗോറോയുടെ വ്യവസായത്തില്‍ മുന്‍നിരയിലുള്ള ബാറ്ററി സ്വാപ്പിംഗ് പ്ലാറ്റ്‌ഫോം ഇന്ത്യയിലെത്തിക്കാന്‍ കമ്പനികള്‍ ഒരു ബാറ്ററി സ്വാപ്പിംഗ് സംയുക്ത സംരംഭം സ്ഥാപിക്കും.

ഇലക്ട്രിക് ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഹീറോ; ആദ്യമോഡലിനെ വെളിപ്പെടുത്തി

ഗോഗോറോ നെറ്റ്‌വര്‍ക്ക് വാഹനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹീറോ ബ്രാന്‍ഡ് വിപണിയിലെത്തിക്കാന്‍ ഇലക്ട്രിക് വാഹന വികസനത്തിലും ഇത് സഹകരിക്കും.

ഇലക്ട്രിക് ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഹീറോ; ആദ്യമോഡലിനെ വെളിപ്പെടുത്തി

ഹീറോയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, നിരവധി മോഡലുകളെയും അവയുടെ നവീകരിച്ച പതിപ്പുകളെയും വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് കമ്പനി.

ഇലക്ട്രിക് ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഹീറോ; ആദ്യമോഡലിനെ വെളിപ്പെടുത്തി

വരാനിരിക്കുന്ന ഉത്സവ സീസണ്‍ മുന്നില്‍ കണ്ടാണ് കമ്പനിയുടെ പുതിയ നീക്കം. ഇതിന്റെ ആദ്യപടിയായി 125 സിസി ശ്രേണിയിലെ ജനപ്രീയ മോഡലായി ഗ്ലാമറിനെയാകും കമ്പനി നവീകരിക്കുക.

ഇലക്ട്രിക് ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഹീറോ; ആദ്യമോഡലിനെ വെളിപ്പെടുത്തി

ഏതാനും ആഴ്ചകള്‍ക്ക് മുന്നെ ഗ്ലാമറിന് എക്‌സ്‌ടെക് എന്നൊരു പുതിയ വേരിയന്റ് കമ്പനി സമ്മാനിച്ചിരുന്നു. എന്നാല്‍ ഗ്ലാമറിന്റെ ഒരു പുതിയ പതിപ്പിനെ കൂടി അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇലക്ട്രിക് ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഹീറോ; ആദ്യമോഡലിനെ വെളിപ്പെടുത്തി

ഇതിന്റെ ഭാഗമായി ഈ മോഡലിന്റെ ടീസര്‍ ചിത്രങ്ങളും പുതിയ ഏതാനും വിവരങ്ങളും കമ്പനി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. പഴയ പതിപ്പില്‍ നിന്നും നിരവധി മാറ്റങ്ങളോടെയാകും ഈ മോഡല്‍ ഉത്സവസീസണോടെ വിപണിയില്‍ എത്തുക.

ഇലക്ട്രിക് ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഹീറോ; ആദ്യമോഡലിനെ വെളിപ്പെടുത്തി

അതേ 124.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ തന്നെയാകും പുതിയ ഗ്ലാമറിനും കമ്പനി നല്‍കുക. ഈ യൂണിറ്റ് 7,500 rpm-ല്‍ 10.7 bhp കരുത്തും 6,000 rpm-ല്‍ 10.6 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് ആണ് ഗിയര്‍ബോക്സ്.

Most Read Articles

Malayalam
English summary
Hero motocorp showcases upcoming electric scooter find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X