ഇനി മെക്‌സിക്കോയിലും; കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന വര്‍ധിപ്പിച്ച് ഹീറോ

ആഗോള വിപണിയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി, ഹീറോ മോട്ടോകോര്‍പ്പ് മെക്‌സിക്കോയിലെ പ്രധാന വിപണിയിലും വില്‍പ്പന ആരംഭിച്ചു. വിപുലമായ വിതരണ ശൃംഖലയിലൂടെ ഉപഭോക്താക്കള്‍ക്കായി വിപുലമായ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുമെന്നും കമ്പനി അറിയിച്ചു.

ഇനി മെക്‌സിക്കോയിലും; കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന വര്‍ധിപ്പിച്ച് ഹീറോ

ഹീറോ മോട്ടോകോര്‍പ്പിന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മെക്‌സിക്കോയില്‍ ദ്രുതഗതിയിലുള്ള വിപുലീകരണ പദ്ധതികളാണുള്ളത്. കൂടാതെ രാജ്യത്ത് അതിന്റെ ഇരുചക്ര വാഹന ഉല്‍പന്നങ്ങളുടെ വിപുലമായ പോര്‍ട്ട്‌ഫോളിയോയും കമ്പനി അവതരിപ്പിച്ചു.

ഇനി മെക്‌സിക്കോയിലും; കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന വര്‍ധിപ്പിച്ച് ഹീറോ

ഇതില്‍ എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200T, ഹങ്ക് 190, ഹങ്ക് 160R, ഹങ്ക് 150, ഇക്കോ 150 TR, ഇക്കോ 150 കാര്‍ഗോ, ഇഗ്നൈറ്റര്‍ 125, കൂടാതെ ഡാഷ് 125 സ്‌കൂട്ടറും ഉള്‍പ്പെടുന്നു.

ഇനി മെക്‌സിക്കോയിലും; കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന വര്‍ധിപ്പിച്ച് ഹീറോ

'ഇത് തങ്ങളുടെ അന്താരാഷ്ട്ര ബിസിനസ് വളര്‍ച്ചയിലെ ഒരു സുപ്രധാന സംഭവമാണ്. ഭാവിയില്‍ മെക്‌സിക്കോ തങ്ങള്‍ക്ക് ഒരു പ്രധാന വിപണിയായിരിക്കുമെന്നും, ഈ ദിശയിലെ ആദ്യപടിയാണിതെന്നും ഹീറോ മോട്ടോകോര്‍പ്പിന്റെ ആഗോള ബിസിനസ് മേധാവി സഞ്ജയ് ഭാന്‍ പറഞ്ഞു.

ഇനി മെക്‌സിക്കോയിലും; കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന വര്‍ധിപ്പിച്ച് ഹീറോ

തങ്ങള്‍ ഇവിടെ അവതരിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളെ ആവേശഭരിതരാക്കുകയും പരിപാലിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിതരണക്കാരന്റെയും ഏജന്‍സികളുടെയും ഡീലര്‍മാരുടെയും റീട്ടെയില്‍ വിഭാഗത്തിലൂടെ രാജ്യത്തുടനീളം ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ ലഭ്യമാകുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇനി മെക്‌സിക്കോയിലും; കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന വര്‍ധിപ്പിച്ച് ഹീറോ

കൂടാതെ ആകര്‍ഷകമായ ഫിനാന്‍സിംഗ് ഓപ്ഷനുകളും കമ്പനി ഇവിടെ വാഗ്ദാനം ചെയ്യും. രാജ്യമെമ്പാടും വ്യാപിച്ചിരിക്കുന്ന സേവന കേന്ദ്രങ്ങളുടെ വിശാലമായ ശൃംഖലയും ഉണ്ടാകുമെന്നും, മൂന്ന് വര്‍ഷം അല്ലെങ്കില്‍ 30,000 കിലോമീറ്റര്‍ വാറന്റിയോടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുമെന്നും ഹീറോ പ്രസ്താവനയില്‍ അറിയിച്ചു.

ഇനി മെക്‌സിക്കോയിലും; കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന വര്‍ധിപ്പിച്ച് ഹീറോ

ലാറ്റിനമേരിക്കന്‍ വിപണിയില്‍ ഹീറോ മോട്ടോകോര്‍പ്പിന് വിപുലമായ, വിപുലീകരണ പദ്ധതികളുണ്ട്, കൂടാതെ തെക്കേ അമേരിക്കയ്ക്കായുള്ള ഹീറോയുടെ പദ്ധതികളില്‍ പ്രധാന പങ്ക് വഹിക്കുന്ന പ്രധാന വിപണികളിലൊന്നാണ് മെക്‌സിക്കോ.

ഇനി മെക്‌സിക്കോയിലും; കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന വര്‍ധിപ്പിച്ച് ഹീറോ

ഈ വര്‍ഷം ആദ്യം, 2021 ജനുവരിയില്‍, ഹീറോ മെക്‌സിക്കോയിലെ ഗ്രൂപോ സലീനാസുമായി ഒരു വിതരണ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ബ്രാന്‍ഡിന് 10 ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും പ്രവര്‍ത്തനങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ.

ഇനി മെക്‌സിക്കോയിലും; കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന വര്‍ധിപ്പിച്ച് ഹീറോ

ഹീറോ ഒരു ബഹുരാഷ്ട്ര കമ്പനിയായതിനാല്‍ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ വിപുലമായ പ്രവര്‍ത്തനങ്ങളുണ്ട്. വര്‍ഷങ്ങളായി കമ്പനി ഗണ്യമായി വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇനി മെക്‌സിക്കോയിലും; കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന വര്‍ധിപ്പിച്ച് ഹീറോ

സമീപ വര്‍ഷങ്ങളില്‍, അതിന്റെ വര്‍ധിച്ചുവരുന്ന സാന്നിധ്യം ഒരു അന്താരാഷ്ട്ര തലത്തിലും കാണാന്‍ കഴിയും. ആഗോള പ്രവര്‍ത്തനങ്ങളിലെ വളര്‍ച്ച ഓരോ വര്‍ഷവും വര്‍ധിച്ച അളവുകളാല്‍ തെളിയിക്കാനാകും. കൊവിഡ് -19 മഹാമാരി ബുദ്ധിമുട്ടുകള്‍ക്കിടയില്‍, ഹീറോ അതിന്റെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ കയറ്റുമതി 2021 മാര്‍ച്ചില്‍ ആഗോള വിപണികളിലേക്ക് രജിസ്റ്റര്‍ ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലും (FY22) വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇനി മെക്‌സിക്കോയിലും; കൂടുതല്‍ ഇടങ്ങളിലേക്ക് വില്‍പ്പന വര്‍ധിപ്പിച്ച് ഹീറോ

അതേസമയം രാജ്യത്തും വലിയ പദ്ധതികളാണ് ബ്രാന്‍ഡിനുള്ളത്. കൊവിഡ് മൂലം ഉണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും പല പദ്ധതികളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം നിരവധി മോഡലുകളുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് ഉത്സവകാല വില്‍പ്പന വര്‍ധിപ്പിക്കാനും തയ്യാറെടുക്കുകയാണ് കമ്പനി.

Most Read Articles

Malayalam
English summary
Hero MotoCorp Starts Commences Retail Operations In Mexico, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X